ടീച്ചർ ഡ്രസ്സ് മാറുമ്പോൾ റൂമിലെ കട്ടിലിന്റെ അടിയിൽ ആരോ കിടക്കുന്നപോലെ. ആളെ കണ്ട്ടീച്ചർ ഞെ.ട്ടി തരിച്ചു.!!

in Story 2,264 views

അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു’ ഉച്ചകഴിഞ്ഞുള്ള പീരിഡുകൾ തുടങ്ങിയത് രണ്ട് മണിക്കാണ്.ആദ്യ പിരീഡ് ബയോളജിയാണ്.ഷൈലജ ടീച്ചറാണ്, 10 Dയിലെ ബയോളജി ക്ളാസ്സ് എടുക്കുന്നത്.പെൺകുട്ടികൾ എല്ലാവരും,ടീച്ചർ അണ്ഡാശയത്തെ കുറിച്ചും ബീജസങ്കലനത്തെ കുറിച്ചും, ഒളിയുo, മറയുമില്ലാതെ വിശദീകരിച്ച് പറയുന്നത് കൗതുകത്തോടെയും ലജ്ജയോടെയുo കാതോർത്തിരിക്കുമ്പോൾ, ആൺ കുട്ടികളിൽ ഭൂരിഭാഗം പേരുടെയും തുറിച്ച് നോട്ടം വെളുത്ത് ഉരുണ്ടിരിക്കുന്ന ‘ഷൈലജ ടീച്ചറുടെ ,കോട്ടൻസാരിയുടെ ഇടത് വശത്തെ ഇത്തിരിപ്പോന്ന വിടവിലൂടെ കാണുന്ന വെളുത്ത വയറിലേക്കായിരുന്നു .

ഇടയ്ക്ക് ടീച്ചർ, ബ്ലാക്ക് ബോർഡിൽ കുറെ നോട്ടുകളും, ചിത്രങ്ങളും കുറിച്ചിട്ടിട്ട്, അത് പകർത്തിയെഴുതാൻ കുട്ടികളോട് പറയും.
ഈ സമയം ടീച്ചർ, മേശയുടെ മുകളിൽ കാലിന്മേൽ കാല് കയറ്റി ഒരു ഇരിപ്പുണ്ട്.അപ്പോൾ ആൺകുട്ടികളുടെ നോട്ടം ടീച്ചറുടെ സ്വർണ്ണപാദസരമണിഞ്ഞ കണങ്കാലിലേക്ക് വഴിമാറും.” മാതാപിതാ ഗുരു ദൈവം എന്നാണ് പറഞ്ഞിട്ടുള്ളത്.

അത് എല്ലാവർക്കും ഓർമ്മയുണ്ടെങ്കിൽ നല്ലത്.ഗുരുവിനെ ദൈവതുല്യം കാണുന്നവർക്ക് ഗുരുത്വദോഷം ഏല്കില്ല’ അല്ലാത്തവർ ഗുരുവിന്റെ ശാപമേറ്റ് നശിച്ച് പോവുകയേ ഉള്ളു. “ആരോടെന്നില്ലാതെ ടീച്ചർ ഇടയ്ക്കിടെ ഇത് പറയാറുണ്ടായിരുന്നു.
അത് കൗമാരക്കാരുടെകാമ ക്കണ്ണുകളിലെ തീക്ഷ്ണനോട്ടം സഹിക്കാഞ്ഞിട്ടാണെന്ന് ഫ്രെണ്ട് ബഞ്ചിലിരിക്കുന്ന പഠിപ്പിസ്റ്റ് ജയദേവൻ പിൻബഞ്ചുകാരെ പറഞ്ഞ് മനസ്സിലാക്കി കൊടുത്തു.ശാരീരികവും ലൈംഗികവുമായ അധമ വികാരങ്ങൾ തലപൊക്കുന്ന ആ കൗമാരപ്രായക്കാർക്ക് അതൊന്നും ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല.അവരുടെ മനസ്സിലിരിപ്പ് അവർ പരസ്പരം പങ്ക് വച്ചു. പിറ്റേന്നത്തെ ബയോളജി പിരീഡിൽ, ഷൈലജ ടീച്ചർ, തലേ ദിവസം ബോർഡിലെഴുതിയത് എല്ലാവരും പകർത്തിയെഴുതിയിട്ടുണ്ടോ എന്ന് പരിശോധിച്ചു.ഇടത് വശത്തിരുന്ന പെൺകുട്ടികളുടെ നോട്ട് ബുക്ക് കണ്ട് ടീച്ചർക്ക് തൃപ്തിയായ്.
അടുത്തതായി ആൺകുട്ടികളുടെ ഓരോരുത്തരുടെയും ബുക്കുകൾ പരിശോധിക്കാൻ തുടങ്ങി.

മുൻ ബഞ്ചിലിരുന്നത് , എല്ലാം തന്നെ പഠിപ്പിസ്റ്റുകളായത് കൊണ്ട് അവർക്കെല്ലാം ടീച്ചറുടെ വക കൺഗ്രാറ്റ്സ് കിട്ടി.
ടീച്ചർ പുറകിലേക്ക്, വരുംതോറും ബിജുവിന്റെയും ഷിബുവിന്റെയും നെഞ്ചിടിപ്പ് കൂടി. തങ്ങളുടെ ബുക്ക് ടീച്ചർ പരിശോധിച്ചാൽ ഉണ്ടാകാൻ പോകുന്ന പ്രത്യാഘാതം ഓർത്തിട്ടവരുടെ, മുട്ടുകൾ കൂട്ടിയിടിക്കാൻ തുടങ്ങി.
ബിജുവിനോടാണ് ആദ്യം ടീച്ചർ ബുക്ക് ചോദിച്ചത്. പക്ഷേ അവൻ ഒന്നും എഴുതിയില്ലെന്ന് വിറച്ച് വിറച്ച് മറുപടി പറഞ്ഞു.
ബിജു പറഞ്ഞത്, കളവാണന്ന് ബോധ്യപ്പെട്ട ടീച്ചർ ,ഡെസ്ക്കിന്റെ മേലിരുന്ന അവന്റെ ബുക്സ് എല്ലാം പരിശോധിച്ച്, ഒടുവിൽ ബയോളജി നോട്ട് ബുക്ക് കണ്ടു പിടിച്ചു.അത് തുറന്ന് നോക്കിയ ടീച്ചർ പെട്ടെന്ന് തന്നെ മടക്കി പിടിച്ചു.
ടീച്ചറുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞ് പോയി.തൊട്ടടുത്തിരുന്ന ഷിബുവിന്റെ ബുക്കിലും അവർ കണ്ടത്, ഞെട്ടിപ്പിക്കുന്ന ചിത്രങ്ങളും അതിലേറെ അറപ്പുളവാക്കുന്ന വാക്കുകളുമായിരുന്നു.

പകച്ച് പോയ ടീച്ചർ പിന്തിരിഞ്ഞ് നടന്നു,കസേരയിൽ ഇരുന്ന് മേശപ്പുറത്തേയ്ക്ക് മുഖം പൂഴ്ത്തി കുറച്ച് നേരം കിടന്നു.
“ബിജുവും, ഷിബുവും കൂടി എന്റെ കൂടെ ഹെഡ്മിസ്ട്രസ്സിന്റെ റൂമിലേക്ക് വാ”ഷൈലജ ടീച്ചർ ബാക്ക്ബെഞ്ചിലേക്ക് നോക്കി വിളിച്ച് പറഞ്ഞിട്ട് HM ന്റെ റൂമിലേക്ക് നടന്നു.ഭൂമി പിളർന്ന് താഴേക്ക് വീണുപോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ആ രണ്ട് കൗമാരക്കാർടീച്ചറിനൊപ്പം HM ന്റെ റൂമിൽ കയറിച്ചെല്ലുമ്പോൾ എന്ത് പറയണമെന്നറിയാതെ അവർ വല്ലാതെ വലഞ്ഞു.
ഷൈലജ ടീച്ചർ കാണിച്ച നോട്ട് ബുക്കിന്റെ ഉൾവശം തുറന്ന് നോക്കിയH Mരമണി ടീച്ചറും സ്തബ്ധയായി.ഇപ്പോഴത്തെ പിള്ളാരുടെ വൈകാരിക ചിന്തകൾ, രതിയോടുളള അവരുടെ വികലമായ സങ്കല്പങ്ങൾ എല്ലാം ആ ചിത്രത്തിലുണ്ടായിരുന്നു,അതിനെ കുറിച്ചുള്ള വർണ്ണനകൾ പൂരപ്പാട്ടും തോറ്റ് പോകുന്ന തരത്തിലായിരുന്നു.”കോളനിയിൽ നിന്ന് വരുന്നവന്മാരല്ലേ, ഇവന്മാർ ഇതും ഇതിലപ്പുറവും കാട്ടി കൂട്ടും ടീച്ചർ.”

രമണി ടീച്ചർ ശൈലജ ടീച്ചറെ നോക്കി പറഞ്ഞു.തങ്ങളെ കുറിച്ച് അത്ര പുച്ഛത്തിൽ സംസാരിക്കുന്നത് കേട്ടപ്പോൾ ബിജുവിന് സഹിക്കാൻ കഴിഞ്ഞില്ല.”ഇത് ഞങ്ങളല്ല ടീച്ചർ എഴുതിയതും വരച്ചതും “ബിജുവിനെ പോലും അമ്പരപ്പിച്ച് കൊണ്ട് ഷിബുവാണ് അത് പറഞ്ഞത്.”നിങ്ങളല്ലാതെ നിങ്ങളുടെ ബുക്കിൽ പിന്നെ ഇങ്ങനൊക്കെ കാട്ടി കൂട്ടിയത് പിന്നാരാടാ ”
ശൈലജ ടീച്ചറുടെ ഒച്ച ഉയർന്നു.”അത് പിന്നെ, അത്….ഷിബു പറയാനാവാതെ വിക്കി നിന്നു.”എന്താടാ നിനക്ക് പറയാൻ ഇത്ര മടി “ആ ചോദ്യം രമണി ടീച്ചറുടെതായിരുന്നു.”ഞാൻ പറയാം ടീച്ചർ ,ജയദേവനാ’ ഞങ്ങൾക്ക് ഈ പടം വരച്ച് തന്നത്,അതിൽ ഇങ്ങനെയൊക്കെ എഴുതാൻ പറഞ്ഞതും അവനാ “ബിജു പറഞ്ഞത് കേട്ട് രമണി ടീച്ചർ കയ്യിലിരുന്ന ഉരുളൻ ചൂരല് കൊണ്ട് അവന്റെ രണ്ട് തോളിലും മാറി മാറി അടിച്ചു.”എന്റെ മോനെ കുറിച്ച് വേണ്ടാധീനം പറയുന്നോടാ, നല്ല ഒന്നാന്തരം അച്ചടക്കത്തോട് കൂടിയാ ഞാനവനെ വളർത്തുന്നത് ,നിനക്കൊക്കെ രക്ഷ പെടാൻ വേണ്ടി പുതിയ നാടകം കളിക്കുവാണല്ലേ.”
രമണി ടീച്ചർക്ക് ദേഷ്യം തീരുന്നത് വരെ അവരെ മാറി മാറി തല്ലി.

ഒടുവിൽ ഷൈലജ ടീച്ചർ ആണ് ഒരു ഉപായം പറഞ്ഞത്.”ഇനി രണ്ട് പേരും എന്ന് രക്ഷകർത്താക്കളുമായി വരുന്നു, അന്ന് ക്ളാസ്സിൽ കയറിയാൽ മതിയെന്ന് ‘HM അത് ശരിവച്ചു.രണ്ട് പരിഹാസ കഥാപാത്രങ്ങളായി കുനിഞ്ഞ ശിരസ്സോടെ അവർ ആ വിദ്യാലയത്തിന്റെ പടിയിറങ്ങി.ദിവസങ്ങൾ പിന്നെയും കടന്ന് പോയി.ബിജുവും ഷിബുവും ഇനിയും രക്ഷകർത്താക്കളുമായി സ്കൂളിൽ വന്നിട്ടില്ല.കോളനിയിൽ നിന്ന് വരുന്ന മറ്റ് കുട്ടികളോട് ചോദിച്ചപ്പോൾ,അവർ അവരുടെ അച്ഛൻമാരുമായി പണിക്ക് പോകുകയാണെന്നും, ഇനി മുതൽ പഠിക്കാൻ വരുന്നില്ലെന്നും പറഞ്ഞത്രേ.”അല്ലെങ്കിലും അവറ്റകൾക്കൊന്നും ഇതൊന്നും പറഞ്ഞിട്ടില്ല.”ഷൈലജ ടീച്ചർ പുച്ഛത്തോടു കൂടി പറഞ്ഞു. പിറ്റേ ഞായറാഴ്ച ശൈലജ ടീച്ചർ പുറത്തുള്ള കുളിമുറിയിൽ നിന്ന് കുളി കഴിഞ്ഞ് ഇറങ്ങി വരുമ്പോൾ, നാല് വയസ്കാരി അമ്മൂട്ടി കണ്ണും തിരുമ്മി അടുക്കള വാതിൽക്കൽ വന്ന് നില്ക്കുന്നു .”അമ്മൂട്ടീ…. മോളു ഇപ്പോഴെ ഉണർന്നോ അമ്മ കുളിക്കാൻ പോകുമ്പോൾ നല്ല ഉറക്കമായിരുന്നല്ലോ?”കുഞ്ഞിനെ ഓമനിച്ച് കൊണ്ട് ശൈലജ അവളോട് ചോദിച്ചു.

“അത് എന്നെ ഒണത്തിയതാമ്മേ “ആര് ? അതിന് അഞ്ജു ഏച്ചി, അച്ഛന്റെ ‘ഒപ്പം രാവിലെ ഡാൻസ് ക്ളാസിൽ പോയല്ലോ പിന്നാരാ ‘എന്റെ മോളെ ഉണർത്തിയെ?അത്…. ജയൻ ചേട്ടായി വന്നിരുന്നു.എല്ലാരുമെന്തേന്ന് ചോയിച്ചു.ഞാൻ പറഞ്ഞു.
ഞാൻ കണ്ടില്ലാന്ന് “”എന്നിട്ട് ജയേട്ടനെവിടെ “”ആഹ് ഞാൻ കണ്ടില്ല.” താൻ ഇന്നലെ, പ്രിപ്പയർ ചെയ്യാൻ വേണ്ടി വാങ്ങിക്കൊണ്ട് വന്ന, ബയോളജി പുസ്തകം തിരിച്ച് വാങ്ങാൻ വന്നതായിരിക്കും,ഇനി കല്യാണത്തിന് പോകുന്ന വഴി രമണി ടീച്ചറുടെ വീട്ടിൽ കയറി കൊടുക്കാം,എന്തായാലും ഇവിടുന്ന് വലിയ ദൂരമൊന്നുമില്ലല്ലോ.അങ്ങനെ ചിന്തിച്ച് കൊണ്ട് ഷൈലജ ടീച്ചർ ഈറൻ മാറിയുടുക്കാനായി ബെഡ് റൂമിലേക്ക് കയറി.”മോളേ, എങ്ങോട്ടും പോകല്ലേ അമ്മ ,ഈ ഡ്രസ്സൊന്ന് മാറിയിട്ട് ഇപ്പ വരാട്ടാ”
അതും പറഞ്ഞ് ബെഡ് റൂമിന്റെ കതക് അകത്ത് നിന്ന് ചാരിയിട്ട്,മേലാകെ പുതച്ചിരുന്ന ഒറ്റമുണ്ട്, അഴിച്ച് കട്ടിലിലേക്കിട്ടു.
ബ്ളൗസ് ധരിക്കുന്നതിനിടയിൽഹുക്ക് പോയ താഴ്ഭാഗത്ത് പിന്ന് കുത്തിയപ്പോൾ അത് കയ്യിൽ നിന്ന് താഴെ വീണു.

സേഫ്റ്റി പിന്നെടുക്കാൻ താഴേക്ക് കുനിഞ്ഞ ശൈലജ കട്ടിലിനടിയിൽ ആരോ കിടക്കുന്നത് കണ്ട് ഞെട്ടിയെഴുന്നേറ്റു.
വേഗം കട്ടിലിൽ കിടന്ന മുണ്ടെടുത്ത് തോളൊപ്പം ചുറ്റി.”ആരാ ,ആരാ… കട്ടിലിനടിയിൽ ആരാണെങ്കിലും ഇറങ്ങി വന്നോ ഇല്ലെങ്കിൽ ഞാൻ നാട്ടുകാരെ വിളിച്ച് കൂട്ടും.”വിറയാർന്ന ശബ്ദത്തിൽ ടീച്ചർ വിളിച്ച് പറഞ്ഞു.ഉടനെ തന്നെ കട്ടിലിനടിയിൽ നിന്നും ഊർന്നിറങ്ങിയ ആളെ കണ്ട് ടീച്ചർ ഒന്നല്ല പല തവണ ഞെട്ടി.രമണി ടീച്ചറുടെ മകൻ ജയദേവനായിരുന്നു അത്.
“എടാ നീ…നീ എന്തിന് ഇതിന്റെ അടിയിൽ കയറിയത്.ഈശ്വരാ ഞാൻ തുണി മാറുന്നതെല്ലാം ഒളിഞ്ഞിരുന്ന് കണ്ടല്ലേ,
ദ്രോഹി… ആ ടീച്ചർ ഇതറിഞ്ഞാൽ എങ്ങനെ സഹിക്കുമെടാ,നീ ഇത്തരക്കാരനാണെന്ന് ഞാനറിഞ്ഞില്ല.”ശൈലജ ടീച്ചർ രോഷം കൊണ്ട് കത്തി ജ്വലിക്കുകയായിരുന്നു.”സത്യം പറയെടാ നീ തന്നെയല്ലേ അന്ന് ബിജുവിന്റെയും ഷിബുവിന്റെയും ബുക്കിൽ ആ വൃത്തികേടുകളൊക്കെ വരച്ച് വച്ചത്.”

അത് ടീച്ചർ എനിക്കൊരു തെറ്റ് പറ്റിപ്പോയി, ഞാൻ തന്നെയാ അത് ചെയ്തത് ദയവ് ചെയ്ത് ടീച്ചർ ഇത് അമ്മയോട് പറയരുത്, പറഞ്ഞാൽ പിന്നെ അമ്മ എന്നെ ബോർഡിങ്ങിലാക്കും, എനിക്കീ ‘നാട് വിട്ട് പോകണ്ട ടീച്ചർ “അവൻ അതും പറഞ്ഞ് ഷൈലജ ടീച്ചർക്ക് നേരെ തൊഴുതു പിടിച്ച് പറഞ്ഞു.നീ ഈ നാട്ടിൽ നിന്ന് പോകുന്നത് തന്നെയാ നല്ലത് ഇല്ലെങ്കിൽ നീ കാരണം നിരപരാധികളായ ഒരു പാട് കുട്ടികൾ അനാവശ്യമായി പഠിപ്പ് നിർത്തേണ്ടി വരും, അത് കൊണ്ട് എന്റെ സമനില തെറ്റുന്നതിന് മുമ്പ് ഇറങ്ങി പോടാ എന്റെ മുന്നീന്ന്.മുറിയുടെ വാതിൽ തുറന്ന് പിടിച്ച് കൊണ്ട് ടീച്ചർ അവന്റെ നേരെ അലറി.
ക്രിസ്മസ് അവധി കഴിഞ്ഞ്, ക്ലാസ്സിലെത്തുമ്പോൾ, മുൻ ബഞ്ചിൽ, ജയദേവനില്ല,പകരം അവിടെ ബിജുവും ഷിബുവും പുതിയ (ഡസ്സുമിട്ടിരിക്കുന്നു.കഥയെന്താന്നറിയാൻ കൂട്ടുകാർ അവരുടെ ചുറ്റിനും കൂടിയപ്പോഴേക്കും ഷൈലജ ടീച്ചർ ക്ളാസ്സിലേക്ക് കയറി വന്നു.”എന്താ എല്ലാവർക്കും അറിയേണ്ടത്, ഞാൻ പറഞ്ഞ് തരാം “പെട്ടെന്ന് ക്ളാസ്സ് നിശബ്ദമായി.

“ചില തെറ്റിദ്ധാരണകൾ കാരണമാണ് ഇവർക്ക് രണ്ട് പേർക്കും കുറച്ച് ദിവസം ക്ളാസ്സിന് പുറത്ത് പോകേണ്ടി വന്നത്.
എന്നാൽ ഇവർ നിരപരാധികളാണെന്ന് തിരിച്ചറിഞ്ഞപ്പോൾ അവർക്ക് ഒരു പ്രൊമോഷൻ കൊടുക്കണമെന്ന് എനിക്ക് തോന്നി.
അത് കൊണ്ടാണ്മുൻ ബഞ്ചിലിരുത്തിയത്. മുതൽ അവർ ഇവിടിരുന്നായിരിക്കും പഠിക്കുന്നത്. “ടീച്ചർ എല്ലാവരോട് മായി പറഞ്ഞു.
“ടീച്ചർ അപ്പോൾ ജയദേവനോ “പുറകിലിരുന്നവർക്ക് സംശയം.അതോ അത് രമണി ടീച്ചർക്ക്, ദൂരെ ഒരു സ്കൂളിലേക്ക് ട്രാൻസ്ഫറായി,
അത് കൊണ്ട് ജയദേവൻ ഇനി മുതൽ ആ സ്കൂളിലായിരിക്കും പഠിക്കുന്നത്. “കുട്ടികളോട് കളവാണ് പറഞ്ഞതെങ്കിലും രമണി ടീച്ചറുടെ ദയനീയ മുഖവും, തന്റെ നേരെ തൊഴുത് പിടിച്ച കൈകളും ഓർത്തപ്പോൾ ശൈലജ ടീച്ചർക്ക് സത്യം മറച്ച് വയ്ക്കേണ്ടി വന്നു.രമണി ടീച്ചർ ലോങ്ങ് ലീവെടുത്തെന്നും, ജയദേവനെ, നേവിയിലെ ഉദ്യേഗസ്ഥനായ ഭർത്താവിനോട് കാര്യം പറഞ്ഞ്, അവനെ സൈനിക സ്കൂളിൽ ചേർത്തെന്നുമുള്ള സത്യം.

Share this on...