വിവാഹം കഴിഞ്ഞ് ഭാര്യ ഗർഭിണിയായപ്പോൾ ഒഴിവാക്കിയ ഭർത്താവിന് പടച്ചവൻ കൊടുത്ത ശിക്ഷ കണ്ടോ

in Story 3,006 views

സജ്ന…..ഒരു പ്രവാസിയുടെ ഭാര്യ*ഇമ്മാ….. ഇനിക്കൊരു സൈക്കിള് വാങ്ങി തരോ……
ചിണുങ്ങി കൊണ്ട് ഏഴാം ക്ലാസുകാരി ഷാഹിന കൊഞ്ചി “എന്തിനാ മോൾക്ക് സൈക്കിള്
അതൊക്കെ ആൺ കുട്ട്യോൾക്ക് ഉള്ളതല്ലെപെണ്ണുങ്ങക്ക് അതൊന്നും വേണ്ട മോളെ ”
“അപ്പോ നസ്രിയ പെണ്ണല്ലെ…. ഓള് ഒരു സിനിമയിൽ സൈക്കിള്മ്മല് പോണുണ്ടല്ലോ ഓളെന്താ പെണ്ണല്ലെ ഉമ്മാ….!?”

സിനിമകൾ യുവ മനസുകളെ മാത്രമല്ല കുട്ടികളെയും വല്ലാതെ സ്വാധീനിക്കുന്നുണ്ട്
നസ്രിയ മാത്രമല്ല ഷക്കീലയും സണ്ണീ ലിയോണിയും ഇന്ദിരാഗാന്ധിയും മദർ തെരേസയും ഈറോം ഷർമിളയുമൊക്കെ പെണ്ണാണെന്ന് പറയണമെന്നുണ്ടായിരുന്നു
പറഞ്ഞില്ല…അതൊക്കെ പറഞ് മനസിലാക്കി കൊടുക്കാൻ തന്നെക്കൾ നല്ലൊരാൾ വേറെ ഇല്ലെന്നുമറിയാം

നിലവിലുള്ള ജീവിത സൗകര്യങ്ങൾ മനസിലാക്കി തന്നെയാണ് അവൾ വളരുന്നത്
ഇതിപ്പോ അവൾ വല്ലാതെ ആഗ്രഹിച്ചിട്ടുണ്ട്
അത് കൊണ്ട് തന്നെ അവളുടെ കുരുന്നു മനസിലെ ഈ ആഗ്രഹത്തിന് തടസ്സം നിന്നാൽ അതവളുടെ മനസിനെ വല്ലാതെ വേദനിപ്പിക്കും ആ വേദന ഒരു പക്ഷെ എന്നോടുള്ള വെറുപ്പായി തീർന്നേക്കാം
ഒരു സൈക്കിൾ വാങ്ങിക്കുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുണ്ട് കൊണ്ട് മാത്രമല്ല
പെണ്ണുങ്ങൾ സൈക്കിളും ബൈക്കുമെല്ലാം ഓടിക്കുന്നത് കാണുപ്പോൾ ചില ആണുങ്ങൾക്ക് ഒരു വല്ലാത്ത നോട്ടമാണ്,

കിടപ്പറകളിൽ ഉടുതുണിയില്ലാതെ കിടക്കുന്ന പെണ്ണിന്റെ മേനി കാണുന്നത് പോലെയാണ് അവരുടെ ഭാവം
നോട്ടം കൊണ്ട് കാമം ആസ്വദിക്കുന്ന വൃത്തികെട്ടവർഗ്ഗം അതിൽ ചെറുപ്പക്കാരെന്നോ വൃദ്ധൻമാരെന്നേ വ്യത്യാസമില്ല…
അത്തരം കഴുകൻ കണ്ണുകൾക്ക് കൊത്തിവലിക്കാൻ എന്റെ മകളെ എറിഞ്ഞ് കൊടുക്കാൻ താൽപ്പര്യമില്ലാത്തത് കൊണ്ടാണ്

സ്കൂൾ വിട്ട് വരാൻ ഒരൽപ്പം വൈകിയാൽ മനസിൽ ഭയമാണ്… അത്തരം വാർത്തകളാണ് ഓരോ ദിവസവും കേൾക്കുന്നത് ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം മക്കളെ കൊ,ല്ലു,ന്ന മാതൃത്വങ്ങളുടെ ലോകം മാതാപിതാക്കളെ കൊല്ലുന്ന മക്കളുടെ ലോകം
എല്ലാത്തിനും ന്യാഴികരിക്കുന്ന മറ്റൊരു വിഭാഗം

എന്റെ കാര്യത്തിലുമുണ്ടായില്ലെ നാട്ടുകാർക്ക് രണ്ട് അഭിപ്രായം
ചിലർ പറഞ്ഞു എന്റെ പോരായ്മ കൊണ്ടാണെന്ന് ,മറ്റു ചിലർ പറഞ്ഞു അഹങ്കാരം കൊണ്ടാണെന്ന്
ഒരു പ്രവാസിയുടെ ഭാര്യ എന്ന നിലക്ക് ഒരിക്കലും ഞാൻ അഹങ്കരിച്ചിരുന്നില്ല
എപ്പോഴെങ്കിലും….. നിങ്ങളാരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഭാര്യയെയും കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രിയോടെപ്പം പോയ പുരുഷൻമാരുടെ ഭാര്യമാരെ കുറിച്ച്, അവരനനുഭവിച്ച മാനസിക പ്രയാസങ്ങളെ കുറിച്ച്എല്ലാവരും ഒളിച്ചോടിയവരുടെ പിറകെ പോകുബോൾ താങ്ങും തണലുമായി ജീവിതവസാനം വരെ കൂടെയുണ്ടാകേണ്ടവർ പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട്, മാനസികമായി തകർന്നു പോയവരെ പറ്റി …..

അവരെ പറ്റി ആരും അറിയാൻ ശ്രമിച്ചില്ല അവർക്ക് വേണ്ടി ശബ്ദമുയർത്താൻ ഒരു സ്ത്രീപക്ഷവാദികളെയും കണ്ടില്ല…

ചുരത്താത്ത മാറിടം പ്രദർശിപ്പിച്ചും തണ്ണിമത്തനെ കൂട്ടുപിടിച്ചും അനാവശ്യ വിവാദങ്ങളുയർത്തി സമൂഹത്തിൽ ജനശ്രദ പിടിച്ചുപറ്റാൻ നടത്തുന്ന കോപ്രായങ്ങൾക്ക് പിറകെ കൊടി പിടിക്കാൻ മാത്രം സ്ത്രി പക്ഷവാദികൾ മൽസരിക്കുന്ന കാലം

പ്രിയപ്പെട്ടവന്റെ ഇഷ്ടാനിഷ്ടങ്ങൾ മനസിലാക്കുന്നതിന് മുന്നെ കല്യാണം കഴിഞ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് മധുരമുള്ള ഓർമകൾ സമ്മാനിച്ച് സ്വപ്നങ്ങളെ പെട്ടിയിലാക്കി പ്രവാസ ലോകത്തേക്ക് മടങ്ങിപ്പോകുന്നത് ജനലഴികളിലൂടെ നോക്കി നിന്നപ്പോൾ പൊടിഞ്ഞ കണ്ണീരു കാണാനും ആരും ഉണ്ടായില്ല…..

പിന്നീട് ആണ്ടിലൊരിക്കൽ വിരുന്നുകാരനെപ്പോലെ വന്ന് മടക്കം
അതിനിടക്ക് എപ്പഴോ ഷാഹിനയുടെ ജീവന്റെ തുടിപ്പ് ഉദരത്തിൽ പിറവിയെടുത്തു.
ഓരോ തവണ ഡോക്ടറെ കാണാൻ പോകുമ്പോഴും ഭർത്താവ് കൂടെയുണ്ടാവൻ മനസ് കൊതിച്ചു
സങ്കടങ്ങളും പരിഭവങ്ങളും ആശകളും പങ്കുവെച്ച് ആ നെഞ്ചിൽ തലചേർത്ത് വെച്ച് കിടക്കാൻ കൊതിച്ചു….

വയറിൽ ചെവി ചേർത്ത് ഉള്ളിലെ പുതു ജീവന്റെ തുടിപ്പ് അറിയാനും ഒന്നു തലോടാനും കൊതിച്ച നാളുകൾ പലപ്പോഴും ആ പരിഭവങ്ങളെല്ലാം കണ്ണീരായ് തലയിണയിൽ പെയ്തിറങ്ങി
പ്രസവ ദിവസം അടുക്കുന്തോറും മുനീറിന്റെ സാമിപ്യം ഏറെ കൊതിച്ചു.
ഏതൊരു സ്ത്രിയും തന്റെ ഭർത്താവ് അരികത്തുണ്ടാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന നാളുകൾ….

ഒരാശ്വാസ വാക്ക് സ്നേഹത്തോടെ ഒരു തലോടൽ അതു മാത്രം മതിയാവും ഒരുപാട് വേദനകളെ ഇല്ലാതാക്കാൻ ആ വിഷമങ്ങളിൽ നിന്നെല്ലാം മോചനം നേടിയത് കുഞ്ഞു ഷാഹിനയുടെ മുഖം കണ്ടതോടെയാണ്
പിന്നീട് ജീവിത യാതാർത്ഥ്യവുമായി പൊരുത്തപ്പെട്ടു…..

ഷാഹിനയുടെ ചിരിയും കളിയും മാത്രമായ ഒരു ലോകത്തേക്ക് ഒതുങ്ങി
വർഷങ്ങൾ കഴിഞ്ഞ് പോയി…

ഫോൺ വിളിച്ച് വിശേഷങ്ങൾ പങ്കുവെക്കാറുള്ള മുനീർ വല്ലപ്പോഴുമൊക്കെയായി ഫോൺ വിളികൾ
എന്തെങ്കിലും ഒന്ന് സംസാരിച്ചുവെന്ന് വരുത്തി പെട്ടന്ന് ഫോൺ വെക്കാനുള്ള ധൃതി വല്ലാതെ അകലുന്ന പോലെ ….

എല്ലാമാസവും കൃത്യമായി ചിലവിനുള്ള തുക അയച്ച് തരും
ആയിടക്ക് നാട്ടിൽ വന്ന മുനീറിന്റെ സുഹൃത്തിൽ നിന്നാണ് ആ വിവരം അറിഞ്ഞത്
“ഒരു ഫിലിപ്പീനി പെണ്ണിന്റെ കൂടെയാണെത്ര മുനീറിന്റെ താമസം”
കേട്ട പാടെ കണ്ണിൽ ഇരുട്ട് കയറി കാഴ്ച്ചകൾ മങ്ങി തല കറങ്ങുന്നത് പോലെ തോന്നി
കേട്ടത് സത്യമാകല്ലെ എന്ന് പ്രാർത്ഥിച്ചു…..

മുനീറിന്റെ ഫോൺ വിളിക്കായി ഇത്രയും കാലത്തെ ജീവിതത്തിനിടക്ക് ഇത് പോലെ കാത്ത് നിന്ന നിമിഷങ്ങൾ ഉണ്ടായിണ്ടില്ല….
കാത്തിരിപ്പിന്റെ അവസാനമെന്നോണം വന്ന മുനീറിന്റെ ഫോൺ അറ്റൻഡ് ചെയ്യുമ്പോൾ കൈയ്യും കാലും വിറച്ചു മനസിൽ മറ്റൊന്നു തെളിഞ്ഞില്ല കേട്ട വാർത്ത സത്യമാണോ എന്നറിയുക മാത്രമായിരുന്നു ആഗ്രഹം

കേൾക്കാൻ ആഗ്രഹിക്കാത്തതെന്താണോ അത് തന്നെയാണ് അയാൾ പറഞ്ഞതും
ഇനി നാട്ടിലേക്കൊരു തിരിച്ച് വരവുണ്ടാകില്ലാന്ന് മുനീറിന് ഇഷ്ടപ്പെട്ട പെണ്ണല്ല ഞാനെന്നും തീർത്ത് പറഞ്ഞാണ് അവൻ ഫോൺ വെച്ചത് ‘

ആ സംഭവം കഴിഞ്ഞിട്ട് മൂന്ന് വർഷം കഴിഞ്ഞു അതിൽ പിന്നെ അവൻ വിളിച്ചിട്ടില്ല….
നന്നായിട്ട് പാട്ടു പാടാനും പഠിക്കാനും അവൾ മിടുക്കിയാണ് … സ്കൂളിലെ ടീച്ചർമാർക്കും മാഷ് മാർക്കും പ്രിയപ്പെട്ടവൾ

ഉപ്പയുടെ സ്നേഹവും ലാളനയും അനുഭവിക്കാൻ കഴിയാതെ പോയവളാണ് ഷാഹിന ….. ആ കുറവ് അറിയിക്കാതിരിക്കാൻ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്….. ഒരിക്കൽ നാലിലോ അഞ്ചിലോ പഠിക്കുമ്പോഴാണ് ഉപ്പയെ കുറിച്ച് അവസാനമായി അവൾ ചോദിച്ചത്

“എന്താ ഉമ്മാ ന്റെ ഉപ്പ മാത്രം ഗൾഫീന്ന് വരാത്തത് …… മോളൂസിനെ ഫോൺ വിളിച്ച് പോലും നോക്കാത്തത്…. ന്റെ ക്ലാസിലെ ഷംന ന്റെ ഉപ്പ ഗൾഫീന്ന് വന്നപ്പോ ഓൾക്ക് എന്തൊ ക്കാ കൊണ്ട് വന്നത് ന്നറിയ്യോ….. ഉമ്മ നോക്കിക്കോ ഉപ്പ വന്നാൽ മോളൂസ് മിണ്ടൂല …..

അവളുടെ കണ്ണുകൾ സങ്കടം കൊണ്ട് നിറഞ്ഞിരുന്നു… കുഞ്ഞു മനസിന്റെ സങ്കടം എന്റെ ഹൃദയത്തിലും കൂടിയാണ് വിങ്ങലുണ്ടാക്കിയത്‌ മകളെ കെട്ടി പിടിച്ച് നെഞ്ചോട് ചോർത്ത് ഒരു പാട് കരഞ്ഞു

അന്ന് എന്റെ കണ്ണീര് കണ്ടിണ്ടാവണം പിന്നീട് അവൾ ഒരിക്കലും ഉപ്പയെ കുറിച്ച് ചോദിച്ചിട്ടില്ല..,,,
“എന്താ സജ്നാ…… ഇവിടെയൊന്നുമല്ലെന്നു തോന്നുന്നു ….. നിന്നെ കാണാൻ ഒരാൾ വന്നിട്ടുണ്ട് ”
ആശുപത്രിയുടെ തുരുബിച്ച ജനലഴികളിൽ നിന്ന് മുഖമുയർത്തി അവൾ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി

അവൾക്ക് മുഖം കൊടുക്കാതെ അയാൾ മുന്നെ നടന്നു
ഡോക്ടർ മോഹൻരാജ്….മെന്റൽ സൈക്യാട്രിക്ക് ആണ്
ഒറ്റനോട്ടത്തിൽ ഒരു ഭ്രാന്തനാണെന്നേ തോന്നു… നീട്ടി വളർത്തിയ തലമുടിയിൽ നരവീണു തുടങ്ങിയിരിക്കുന്നു അവിവാഹിതനാണ്…

വിവാഹ ജീവിതത്തിനോട് താൽപ്പര്യമില്ലാ എന്ന് തന്നെ പറയാം
ജീവിതയാത്രയിൽ ഇടക്ക്എപ്പഴോ താളം തെറ്റിയ മനസുമായി മറ്റൊരു ലോകത്ത് ജീവിക്കുന്ന മനുഷ്യ മനസുകൾക്ക് ഒരു താങ്ങായി ജീവിതം ജീവിച്ച് തീർക്കാനാണയാൾക്കിഷ്ടം…

ആയാൾ ഈ ഭ്രാന്താശുപത്രിയിലെത്തുമ്പോൾ ആരാലും തിരിഞ്ഞ് നോക്കാനില്ലാത്ത ഇരുണ്ട സെല്ലുകൾക്കുള്ളിൽ ചങ്ങലയിൽ തളക്കപ്പെട്ട് കാലുകൾ വൃണപ്പെട്ട നിലയിലായിരുന്നു സജ്ന…
ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട് മാനസികമായി തളർന്ന് നിക്കുന്നവളുടെ പ്രതീക്ഷയും പ്രചോദനവും സ്വപ്നവും ജീവിതവും എല്ലാമെല്ലാമായാ മകളാണെന്ന് തിരിച്ചറിഞവളുടെ അടുത്തേക്കാണ് ആ ദുരന്ത വാർത്തയെത്തിയത്

ബസ്സ് കാത്ത് നിൽക്കുന്ന സ്കൂൾ കുട്ടികളുടെ ഇടയിലേക്ക് നിയത്രണം വിട്ട് വന്ന ലോറി പാഞ്ഞുകയറി
പലരും നിലവിളിയോടെ ദൂരേക്ക് തെറിച്ച് വീണു മറ്റു ചിലർ ലോറിക്കടിയിൽപ്പെട്ട് ചതഞ്ഞരഞ്ഞു
ആ കൂട്ടത്തിൽ സജ്നയുടെ മോളോസും ഉണ്ടായിരുന്നു
ആ ദുരന്തത്തിന് ശേഷം മാനസികമായി പാടെ തളർന്ന സജ്നയെ ബന്ധുക്കളിൽ ചിലരാണ് ഭ്രാന്താശുപത്രിയിലെത്തിച്ചത്

ആദ്യകാലങ്ങളിൽ അടുത്ത ബന്ധുക്കളിൽ ചിലർ ഇടക്കിടെ ആശുപത്രിയിൽ വരുമായിരുന്നു പിന്നീട് എപ്പഴോ മനപൂർവ്വമെന്നോണം അവരും ഈ വഴി മറന്നതാണ്

അവളെ കുറിച്ച് കൂടുതൽ അറിഞ്ഞത് മുതൽ ഡോക്ടർക്ക് സജ്നയോട് ഒരു പ്രത്യേക ഇഷ്ടം തോന്നി
യവ്വനം നഷ്ടപ്പെടുന്നതിന് മുന്നെ വാർദ്ധ്യക്യത്തിലേക്ക് വഴുതി വീണ സജ്ന യെ ജീവിതത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് കൈപിടിച്ച് നടത്തിയത് ഡോക്ടർ മോഹൻരാജ് കുടുതൽ ശ്രദ്ദ ചെലുത്തി
ഇടക്ക് എപ്പഴോ അയാൾക്ക് അവളോട്‌ പ്രണയം തോന്നി തുടങ്ങിയിരുന്നു….

അവളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ അയാളെ പോലെ തന്നെ അവളും ആഗ്രഹിച്ചിരുന്നു
സ്നേഹത്തോടെയുള്ള അയാളുടെ സംസാരവും സാമീപ്യവും അവളിൽ ഒരു പാട് മാറ്റങ്ങളുണ്ടാക്കി
ചെറിയ പ്രായത്തിനുള്ളിൽ ഭാര്യയായും അമ്മയായും ജീവിക്കേണ്ടി വന്നവൾക്ക് അന്യമായിരുന്ന സ്നേഹവും പരിഗണനയും അയാളിൽ നിന്നും അവൾ അനുഭവിച്ചറിയുകയായിരുന്നു
ഇഷ്ടമാണെന്ന് രണ്ടാളും തുറന്ന് പറഞ്ഞില്ല എങ്കിലും അവർക്ക് പരസ്പ്പരം അറിയാമായിരുന്നു
ആ ഒരിഷ്ടം മനസിലുള്ളത് കൊണ്ടാണ് പൂർണ്ണമായും അസുഖം മാറിയിട്ടും അവളെ അയാൾ ഡിസ്ചാർജ്ജ് ചെയ്യാതിരുന്നതും. …

മാനസിക രോഗി എന്നതിലുപരി വ്യത്യസ്ത്ഥ മതവിഭാഗത്തിൽപ്പെട്ടവർ അത് കൊണ്ട് തന്നെ ഈ ബന്ധം സമൂഹത്തിൽ വലിയ തരത്തിലുള്ള പൊട്ടിതെറികളുണ്ടാക്കും…
ആരോരുമില്ലാതെ ആശുപത്രിയുടെ ഇരുണ്ട മുറികളിൽ തളക്കപ്പെട്ടിരുന്നവൾക്ക് ചോദിക്കാനും പറയാനും ആളുകളുണ്ടാവും അതിനെയെല്ലാം തരണം ചെയ്തിട്ടാണേലും അവളെ സ്വന്തമാക്കാൻ അയാൾ തീരുമാനിച്ചുറച്ചിരുന്നു

ആ കണക്കുകൂട്ടലുകളൊക്കെ അസ്ത്ഥാനത്താക്കി കൊണ്ടാണ് അപ്രതീക്ഷിതമായി ഇന്ന് മുനീർ ഡോക്ടറുടെ മുന്നിലേക്ക് കടന്ന് വന്നത്….

സൗദിയിൽ ഉയർന്ന ശമ്പളത്തിൽ നല്ലൊരു കമ്പനിയിൽ ജോലി ചെയ്ത് ആർഭാട ജീവതം നഴിച്ച് നാട്ടിലേക്ക് ഒരു മടക്കമില്ലെന്ന് പറഞ്ഞ ആളാണോ ഇപ്പോ തന്റെ മുന്നിലിരിക്കുന്നതെന്ന് സംശയം തോന്നി അവനെ കണ്ടപ്പോൾ

ശരീരം ക്ഷീണിച്ച് കവിളുകൾ ഒട്ടി കണ്ണുകൾ കുഴിഞ് ഏതോ മയക്കുമരുന്നിനു അടിമയായതുപോലെ ഒരു കോലം…..
നിദാക്കത്തിൽ ജോലി നഷ്ടപ്പെട്ട് വരുമാനം നിലച്ചപ്പോൾ….

കൂടെയുണ്ടായിരുന്ന ഫിലിപ്പിനിപ്പെണ് ചുയിംഗം പോലെ ചവച്ച് തുപ്പിയത്രെ
അപ്പോഴെക്കും ഉണ്ടയിരുന്ന സമ്പാദ്യം മുഴുവൻ അവൾ കൈക്കലാക്കിയിരുന്നു
ഗത്യന്തരമില്ലാതെ കയറിപ്പോന്നതാണ്…

ദൈവം സത്യമാണെന്ന് തോന്നിയ നിമിഷങ്ങളായിരുന്നു ഡോക്ടർക്ക്
“എല്ലാം ന്റെ മാത്രം തെറ്റാണ് സാറെ…. എനിക്കവളെ കാണണം അവളുടെ കാലു പിടിച്ച് മാപ്പു പറയണം”കരഞ് കൊണ്ടാണ് അയാളത് പറഞ്ഞത്

ചെയ്തു പോയ തെറ്റിൽ അയാൾ പശ്ചാത്തപിക്കുന്നുണ്ട്
തന്റെ ഇഷ്ടവും സ്വാപ്നങ്ങളുമാണ് ഇല്ലാതാവാൻ പോവുന്നത് വേണമെങ്കിൽ എനിക്കിയാളെ മടക്കി അയക്കാം ….പക്ഷെ….. എന്തൊക്കെയണേലും അവളുടെ ഭർത്താവാണ് മുനീർ ….ഇവിടെ എന്റെ ഇഷ്ടങ്ങളും സ്വാപ്നങ്ങളും വെറും സ്വപ്നമായിരുന്നെന്ന് കരുതി ആശ്വസിക്കാം
അല്ലെങ്കിലും ഒരു ഡോക്ടറായ ഞാൻ ഭ്രാന്തിന് ചികിൽസ തേടിവന്ന ഒരു പെണ്ണിനോട് ഇഷ്ടത്തിനപ്പുറം ഒന്നും തോന്നാൻ പാടില്ലായിരുന്നു…

ഡോക്ടറുടെ മുറിയിലേക്ക് കയറിയ മോഹൻ രാജ് മുനീറിനെ കാണിച്ചു പറഞ്ഞു
“ആളെ മനസിലായോ സജ്നക്ക് ”
അവളുടെ മുഖത്ത് എന്തെല്ലാമോ ഭാവങ്ങൾ മിന്നി മായുന്നത് ഡോക്ടർ കണ്ടു
.”നിങ്ങൾ സംസാരിക്ക് ഞാനിപ്പം വരാം…”

അയാൾ മുറിയിൽ നിന്ന് പുറത്തിറങ്ങി കോറിഡോറിലൂടെ നടന്നു
പെട്ടന്നാണ് ആശുപത്രിയെ നടുക്കി കൊണ്ട് മുനീറിന്റെ ഉച്ചത്തിലുള്ള നിലവിളി കേട്ടത്
ഓടി മുറിയിലെത്തിയ ഡോക്ടർ സ്തഭിച്ചു പോയി

ശരീരത്തിലാകെ രക്തം പടർന്ന് ഭിത്തിയിൽ ചാരി നിൽക്കുന്നു സജ്ന താഴെ തറയിൽ രക്തത്തിൽ കുളിച്ച് പിടയുന്ന മുനീറുംഎന്താണ് സംഭവിച്ചതെന്നോ എന്ത് ചെയ്യണമെന്നോ അറിയാതെ ഡോക്ടർ
മുനീർ അവസാനമായി ഒന്നു പിടഞ്ഞു….. പിന്നെ….എന്നേക്കുമായി ആ ശരീരം നിശ്ചലമായി

Share this on...