ഭാര്യ മ,രി,ച്ച,പ്പോൾ വീട്ടുകാരുടെ നിർബന്ധ പ്രകാരം മറ്റൊരു വിവാഹം ചെയ്‌തു പിന്നീട് സംഭവിച്ചത് !

in Story 530 views

രചന: ഷാഹിർ കളത്തിങ്ങൽ.

ഭാര്യയുടെ പെട്ടന്നുള്ള മ.ര.ണം എന്റെ ജീവിതത്തെ പാടെ നിരാശയിലാഴ്ത്തിയിരുന്നു…
അന്നേരമായിരുന്നു ഉപ്പയുടെ നിർദ്ധേശം മറ്റൊരു വിവാഹം കഴിക്കാൻ..
നിരസിചില്ലെങ്കികും ആലോചിക്കട്ടെയെന്ന് പറഞ്ഞുഞ്ഞാൻ ഒഴിഞ്ഞുമാറി..

ജീവിതത്തിൽ എനിക്കുകിട്ടിയ ഏറ്റവും വലിയ നിധിയെ അയിരുന്നു അവൾ..മറക്കുന്നതിനേക്കാളും ഓർക്കാനൊത്തിരി സമ്മാനിച്ചാ അവൾ പോയത്‌..ഹൃദയം നുറുങ്ങിയാണു ഞാൻ കഴിയുന്നത്‌..പെട്ടന്നൊരു വിവാഹം ചിന്തിക്കാനേ കഴിയുന്നില്ല…

ഒടുവിൽ വീട്ടുകാരുടെ നിർബന്ധത്തിൽ വഴങ്ങി ഞാൻ മറ്റൊരുവളെ ജീവിതത്തിലേക്ക്‌ കൊണ്ടുവന്നു..റസീന..
പുറമേ പുഞ്ചിരിതൂകി അകമേ വിങ്ങി എന്നെ വിട്ടുപിരിഞ്ഞവളെ ഉള്ളിലൊതിക്കി ഞാൻ കഴിചുകൂട്ടി…
റസീനയെ എനിക്ക്‌ അംഗീകരിക്കാനേ കഴിയുന്നില്ല, അവളെന്നെ സ്നേഹിക്കുന്നുണ്ട്‌ പക്ഷെ..
“ഇക്ക, എന്നെ വിവാഹം കഴിച ശേഷം പിന്നെ നിങ്ങളുടെ മുഖം തെളിഞ്ഞതായി ഞാൻ കണ്ടിട്ടില്ല ഇക്ക, എന്താ എന്നെ ഇഷ്ടായില്ലാന്നുണ്ടോ..?”

“ഹേയ്‌ അതല്ല റസീന,നിനക്ക്‌ തോന്നുന്നതാ..”
“തോന്നലല്ല ഇക്ക, അനിയത്തി പറഞ്ഞു നിങ്ങളുടെ ആദ്യത്തെ ഭാര്യയെ നിങ്ങൾക്ക്‌ ഒരുപാടുഷ്ടമായിരുന്നു എന്ന്, എനിക്ക്‌ മനസ്സിലാകും , എങ്കിലും എല്ലാം മറന്നൊന്ന് പുഞ്ചിരിച്ചൂടെ..”

“കഴിയാഞ്ഞിട്ടല്ല റസീന, അവളെനിക്ക്‌ വെറുമൊരു ഭാര്യയേക്കാളുപരി നല്ലൊരു സഹോദരി ആയിരുന്നു, ശാസിക്കുന്ന ഇത്തയായിരുന്നു, എപ്പോഴുമുള്ള സുഹുർത്തായിരുന്നു അങ്ങനെ എല്ലാം..”
“എന്താ ഇക്ക ഞാൻ അങ്ങനെ അല്ലാന്നുണ്ടോ..?”

റസീനയുടെ മിഴികൾ നിറഞ്ഞു..
“ഇങ്ങനെ ചോദിച്ചെന്നെ വിശമിപ്പിക്കല്ലേ..”
“സ്ത്രീധനത്തിന്റെ പേരിൽ എന്നെ ഉപേക്ഷിച്ചുപോയപ്പോൾ എല്ലാ വഴികളും അടഞ്ഞൊരു ലക്ഷ്യം ഇല്ലാത്ത ഇരുട്ടുമൂടിയ യാത്രയ്ക്കാരി ആയിരുന്നു ഞാൻ, അവിടേക്ക്‌ സ്നേഹത്തിന്റെ വെളിച്ചവുമായ്‌ വന്ന നിങ്ങളിപ്പോൾ എന്റെ മനസ്സിൽ എത്രയോ ഉയരത്തിലാ,

പറ ഇക്ക അവളെപറ്റി പറ ഞാനും അതുപോലെ ആകാൻ ശ്രെമിക്കാം..”
“അത്‌ റസീന..” എന്റെ വാക്കുകൾ മുറിഞ്ഞു..
“പറഞ്ഞോളൂ ഞാൻ നല്ലൊരു കേൾവിക്കാരിയായി ഇരുന്നോളാം..”

“അലക്ഷ്യമായ എന്നെ നേർവ്വഴിയിലേക്കവൾ കൊണ്ടുവന്നു,
നമസ്കരിചില്ലെങ്കിൽ ചീത്ത പറയും, എന്റെ ദിശ്ശീലങ്ങളെയൊക്കെ അവൾ പിഴുതെറിഞ്ഞു,
“നിന്നേയും കൊണ്ടു ഞാൻ എവിടേക്ക്‌ പോകുന്നതാ നിനക്കിഷ്ടമെന്ന് ചോദിച്ചപ്പോൾ അവൾ പറഞ്ഞത്‌ സാധാരണ ഭാര്യമാർ പറയുന്നപോളെ വിനോദ സഞ്ചാര ഇടങ്ങളിളെ വ്യെത്യസ്ത സ്ഥലങ്ങളെ പറ്റി ആയിരുന്നില്ല..”
“പിന്നെ..” റസീന എന്നെ സൂക്ഷിച്ചു നോക്കി..

“ഇക്കാന്റെ കൈകൾ ചേർത്തെനിക്ക്‌ ക അബാ ശരീഫ്‌ തവാഫ്‌ ചെയ്യണം അതാണെന്റെ ഏറ്റവും വലിയ ആഗ്രഹം എന്ന്..എനിക്കവളുമൊത്ത്‌ ജീവിക്കാൻ ഭാഗ്യമില്ലാതായല്ലോ..”
“ഇക്ക നിങ്ങൾ ഏറെ ഭാഗ്യം ചെയ്തവരാ ആ സ്ത്രീയുടെ കൂടെ അൽപമെങ്കിലും ജീവിക്കാൻ കഴിഞ്ഞല്ലോ..”
“നിന്നോട്‌ ഞാനിതുവരെ ഇത്രനേരം സംസാരിചിട്ടില്ലല്ലോ റസീന, എന്നോട്‌ ദേഷ്യമൊന്നും തോന്നല്ല്ലേ, എന്റെ മനസ്സ്‌ ഇപ്പഴും ആ ആഘാതത്തിൽ നിന്നും കര കയറിയിട്ടില്ല..”

“ഇക്ക നിങ്ങൾ വിശമിക്കല്ലി, പടച്ചോന്റെ ദുനിയാവിലു ചിലപ്പോ ചിലരെ ജീവിതത്തിലേക്ക്‌ നിനച്ചിരിക്കാതെ നമുക്ക്‌ തരും, എന്നിട്ടൊരു വാക്കുപോലും ചോദിക്കാതെ അങ്ങോട്ട്‌ തിരിച്ചെടുക്കും..”
“നിന്റെ വാക്കുകളെന്നെ ഒരുപാട്‌ ആശ്വസിപ്പിക്കുന്നു റസീന,ഇതുവരെ ഞാനെന്നോട്‌ തന്നെ പറഞ്ഞ്‌ എന്നെതന്നെ നശിപ്പിക്കുകയായിരുന്നു”

“ഇനി ഞാനില്ലേ ഇങ്ങൾക്ക്‌,അവൾ പറഞ്ഞപോലെ നമുക്കും കൈകൾ കോർത്ത്‌ തവാഫിനായ്‌ അങ്ങെത്തണം,നാഥൻ നമുക്കായ്‌ വെച്ചു നീട്ടിയ ജീവിതമാണിത്‌, സ്നേഹിച്ചൂടെ എന്നെ ഇനിയെങ്കിലും എല്ലാമൊന്ന് മറന്ന്..”

അവളുടെ വാക്കുകൾ ഹൃദയത്തിൽ ആഴ്‌ന്നിറങ്ങി..മഴപെയ്തു തോർന്ന പോലെ മനസ്സ്‌ തണുത്തു..
അവളെന്റെ കണ്ണുകളിലേക്ക്‌ നിറകണ്ണുമായ്‌ പുഞ്ചിരിച്ചു കൊണ്ടു കവിളിൽ നുള്ളിക്കൊണ്ട്‌ പറഞ്ഞു:
“ഒരു നിമിഷത്തിന്റെ പോലും ആയുസ്സില്ല ഇക്ക നമുക്കൊന്നും, കഴിഞ്ഞുപോയതിനെ ശുദ്ധീകരിച്ച്‌ നാളെ പടച്ചോന്റെ സ്വർഗ്ഗത്തിലേക്കായ്‌ നമുക്ക്‌ ഒന്നിച്ച്‌ നീങ്ങാൻ..ഈ റസീന ഇനി ഇക്കാക്ക്‌ മാത്രമുള്ളതാ,ഈ ജീവിതവും..”

നഷ്ടപെട്ടതിനു പകരമാകില്ല ഒന്നുമെന്നും തോന്നുമെങ്കിലും ചിലപ്പോഴൊക്കെ അതിനേക്കാളേറെ പ്രിയമേറിയതാകും ജീവിതത്തിൽ വന്നണിയുക..

Share this on...