മകൾക്ക് ഒരു വയസ്സുള്ളപ്പോൾ ഭാര്യ മരണപ്പെട്ട ഈ പ്രവാസി മനുഷ്യൻ പറയുന്നത് കേട്ടാൽ ആരായാലും കരഞ്ഞുപോകും

in Story 124 views

എല്ലാം കഴിഞ്ഞു..ഇനി ഈ കാത്തിരിപ്പാണ് . ഫ്ലൈറ്റ് എടുക്കാൻ ഇനിയും മുക്കാൽ മണിക്കൂർ കൂടിയുണ്ട്. നാട്ടിലേക്ക് പോകാൻ തീരുമാനിച്ചാൽ പിന്നെ ഉറക്കം വരെ ശെരിയാവാറില്ല. പണ്ട് സ്കൂളിൽ നിന്നും ടൂർ പോകുന്നതിന്റെ തലേന്നുള്ള അസ്വസ്ഥതയുണ്ട്. അതാണ്‌ നാട്ടിലേക്കുള്ള യാത്രക്ക് മുൻപ് അനുഭവപ്പെടുക. നേരം വെളുക്കാത്ത പോലെ തോന്നും. ഇതും ഒരു തരത്തിൽ പറഞ്ഞാൽ അത് പോലെ തന്നെ..

വരണ്ടുണങ്ങിയ മരുഭൂമിയിൽ നിന്നും പച്ചപ്പിന്റെ ശീതളിമയിലേക്ക് ഒരു മടക്കം.
പല രാജ്യങ്ങളിലേക്ക് പോകാൻ പല മനസും പല ചിന്തകളുമായി. കഠിനാധ്വാനത്തിന്റെ നോവുകൾ സഹിച്ച്. സന്തോഷത്തിന്റെ തിരമാലകൾ തീർക്കുന്ന മുഖഭാവവുമായി.പല ദിക്കിലേക്കുള്ള വിമാനങ്ങളും കാത്ത് ഇരിക്കുന്ന വ്യത്യസ്ത കാഴ്ചപ്പടുകളുള്ള കുറെ യാത്രക്കാർ…

ഇതൊരു അനുഭവമാണ്. ദുബായ് എയർപോർട്ട് ആണ് സംഭവം നടക്കുന്നത്. ഏകദേശം ഇരുന്നുർ രാജ്യക്കാർ ഓരോ മണിക്കൂറിലും ജീവിതമെന്ന ഇന്ദ്രജാലത്തിന്റെ ക്ലേശങ്ങൾ കുറക്കുവാനായി. പലവിധത്തിലുള്ള രാജ്യത്രിതികൾ താണ്ടി വന്നവർ പോകുകയും. ജീവിതം എന്ന സ്വപ്നത്തിലേക്കുള്ള പടികൾ കയറാൻ വരുന്നവരും. ദുബായിയുടെ വിസ്മയങ്ങൾ ആസ്വദിക്കാൻ വന്നവരും.

അത് കണ്ണുകളിൽ നിറച്ചു സന്തോഷത്തിന്റെ പുതിയ ഭാവം നിറച്ചു മടങ്ങുന്നവരും ആ കൂട്ടത്തിൽ ഉണ്ട്…

ഞാൻ വാച്ചിലേക്ക് നോക്കി. ഇരുപത്തിഅഞ്ച് മിനിറ്റ് കൂടി ബാക്കിയുണ്ട്. വീടെത്തുവാനുള്ള വ്യഗ്രതയിൽ ഓരോന്നും ആലോചിച്ചു ചുറ്റുപാടും കണ്ണോടിച്ചു അങ്ങനെ ഇരിക്കുമ്പോൾ.അടുത്തുള്ള കസേരയിൽ ഇരിക്കുന്ന ഒരു ചെറുപ്പക്കാരനിൽ എന്റെ എന്റെ കണ്ണുടക്കി…

വിഷാദം തളം കെട്ടി നിൽക്കുന്ന കണ്ണുകൾ. കുറച്ചു നാളുകളായി ഷേവിംഗ് ബ്ലൈഡ് പതിക്കാത്ത മുഖം. താടിരോമങ്ങൾ നീളത്തിൽ വളർന്നു നിൽക്കുന്നു. സാധാരണ നാട്ടിൽ പോകുന്ന ആളുകളുടെ ഒരു സന്തോഷം ആ മുഖത്ത് കാണാനില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവും. അങ്ങനെ മനസിലോർത്തു നിൽക്കുമ്പോ ദുബായ് കാലിക്കറ്റ് പാസഞ്ചർസ് യാത്രക്കാർക്കുള്ള അനൗൺസ്‌ വന്നു.

സീറ്റ് നമ്പർ അടിസ്ഥാനത്തിൽ 15 /20 ആളുകളെ വീതം വിളിച്ചു തുടങ്ങി. 20 മുതൽ 35 വരെ പറഞ്ഞപ്പോ ടിക്കറ്റ് നോക്കി ഒന്നുകൂടി ഉറപ്പിച്ച ശേഷം ട്രോളി ബാഗും വലിച്ചു വേഗം നടന്നു. ലൈനിൽ നിൽക്കുമ്പോൾ കണ്ണുകൾ അറിയാതെ ആ വിശാദം നിറഞ്ഞ മിഴികളെ തിരഞ്ഞു നടക്കുന്നുണ്ടായിരുന്നു..

എമിഗ്രേഷൻ കൗണ്ടറിന്റെ മുമ്പിൽ എത്തിയപ്പോൾ. തൊട്ട് പുറകിൽ നിൽക്കുന്നു അയാൾ. അയാളെ കണ്ടതും എന്റെ മനസ്സിൽ മനസ്സിൽ ന്തൊക്കെയോ ചിന്തകൾ കടന്നുകൂടി. ഓരോരുത്തരെ ആയി ടിക്കറ്റ് വാങ്ങി കീറി പകുതി പാസ്പോർട്ടിൽ വെച്ച് തിരിച്ചു തരുന്നു.

ഉള്ളിൽ കയറി സീറ്റ് no തപ്പി 27c കണ്ട് പിടിച്ചു ട്രോളി ബാഗ് ബെർതിൽ വെക്കാൻ കഷ്ടപ്പെടുന്ന ഇടയിൽ. “ഞാൻ സഹായിക്കണോ?” എന്ന ചോദ്യം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ നേരത്തെ കണ്ട വിഷാദ മുഖകാരൻ. ഒരു നേരിയ പുഞ്ചിരി ആ മുഖത്ത് വരുത്തി അദ്ദേഹം ചോദിച്ചു. മറുപടി പറയും മുൻപ് അദ്ദേഹം ആ പെട്ടിയെടുത്തു വെച്ചിട്ടു പറഞ്ഞു. എന്റെ വിൻഡോ സീറ്റ് ആണ് വേണമെങ്കിൽ ഇരുന്നോളു.

“കുഴപ്പമില്ല ഞാൻ ഇവിടെ ഇരുന്നോളാം. ” എന്നു പറഞ്ഞപ്പോൾ ചെറിയ പുഞ്ചിരി നൽകി അയാൾ കയറി ഇരുന്നു. നടുക്ക് ഒരു സീറ്റ് കാലിയാണ്. ഇനിയും ആ സീറ്റിൽ ആളെത്തിയിട്ടില്ല. ആരാണാവോ അതിന്റെ ഉടമ എന്ന് ചിന്തിച്ച്. അല്പം കഴിഞ്ഞപ്പോൾ മൊബൈൽ എടുത്തു ലോക്ക് മാറ്റി. വാട്സാപ്പ് തുറന്നു നാട്ടിലേക്ക് പോകുന്ന വിവരം എല്ലാവർക്കും അയച്ചതിൽ ആരൊക്കെ മറുപടി തന്നു എന്ന് നോക്കി. ഒരാളോട് പറയാൻ മറന്നിരുന്നു. ഈ നാട്ടിലെ നെറ്റ്വർക്കിലെ ലാസ്റ്റ് മെസ്സേജ് അയച്ചു.

ഭാഗ്യം യാത്രക്കാർ കുറവാണ് പൊതുവെ. ഫ്‌ളൈറ്റ് എടുക്കുവാനായി അവസാന സന്ദേശം വന്നു. എയർ ഹോസ്റ്റസ് വന്ന് നിർദേശങ്ങൾ തന്നു. എല്ലാവരും സ്വീറ്റ് ബെൽറ്റ് ധരിക്കുവാനുള്ള കർശന നിർദേശം അവർ തന്നു. പതിവ് പോലെ യാത്ര മുന്നോടിയായി ഖുർആനിൽ നിന്നുള്ള മഹത്തായ വചനങ്ങളുടെ ശബ്ദവീജികൾ ഉച്ചഭാഷിണിയിലൂടെ മുഴങ്ങി കേട്ടു. പതിയെ പ്രൊപ്പല്ലർ ഓണായി. ഫ്ളൈറ്റിന്റെ ചക്രങ്ങൾ മുൻപോട്ട് ചലിച്ചു.പതിയെ ആകാശത്തിലേക്ക് ഉയർന്നു. ഇനി ബാക്കി ഒക്കെ നാട്ടിൽ എത്തിയിട്ട്. അസ്സലാമു അലൈകും.

കയ്യിലിരുന്ന മൊബൈൽ എടുത്തു ഹാൻഡ് ബാഗിൽ വെച്ച്. പതിയെ തല ചെരിച്ചു നോക്കി അദ്ദേഹം പുറത്തെ കാഴ്ച കണ്ട് എന്തൊക്കെയോ ആലോചിച്ചു ഇരിക്കുന്നത് കണ്ടു.

എയർഹോസ്റ്റ് ട്രാഫിക് പോലീസുകാരുടെ ജോലി എടുത്തു ചടങ്ങ് തീർന്ന ആശ്വാസത്തിൽ ബാക്കിലേക് പോയി.

ദുബായ് മിസ്സ്‌ യു എന്ന് മനസ്സിൽ ഓർത്തു. വിമാനം അതിന്റെ പ്രയാണം തുടങ്ങി നിലത്തു നിന്ന് വിടുമ്പോൾ ഉള്ള ജീവിതത്തിലെ ആ മാജിക് മൊമെന്റ്സ് കഴിഞ്ഞു.
താഴെ പ്രകാശത്തിൽ കുളിച് സഞ്ചാരികളുടെയും ജീവിതം കരുപ്പിടിപ്പിക്കാൻ വരുന്നവരുടെയും സ്വപ്ന ഭൂമി…

അകലുകയാണ് കുറെ നല്ല ഓർമ്മകൾക്ക് വിട. പതിയെ കണ്ണുകൾ അടച്ചു സീറ്റിലേക് അമർന്നു. ക്ഷീണം ഉണ്ട് ഇന്നലെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ഉറങ്ങാൻ വൈകി. ഇന്നത്തെ പകൽ പോരുന്ന ദിവസമായത് കൊണ്ട് എത്ര തീർത്താലും തീരാത്ത ജോലികൾ..ശീതികരിച്ച വിമാനത്തിൽ അലച്ചിലിനൊടുവിൽ കിട്ടിയ യാത്രാവേള ആയതുകൊണ്ടും. വെയിലിൽ നടന്നതിന്റെ ക്ഷീണത്തിൽ പതിയെ ഒന്ന് മയങ്ങി….. ” എസ്ക്യുസ്മി”

ശബ്ദം കേട്ട് കണ്ണ് തുറന്നപ്പോൾ അടുത്തിരുന്ന ആ മനുഷ്യൻ പറഞ്ഞു. “ഒന്ന് എഴുനേൽക്കുമോ “.
” ഓഹ് അതിനെന്താ” ഞാൻ ബെൽറ്റ് അഴിച്ചിട്ട് എണീറ്റ് കൊടുത്തു.. വാഷ് റൂമിൽ പോയി വന്നപ്പോൾ അയാളോട് ചോദിച്ചു.

‘ ഞാൻ സൈഡിൽ ഇരിക്കുന്നതിൽ . നിങ്ങള്ക്ക് ബുദ്ധിമുട്ട് ഉണ്ടോ” ” ഇല്ലാ ഇരുന്നോളു എനിക്ക് എവടെ ആയാലും വിരോധമില്ല.” വീണ്ടും പുഞ്ചിരി..അദേഹത്തിന്റെ പെരുമാറ്റത്തിൽ ആകൃഷ്ടനായ ഞാൻ പേര് ചോദിച്ചു. ” എന്താണ് പേര്”? “ഫൈസൽ”.

“ഇവിടെ എന്ത് ചെയ്യുന്നു”? “ഞാൻ ഒരു കമ്പനിയിൽ അകൗണ്ടന്റ് ആണ്” “ഇയാൾ എന്ത് ചെയ്യുന്നു ”
“എന്റെ ഫാമിലി ഇവിടെ ആണ് ഇനി പഠിത്തം നാട്ടിൽ ആക്കാമെന്ന് കരുതി””ഒറ്റക് ആണോ യാത്ര”?

“അതെ അവിടെ കൊണ്ട് പോകാൻ ആളുകൾ ഇപ്പഴേ വന്നു കാത്തു നിൽക്കുന്നുണ്ട് പെൺകുട്ടി അല്ലേ അതിന്റ ഒരു കരുതൽ ആണ്”..

കുറച്ചു നേരത്തെ സംസാരത്തിൽ ആളെ നന്നായി ബോധിച്ചു. ആകർഷകമായ പെരുമാറ്റം കൊണ്ട് ഒരു ആണ് എങ്ങനെ ആവണമെന്ന് എനിക്ക് ഫൈസൽ കാട്ടി തന്നു. എന്റെ കലപില സംസാരത്തിൽ കുറെ മൂളുകയും ചിലതിനു വിശദീകരണം തന്നും എന്റെ 3/4 മണിക്കൂർ ഫ്ലൈറ്റ് യാത്ര മറക്കാൻ പറ്റാത്ത ഒന്നാക്കി ഫൈസൽ. താഴെ കോഴിക്കോട് നഗരത്തിന് അലസത പിടിച്ച പോലെ. നാട്ടിൽ എവിടെ ആണ് ഇറങ്ങാൻ നേരം അദ്ദേഹം ചോദിച്ചു. അപ്പോഴാണ് എന്റെ സംസാരത്തിലെ കുഴപ്പം ശ്രെദ്ധിച്ചയത്. പണ്ടേ ഇങ്ങനെ ആണ് ഇഷ്ട്ടപ്പെട്ട ആളെ കിട്ടിയാൽ വാ തോരാതെ സംസാരിക്കും. ശേ ഒരു ചമ്മലോടെ വേഗം പറഞ്ഞു.

“മലപ്പുറം കുന്നുമ്മൽ വരാറുണ്ടോ അതിലെ”..?”ഒന്ന് രണ്ട് പ്രാവശ്യം വന്നിട്ടുണ്ട്”.
” ഇന്ഷാ അല്ലാഹ് ദുബായ് വെച്ച് ഇനിയും കാണാം” “ഞാനിനി തിരിച്ചു പോകുന്നില്ല ”

“അതെന്താ ഫൈസൽക്ക ദുബായ് മടുത്തോ”? എന്റെ ചോദ്യം കേട്ടപ്പോ ഫൈസൽ മറുപടി പറഞ്ഞു.
“എന്റെ മോൾക് ഒരു വയസ് ആകുന്നെ ഉള്ളൂ അവൾ ജനിച്ചതിന്നു ശേഷം ആദ്യമായ് ആണ് ഞാൻ നാട്ടിൽ വരുന്നത് ഇനി അവളെ നോക്കി അവൾക്ക് മാത്രമായി ജീവിക്കണം അവളുടെ ഉ മ്മയുടെ കുറവ് അറിയിക്കാതെ”.. പെട്ടെന്ന് ശാസം തടസപ്പെട്ട പോലെ എന്റെ തൊണ്ടയിൽ നിന്നും പകുതി മുറിഞ്ഞ അക്ഷരങ്ങൾ വന്നു “അപ്പൊ അവളുട ഉമ്മച്ചി”..

“അവളെ പടച്ചോൻ ഇന്നലെ പെട്ടെന്ന് തിരിച്ചു വിളിച്ചു ഒരു സൂചന പോലും തരാതെ.അസ്സലാമു അലൈകും കാണാം വിധിയുണ്ടെങ്കിൽ”

എന്ന് പറഞ്ഞു നടന്നു നീങ്ങിയ ഫൈസലിനെ നോക്കി ഇത്രയും നേരം എന്നോട് സംസാരിച്ചത് പ്രിയതമയെ നഷ്ട്ടപ്പെട്ടു. ഒരു പെൺകുഞ്ഞിനെ ഒറ്റക്ക് നോക്കാനായി ജീവിതത്തിലെ വലിയൊരു പ്രതിസന്ധിയിൽ അകപ്പെട്ട മനുഷ്യനോട് ആണല്ലോ എന്നോർത്തപ്പോൾ എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി.ആളുകളുടെ മനസ് വായിക്കാൻ കഴിയാത്ത ആളാണല്ലോ താൻ എന്നോർത്ത് മനസ് വല്ലാതെ വിങ്ങി പൊട്ടുന്നപോലെ തോന്നി. എന്റെ വളിച്ച തമാശകൾക്ക് ചിരിച് തരുമ്പോഴും. എനിക്കറിയില്ലായിരുന്നുവല്ലോ ഒരു പ്രഖ്ഷുബ്ധമായ കാറ്റും കോളും നിറഞ്ഞ സങ്കടക്കടലാണ് അരികിൽ ഇരുന്നത് എന്ന്.

എന്റെ കണ്ണിൽ നിന്നും വീണ രണ്ടിറ്റ് കണ്ണുനീർ അവനുള്ള പ്രാർത്ഥന ആയിരുന്നു. ഇനിയുള്ള കാലം എങ്കിലും ആ മനസിനെ ഇങ്ങന പരീക്ഷിക്കല്ലേ അല്ലാഹ്. എന്നുള്ള പ്രാർത്ഥന.

മ,ര,ണം അങ്ങനെയാണ്. രംഗബോധമില്ലാത്ത കോമാളി എന്ന് മഹാനായ കവി പറഞ്ഞത് എത്ര ശരിയാണ്. സങ്കടങ്ങളെ മനസ്സിൽ ഒതുക്കുന്നവർ ഒരു വല്ലാത്ത ഇന്ദ്രജാലം കാണിക്കുന്നവനാണ്. അവർക്ക് വേണ്ടി പ്രാർത്ഥിക്കാൻ മാത്രമേ നമുക്ക് ആവൂ. പരീക്ഷണവും നിരീക്ഷണവും നിറഞ്ഞ ജീവിതത്തിൽ കഠിനമായ വ്യഥകൾ നൽകി ആരെയും പരീക്ഷിക്കല്ലേ എന്ന് പ്രാർഥിക്കാൻ മാത്രം..
ഹംന യാസിർ

Share this on...