ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയയുവതിയോട് കൂട്ടുകാരോടൊപ്പം കിടക്കാൻ പറഞ്ഞ് കാമുകൻ

in Story 2,672 views

അവനാകെ തളർന്നിരിക്കുകയാണ്. അല്ലെങ്കിലും ആരാണ് തളരാതിരിക്കുക.
വളരെ സന്തുഷ്ട ജീവിതം നയിച്ചിരുന്ന ഒരു ചെറിയ ഫാമിലിയായിരുന്നു അവന്റേത്.
ഉമ്മയും,ഉപ്പയും, ഭാര്യയും രണ്ട് കുട്ടികളും അടങ്ങുന്നതായിരുന്നു റഫീക്കിന്റെ ലോകം.
ചുറ്റുമതിലോട് കൂടിയ ഭംഗിയുള്ള വീട്.

വീടിന് ചുറ്റും മരങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. അത് കൊണ്ട് തന്നെ ആ വീടിന് എപ്പോഴും തണല് ലഭിക്കുന്ന അന്തരീക്ഷമായിരുന്നു. റഫീക്കിന് രണ്ട് ആൺകുട്ടികളാണ്.രണ്ട് പേരും മിടുക്കൻമ്മാരാണ് പഠിക്കാൻ .ഭാര്യ റസിയ ഒരു പാവം നാട്ടിൻ പുറക്കാരിയായിരുന്നു. എപ്പോഴും വീട്ടിലെ ജോലികളിൽ മുഴുകിയിരിക്കുന്ന പ്രകൃതക്കാരിയായിരുന്നു അവൾ.
എല്ലാവർക്കും അവളെ വലിയ ഇഷ്ടമായിരുന്നു.

അതിനിടെ റസിയക്ക് അവളുടെ ഇക്കാക്ക പുതിയ ഒരു മൊബൈൽ ഫോൺ കൊടുത്തയച്ചു.
ഒഴിവ് സമയങ്ങളിൽ മൊബൈലിൽ കുടുബാധികളോടും സുഹൃത്തുക്കളോടും വിശേഷങ്ങൾ പങ്ക് വെച്ചു.

മറ്റേതോ നമ്പറിൽ നിന്നും വന്ന ഒരു Hai അവൾ കണ്ടില്ലെന്ന് നടിച്ചു .
ഹലോ … Hai ഇടക്ക് ആ നമ്പറിൽ നിന്നും വരുന്നത് പതിവായി. ആരാണെന്ന് അറിയുവാനുള്ള ആകാംക്ഷ അവളിലും ഉണ്ടായി.

അവളും മറുപടി നൽകാൻ തുടങ്ങി. അവൻ ആരെന്ന് പറഞ്ഞില്ലെങ്കിലും ആ ചാറ്റിങ്ങ് അവൾക്കൊരു രസമായി തോന്നി.
ചില ദിവസങ്ങളിൽ ചാറ്റിങ്ങിന് വന്നില്ലെങ്കിൽ പരാതി പറയുന്ന രീതിയിലേക്ക് അവരുടെ ബന്ധം വളർന്നു.

ഭർത്താവിനേക്കാളും, കുട്ടികളേക്കാളും, വീട്ടിലുളളവരേക്കാളും പ്രിയപ്പെട്ടവൻ അവനായി അവൾക്ക്.
ഇനിയുള്ള കാലം അവനുമായി കഴിയാൻ വരെ അവൾ തീരുമാനിച്ചു.
മറ്റൊന്നും നോക്കാതെ തന്റെ പ്രിയപ്പെട്ടവരെ ഒഴിവാക്കി അവൾ വീട് വിട്ടിറങ്ങി.
ദൂരെ ഒരിടത്ത് അവർ ഭാര്യാ ഭർത്താക്കൻമ്മാരെ പോലെ ജീവിതം ആരംഭിച്ചു.
കുറച്ച് ദിവസങ്ങൾക്കഴിഞ്ഞപ്പോൾ തന്നെ അയാളുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വന്ന് തുടങ്ങി.
അവളെ ഉപദ്രവിക്കാൻ അവൻ പല പല കാരണങ്ങൾ കണ്ടെത്തി .

വീട്ടിൽ ഒറ്റക്കും കൂട്ടുക്കാരുമൊത്തും,മദ്യപിക്കാൻ തുടങ്ങി. അവന്റെ പല കൂട്ടുകാരും അവളെ പല കണ്ണിലും കാണാൻ തുടങ്ങി. എന്റെ ഏറ്റവും വേണ്ടപ്പെട്ടവരാണ് കൂട്ടുക്കാരെന്നും, അവരോട് സഹരിക്കാൻ മനസ്സ് കാണിക്കണമെന്നും അവൻ പറഞ്ഞു.താൻ വഞ്ചിക്കപ്പെട്ടു എന്ന് മനസ്സിലാക്കിയ അവൾക്ക് മുന്നിൽ ഭൂമി രണ്ടായി പിളരുന്നത് പോലെ തോന്നി.

അവളുടെ ശരീരത്തോട് അവൾക്ക് തന്നെ പുച്ഛം തോന്നി.തന്നെ ആത്മാർത്ഥമായി സ്നേഹിച്ച ഭർത്താവിനേയും ,താൻ ഇട്ടെറിഞ്ഞ് വന്ന കുട്ടികളേയും ഓർത്ത് അവൾ പൊട്ടിപൊട്ടി കരഞ്ഞു.

ഒരു നിമിഷം ആത്മഹത്യയെ കുറിച്ച് പോലും അവൾ ചിന്തിച്ചു.ആ വീട്ടിൽ നിന്നും അവൾ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടന്നു.പോലീസിന്റെ കണ്ണിൽപ്പെട്ട അവളെ സ്റ്റേഷനിൽ എത്തിച്ചു.നടന്ന കാര്യങ്ങൾ അവരോട് അവൾ കണ്ണീരോടെ പറഞ്ഞു.

അവളേയും കൊണ്ട് പോലീസ് അവരുടെ വീട്ടിൽ എത്തി.
വീടിന്റെ മുന്നിൽ തളർന്നിരിക്കുന്ന ഭർത്താവിന്റെ മുന്നിൽ തല ഉയർത്താൻ പോലും അവൾക്കായില്ല.

പോലീസ് നടന്ന കാര്യങ്ങൾ അവരോട് വിവരിച്ചു. അവൾ കരഞ്ഞ് കരഞ്ഞ് റഫീക്കിനും വീട്ടുക്കാർക്കും മുന്നിൽ മാപ്പപേക്ഷിച്ചു.ഒടുവിൽ റഫീക്ക് നിലപാട് വ്യക്തമാക്കി.

ഭാര്യ എന്ന പവിത്രത നഷ്ടപ്പെടുത്തിയ നിന്നെ സ്വീകരിക്കാതിരിക്കാം….
എന്റെ മക്കൾക്ക് ഉമ്മയെ വേണം… ആ രീതിയിൽ നിന്നെ സ്വീകരിക്കാം..
എന്റെ ഉപ്പയും ഉമ്മയും കുടുബാധികളും എത്ര സ്നേഹത്തോടെയാണ് പെരുമാറിയിട്ടുള്ളത്. നിന്നെ ചെറിയ രീതിയിൽ പോലും ആരും വേദനിപ്പിച്ചിട്ടില്ല.

നിശ്കളങ്കരായ മക്കൾ ഉമ്മയെ വന്ന് കെട്ടിപ്പിടിച്ചു.എന്ത് കുറവ് ഉണ്ടായിട്ടാണ് നീ മറ്റൊരാളുടെ കൂടെ ഇറങ്ങി പോയത് എന്ന റഫീക്കിന്റെ ചോദ്യത്തിന്റെ മുന്നിൽ, തല താഴ്ത്തി റസിയ പൊട്ടിപൊട്ടി കരഞ്ഞു. വലിയ കുറ്റബോധത്തോടെ …
എത്ര പേരാണ് കപട സ്നേഹത്തിന്റെ ചതിയിൽ പെടുന്നത്. ഇനിയും ചതിയൻമ്മാർ നോക്കിയിരിപ്പുണ്ട് ,കഴുക കണ്ണുകളോടെ , വലയിൽ ഇര വീഴുന്നതും കാത്ത്….
പി.ടി. കുഞ്ഞു .

Share this on...