മൃദുലയ്ക്കും കുഞ്ഞുവാവയ്ക്കും യുവ വീട്ടിൽ ഒരുക്കിയ സർപ്രൈസ് കണ്ടോ..

in Uncategorized 9,227 views

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരജോഡികൾ തന്നെയാണ് യുവ കൃഷ്ണയും, മൃദുല വിജയിയും. പരമ്പരയിൽ അഭിനയിച്ചുകൊണ്ടിരിക്കവെ വിവാഹം കഴിഞ്ഞ ശേഷം ഇവരുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർക്ക് വളരെ പ്രിയപ്പെട്ടതായി മാറുകയും ചെയ്തിരുന്നു. ഒരുപാട് മാസങ്ങളായി ഇവർക്ക് ഒരു കുഞ്ഞ് ജനിക്കാൻ പോകുന്നു എന്നുള്ള വാർത്ത അറിഞ്ഞതുമുതൽ ആ കുഞ്ഞിനെ കാണാനായി കാത്തിരിക്കുകയായിരുന്നു ഇവരുടെ ആരാധകർ എല്ലാവരും. സോഷ്യൽ മീഡിയ വഴിയും അതുപോലെതന്നെ യൂട്യൂബ് ചാനൽ വഴിയും തങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ മൃദുലയും യുവയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ മൃദുലയ്ക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു എന്നുള്ള വാർത്തകൾ തന്നെയാണ് പുറത്തുവന്നിരിക്കുന്നത്. യുവ ആണ് തൻ്റെ സോഷ്യൽ മീഡിയ പേജിലൂടെ തങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു എന്നുള്ള സന്തോഷ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. കുഞ്ഞിൻ്റെ കുഞ്ഞികൈ പിടിച്ചിട്ടു കൊണ്ടുള്ള യുവയുടെ ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് താരം ഈ വിശേഷം ആരാധകരെ അറിയിച്ചിരിക്കുന്നത്. ഞങ്ങൾക്ക് ദൈവം ഒരു കുഞ്ഞ് മാലാഖയെ തന്നിരിക്കുന്നു എന്നാണ് യുവ ഈ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ഞങ്ങളെ സ്നേഹിക്കുന്ന, ഞങ്ങളെ സപ്പോർട്ട് ചെയ്ത, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിച്ച എല്ലാ പേർക്കും, ദൈവത്തിനും ഒരുപാട് നന്ദി എന്നും യുവ കുറച്ചിട്ടുണ്ട്. നിരവധി പേരാണ് യുവ ഈ ഒരു കാര്യം പങ്കുവെച്ച് എത്തിയപ്പോൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.

ബീനാ ആൻ്റണി അടക്കം നിരവധി സിനിമാ സീരിയൽ താരങ്ങൾ ആണ് ഇവർക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. അത്രയധികം പേരാണ് ഈ ഒരു കുഞ്ഞിനെ കാണാനായി കാത്തിരുന്നതും. പാർവതി അതായത് മൃദുലയുടെ സഹോദരിയും ഈയൊരു കാര്യം പങ്കുവെച്ച് എത്തിയിട്ടുണ്ട്. ഇപ്പോൾ അതിലും രസകരമായ മറ്റൊരുകാര്യം യുവ ഇനി അമ്മയ്ക്കും മകൾക്കും എന്ത് സർപ്രൈസ് ആണ് കൊടുക്കുക എന്നുള്ള ഒരു കാര്യം തന്നെയാണ്. പിറന്നാൾ ദിവസത്തിൽ അടക്കം ഓരോ പ്രത്യേക സന്തോഷം വരുമ്പോഴും മൃദുലയ്ക്ക് സർപ്രൈസ് കൊടുക്കാൻ യുവ ഇന്നേവരെ മറന്നിട്ടില്ല.

അപ്പോൾ ഇവരുടെ ജീവിതത്തിൽ ഒരു കുഞ്ഞു മാലാഖ കൂടി വന്നു കഴിഞ്ഞപ്പോൾ അമ്മയ്ക്കും അതുപോലെ തന്നെ കുഞ്ഞുമക്കൾക്കും വീട്ടിലെത്തുമ്പോൾ എന്തൊക്കെ സർപ്രൈസ് ആയിരിക്കും യുവ ഒരുക്കിയിരിക്കുക എന്നാണ് ആരാധകർ അന്വേഷിക്കുന്നത്. മൃദുല ഗർഭിണിയാണ് എന്നുള്ള ഒരു വാർത്ത അറിഞ്ഞ അന്നുമുതൽ തന്നെ കുടുംബത്തിൽ വലിയ ആഘോഷങ്ങൾ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഈ സമയത്തുള്ള മൃദുലയുടെ വീട്ടിലെ ആഘോഷങ്ങളും, യുവയുടെ സന്തോഷവും, ഇവരുടെ ഫോട്ടോ ഷൂട്ടുമൊക്കെ തന്നെ സോഷ്യൽ മീഡിയയിൽ ഇവർ ചിത്രങ്ങളായി പങ്കുവെച്ചിരുന്നു. അന്നുമുതലുള്ള ഇവരുടെ ആഘോഷം കണ്ടപ്പോൾ തന്നെ ആരാധകർക്ക് മനസ്സിലായിരുന്നു.

ഇനി ഒരു കുഞ്ഞു കൂടി ജനിക്കുമ്പോൾ യുവ അമ്മയെയും കുഞ്ഞിനെയും എങ്ങനെയായിരിക്കും സ്വീകരിക്കുക എന്നുള്ളത്. കുഞ്ഞുമാലാഖയെയും കൊണ്ട് മൃദുല വീട്ടിലെത്തുമ്പോൾ വലിയ വലിയ ഒരുക്കങ്ങൾ തന്നെയായിരിക്കും വീട്ടിൽ ആഘോഷമാക്കി ഉണ്ടായിരിക്കുക എന്നത് തന്നെയാണ് ഇപ്പോൾ ആരാധകർ പറയുന്നത്. അമ്മയെയും കുഞ്ഞിനെയും വരവേൽക്കാനായി യുവ എന്തെങ്കിലും പ്രത്യേകമായിട്ടുള്ള ആഘോഷങ്ങൾ വരെ ഒരുക്കിയിട്ടുണ്ടായിരിക്കും എന്ന് പറയുന്നവരുമുണ്ട്. കാരണം അത്രമാത്രം വലിയ സന്തോഷം തന്നെയാണ് ഈ താരങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മൃദുലയുടെ കുടുംബത്തിൽ വീണ്ടും ഒരു രാജകുമാരി കൂടി തന്നെയാണ് വന്നിരിക്കുന്നത്.

മൃദുലയുടെ സഹോദരിയായ പാർവ്വതിക്കും ഒരു മകൾ തന്നെയാണുള്ളത്. നേരത്തെ തന്നെ ഇവരുടെ ഒരു കുഞ്ഞുമാലാഖ എത്തുന്നു എന്ന് അറിഞ്ഞപ്പോൾ ആരാധകരും ഈ കുഞ്ഞിനെ കാണാൻ ഒരുപാട് കാത്തിരുന്നു. മൃദുലയുടെയും അതുപോലെ തന്നെ യുവയുടെയും ഫാൻസ് പേജുകളിലും ഈ ഒരു വിവരം വളരെ സന്തോഷകരമായി തന്നെ ആഘോഷിക്കുന്നുണ്ട് എല്ലാപേരും. കുലുകുലു സ്പോട്ടിൻ എന്നാണ് ഇവരുടെ ആ ഒരു ഫാൻസ് പേജിൽ കുറിച്ചിരിക്കുന്നത്. നേരത്തെ തന്നെ കുഞ്ഞുവാവയെ എല്ലാപേരും വളരെ ചെല്ലപ്പേര് എന്ന രീതിയിൽ വിളിക്കുന്നത് കുലു എന്ന് തന്നെയായിരുന്നു. ഇപ്പോൾ ഇതാ ജൂനിയർ മൃദുല വന്ന സന്തോഷത്തിൽ തന്നെയാണ് എല്ലാപേരും. ഇനി അച്ഛനായ യുവയുടെ ആഘോഷങ്ങളും, ഇവർക്കുവേണ്ടി ഒരുക്കിയിട്ടുള്ള സർപ്രൈസും എല്ലാം കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്.

Share this on...