യത്തീം കുട്ടിയെ നിക്കാഹ് കഴിച്ച യുവാവ് ആദ്യരാത്രി പെണ്ണ് റൂമിൽ വെച്ച് ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയി

in Story 143 views

അസർപ്പിനു വല്ലാത്ത ഹിക്മത്തിള്ള യാത്രയാ ഇത്തവണ..
കുബ്ബൂസാണെങ്കി തിന്നിട്ട്‌ കയറണില്ല..
കഴിഞ്ഞ തവണ ഉമ്മ കണ്ട്‌ വെച്ച ആ യതീം കുട്ടീനെ ജീവിതത്തിലേക്ക്‌ കൊണ്ടു വരുന്ന ദിവസങ്ങൾ…
“അടുത്ത മെസ്സ്‌ നടത്തുന്നത്‌ ഇയ്യാണു അസർപ്പേ”
എന്നു മുത്തുക്ക പറഞ്ഞപ്പോ

“അയിനു രണ്ടീസം കയിഞ്ഞാ ഓൻ നാട്ടിൽക്ക്‌ പോവല്ലേ മുത്തുക്കാ ”
എന്നും പറഞ്ഞ്‌ കൊണ്ട്‌ അഫ്സൽ സപ്പോർട്ട്‌ തന്നു..
“പോണതൊക്കെ കൊള്ളാം ഇങ്ങട്ട്‌ വന്നിട്ട്‌ തോളിലിട്ട്‌ നടക്കണ്ടി വരും അസപ്പേ അന്നെ,ഞാനിണ്ടവൂല എന്റെ തോളി തേഞ്ഞ്‌ പോകിക്ക്ണു ”
ചിരിച്ചുകൊണ്ട്‌ മുത്തുക്ക പറഞ്ഞപ്പോ അസർപ്പിന്റെ കിനാവിൽ മുഴുവനും പ്രിയ സഖി സാജിത ആയിരുന്നു..ഒന്നും മണ്ടയിൽ കയറിയില്ല.. 😌
ആറു മസത്തെ ഒരു ബല്യ ലീവ്‌..
“ഖഫീലെ ഇങ്ങളു മുത്താണു,ഉമ്മ തരണമെന്നൊക്കെ ഇണ്ട്‌ പക്ഷെങ്കിലു അത്‌ ശെരിയവൂല ആൾക്കാർ വേർ വല്ലോം വിചാരിക്കും ”

അസർപ്പ്‌ മനസ്സിൽ മന്ത്രിച്ചു..
കരിപ്പൂർ എയർ പോർട്ടിൽ ലാൻഡ്‌ ചെയ്തപ്പോ കൊണ്ടു പോകാനൊരു പട തന്നെ ഉണ്ട്‌..
“പടച്ചോനെ ഇതൊക്കെ ആരാ ” 😳
കുടുമ്പത്തിൽ കാണാത്ത ആൾക്കാർ വരെ ഇണ്ട്‌..കല്യാണമല്ലെ വരണേ പുതിയാപ്ല ആണല്ലോ അപ്പോ നല്ല വില കാണും..എന്തേലും തടഞ്ഞോട്ടെന്നും കരുതീട്ടാ..അല്ലാണ്ടെന്തോന്ന് സ്നേഹം..
വീട്ടിലെത്തി..

വല്ലിമ്മാക്കൊരു ഉമ്മ കൊടുത്തു ഉമ്മക്കു രണ്ടെണ്ണവും..
ഉപ്പ ആണെങ്കി പറമ്പിലെ വല്ലിപ്പ കുഴിചിട്ട പ്ലാവ്‌ പോലെ കുത്തനെ മസിലും പിടിച്ച്‌ നിക്കുന്നു..
“ഉപ്പയില്ലാത്ത കുട്ടീനെ ആണുട്ടോ അസർപ്പേ ഇയ്യ്‌ കൊണ്ടോരാൻ പോണേ,സാജിത മോളുടേ ഉമ്മ ഓളെ ഇത്‌ വരേക്കും നെലോളിപ്പിചിട്ടില്ല ”
വല്ലിമ്മയുടെ ഉപദേശം..

“അറിയാ വലിമ്മ,ഞമ്മളു പൊന്നുപോലെ നോക്കണ്ട്‌..”
“പൊന്നുപോലെ നോക്കിക്കോണ്ടി പണയം വെക്കാണ്ടിരുന്നാ മതി..”
വല്ലിമ്മന്റെ ആക്കിയ വർത്താനം എനികത്ര പുടിച്ചില്ല 😏ഗൾഫാരോടാ കളി..
കാര്യങ്ങളൊക്കെ പെട്ടന്ന് നടന്നു കല്യാണ ദിവസം എത്തി..
പൊന്നിട്ടു മൂടാത്ത അവൽക്ക്ക്‌ കഴിഞ്ഞ തവണ ഞാൻ നൽകിയ മഹറുമായ്‌ അവൾ എന്റെ വീട്ടിലേക്ക്‌..

അവൾ വീടു വിട്ട്‌ വരുന്ന സമയം അവളുടെ ഉമ്മനേം കെട്ടിപ്പിടിച്ചു കുറേ നേരം കരഞ്ഞു..
“ആ മോളേ മതീ ബാക്കി ഉമ്മനോട്‌ അങ്ങട്ടേക്ക്‌ വരാൻ പറയ്‌ അപ്പൊ ബക്കി കരയാ,ഇപ്പൊ സമയല്യ..”
ന്റ പൊന്നൂ പറയണതാരാ ന്നാ വിചാരം എളാമന്റെ മോളാ..
ഓളന്നു അവളൂടെ കല്യാണത്തിനു കരഞ്ഞ്‌ എളാമന്റെ സാരീലൊക്കെ ചീരാപ്പ്‌ തേച്ച്‌ പോയോളാ ബല്യ വർത്താനം പറയണത്‌..”

അസർപ്പിന്റെ മനസ്സ്‌ പ്രഷർ കയറി പക്ഷെ പിടിച്ചു നിന്നു..
എന്റെ സാജി മോൾ കരഞ്ഞോട്ടേന്ന്.. ☺️
ആധ്യ രാത്രി സമയം..
മണിയറ അലങ്കരിച്ച എന്റെ നൻപൻസിനു മണവാളൻ ഗ്രൂപ്പിന്റെ അസർപ്പ്‌ നന്നി പറഞ്ഞ്‌ ഒരു വിധത്തിൽ പറഞ്ഞയച്ചു..

5000 ഉറുപ്പ്യ എന്റേന്ന് അവന്മർ തോണ്ടി 🙄
ഊട്ടീക്കും മൂന്നാറിൽക്കും ടൂർ പോകാനാണോലെ,
ഒലക്കമേണു..
പള്ള നർച്ചും പൊറോട്ട മുണുങ്ങാനാന്ന് എനിക്കറിഞ്ഞൂടെ..
അസർപ്പ്‌ മനസ്സിൽ മന്തിച്ചു..
സമയം നീങ്ങുന്നു,

അസർപ്പ്‌ മണിയറയിലേക്ക്‌ പ്രവേശിച്ചു..
നോക്കിയപ്പോൾ അവൾ നിസ്കരിക്കുമയായിരുന്നു..അസർപ്പിന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു..
അവൾ സലാം വീട്ടി എന്നിട്ട്‌ ചോദിച്ചു..
“ഇങ്ങൾ നിസ്കരിച്ചോ അസർപ്പ്ക്കാ”
“ഈ പന്ത്രണ്ട്‌ മണിക്ക്‌ എന്ത്‌ നിസ്കരിക്കാനാ സാജിതാ ”
“ഇന്നു കല്യാണ തിരക്കിന്റെ ഇടയിൽ ളുഹർ മുതൽ ഇഷാ വരെ പോയില്ലേ,അത്‌ ഞാൻ കളാ അക്കിയതാ..”

റബ്ബേ ഞാനത്‌ ഓർത്തില്ലല്ലോ,
അല്ലെങ്കിലും കല്യാണ ദിവസം ആരാ ശെരിക്ക്‌ പടച്ചോനെ ഓർക്കുന്നെ അല്ലേ..
മുഴുവൻ കിനാവിലാണല്ലോ..അവൾ നിർബദ്ധിപ്പിചു എന്നെ നമസ്കരിപ്പിച്ചു..
എല്ലാംകഴിഞ്ഞപ്പോ മനസ്സാകെ ഒരു കുളിർ പോലെ..
അസർപ്പ്‌ സാജിതയെ നോക്കി..കണ്ണുകൾ തമ്മിൽ ഉടക്കി..
ഇരുവരും അരികത്തിരുന്നു..അസർപ്പ്‌ തന്റെ കൈകൾ അവളുടെ കൈകളിൽ സ്പശിച്ചതും ഫോൺ റിംഗ്‌ ചെയ്തു.

അറ്റെണ്ട്‌ ചെയ്തപ്പോൾ ഗൾഫീന്നാ റൂം മേറ്റ്സ്‌..
“എന്താ കുരിപ്പുകളേ ഈ സമയത്ത്‌ വിളിക്കണേ ഇങ്ങക്കൊന്നും ഉറക്കില്ലെ ”
“അയിനു അസർപ്പേ ഇവിടെ പത്ത്‌ മണി ആയുള്ളൂ മൊയന്തെ ”
“ആ അത്‌ ഞമ്മൾ മറന്ന്..ശെരിന്നാ ഞാൻ വെച്ച്‌.” 😁
ഫോൺ സ്വിച്‌ ഓഫ്‌ അക്കി..
ആദ്യ രാത്രിയുടെ പരിമളം അസർപ്പ്‌ ആവോളം നുകർന്നു..
മുഖത്ത്‌ വെള്ളം കുടഞ്ഞപ്പോ എണീറ്റു നോക്കിയതും സാജിത..
“എന്താടീ ”

“എണീക്കി പോയി നിസ്കരിക്കി ”
റൂമിൽ മുത്തുക എണീറ്റ്‌ എല്ലരേം വിളിക്കാറുണ്ട്‌..
ആ വരാ എന്നും പറഞ്ഞ്‌ മുത്തുക്കനെ പറഞ്ഞയക്കുമ്പോ ഇബിലീസ്‌ കേറി കൂടല പുതപ്പിന്റെ ഉള്ളിലെ..
ഇനി അത്‌ പറ്റില്ലല്ലോ..ഉമ്മാന്റെ കണ്ടെത്തൽ ഇപ്പൊ വെറുതെ ആയില്ലല്ലൊ..
അന്നു ലീവിനു വന്നപ്പോ ടൗണീന്ന് കെട്ടണം എന്നും പറഞ്ഞ്‌ വാശി പിടിച്‌ വല്ല് ഫ്രീക്കത്തിയേയും കെട്ടിയിരുന്നേൽ ലുഃഅർ ബാങ്ക്‌ കൊടുക്കുമ്പഴും ഒന്നു എണീന്റ്‌ നോട്ടിഫികേഷൻ നോക്കി ഉറങ്ങുന്ന ഒരുത്തി ആയേനെ റബ്ബേ..

ഇപ്പൊ നിന്നോട്‌ സ്ഥുകിക്കാ ഞാനിപ്പോ..
“ഇക്ക നമുക്ക്‌ ഒന്ന് യതീം ഖാനയിൽ പോനം ട്ടൊ”
“പോവാലോ എന്തേ ആരേലും കാണാനുണ്ടോ നിനക്ക്‌ ”
“അതല്ല ഇക്ക നമ്മുടെ ആദ്യത്തെ സൽകാരം അവിടെ ആകണം എന്നൊരു പൂതി, എന്റെ കൂടെ പടിച്ചിരുന്നവർ ക്ഷെണിച്ചിരുന്നു സമയം ഉണ്ടെങ്കി വരണേ എന്നും പറഞ്ഞ്‌..”
“നമുക്ക്‌ നോക്കാം..”
അസർപ്പ്‌ പറഞ്ഞു..

രാവിലെ എണീറ്റപാടെ സൽകാരത്തിനു ബുക്ക്‌ ചെയ്യുന്ന തിരക്കിലാ മുഴുവൻ കുടുമ്പക്കാരും 😳
ഇലക്ഷനു സ്ഥാനാർത്തിയെ തിരഞ്ഞെടുക്കാൻ ഗ്രൂപ്പ്‌ കളി നടക്കണ പോലീന്ദ്‌ ഒച്ചേം ബഹളോം..
“അസർപ്പേ ആര്യം മൂത്തമ്മന്റെ വീട്ടിൽക്ക്‌ വന്നോണ്ടി പറഞ്ഞേക്ക ”
ആരേം പിണക്കാതെ സാജിതയേയും കൂട്ടി സൽകാരങ്ങളോട്‌ സൽകാരം..
അമ്മായി തക്കാരം,

പുറ്റാപ്ല സൽകാരം…
എല്ലാം കൂടി പള്ള വീർത്ത്‌ വീർത്ത്‌ സാജിക്ക്‌ കൈ എത്താൻ പറ്റാത്ത പോലെ ആയി..😇
എല്ലായിടത്ത്‌ നിന്നും കോഴി ബിരിയാണീം മുട്ടമാലയും മുട്ട സുർക്കയും ചട്ടിപ്പത്തിരിയും അങ്ങനെ കൊളൊസ്റ്റ്രോൾ പമ്പ്‌ പോലത്തെ കുറേ സമ്പവങ്ങൾ..
എല്ലാം കഴിനു ബീവി പറഞ്ഞ്‌ പോലെ രണ്ടാഴ്ചക്ക്‌ ശേധം യതീം ഖാനയിലേക്ക്‌ പോയി..
കാറു യതീം ഖാനയിടെ ഗെയിറ്റ്‌ കടന്നപാടെ കുറേ തൊപ്പിയിട്ട മക്കൾ പിന്നാലെ കൂടി..
പുറത്തിറങ്ങി..

പോരുമ്പോ വാങ്ങിയ മിഡായി പൊതികൾ സാജിത കയ്യിലെടുത്തു..
മറ്റു സൽകാരങ്ങൾക്കൊക്കെ വിലപിടിപ്പുള്ള പലഹാരങ്ങളും ഫ്രൂഡ്സുകളും വാങ്ങിയപ്പോ അൻപത്‌ പൈസയുടെ മുഡായി വാങ്ങി അവർക്ക്‌ കൊടുത്തിട്ടും പരതി ഇല്ലാതെ സന്തോഷത്തോടെ നുണയുന്നു..

“അല്ല ആരിത്‌ മോളെ സാജിത കുട്ടിയോ ”
അവിടത്തെ മെസ്സിലെ വെപ്പുകാരൻ ആണെന്നു തോന്നുന്നു നല്ല ബർക്കത്തുള്ള മുഖം..തലയിലൊരു തൊപ്പിയൊക്കെ ഇട്ട്‌ തോളിലൊരു മുണ്ടും..
“ആ രാഹിങ്കാ എന്തൊക്കാ വിശേഷം ”
“അൽ ഹംദു ലില്ലാഹ്‌ മോളെ ,കല്യാണൊക്കെ റാഹത്തായി നടന്നല്ലോ അല്ലേ മോളെ ഇനിക്ക്‌ വരാൻ കയിഞ്ഞീല ഇവിടെ പരിപാടി ആയിരുന്നല്ലോ അപ്പോ എന്തേലുമൊക്കെ വെച്ച്‌ ഇണ്ടക്കി കൊടുക്കണ്ടെ..”
“അത്‌ സാരല്യ ഇക്ക ഇപ്പൊ ഞാൻ വന്നല്ലോ,ദേ ഇതാ എന്റെ ഭർത്താവ്‌.”
“ആണോ മാഷാ അള്ളാഹ്‌,എന്താ പേരു ”
“അഷറഫ്‌ ”

“ഗൾഫിലാ ല്ലെ മോൻ,”
“അതെ..”
“എന്നാ വരി ഉസ്താദൊന്നും ഇവിടില്ല അവരു വേറെ എങ്ങട്ടോ പോയിക്കാ എന്തേലും കഴിക്കാ വാ ”
നേരെ ഹാളിലേക്ക്‌ നീങ്ങി..
അള്ളാന്റെ കലാം പടിക്കുന്ന കുറേ മാലാഖമാർ.
എന്തോ ഒരു വല്ലാത്ത അനിഭൂതി..
എന്റെ പെണ്ണും ഇവിടന്നല്ലേ വളർന്നത്‌..അസർപ്പ്‌ മനസ്സിൽ കരുതി..
സേമ്യ പായസവും നെയ്യപ്പവും അച്ചപ്പവും കൊണ്ടു വെച്ചു..
“ബിരിയാണി ഒന്നും ഇല്ലട്ടൊ പിയാപ്ലേ ”

“അല്ലോ സാരല്യ ഇത്ൺനെ റാഹത്തായി.”
മറ്റു സൽകാരത്തിനു പോയപോലെ അല്ല അസർപ്പിനു തോന്നിയത്‌,
ഏറ്റവും രുചി ഏറിയ പലഹാരം പോലെ തോന്നി..
“മോനെ അന്നെ പടച്ചോൻ അനുഗ്രഹിക്കും ട്ടോ ,ഈ യതീം ഖാനയിൽ ഏറ്റവും നന്നായി പടിക്കണ കുട്ട്യാ ഇപ്പൊ നീ കെട്ട്യത്‌..നിനക്ക്‌ നല്ലതേ വരൂ മോനെ ”
ആ മനുഷ്യന്റെ വകകുകൾ അസർപ്പിനു വല്ലാതെ ഇഷ്ടമായി..അസർപ്പ്‌ സാജിതയുടെ മുഖത്തേക്ക്‌ നോക്കി..അവൾ കണ്ണുകൾ നിറച്‌ കൊണ്ട്‌ പായസം കുടിക്കുന്നു എന്നെ നോക്കുന്നു..
എനിക്കാ മുഖം കണ്ടപോൾ സഹിചില്ല അസർപ്പ്‌ കണ്ണിറുക്കി കരയല്ലേ എന്നു പറഞ്ഞു..
തിരികെ സലാം പറഞ്ഞ്‌ സന്തോഷത്തോടെ പിരിഞ്ഞു..
ശേഷം അസർപ്പിന്റെ മനോഹരമായ നാളുകൾ അവളിലൂടെ അനുഭവിച്ചറിഞ്ഞു..
പ്രവാസ ലോകം വീണ്ടും വിളിക്കുന്നു..

പോകണ്ടാ എന്നവൾ പറയുന്നില്ല കാരണ്മ
” ഇതൊരു ഇബാദത്ത്‌ ആയി കണ്ടാ മതി ഇക്ക ,ഞാൻ ഇങ്ങക്ക്‌ വേണ്ടി ദു ആ ചെയ്യുന്നുണ്ട്‌ എല്ലായ്പ്പോഴും..”
കാത്തിരിപ്പിന്റേയും വിരഹത്തിന്റേയും നാളുകളിലേക്ക്‌ അസർപ്പ്‌ പറന്നുയരാൻ പോവുകയാണു..
തിരികെ പോകേണ്ട ദിനം അടുക്കിം തോറും അവൾക്ക്‌ മൊഞ്ച്‌ കൂടി കൂടി വരുന്നപോലെ..
“സാജിതാ അസർപ്പ്‌ ആഗ്രഹിച്ചത്‌ മറ്റൊന്നും നീ നൽകിയത്‌ അതിനേക്കാളേറെ സന്തോഷം തരുന്നതും..”

അസർപ്പ്‌ മനസ്സിൽ കരുതി..
തിരികെ റൂമിൽ മെസ്സ്‌ നടത്തണം,പാചകം ചെയ്യണം അള്ളോ ആകെ സുയിപ്പാകല്ലോ റബ്ബേ..”
അതും ചിന്തിച്ച്‌ നിൽക്കുമ്പോഴാ മുത്തുക്ക പറഞ്ഞത്‌ ഓർമ്മ വന്നത്‌..”
“എടാ മോനെ അസർപ്പേ,നമ്മളീ ഗൾഫിലു മെസ്സൊക്കെ നടത്തുന്നതേ നാളെ അന്റെ കെട്ട്യോൾക്ക്‌ വല്ല സൂക്കേടും പിടിച്ച്‌ കിടന്നാ വല്ലതും വെച്ചിണ്ടക്കി കൊടുക്കുന്നത്‌ പടിക്കാൻ ആണുങ്ങൾക്ക്‌ ഇതൊക്കെ നല്ലതാ..”

അസർപ്പ്‌ യാത്ര തിർക്കുമ്പോ വല്ലിമ്മ ചെവിയിൽ പറഞ്ഞി..
“ഡാ അസർപ്പേ ഇയ്യൊരു ബാപ്പ ആവാൻ പോവാ ട്ടൊ ”
നിലവിലെ പൂർണ്ണ ചന്ദ്രൻ തിളങ്ങി നിക്കുന്നപോളെ പല്ലും ഇളിത്തി അസർപ്പ്‌ ഓളെ നോക്കി..
അവളതിന്റെ ചുറ്റും നക്ഷത്രങ്ങൾ പോലെ തിളങ്ങി നിൽക്കുന്നു..
ആ പൂമുഖവുമായ്‌.. ☺️
അസർപ്പിന്റെ ജീവിത യാത്ര ഇനിയും തുടരും..നല്ല മൊഞ്ചു കൂടി തന്നെ…വരും നാളുകളിൽ…
*******************
കടപ്പാട്: ഷാഹിർ കളത്തിങ്ങൽ

Share this on...