ഭാര്യ ഭർത്താവിനെ പിരിഞ്ഞു സ്വന്തം വീട്ടിലേക്ക് പോയപ്പോൾ ഭർത്താവിന്റെ വീട്ടിൽ നടന്നത് കണ്ടോ

in Story 7,077 views

“നീ പോകാൻ തന്നെ തീരുമാനിച്ചോ..?ഒന്ന് കൂടി ആലോചിച്ചു കൂടെ നമ്മുടെ മകളെ ഓർത്തെങ്കിലും… !അബു നൗഫിയോട് ചോദിച്ചു..’ത,ല്ലാ,നും കൊ,ല്ലാ,നും അല്ല എന്റെ ഉപ്പ എന്നെ നിങ്ങളുടെ കൈയ്യിൽ ഏൽപ്പിച്ചത്..’നല്ലോണം ആലോചിച്ചു തന്നെയാ..നിങ്ങളുടെ കൂടെയുള്ള ജീവിതം മതിയാക്കാൻ തീരുമാനിച്ചത്..എത്ര നല്ല ആലോചനകൾ വന്നിരുന്നതാ എന്നിട്ടും നിങ്ങളെ ആണല്ലോ പടച്ചോൻ എന്റെ തലയിൽ കെട്ടി വെച്ചത്..

മടുത്തു ഇനിയും സഹിക്കാൻ എന്നെ കൊണ്ട് വയ്യ..എന്നും പറഞ്ഞു കൊണ്ട് നൗഫി അവളുടെ വസ്ത്രങ്ങളും മറ്റും ബാഗിലാക്കി അവളുടെ ഉപ്പവിളിക്കാൻ വരുന്നതും കാത്ത് നിന്നു..
‘ അബു ഒന്ന് കൂടി തൊണ്ട അനക്കി..മോളെയോ..?അവളെയും കൊണ്ട് പോകുന്നുണ്ടോ..’പിന്നെ ഒന്നിനാത്രം പോന്ന പെണ്ണിനെ നിങ്ങളെ കൂടെ നിർത്തുകയോ..?
നൗഫി വീണ്ടും ചീറി..

‘അവൾക്കറിയാം മോളെ തനിക്ക് എന്ത് മാത്രം ജീവനാണെന്ന്..എന്നിട്ടും അവിടെയും കുത്തു വാക്കുകൾ തന്നെ..’പന്ത്രണ്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിൽ പൊട്ടലും ചീറ്റലും കുറെ ഉണ്ടായിട്ടുണ്ടെങ്കിലും റൂമിന് പുറത്ത് പോയിട്ടില്ല…ഇപ്പൊ അതും സംഭവിക്കാൻ പോകുന്നു..
‘അബു മകളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു…

ഉമ്മയും ഉപ്പയും ഇടക്കിടക്ക് തല്ല് കൂടുന്നതും വഴക്കിടുന്നതും അവൾ കാണാറുണ്ട് പിന്നീട് അതെല്ലാം മറന്ന് ഒന്നാകുന്നതും..പക്ഷേ ഇന്ന് അങ്ങനെ അല്ല..ആദ്യമായി ഉപ്പ ഇന്ന് ഉമ്മയെ അടിച്ചു..’ഉമ്മ തെറ്റി പോകുകയാണ്

ഉപ്പാനെ വിട്ടിട്ട് എന്നൊക്കെ അവൾ മനസ്സിലാക്കിയിരുന്നു..’വിളിക്കാൻ വന്ന ഉപ്പയോടും അബുവിന്റെ ഉമ്മ സംസാരിച്ചു ഫലമൊന്നും ഉണ്ടായില്ല..
അവർ വീട്ടിൽ നിന്നിറങ്ങി..

‘അബു അവൾ എടുക്കാൻ മറന്ന മകളുടെ ചെരിപ്പും മറ്റു സാധനങ്ങളും മകളെ ഏല്പിക്കാനുള്ള തന്ത്രപാടിൽ ആയിരുന്നു..’അവസാനം ആ വീട്ടിൽ അബുവും ഉമ്മയും മാത്രം ബാക്കിയായി…
‘അബു വീടിന്റെ ഗ്രിൽ പിടിച്ചു കുറച്ചു നേരം നിന്നു..

‘പുറത്ത് മനം മുട്ടിനിന്നിരുന്ന കാർമേഘങ്ങൾ പതിയെ പെയ്യാൻ ആരംഭിച്ചിരിക്കുന്നു..
തണുപ്പിന് പകരം വേവുള്ള ഒരു ആവിയാണ് മുകളിലേക്ക് ഉയരുന്നത്…
‘അതങ്ങനെ തന്നെ ആണല്ലോ വേറിട്ടുപോയാൽ സന്തോഷം കിട്ടും എന്ന് രണ്ടു പേരും പലപ്പോഴും പറഞ്ഞിട്ടുംഉള്ള് വേവുകയാണല്ലോ..

‘ഉമ്മ കസേരയിൽ ഇരുന്നിരുന്നു..അബു ഉമ്മയുടെ അടുത്ത് ഇരുന്നു..
‘രണ്ടു പേരും തികട്ടി വന്ന സങ്കടം കടിച്ചമർത്താൻ പാട് പെടുകയായിരുന്നു..
സാധാരണ പോക്കല്ലല്ലോ..ഒരു പറിച്ചെറിയൽ അല്ലെ..

ഒരു പക്ഷേ സ്വയം പച്ചപിടിക്കാൻ കഴിയില്ലാത്ത രീതിയിൽ ഉള്ള ഒരു വേർപെടൽ..
‘അബു റൂമിലേക്ക് പോന്നു..എന്തൊക്കെയായിരുന്നു അവളുടെ പരാതികൾ..
അല്ലെങ്കിൽ എന്തായിരുന്നു പരാതികൾ അല്ലാത്തത്..

‘ചെറിയ തെറ്റുകുറ്റങ്ങൾ പോലും വലിയ ശബ്ദത്തോടെയെ അവസാനിക്കാറുണ്ടായിരുന്നുള്ളൂ തങ്ങളുടെ ജീവിതത്തിൽ..’ഇന്നെന്തിനായിരുന്നു അവളെ അടിച്ചത്…മ രി ച്ചു പോയ ഉപ്പാനെ അവൾ എന്തിനാ അങ്ങനെ ഒക്കെ പറഞ്ഞത്..അതൊക്കെ കഴിഞ്ഞതല്ലേ..

അത് കൊണ്ടല്ലേ ഞാൻ അവളെ അടിച്ചത്..അബു ശബ്ദമില്ലാതെ കരഞ്ഞു…
‘ഇന്ന് രാവിലെ മകൾഎണീറ്റ ഉടനെ എന്റെ അടുത്ത് വന്ന് കിടന്നിരുന്നു..അത് പതിവില്ലാത്തതാണ്..

‘ഉപ്പച്ചി എനിക്ക് ഇന്ന് പെപ്‌സും ലൈമും വാങ്ങി തരണം എന്ന് പറഞ്ഞിട്ട്..
അതിനെന്താ ഉപ്പച്ചി വാങ്ങി തരാം ട്ടോ…’സന്തോഷവതി ആയാണ് അവൾ ഇന്ന് സ്കൂളിൽ പോയത്…

തിരിച്ചു വരുമ്പോൾ കഴിഞ്ഞതും കഴിയാത്തതും നടന്നതും ഒക്കെയായകാര്യങ്ങൾക്ക് വേണ്ടി നൗഫിയുടെ പതിവ് കലാപരിപാടികൾ..അതിനിടയിൽ ആയിരുന്നു വഴക്ക് മൂർച്ഛിച്ചതും അടിച്ചതും..
‘വൈകീട്ട് വന്നാൽ ഉപ്പയുടെ കൂടെ ബൈക്കിൽ പോയി പെപ്‌സും ലൈമും കഴിക്കാൻ ആഗ്രഹിച്ച മകളുടെ മുഖത്ത് ബാക്കിയായത് ഭീതി മാത്രം…

അവൾ നിന്ന് കരഞ്ഞു..രണ്ടു പേരോടും കെഞ്ചി തല്ല് കൂടല്ലേ എന്നും പറഞ്ഞു കൊണ്ട്..
‘അത് കൊണ്ടൊന്നും തടുക്കാൻ കഴിഞ്ഞില്ല അതിന് മുമ്പേ എല്ലാ അസ്ത്രങ്ങളും പരസ്പരം തൊടുത്തുകഴിഞ്ഞിരുന്നു..’അവൾ പോയിട്ട് മണിക്കൂറുകൾ കഴിഞ്ഞു..അബുവിന് ഉറക്കം വന്നില്ല..

‘അബുവിന് റൂമിൽ തന്നെ കണ്ണ് തുറന്നിരിക്കാൻ കഴിഞ്ഞില്ല…മോളുടെ കളിക്കുന്ന പാവക്കുട്ടികൾ..
കളിപ്പാട്ടങ്ങൾഅയലിൽതൂങ്ങുന്ന അവളുടെ വസ്ത്രങ്ങൾ..ഇരിക്കുന്ന നൗഫിയുടെ വസ്ത്രങ്ങൾ

ഇതെല്ലം അബുവിന്റെ ഹൃദയത്തെ കീറി മുറിച്ചു…’നൗഫിക്കും ഇത് തന്നെ ആയിരുന്നു അനുഭവം..
ഒരാവേഷത്തിന് അവിടെ നിന്ന് പോന്നെങ്കിലും അബുവിന്റെ മനസ്സ് അവൾക്ക് ഇഷ്ടമായിരുന്നു..
അവളും ശബ്ദമില്ലാതെ കരഞ്ഞു..’ദിവസങ്ങൾ കടന്ന് പോയി..

മകൾക്ക് ഒന്ന് വിളിക്കാനോ കാണാനോ കഴിയാതെ അബു വീർപ്പ് മുട്ടി.. ‘അവസാനം അബു മകൾ പഠിക്കുന്ന സ്കൂളിലേക്ക് തന്നെ പോയി മകളെ ഒന്ന് കാണാൻ…’പോകുമ്പോൾ മോൾക്ക് ഇഷ്ടപ്പെട്ട പെപ്‌സും ചോക്ലേറ്റും അബു കയ്യിൽ പിടിച്ചിരുന്നു…’ഉപ്പയെ കണ്ടപ്പോൾ മോൾക്കും ഒരു പാട് സന്തോഷമായി..’എന്താ വീട്ടിൽ നിന്നല്ലേ മോൾ വന്നത്…

കുറച്ചു ദിവസം കാണാത്ത പോലെ ഉണ്ടല്ലോ രണ്ടു പേരുടെയും മുഖത്തെ സന്തോഷം കാണുമ്പോൾ എന്നോക്ക ക്ലാസ്ടീച്ചർ ചോദിച്ചെങ്കിലും രണ്ടു പേരും അതൊന്നും ശ്രദ്ധിച്ചില്ല…
‘പോരാൻ നേരം അബു ചോക്ലേറ്റും പെപ്‌സും മോൾക്ക് കൊടുത്തപ്പോൾ അവളുടെ കണ്ണ് നിറഞ്ഞു അബുവിന്റെയും…

പിന്നെ അബു അവിടെ നിന്നില്ല വേഗം തിരിച്ചു പോന്നു…’ഇക്കാ നമുക്ക് ഒരു മോനാകും ട്ടോ..
കണ്ടോ അവൻ ചവിട്ടുന്നത്..നൗഫി മോളെ ഗർഭം ചുമന്നിരിക്കുമ്പോൾ അബുവിന്റെ കൈ അവളുടെ വയറിൽ വെച്ച് പറഞ്ഞതാണ്..

‘അന്ന് താൻ പറഞ്ഞു..അല്ല ഇതൊരു മോളാണ്..എന്നാ അങ്ങനെ ആവട്ടെ എന്നും പറഞ്ഞു അവൾ തന്റെ മാറിലേക്ക് ചാഞ്ഞു..’നൗഫിയും അപ്പോൾ അബുവിനെ കുറിച്ച് ആലോചിക്കുകയായിരുന്നു..
‘കല്യാണം കഴിഞ്ഞു കുറച്ചു ദിവസമേ ആയിട്ടുണ്ടായിരുന്നുള്ളൂ..അന്ന് ഇക്കാടെ ഉപ്പ കൊടുന്നത് വലിയ ഒരു മീൻ ആയിരുന്നു..അത് നന്നാക്കാൻ തനിക്ക് അറിയത്തുംഇല്ലായിരുന്നു..

‘അന്ന് ഉമ്മ എങ്ങോട്ടോ പോയ കുറച്ചു സമയത്തിനുള്ളിൽ മീൻ മുഴുവൻ നന്നാക്കി തന്നത് ഇക്കആയിരുന്നു…

‘ഇപ്പോൾ രണ്ട് പേർക്കും രണ്ടു പേരുടെയും നല്ല വശം മാത്രമേ ഓർക്കാൻ ഉണ്ടായിരുന്നുള്ളൂ..
‘പിന്നെ എന്തിനായിരുന്നു എന്നും എന്നപോലെ തല്ല് കൂടിയിരുന്നത്..
പരസ്പരം പ്രാകിയിരുന്നത്..കൊച്ചാക്കിയിരുന്നത്..

“ഷാരൂഖ് കാന്റെ ഏതോ പടം കണ്ട് വന്ന ഒരു രാത്രിയിൽ ആണ് ഇക്ക തന്നെ എടുത്തുയർത്തി വീട്ടിലെ ഹാളിലൂടെ നടന്നതും ഉമ്മ കണ്ടപ്പോൾ ചമ്മി നിന്നതും..’നൗഫിയുടെ രാത്രികളിൽ അബു അങ്ങനെയും കടന്നു വന്നു..

‘തന്റെ വീട്ടിലെ തത്ത ചത്തപ്പോൾ താൻ അതറിഞ്ഞു കരഞ്ഞപ്പോൾ തന്നെയും കൂട്ടി ആ രാത്രിയിൽ തന്റെ വീട്ടിലേക്ക് വന്ന അബുവിനെയും അവൾ ആലോചിച്ചു…’അബുവും തങ്ങൾ തമ്മിൽ കഴിഞ്ഞു കൂടിയ മധുരസ്മരണകളുമായി ദിവസങ്ങൾ തള്ളി നീക്കി..
‘അങ്ങനെ ഇരിക്കുമ്പോഴാണ് അബുവിന്റെ ഫോണിലേക്ക് ഒരു കാൾ…’ഇക്കാ ഇത് ഞാനാണ് നൗഫി… !’അബുവിന്റ ഹൃദയം പെരുമ്പറ കൊട്ടി..’അബു മറ്റൊന്നും ചോദിച്ചില്ല..

ഇത് മാത്രം ചോദിച്ചു ..’നീ എന്നാ വരുന്നേ… !”അപ്പോൾ അപ്പുറത്ത് നിന്ന് കേട്ടത് ഒരു തേങ്ങി കരച്ചിൽ മാത്രം…’പിറ്റേ ദിവസം നൗഫി വന്നു അവളുടെ ഉപ്പയെയും കൂട്ടി…
‘അബു ജോലിക്ക് പോയിരുന്നു…’അവൾ അബുവിന് വിളിച്ചു..

താൻ വീട്ടിലെത്തി എന്നും പറഞ്ഞ്..’അബുവിന് ഒരു പുതു ജീവിതം കിട്ടിയ സന്തോഷമായിരുന്നു…
‘വൈക്കീട്ട് വരുമ്പോൾ ആരും കാണാതെ മറച്ചു പിടിച്ച അവൾക്ക് വാങ്ങിയ dia ry milke ന്റെ കൂട്ടത്തിൽ ഒരു പിടി മുല്ല പൂവും ഉണ്ടായിരുന്നു…

‘അബുവിനെ കണ്ടപ്പോൾ അവൾ ഒരു നാണം കലർന്ന പുഞ്ചിരി സമ്മാനിച്ചു..’മോൾ ഉമ്മയുടെ റൂമിൽ കിടന്നിരുന്നു അപ്പോഴേക്കും..’ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും പണ്ട് ചെയ്തിരുന്ന കുസൃതികൾ അബു വീണ്ടും ചെയ്ത കൊണ്ടിരുന്നു..

‘ടാബിളിന്അടിയിലൂടെ കാൽ നീട്ടി അവളുടെ കാലുകളിൽ ചിത്രം വരക്കുന്നത്..
‘നൗഫി അടുക്കളയിലെ പണിയെല്ലാം കഴിഞ് റൂമിലേക്കെത്തുമ്പോൾ അബു ബെഡിൽ മുല്ല പൂ വിതറി കാത്തിരിക്കുകയായിരുന്നു…

നൗഫി റൂമിലേക്ക് വന്നപ്പോൾ അവൾക്ക് വീണ്ടും പുതുപെണ്ണിന്റെ നാണം..അബു അപ്പോൾ വീണ്ടും ഷാറൂഖാൻ ആയി അവളെ എടുത്തുയർത്തി…ബെഡിലേക്ക് കിടത്തി…അവളെ ശ്വാസം വിടാൻ പോലും അബു അനുവദിച്ചില്ല..തെറ്റിപോയതിന് ഒരു അടയാളം ഇടും വരെ…ആ അടയാളം അവളുടെ ചുണ്ടിലായിരുന്നു കൊടുത്തത്…
*** *** ****
സ്നേഹത്തോടെ ..Abdulla Melethil

Share this on...