ഭർത്താവ് മാല പണയം വെക്കാൻ ചോദിച്ചതിന് ഭർത്താവിനെ കൊല്ലാൻ നോക്കിയ യുവതിക്ക് സംഭവിച്ചത്.!!

in Story 175 views

കല്യാണം കഴിഞ്ഞ് രണ്ട് വർഷത്തോളമായി , സുരേഷ് ഒരു കൂലിപ്പണിക്കാരൻ ,കിട്ടുന്ന പൈസ കൊണ്ട് എങ്ങനെയോ ജീവിതത്തെ തള്ളിനീക്കുന്നൊരു പുരുഷൻ ..ആദ്യമെല്ലാം മാന്യനായ ഒരു ചെറുപ്പക്കാരനായാണ് നാട്ടുകാർ അവനെ കണ്ടിരുന്നത്. കല്യാണം കഴിഞ്ഞ് ആറുമാസമായപ്പോഴേക്കും അവരുടെ ജീവിതത്തിൽ വിള്ളലുകൾ വന്നു .ഇപ്പോൾ എന്നും കുടിച്ചുകൊണ്ടാണ് സുരേഷിന്റെ വരവ്. ഭാര്യയുടെ കാര്യത്തിൽ ഒരു സ്നേഹവും ശ്രദ്ധയുമില്ലാതെ ..എന്തിനും എപ്പോഴും വഴക്കാണ് ..ചിലപ്പോൾ അതൊരു തല്ലിൽ ആണ് അവസാനിക്കാറ് .സുന്ദരിയായ ഭാര്യ വീട്ടിൽ ഉള്ളപ്പോൾ നീ ഇങ്ങനെ കുടിച്ഛ് അവളുമായ് തല്ലും വഴക്കുമുണ്ടാക്കുന്നത് ശരിയാണോന്ന് ചോദിച്ചു സുഹൃത്തുക്കൾ അവനെ ഉപദേശിക്കാറുണ്ട് .പക്ഷെ സുരേഷ് അതൊന്നും ചെവി കൊള്ളാതെ, അന്ന് കിട്ടിയ പണി കാശുകൊണ്ടവൻ ബാറിലേക്കോടി .സുരേഷുമായി ഒരു ഒത്തുപോക്കിന് സാധ്യതയില്ലെന്ന് മനസ്സിലാക്കിയ ഭാര്യ രമ്യ അവനെ കൊല്ലുവാൻ തന്നെ തീരുമാനിച്ചു .അവൾ അതിനുവേണ്ടി ഒരു പദ്ധതി തന്നെ മെനഞ്ഞു.

നാട്ടുകാരും നിയമവും പിടിക്കാതിരിക്കാൻ ചെറിയതോതിൽ വിഷം എന്നും ഭക്ഷണത്തിലൂടെ നൽകാൻ ഒരുക്കമായ് ..
ആർക്കുമൊരു സംശയവും തോന്നാതിരിക്കാൻ ഒപ്പം സ്നേഹവും .

മൂക്കറ്റം കുടിച്ചുകൊണ്ട് സുരേഷ് കേറിവന്നു ഡയ്‌നിങ് ടേബിളിൽ ഇരുന്ന് ..മൂടിവച്ച പാത്രം തുറന്ന് നോക്കി , ദോശയും ചമ്മന്തിയും .

“ഇന്നെന്താടി നായിന്റെ മോളേ ഭക്ഷണോക്കെ ഉണ്ടാക്കി വച്ചിട്ടുണ്ടല്ലോ ..വല്ല വിഷം ചേർത്തിട്ടുണ്ട “,.എന്ന് പറഞ്ഞു സുരേഷ് അത് കഴിച്ചു തുടങ്ങി .

രമ്യ ഒന്ന് ഞെട്ടി ..ഒന്നും പറയാതെ അവിടെ നിന്നു . സുരേഷ് കുറച്ചൊക്കെ കഴിച്ചു ടേബിൾ അലങ്കോലമാക്കി ബെഡിൽ പോയ്‌ കിടന്നു ..

പിറ്റേന്ന് കാലത്തോടെ തന്നെ പണിക്ക് ഇറങ്ങാൻ നിൽക്കുന്ന സുരേഷിനോട് രമ്യ ..

ചേട്ടാ നിൽക്ക് ..ഭക്ഷണം കൂടി കൊണ്ടുപോ .ഞാൻ ഇഡ്ഡ്ലി ഉണ്ടാക്കിയിട്ടുണ്ട് .

“ഇന്ന് എന്താടി ഇത്ര സ്നേഹം ..ഞാൻ ഇപ്പോ പുറത്ത്ന്ന് അല്ലേ കഴിക്കുന്നത് “. അതും പറഞ്ഞ് അവളിൽ നിന്നും വിഷം ചേർത്ത ഭക്ഷണവും വാങ്ങിയിറങ്ങി .

അന്ന് രാത്രിയും അയാൾ കുടിച്ചിട്ട് തന്നെ കേറിവന്നു ..പക്ഷേ ഇന്ന് മൂകറ്റമില്ല .

രമ്യ ടേബിളിൽ ഭക്ഷണം വിളമ്പി കൊടുക്കുന്നു ..കഴിച്ചുകൊണ്ടയാൽ എഴുന്നേറ്റപ്പോൾ രമ്യയോട് ചോദിച്ചു ,
“നീ കഴിച്ചോ ? ”

അന്നെന്തോ ..ഒരു സ്നേഹത്തോടുള്ള ചോദ്യം ..രമ്യ ഒന്നും മിണ്ടിയില്ല .

ദിവസങ്ങൾ കഴിയും തോറും സുരേഷ് രമ്യയോട് അടുത്ത് തുടങ്ങി ..

പിറ്റേന്ന് സുരേഷ് പണിക്കിറങ്ങാത്തത് കണ്ട രമ്യ അയാളോട് ചോദിച്ചു “ഇന്ന് പോകുന്നില്ലേ? ”

“ഏയ്‌ ഒന്നും ഇല്ല ”

“സുരേഷേട്ടാ ..മുൻപ് നമ്മൾ തമ്മിൽ തല്ലും വഴക്കും നടന്നിട്ടുണ്ടാകാം ..അതെല്ലാം മറക്ക് , നിങ്ങളുടെ വിഷമം എന്ത് തന്നെയാണെങ്കിലും അത് എന്നോട് പറഞ്ഞോ.ഞാൻ അല്ലാതെ വേറെ ആരാ നിങ്ങൾക്ക് ”
“അതാ പലിശക്കാരന്റെ പൈസ കൊടുക്കാൻ ഇല്ലാത്ത കാരണമാടി ”

കുറച്ച് നാൾ മുൻപേയാണ് പലിശക്കാരന്റെ പൈസകൊടുക്കുവാൻ രമ്യയുടെ സ്വർണ്ണം ചോദിച്ചു അവളും അവനും വഴക്കും തല്ലുമായത് ..

എന്നാൽ ഇന്ന് രമ്യ തന്റെ മാല ഊരികൊടുത്തുകൊണ്ട് പറഞ്ഞു …ഇത് പണയം വച്ച് നിങ്ങളാ കടം വീട്ടിക്കൊ ചേട്ടാ ..
എന്നാൽ സുരേഷ് അത് നിർബന്ധിച്ചില്ല ..കൈ തടഞ്ഞു കൊണ്ട് പറഞ്ഞു , നിനക്ക് ഇഷ്ടപെട്ട മാലയല്ലേ ..വെച്ചാൽ ചിലപ്പോൾ അത് എന്നെകൊണ്ട് എടുത്ത് തരാൻ കഴിഞ്ഞില്ലെന്ന് വരും .

“സാരമില്ല സുരേഷ് ചേട്ടാ ..എല്ലാം ശരിയാകും ..എന്ന് പറഞ്ഞുകൊണ്ട് മാല സുരേഷിന്റെ പോക്കറ്റിൽ വച്ചുകൊടുത്തു ”
അങ്ങനെ ഒരോ ദിവസവും കഴിയും തോറും സുരേഷിന്റെ ആശയങ്ങളെ രമ്യ പിന്തുണച്ചു ..

അവനിൽ നിന്നും പണം കിട്ടിയില്ലെങ്കിലും ദേഷ്യപെടാതെ സ്വന്തം കാശ് അവന് വേണ്ടി രമ്യ ചിലവഴിച്ചു .
ക്ഷമയോടെ സ്നേഹിച്ചുകൊണ്ട് കൂടുതൽ ബഹുമാനവും അനുസരണയും സുരേഷിന് നൽകി .

മറിച്ചൊരുവാക്ക് പോലും അവന് പറയാനാകാതെ സ്നേഹം കൊണ്ടുള്ള വീർപ്പുമുട്ടിക്കൽ …

പതിയെ പതിയെ അവനും അവളോട് ഗാഢമായ സ്നേഹം തുടങ്ങി ..

വീട്ടിലേക് വരുമ്പോൾ ഇപ്പോ കുടിക്കാറില്ല ..രമ്യയെ ഒപ്പം ചേർത്തുനിർത്തി അവളുടെ കാര്യങ്ങളും ശ്രദ്ധിച്ചു കൊണ്ട് നല്ലൊരു ഭർത്താവായ് സുരേഷ് .

രമ്യ ഭഷണത്തിലിപ്പോ വിഷം ചേർക്കാറില്ല , കല്യാണം കഴിഞ്ഞു ദാമ്പത്യ ജീവിതത്തിൽ മടുപ്പ് തോന്നിയ അന്നുമുതൽ ഇണയെ മാനസിക പിരിമുറുക്കവും സമ്മർദ്ദവും ചെലുത്തി ഇഞ്ചിഞ്ചായ്‌ കൊന്നുകൊണ്ടിരുന്നത് താനാണെന്ന് അറിയാൻ അവൾ വൈകി ..
അവനെ സ്നേഹിക്കാനും ബഹുമാനിക്കാനും തുടങ്ങിയപ്പോഴാണ് അവൾ പ്രതീക്ഷിച്ചതിലും മധുരമുള്ള ഭർത്താവാണ് തന്റെതെന്ന് അറിഞ്ഞത്.

Share this on...