വീട്ടിലെ ഡ്രൈവറുടെ ഭാര്യ അറബിയുടെ വീട്ടിൽ വെച്ച് പ്രസവിച്ചു . എന്നാൽ ആ അറബി ആ കുഞ്ഞിനെ ചെയ്തത്

in Story 529 views

വിദേശ താമസിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കൂടെ ജോലി കൂടെ എടുക്കുന്നതിനോടൊപ്പം തന്നെ അമ്മയില്ലാത്ത തൻ്റെ കുഞ്ഞിനെയും നോക്കൽ കൂടിയാകുമ്പോൾ പിന്നെ പറയേണ്ട കാര്യമില്ല. അങ്ങനെ ഒരു കഥയാണ് ബംഗ്ലാദേശ് കാരനായ ഹസ6 ൻ്റെത്. ഇക്കാലത്ത് ആരും തന്നെ മറ്റുള്ളവരുടെ കുഞ്ഞിനെ തൻ്റെകുഞ്ഞിനെ പോലെ നോക്കുന്നത് വളരെ അപൂർവമാണ്. എന്നാൽ അത്തരത്തിലൊരു ഏവരെയും അമ്പരപ്പിക്കുന്നതും മനസ്സിനെ കുളിരണിയിക്കുന്നതുമായ കാര്യമാണ് സൗദി അറേബ്യയിലെ അൽജൗഫ് എന്ന സ്ഥലത്ത് നടന്നത്.

മൂന്ന് വർഷം മുമ്പാണ് ഹസൻ്റെ വിവാഹം കഴിഞ്ഞത്. അൽ ജൗഫിലാണ് ഹസൻ ജോലി ചെയ്യുന്നത്. ഹസൻ്റെ സ്പോൺസറായ ആയുദ് അൽ ഷമാരിയുടെ ഹോം ഡ്രൈവറായിട്ടാണ് ഹസൻ ജോലി ചെയ്തിരുന്നത്.വിവാഹത്തിന് ഒരു വർഷത്തിനുശേഷം ഹനൻ തൻ്റെ ഭാര്യയെയും അൽജൗഫി ലേക്ക് കൂട്ടിക്കൊണ്ടുപോയി. അങ്ങനെ അദ്ദേഹത്തിൻ്റെ ഭാര്യയും സ്പോൺസറുടെ വീട്ടിൽ ജോലിക്ക് കയറി.

ഇരുവരും അവിടെ ജോലി നോക്കി വന്നപ്പോഴായിരുന്നു ഹസൻ്റെ ഭാര്യ ഗർഭിണി ആവുന്നത്. ആദ്യ കുഞ്ഞിനെ വരവിനായി ഇരുവരും സന്തോഷത്തോടെ കാത്തിരുന്നു. കാത്തിരിപ്പിനുശേഷം ഇവരുടെ ജീവിതത്തിലേക്ക് മാലാഖയെ പോലെ ഒരു പെൺകുട്ടി വന്നു. അവരുടെ ആദ്യ കുഞ്ഞിന് അവർ അഹ്മ എന്ന പേര് നൽകി.ഹസൻ കുടുംബത്തിൻ്റെ സന്തോഷത്തോടൊപ്പം അവിടെ സ്പോൺസർ തൻ്റെ കുടുംബമായ സന്തോഷത്തിൽ ചേർന്നു. എന്നാൽ ആ സന്തോഷം അധികകാലം നീണ്ടുനിന്നില്ല. പ്രസവത്തിനു ശേഷം ഉള്ള അസുഖങ്ങൾ കാരണം ഹസൻ്റെറെ ഭാര്യ മ,ര,ണ,പ്പെട്ടു.ഒരാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ ഹസൻ്റെ കൈയിൽ ഏൽപ്പിച്ച് അവൾ യാത്രയായി. അവളെ അൽജൗഫിൽ തന്നെ ഖബറടക്കി.

തൻ്റെ കുഞ്ഞിനെ എങ്ങനെ വളർത്തും എന്നറിയാതെ അയാൾ വളരെയധികം വിഷമിച്ചു. എന്നും ഹസൻ തൻ്റെ ഭാര്യയുടെ ഖബറിനരികിൽ പോയി പ്രാർത്ഥിക്കുമായിരുന്നു. സർവ്വശക്തനായ ദൈവം എന്തെങ്കിലും വഴി കാണിക്കുമെന്ന അയാൾക്ക് ഉറപ്പുണ്ടായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ഹസൻ്റെ സ്പോൺസർ കുഞ്ഞിനെ പരിപാലിക്കാൻ ഏറ്റെടുക്കുന്നത്. തൻ്റെ സ്പോൺസറായ അൾഷമായിയുടെ ഈ അടുത്താണ് ഒരു കുഞ്ഞിന് ജന്മം നൽകിയത്.ഹസൻ്റെ കുഞ്ഞിനെയും അവർ തന്നെ മുലയൂട്ടി വളർത്തി.

റഹ്മ എന്ന ആ കുഞ്ഞിന് ഒരു വയസ്സാകുമ്പോൾ അവൾ സ്വന്തം മകളെപ്പോലെ പരിപാലിക്കുകയാണ് ആ കുടുംബം.തൻ്റെ മകളുടെ കളിയും ചിരിയും കണ്ട് ഹസനും അവർക്കൊപ്പം ഉണ്ട് .ദൈവം തനിക്കു തന്ന അനുഗ്രഹത്തെ ഓർത്ത് അയാൾ സന്തോഷവാനാണ്. ഹോം ഡ്രൈവർ ആണെന്നുള്ള വേർതിരിവ് ഇല്ലാതെ തൻ്റെ മകളുടെ ഒപ്പം തന്നെ കളിച്ചു ചിരിച്ചു നടക്കുന്ന ആ കുടുംബത്തിന്റെ ആ വലിയ മനസ്സാണ് ആശ്വാസം.

Share this on...