ഭർത്താവിനൊപ്പം കൊടൈക്കനാലിൽ പോയാൽ സീരിയൽ നടി സ്വാതി നിത്യാനന്ദന് സംഭവിച്ചത്.

in Uncategorized 135 views

ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ ഒരു അഭിനേത്രി തന്നെ യാണ് സ്വാതിനിത്യാനന്ദ്.ആദ്യ ലോക്ഡൗൺ കാലത്തായിരുന്നു സ്വാതിയുടെ വിവാഹം കഴിയുന്നത്. സീരിയൽ ക്യാമറാമാനുമായി ഇഷ്ടത്തിലായിരുന്ന സ്വാതി ആരാധകരെ പോലും അറിയിക്കാതെ രഹസ്യമായിട്ടായിരുന്നു വിവാഹം കഴിച്ചത്. പിന്നീട് ഇവരുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ സ്വാതി തന്നെ പങ്കു വച്ചപ്പോഴാണ് സ്വാതി വിവാഹം കഴിഞ്ഞ് എന്നുള്ള വാർത്ത പോലും ആരാധകർ അറിയുന്നത്. എന്തുകൊണ്ടാണ് ഇവരുടെ വിവാഹം മറച്ചുവച്ചത് എന്ന് അന്ന്ആരാധകർ എല്ലാപേരും ചോദിച്ചിരുന്നു.

പിന്നീട് ഇതിനുള്ള മറുപടി സ്വാതി തന്നെ പറയുകയും ചെയ്തിരുന്നു. ദാമ്പത്യജീവിതത്തിൻ്റെ അതായത് വിവാഹജീവിതത്തിൻ്റെ രണ്ടാം വർഷത്തിലേക്ക് കടന്ന താരങ്ങൾ ഇപ്പോൾ ന്യൂയർ രണ്ടാംവർഷം ഒരുമിച്ചാണ് ആഘോഷിക്കുന്നത്. 2022 എന്നുപറയുന്ന വർഷം ഇവരുടെ ജീവിതത്തിൽ വിവാഹശേഷം ഒരുമിച്ചുള്ള രണ്ടാമത്തെ വർഷമാണ്. അതിൻ്റെ ആഘോഷങ്ങളും ചിത്രങ്ങളുമാണ് ഇവർ സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ പങ്കുവച്ചിരിക്കുന്നതും. സീരിയലുകളിലെ തിരക്കുകൾ കാരണം പല ആഘോഷങ്ങളും അല്ലെങ്കിൽ പല യാത്രകളും എന്തിന് ഹണിമൂൺ ട്രിപ്പുകൾ പോലും പലപ്പോഴും അഭിനേത്രികൾക്കും അല്ലെങ്കിൽ അഭിനയിക്കുന്ന ആളുകൾക്കും മാറ്റി വയ്ക്കേണ്ടതായി വന്നിട്ടുണ്ട്. എന്നാൽ ന്യൂഇയറിന് ഭർത്താവിൻ്റെ കൂടെ ഒപ്പം ഉണ്ടാകാൻ സ്വാദിഖ് കഴിഞ്ഞു എന്നുള്ളത് വലിയൊരു ഭാഗ്യമായാണ് സ്വാതി കാണുന്നതും.

ഇപ്പോൾ ന്യൂ ഇയർ ഒരുമിച്ച് ആഘോഷിക്കുന്ന സ്വാതിയുടെയും ഭർത്താവിനെയും ചിത്രങ്ങളാണ് പുറത്ത് വരുന്നതും. ഇരുവരും ഒരുമിച്ചുള്ള റൊമാൻറിക് ആയ ഉള്ള ചിത്രങ്ങൾ ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രങ്ങൾക്ക് താഴെ ഇപ്പോൾ ചെറിയ വിമർശനങ്ങളും ഇവർക്ക് നേരിടേണ്ടി വന്നിരിക്കുകയാണ്. ഇപ്പോൾ ഈ വിമർശനങ്ങൾക്കുള്ള ചുട്ടമറുപടിയുമായി രംഗത്തെത്തിയിരിക്കുന്നതും സ്വാതി തന്നെയാണ്. ന്യൂഇയർ ആഘോഷങ്ങൾക്കൊപ്പം കൊടൈക്കനാൽ ടൂർ പോയതിൻ്റെ ചിത്രങ്ങളും സ്വാതി പങ്കുവെച്ചിരുന്നു. ഭർത്താവിനെ ചുംബിക്കുന്നതടക്കം താരങ്ങളുടെ പ്രണയ നിമിഷങ്ങളായിരുന്നു ഇവർ പങ്കുവെച്ചത്. അതിൽ ഒരു ഫോട്ടോയുടെ താഴെ വിമർശനവുമായി ആണ് ഒരു വ്യക്തി എത്തിയത്.

അയ്യേ ഈ മുതുക്കനെയാണോ നീ കല്യാണം കഴിച്ചത് എന്നായിരുന്നു ഒരാൾ കമൻറ് ഇട്ടത്. അധികം വൈകാതെ അയാൾക്കുള്ള മറുപടിയുമായി സ്വാതി എത്തുകയും ചെയ്തു. അതേടോ നിൻ്റെ ഫാദർ അല്ലല്ലോ. പിന്നെ എന്തിനാ ഇത്ര സങ്കടം. എനിക്കറിയാം ആരുടെ കൂടെ ജീവിക്കണം എന്ന്. തൻ്റെ സർട്ടിഫിക്കറ്റ് വേണ്ട എന്നായിരുന്നു സ്വാതിയുടെ മറുപടി.ഇത് കണ്ടതോടെ അയ്യോ ഞാനത് ചുമ്മാ പറഞ്ഞതാണെന്ന് അയാൾ ക്ഷമചോദിക്കുന്നു രീതിയിൽ ഉത്തരം പറയുകയും ചെയ്തു. എന്നാൽ കിട്ടേണ്ടത് കിട്ടിയപ്പോൾ അയാൾക്ക് സമാധാനമായി എന്നാണ് മറ്റുള്ളവർ പറയുന്നതും.

ആരെ കെട്ടണം എന്നതും ആരുടെ കൂടെ ജീവിക്കണം എന്നുള്ളതും ഒക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനങ്ങളാണ്. മറ്റുള്ളവർ അതിൽ ഇടപെടാൻ നിൽക്കുന്നത് എന്തിനാണ് എന്നു തുടങ്ങി നിരവധി കമൻറുകൾ ആണ് സ്വാതിക്ക് പിന്തുണ അറിയിച്ച് ആരാധകർ തന്നെ എത്തിയിരിക്കുന്നത്. ഫെയ്സ് ഹണ്ട് എന്ന പരിപാടിയിലൂടെ ശ്രദ്ധനേടിയ താരമായിരുന്നു സ്വാതി നിത്യാനന്ദ്. പിന്നീട് സീരിയലുകളിൽ താരം എത്തിയെങ്കിലും നിരവധി വേഷങ്ങൾ താരത്തെ തേടി എത്തുകയും ചെയ്തിരുന്നു. ദേവിയുടെ വേഷമണിഞ്ഞാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. പക്ഷേ താരത്തിന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടി കൊടുത്തത് ഭ്രമണം എന്ന പരമ്പര തന്നെയായിരുന്നു. ഭ്രമണം എന്ന പരമ്പരയിലെ ഹരിത എന്ന കഥാപാത്രത്തിന് ആരാധകർ ഒരുപാട് ലഭിച്ചിരുന്നു. ഭ്രമണത്തിന് അടക്കം നിരവധി സീരിയലുകളിലെ ക്യാമറാമാൻ ആയി പ്രവർത്തിച്ചിരുന്ന പ്രതീഷ് നെന്മാ റയെയാണ് സ്വാതി വിവാഹം കഴിച്ചത്.

സീരിയൽ ലൊക്കേഷനിൽ നിന്നു തുടങ്ങിയ പ്രണയമാണ് പിന്നീട് വിവാഹത്തിലേക്ക് കലാശിച്ചത്. തുടക്കത്തിൽ സ്വാതിയുടെ വീട്ടുകാർ ഇതിനെ എതിർത്തെങ്കിലും ഇപ്പോൾ രണ്ടു വീട്ടുകാരുമായി സന്തോഷത്തോടുകൂടി ജീവിക്കുകയാണ് ഈ താരദമ്പതികൾ. നിലവിൽ അഭിനയജീവിതത്തിൽ സജീവമായി തന്നെ തുടരുകയാണ് സ്വാതി. അതുപോലെ തന്നെ പല സീരിയലുകളുടെയും ക്യാമറാമാനായി പ്രതീഷും വർക്ക് ചെയ്യുന്നുണ്ട്.

Share this on...