കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്. ആളെ തിരിച്ചറിഞ്ഞാൽ അത് ആരാണെങ്കിലും വീട്ടിൽ കയറി തല്ലും. മുന്നറിയിപ്പ് ബോഡുമായി ഒരുകൂട്ടം യുവാക്കൾ. ഈ പോസ്റ്റർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആനപ്പടി യുവാക്കളുടെ എന്ന പേരിലാണ് പോസ്റ്റ് പ്രചരിക്കുന്നത്. നിരവധി പേരാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കല്യാണം മുടക്കികൾ ആയ നാറികളുടെ ശ്രദ്ധിക്കയ്ക്ക്. നാട്ടിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കല്യാണം മുടക്കുന്നവർ ശ്രദ്ധിക്കുക.
ആളെ തിരിച്ചറിഞ്ഞാൽ ആളിൻ്റെ പ്രായം ജാതി രാഷ്ട്രീയം ഗ്രൂപ്പ് എന്നിവ നോക്കാതെ വീട്ടിൽ കയറി അടിക്കുന്നതാണ്.അത് ഏത് സുഹൃത്തിൻ്റെ പിതാവ് ആയാലും. തല്ലും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവിടെ ഫോട്ടോ പരാതി സൂക്ഷിക്കുക. നിങ്ങൾക്കും വളർന്നുവരുന്ന മക്കളും കൊച്ചുമക്കളും ഉണ്ടെന്ന് ഓർക്കുക. ആനപ്പടി യുവാക്കൾ. ഇത്രയുമാണ് പോസ്റ്ററിൽ എഴുതിവച്ചിരിക്കുന്നത്.
നിരവധി പേരാണ് ഈ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ഇതു പോലെ എല്ലാ നാട്ടിലും വരണം. ഇങ്ങനെ ഒരു താക്കീത് നല്ലതാണ്. ഏറ്റവും മികച്ച മുന്നറിയിപ്പ് എന്നിങ്ങനെയുള്ള കുറിപ്പുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. വലിയൊരു ഫ്ളക്സ് ആക്കിയാണ് യുവാക്കൾ ഇത് നാട്ടിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ഈ ഫ്ലക്സ് വൈറലായി മാറികഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ആണ് ഇപ്പോൾ അതിവേഗം ഇത് പ്രചരിപ്പിക്കുന്നത്.
All rights reserved News Lovers.