യഥാർത്ഥത്തിൽ ഗ്രീഷ്മ പറഞ്ഞത് സത്യമോ. തുറന്ന് പറഞ്ഞ് ജോത്സ്യൻ

in Uncategorized 218,893 views

ഷാരോൺ കൊ.ല.യിൽ ജ്യോതിഷനെയും പോലീസ് ചോദ്യം ചെയ്യും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തൻ്റെ ആദ്യഭർത്താവ് മ.രി.ക്കും. എന്ന് പറഞ്ഞ് ഷാരോണിനെ പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഗ്രീഷ്മ ശ്രമിച്ചിരുന്നു. നവംബറിന് മുൻപ് വിവാഹം നടന്നാൽ ആദ്യഭർത്താവ് കൊ.ല്ല.പ്പെ.ടു.മെന്ന സംശയം കാരണം സൈനികനുമായി നിശ്ചയിച്ചുറപ്പിച്ച കല്യാണം നീട്ടി വയ്ക്കുകയും ചെയ്തു എന്ന സൂചനകളുണ്ട്. ഇതിനെല്ലാം പിന്നിൽ ജ്യോത്സ്യൻ്റെ പ്രവചനം ആണെന്ന തരത്തിൽ വാർത്തകൾ എത്തിയിരുന്നു. അതിനിടെ ഗ്രീഷ്മയുടെ കുടുംബത്തിന് ജ്യോതിഷപരമായി ഉപദേശം നൽകിയ ആളെ കണ്ടെത്തിയിരുന്നു. കുന്നത്ത്കാലിലുള്ള ഒരു ജ്യോത്സ്യനെ ചോദ്യം ചെയ്യാനാണ് നീക്കം.

ഗ്രീഷ്മയുമായി കല്യാണം ഉറപ്പിച്ച സൈനികൻ ഇതിൽ നിന്നും പിന്മാറിയിട്ടുണ്ട്. സൈനികൻ നിലവിൽ കാശ്മീരിൽ ആണുള്ളത്. സൈനികനെയും ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനൊപ്പമാണ് ജ്യോത്സ്യനെയും ചോദ്യം ചെയ്യുന്നത്. കുന്നത്തുകാൽ കോളേജിന് അടുത്ത് ആണ് ഈ ജ്യോത്സ്യൻ്റെ വീട്. ഏതായാലും ഈ ജ്യോത്സ്യനിൽ നിന്ന് പ്രാഥമിക വിവരങ്ങൾ പോലീസ് മനസ്സിലാക്കിയിട്ടുണ്ട്. തൻ്റെ അടുത്ത് വിവാഹത്തിന് മുന്നോടിയായി ജാതകം നോക്കാൻ മാത്രമാണ് വന്നിട്ടുള്ളത് എന്നും അതിനപ്പുറം ഉള്ള ഉപദേശം ഒന്നും താൻ നൽകിയിട്ടില്ല എന്നുമാണ് ജ്യോത്സ്യൻ്റ പ്രതികരണം. ഷാരോണിൻ്റെ കൊ.ല.പാ.ത.ക.ത്തിൽ അ.ന്ധ.വി.ശ്വാ.സം. കാരണമായിട്ടുണ്ടോ എന്ന് കൂടുതൽ അന്വേഷണം നടത്തണമെന്ന് പോലീസ് പറഞ്ഞിരുന്നു.

ഷാരോണിൻ്റെ ബന്ധുക്കൾ ആരോപിക്കുന്ന ജാ.ത.ക.ദോ.ഷ. പ്രവചനവും ഷാരോണിൻ്റെ മ.ര.ണ.വു.മായുള്ള ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്. ആദ്യ വിവാഹം കഴിക്കുന്ന ആൾ പെട്ടെന്ന് മ.രി.ക്കു.മെ.ന്ന് ജാതകദോഷം ഉണ്ടെന്ന് ജോത്സ്യൻ കുടുംബത്തെ അറിയിച്ചു എന്ന് ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞിരുന്നത്. സൈനികനുമായുള്ള വിവാഹത്തിനുമുൻപ് പൊരുത്തത്തിലും ഇത് ജോത്സ്യൻ ആവർത്തിച്ചിരുന്നുവത്രേ. ജ്യോത്സ്യൻ്റെ വാക്കുകൾ വിശ്വസിച്ച ഗ്രീഷ്മയുടെ മാതാപിതാക്കൾ അതുകൊണ്ടുതന്നെ ഷാരോണുമായുള്ള ബന്ധത്തിനും, രഹസ്യവിവാഹത്തിനും മൗനാനുവാദം നൽകിയിരുന്നതായും സംശയമുണ്ട്.

കൊ.ല.പാ.ത.കം ഇതിന് തുടർച്ചയായിരുന്നു എന്നാണ് ആരോപണം. ഈ സാഹചര്യത്തിലാണ് ജ്യോതിഷനെ പോലീസ് ചോദ്യം ചെയ്യുന്നത്. ഔദ്യോഗികമായി മൊഴി രേഖപ്പെടുത്തി അന്ധവിശ്വാസമില്ലെന്ന് വരുത്തുക കൂടിയാണ് പൊലീസ് ലക്ഷ്യമിടുന്നത് എന്നാണ് സൂചന. അതേസമയം ജാതകദോഷ ത്തെക്കുറിച്ച് ജ്യോത്സ്യൻ പറഞ്ഞു എന്ന് വരുത്തിത്തീർത്തതിനുശേഷം എങ്ങനെയും ഷാരോൺ രാജിനെ തൻ്റെ കഴുത്തിൽ താലികെട്ടി, പിന്നീട് ഷാരോൺ രാജിനെ ഇല്ലാതാക്കൽ ജാതകദോഷം ആണെന്ന് പറഞ്ഞു വിശ്വസിക്കാമല്ലോ എന്ന് ഗ്രീഷ്മ കരുതിയിട്ട് ഉണ്ടാകും എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
All rights reserved News Lovers.

Share this on...