ബീച്ചിൽ ഇരിക്കുമ്പോൾ കപ്പലണ്ടി വിൽക്കാൻ വന്ന ആറു വയസ്സ് ചെറുക്കനെ കണ്ടു ഞെട്ടി യുവാവ്.!!

in Story 410 views

കൃഷ്ണൻ അന്ന് ബാങ്കിൽ നിന്നിറങ്ങി നേരെ ബീച്ച്ലേക്കാണ് പോയത് ബീച്ചിൽ ഒഴിഞ്ഞ ഇടത്തെ ചാരുബഞ്ചിൽ ഓരോന്ന് ചിന്തിച്ചു അവനിരുന്നു വീട്ടിൽ എത്തിയാൽ രാധുവിന്റെ സങ്കടം നിറഞ്ഞ മുഖം കാണാൻ വലിയ വിഷമമാണ് അവൾക്കു ഒരു കുഞ്ഞില്ലാത്തത് കുഴപ്പം അവളുടെയാണ് എന്നറിഞ്ഞ മുതൽ അമ്മയാണെങ്കിൽ അവളോട് എന്നും പോരാണ്
വിവാഹം കഴിഞ്ഞ് വർഷങ്ങളായി കുട്ടികൾ ഉണ്ടാവാത്ത കാരണം അവളെ ഉപേക്ഷിച്ചു വേറെ വിവാഹം
കഴിക്കാനാണ് അമ്മയുടെ ഉപദേശം അവളും പറഞ്ഞു വേറെ വിവാഹം കഴിക്കാൻ അവളെയൊട്ടു തനിക്കൊരിക്കലും ഉപേക്ഷിച്ചു വേറെ കഴിക്കാൻ കഴിയില്ല രണ്ടാളുടെയും ഇടയിൽ കിടന്നു ജീവിതം മടുത്തുതാനും
ഇടക്ക് ഇവിടെ വന്നിരിക്കുമ്പോളാണ് കുറച്ചു ആശ്വാസം കിട്ടുന്നത്..

“കടല .. വേണോയ് … കടല.. . ”

ചിന്തകളിൽ മുഴുകി ഇരിക്കുമ്പോഴാണ് കപ്പലണ്ടി വിൽപ്പനക്കാരന്റെ സ്വരം അവന്റെ ചിന്തകളെ ഉണർത്തിയത്..
ഒരു ആറു വയസ് വരുന്ന കൊച്ചു പയ്യൻ കപ്പലണ്ടി പൊതിഞ്ഞു നിറച്ച തട്ടം പിടിച്ചു കൊണ്ടു മുന്നിൽ നില്കുന്നു…
ദൈന്യതയാർന്ന കണ്ണുകളോടെ ഉള്ളൊരു കൊച്ചു മുഖം..

“സർ കപ്പലണ്ടി.. പത്തു രൂപയുള്ളു.”
“വേണ്ട ”
“സർ പ്ലീസ് ഒന്നെടുക്കു പത്തു രൂപ ഉള്ളൂ””

അവൻ വിടാൻ ഭാവമില്ല
ശ്ശോ ചെക്കൻ വിടില്ലല്ലോ ഒന്ന് വാങ്ങിച്ചോക്കാം
അവൻ പത്തു രൂപ എടുത്തു കൊടുത്തു ഒരു പൊതി കപ്പലണ്ടി വാങ്ങിച്ചു…എന്നിട്ട് ചോദിച്ചു.
“എന്താ തന്റെ പേര്.. “”

” ആദികൃഷ്ണ കിച്ചു എന്ന് വിളിക്കും .”
അതും പറഞ്ഞു അവൻ നടന്നു പോയി
കിച്ചു.. അവൾ തന്നെ വിളിച്ചിരുന്ന പേര്.

അതു കൊറിച്ചു കൊണ്ടു പിന്നെയും ചിന്തകളിലേക്ക് ഊളിയിട്ടു..
ആറു വർഷം മുൻപ് അവളെയും കൊണ്ടു ഇവിടെ വന്നിരിക്കുമ്പോൾ അവൾക് ഏറ്റവും ഇഷ്ടമുള്ളതായിരുന്നു കടല … അവളിന്നു എവിടെ ആയിരിക്കും… അയാൾ അവളെ ആദ്യമായി കണ്ടത് ഓർത്തു..

ഓഫീസിൽ പോകുന്ന വഴി കേറിയ ബസിൽ അടുത്തിരിക്കുന്ന വല്യമ്മ ചോദിച്ചു.

“അല്ല മോനെ മോനെങ്ങോട്ട ”
“ആലപ്പുഴ ”
“നന്നായി ഞാനും അങ്ങോട്ട്‌ തന്നെ ഞാൻ ഒന്ന് മയങ്ങട്ടെ മോനെ ഇറങ്ങാൻ നേരം വിളിക്കണം ”
“വലിയമ്മ ഉറങ്ങിക്കോ ഞാൻ വിളിക്കാം ”

അവർ ഉറക്കത്തിലേക്കു വീണു
കണ്ണുകൾ പുറത്തേ കാഴ്ചകളിലേക്ക് നോക്കി കൊണ്ടിരുന്നു.. പെട്ടന്ന് ബസ് നിർത്തി.
“ആളേറെങ്ങാൻ ഉണ്ടോ ”

പാതിരിപള്ളി എത്തിയപ്പോൾ കണ്ടക്ടർ ഉറക്കെ വിളിച്ചു പറഞ്ഞു.. ആളിറങ്ങി.. കുറച്ചു പേര് കയറി കഴിഞ്ഞപ്പോൾ ബസിൽ തിരക്കായി..

ഉറക്കെ ഉള്ള സംസാരം കേട്ടാണ് അങ്ങോട്ട്‌ ശ്രദ്ധിച്ചത്..

ഒരു പെൺകുട്ടി… പത്തിരുപത്തൊന്നു വയസ്സ് ഉണ്ടാകും ആകെ വിയർത്തു കുളിച്ചു കിതപ്പോടെ കൈയിലെ ബാഗും ഒതുക്കി പിടിച്ചു ഒരു ഭാഗത്തു ഒതുങ്ങി നില്കുന്നു അവളുടെ മൂക്കുത്തിയണിഞ്ഞ മൂക്കിൻ തുമ്പിൽ വിയർപ്പ്കണങ്ങൾ തുടച്ചു ചുറ്റും നോക്കി ലേശം കറുത്തിട്ടാണെങ്കിലും നല്ല ശാലീനതയുള്ള മുഖം…

കണ്ടക്ടർ പൈസ ചോദിച്ചപ്പോൾ ബാഗിനുള്ളിൽ പേസ്‌ഴ്‌സ്‌ കാണാതായ വിഷമത്തിൽ കണ്ണിനിന്നു ഉരുണ്ടു കൂടിയ കണ്ണീർതുള്ളികൾ അയാളും കണ്ടു..
“പൈസ എവിടെ വെറുതെ കേറി യാത്ര ചെയ്യാം എന്നുകരുതിയൊ “”
“അയ്യോ പേഴ്‌സ് കാണാൻ ഇല്ല എടുക്കാൻ മറന്നു നാളെ ഞാൻ തരാം ”

“അതെങ്ങനെ നാളെ തരും എന്നുറപ്പ് കാശില്ലങ്കിൽ ഇവിടെ ഇറങ്ങിക്കോ ”
കണ്ടക്‌ടർ വളിച്ച ചിരിയോടെ അവളെ അടിമുടി നോക്കി ..
“ഞാൻ എന്നും ഈ ബസ്സിൽ ആണ് പോകുന്നത് നാളെ തീർച്ചയായും തരാം ”

“ഒന്നുകിൽ ഇറങ്ങി പോ പെണ്ണെ രാവിലെ തന്നെ മനുഷ്യനെ സ്വയിരം കെടുത്താതെ””

അവളുടെ മുഖം ദയനീയമായി അവളൊന്ന് ചുറ്റും നോക്കി കണ്ണുനീർ ഒലിച്ചിറങ്ങി.. ഇറങ്ങാൻ തയാറെടുത്തു വാതിലിലേക്ക് നീങ്ങി.. അപ്പൊൾ
അവൻ എണിറ്റു കണ്ടക്ടറുടെ അടുത്ത് ചെന്നു.

“എത്രയാ ആ കുട്ടിയുടെ ടിക്കറ്റ് പൈസ ”

അയാളത് ചോദിച്ചപ്പോൾ കണ്ടക്ടർ അവനെ ഒന്ന് ഉഴിഞ്ഞു നോക്കി. എന്നിട്ട് പറഞ്ഞു…
“പതിനാലു രൂപ ”
അയാളത് എടുത്തു കൊടുത്തു..

കാശു വാങ്ങി രണ്ടുപേരെയും മാറി മാറി നോക്കിയൊന്നു കണ്ടക്ടർ ഒരു വഷളൻ ചിരി ചിരിച്ചു..
അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അപ്പൊ അവളുടെ കണ്ണുകൾ നന്ദി കൊണ്ടു തിളങ്ങി..

അവനിറങ്ങാൻ ഉള്ള സ്റ്റോപ്പ്‌ എത്തിയപ്പോൾ അമ്മച്ചിയെ വിളിച്ചു എഴുന്നേൽപ്പിച്ചു.. ഇറങ്ങാൻ നോക്കുമ്പോൾ പിന്നിൽ നിന്ന് അവൾ പറഞ്ഞു..

“സർ നാളെ തന്നെ ഞാൻ കൊണ്ടുവന്നുതരാം ”

അവനത് കെട്ടു തിരിഞ്ഞു നോക്കിയതും ബസ് വിട്ടു.. അവളുടെ മുഖം തന്നെ തന്നെ നോക്കുന്നത് അവൻ കണ്ടു…
പിറ്റേന്ന് അവളെ കാണാനായി ആ ബസിൽ തന്നെ കയറി.. പിന്നെ മൂന്നു നാലു ദിവസം അവളെ അതിൽ കണ്ടില്ല.. അവനത് പിന്നെ തിരക്കിൽ വിട്ടു..

പതിവ് പോലെ അന്നും ബസിറങ്ങി ബാങ്കിലേക്കു നടന്നു..
” സർ ഒന്ന് നിൽക്കുമോ.. ”
പിന്നിൽ നിന്നൊരു വിളി.. തിരിഞ്ഞു നോക്കി അവൾ ധൃതിയിൽ നടന്നു വരുന്നു .
“ഇതാ സാർ തരാനുള്ള പൈസ “”

“താനെന്താ ഇവിടെ ”
“ഞാൻ മുന്നേ വന്നു എവിടെ ഇറങ്ങി സാറിനെ കാത്തുനിന്നു അടുത്ത ബസിൽ പോകണം ”
” തന്നെ പിന്നെന്താ ആ ബസിൽ കാണാത്തതു ”
“”ആ കണ്ടക്ടർ ആളു ശരിയല്ല അതോണ്ട് അതിൽ കേറത്തെ ”
അവൾ ചുരുട്ടി പിടിച്ച മുഷിഞ്ഞുനോട്ടുകൾ അവന്റെ നേരെ നീട്ടി..

“ആയി എന്താത് വേണ്ട ഞാൻ അതു അപ്പോളെ വിട്ടു “”
“സാർ ഇത് വാങ്ങണം അന്ന് പേഴ്‌സ് വീട്ടിൽ മറന്നുവച്ചു ”
“കുട്ടി വച്ചോളു സാരമില്ല.”

അവൾ മനസില്ല മനസോടെ അതു കൈയിൽ ചുരുട്ടി പിടിച്ചു.
“”എന്താ കുട്ടീടെ പേര് “”
“ആതിര ”
“എന്താ പഠിക്കുവാണോ ”

“അല്ല സാർ പഠിത്തം കഴിഞ്ഞു അടുത്ത സ്റ്റോപ്പിൽ ഒരു സൂപ്പർമാർക്കറ്റിൽ കംപ്യൂട്ടർ സ്റ്റാഫാണ് ശരി സാർ കാണാം ബസ് വരുന്നു . സമയത്തു ചെന്നില്ലങ്കിൽ മുതലാളി വഴക്ക് പറയും ”

അവൾ അടുത്ത ബസിൽ കയറി പോയി..

പിന്നീട് പലപ്പോഴും അവളെ കണ്ടു പരിചയമായി സർ വിളി നിന്നു കൃഷ്ണൻ എന്ന തന്നെ കിച്ചുവേട്ടാ വിളിയിലെത്തി.. പിന്നെ കുറേശ്ശേ അവളെ ഇഷ്ടപ്പെടാൻ തുടങ്ങി…. അവളിങ്ങോട്ടും..അതൊരു പ്രണയമാക്കാൻ അധികദിവസം വേണ്ടിവന്നില്ല.
അന്നൊരു ദിവസം അവളൊത്തു ഈ ബീച്ചിൽ വന്നിരുന്നു.. അന്നാണ് അവളുടെ കഥ പറഞ്ഞത് അവളുടെ അച്ഛൻ അവൾക്ക് അഞ്ചു വയസാകുബോൾ മരിച്ചിരുന്നു അമ്മ വാർക്കപണിക്കു പോയി കഷ്ടപ്പെട്ടാണ് അവളെ പഠിപ്പിച്ചത് കൂടെ പണി എടുക്കുന്ന ഒരാളുമായി ഇഷ്ടമായി അമ്മ വീണ്ടും വിവാഹം കഴിച്ചു ..ഒരു വാടക വീട്ടിൽ ആണ് താമസം അമ്മക്കിപ്പോൾ ഇവിടെ ആണ് പണി.. അയാളാണെങ്കിൽ കുടിച്ചു വന്നു അമ്മയെ ഉപദ്രവിക്കും ഇപ്പോൾ കണ്ണ് അവളിൽ ആണ് അയാൾ വീട്ടിലുണ്ടായാൽ അവൾക് പേടിയാണ് . ആകെ കിട്ടുന്ന സമാധാനം ജോലിസമയമാണ്..

താനാണെങ്കിൽ അന്ന് കോഴിക്കോട് നിന്ന് ഇവിടെ ആലപ്പുഴയിൽ വന്നു ഇവിടെ ബാങ്കിൽ ജോലി ചെയ്യുന്നു.
ഒരിക്കൽ ജോലി കഴിഞ്ഞു പുറത്തു വന്നപ്പോൾ .കരഞ്ഞ മുഖവുമായി അവൾ കാത്തു നിൽക്കുന്നു.
“എന്താ ആതിര എന്തുപറ്റി.. ആകെ കരഞ്ഞ മട്ടുണ്ടല്ലോ.. “”

ഇന്ന് അമ്മ വീട്ടിൽ ഇല്ല അമ്മയുടെ സഹോദരി ഭർത്താവ് മരിച്ചു തിരുവനന്തപുരത്താ അങ്ങോട്ട്‌ പോയി എനിക്ക് തിരിച്ചു വീട്ടിൽ പോകാൻ വയ്യ.. അയാളെന്ന ഉ,പ.ദ്ര.വി.ക്കും.
ഇന്നയാൾ രാവിലെ കുടിച്ചു വന്നു ബഹളമായിരുന്നു..കിച്ചുവേട്ട ഞാൻ ഒന്ന് ചോദിക്കട്ടെ.. ഞാൻ ഇന്നു കിച്ചുവേട്ടന്റെ കൂടെ വരട്ടെ രാവിലെ പോയ്കോളാം അല്ലെങ്കിലും കിച്ചുവേട്ടന്റെ അല്ലെ ഞാൻ … ”

ഒരു നിമിഷം താൻ ഒന്ന് പതറി എങ്ങനെ ഇവളെ റൂമിലേക് കൊണ്ടു പോകും കൂടെ വേറെയും ആളുകൾ ഉണ്ട് എന്ത് ചെയ്യും..
“ആതിര നീ വാ നമുക്ക് ഒരു റൂമെടുക്കാം”

അന്നവൾ തന്റെ കൂടെ കഴിഞ്ഞു . പിറ്റേന്ന് രാവിലെ നാട്ടിൽ നിന്ന് തന്റെ അമ്മയുടെ ഫോൺ വന്നു അർജന്റ് ആയി നാട്ടിൽ എത്തണം പെങ്ങൾക്ക് ഒരു ആലോചന വന്നിട്ടുണ്ട് അതുറപ്പിച്ചു വേഗം തിരിച്ചു വരാം എന്നിട്ട് അവളെയും കൂടെ കൂട്ടാം എന്ന് യാത്ര പറഞ്ഞു പോയതാണ് പിന്നീട് ഇന്ന് വരെ അവളെ കണ്ടില്ല..

തിരിച്ചു വന്നപ്പോൾ അവളെ തേടി ചെന്നു അവളെ അവളുടെ അമ്മയുടെ സഹോദരിയുടെ വീട്ടിലേക്
കൊണ്ടുപോയി എന്നറിഞ്ഞു.. തന്നെ തേടി ഓഫീസിൽ വന്നിരുന്നു അവൾ പോകും മുന്നേ..പിന്നെ അവളെ പറ്റി ഒരു വിവരവും കിട്ടിയില്ല . അവളെ തേടി തിരുവനന്തപുരം പോയി ഒരു വിവരവും കിട്ടാതെ തിരിച്ചു പോന്നു..

വർഷങ്ങളൾ കഴിഞ്ഞു വേറെ വിവാഹം കഴിച്ചു ഒരു കുഞ്ഞിക്കാല് ഇതു വരെ കാണാൻ ഭാഗ്യം തന്നില്ല ദൈവം..
അവളുടെ ശാപമാണോ.. അറിയില്ല
വിവാഹശേഷം നാട്ടിലേക്ക് ട്രാൻഫർ ആയി ഇന്നിപ്പോൾ വീണ്ടും ഇവിടേക്ക് തന്നെ അവളെ കണ്ടു പിടിക്കണം.. എങ്ങനെ എങ്കിലും..

നേരം ഇരുട്ടി തുടങ്ങി ചിന്തകൾക്ക് വിരാമം ഇട്ടു. എണിറ്റു.. വീട്ടിലേക്ക് നടന്നു
കടൽക്കരയിൽ നിന്ന് റോഡിൽ എത്തിയപ്പോൾ ഒരു കുഞ്ഞുകരച്ചിൽ നോക്കുമ്പോൾ.. കടല വിൽക്കാൻ വന്ന കുട്ടി ഇരുന്നു കരയുന്നു.. പതിയെ അവന്റെ അരികിൽ എത്തി..

“എന്താ കിച്ചു കരയുന്നെ ”

പുറം കൈകൊണ്ടു കണ്ണീർ തുടച്ചു കിച്ചു അവനെ നോക്കി..

“അവിടെ മുത്തശ്ശൻ കള്ള് കുടിച്ചു വന്നു അടിച്ചു കടല മുഴുവൻ വിറ്റു കാശു കൊടുക്കാഞ്ഞിട്ടു ”
അവൻ ഏങ്ങി അവൻ കൈ ചൂണ്ടി കാണിച്ചു.. നോക്കുമ്പോൾ ഒരു ഓലപ്പുര മുന്നിൽ ഒരാൾ കുടിച്ചു മറിഞ്ഞു കിടക്കുന്നു…
“സാരമില്ല കരയണ്ട ട്ടോ മോന്റെ അച്ഛനും അമ്മയും എവിടെ “”

“എന്റെ അമ്മ തൂങ്ങി മരിച്ചു പോയി മുത്തശ്ശിയും മുത്തശ്ശനും ആണ് നോക്കുന്നെ.””
അവനത്കേട്ടപ്പോൾ .ചോദിക്കേണ്ടിയിരുന്നില്ല.. തോന്നി
“”എന്താ മോന്റെ അമ്മയുടെ പേര് . “”

“ആതിര ”
“ങേ ആതിര ”

അവൻ വേഗം അവന്റെ അടുത്തിരുന്നു..എന്റെ ആതിര തന്നെ ആണോ ദൈവമേ.. അവൻ കിച്ചുവിന്റെ കൈയിൽ പിടിച്ചു ആ ഓലപ്പുരയിലേക്ക് നടന്നു അവിടെ എത്തിയപ്പോൾ അവനു ബോധ്യമായി അതെ തന്റെ ആതിര തന്നെ ആ ചുവരിൽ ഇരിക്കുന്ന ഫോട്ടോയിൽ തന്നെ ചിരിച്ചു നോക്കിയിരിരിക്കുന്നു..

അകത്തു നിന്ന് അയാളെ കണ്ടു ആതിരയുടെ അമ്മ ഇറങ്ങി വന്നു.. ഒന്ന് സൂക്ഷിച്ചു നോക്കി പിന്നെ ചോദിച്ചു.
“നിങ്ങൾ കൃഷ്ണൻ അല്ലെ ”

“അതെ ”
“എന്റെ ആതിര അവൾ പോയി നിങ്ങളെ ഓർത്തു ഓർത്തുകരഞ്ഞു അവൾ പോയി ”
അവർ കരഞ്ഞു കൊണ്ടു പറഞ്ഞു
“അവൾക്ക് എന്താ പറ്റിയത് ”

“നിങ്ങൾ പോയ ശേഷം അവൾ ഗർഭിണിയായി അവളെയും കൊണ്ടു ചേച്ചിടെ വീട്ടിൽ പോയി അവിടെ വച്ചു ഇവനെ പ്രസവിച്ചു തിരിച്ചു വന്നു..

അവർ തുടർന്നു
“ഒരിക്കൽ ഇയാൾ ഞാനില്ലാത്തപ്പോൾ അവളെ നശിപ്പിച്ചു അവൾ മരിച്ചു കഴിഞ്ഞു ആണ് ഞാനതു അറിഞ്ഞത് അവളെഴുതി അലമാരയിൽ വച്ചൊരു കത്തിൽ നിന്ന്.. ”
അവർ വീണ്ടും മൂക്ക് പിഴിഞ്ഞു.

“അമ്മക്കും മകൾക്കും ഒരു ഭർത്താവ് വേണ്ട എന്നത് ഹൃദയം പൊട്ടിയാണ് അതു വായിച്ചത് . അയാളിൽ നിന്നു രക്ഷ നേടാൻ ആണവൾ മരിച്ചത് എല്ലാം എന്റെ തെറ്റ് ആണ് ഒരിക്കലും ഞാൻ വേറെ വിവാഹം കഴിക്കരുതായിരുന്നു നിങ്ങൾ വന്ന ഇവനെ തരാൻ ഏൽപ്പിച്ചിരുന്നു കൊണ്ടു പൊയ്ക്കോ അവനെയെങ്കിലും ഇവിടെ നിന്നു രക്ഷിക്കൂ..”
അവർ വിതുമ്പി വിതുമ്പി കരഞ്ഞു..

പെട്ടന്ന് കൃഷ്ണൻ കിച്ചുവിനെ വാരിയെടുത്തു ഉമ്മകൾ കൊണ്ടു മൂടി എന്റെ ആതിരെ മാപ്പ് നിന്നെ ഞാൻ വല്ലതെ വിഷമിപ്പിച്ചു..എന്റെ മകൻ ഇനിയിവൻ എന്റെ ഒപ്പമാണ്.. ആർക്കും ഞാൻ കൊടുക്കില്ല ഇവനെ .
അയാൾ വന്ന വഴിയിലെ ഇരുളിൽ കൂടി തിരിച്ചു നടന്നു കിച്ചുവിനെ പൊതിഞ്ഞു പിടിച്ചു കൊണ്ട്.
അപ്പോൾ ആർത്തലച്ചു വന്ന തിരമാലകളെ തഴുകി ഒരു ഇളം കാറ്റു അവരെ തഴുകി കടന്നു പോയി..

Share this on...