കാൻസർ ബാധിച്ചപ്പോൾ ഒറ്റയ്ക്ക് കഴിഞ്ഞു.ആ ദിനങ്ങളെ പറ്റി മഞ്ജുവും അമ്മയും

in Uncategorized 410 views

മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മഞ്ജുവാര്യർ. മലയാളികളുടെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജുവാര്യർ എങ്കിൽ ആ സൂപ്പർസ്റ്റാറിൻ്റെ ധൈര്യശാലിയായ ക്യാപ്റ്റനാണ് താരത്തിൻ്റെ സ്വന്തം അമ്മ ഗിരിജാ മാധവൻ. അമ്മ നടത്തു ന്ന പല കാര്യങ്ങളും താൻ അതിശയത്തോടെ നോക്കി കാണാറുണ്ടെന്ന് പല സന്ദർഭങ്ങളിലും മഞ്ജു തുറന്നു പറഞ്ഞിട്ടുണ്ട്. ആത്മവിശ്വാസത്തോടെ ധൈര്യത്തോടെ രോഗത്തെ മറികടന്ന് ഇഷ്ടമുള്ളതെല്ലാം സന്തോഷത്തോടെ ചെയ്യുകയാണ് ജീവിതത്തിലെ ക്യാപ്റ്റനായ തൻ്റെ അമ്മ എന്ന് പറയുകയാണ് മഞ്ജുവാര്യർ.

അർബുദരോഗത്തെ കീഴടക്കി എങ്ങനെ ജീവിതം തിരിച്ചുപിടിക്കാം എന്നതിൻ്റെ തെളിവാണ് നടി മഞ്ജുവാര്യരുടെ അമ്മ ഗിരിജാ മാധവൻ്റെ ജീവിതം.താൻ എങ്ങനെയാണ് ആ മഹാമാരിയെ ആത്മവിശ്വാസത്തോടെ അതിജീവിച്ചതെന്ന് ഗിരിജ മാധവനും തുറന്നുപറയുകയാണ്. 20 വർഷം മുൻപ് രണ്ടായിരത്തിൽ മഞ്ജു മോളേ പ്രസവിച്ച സമയം അപ്പോഴാണ് ആദ്യമായി കാൻസർ ബാധിച്ചുവെന്നത് താനും കുടുംബവും മനസ്സിലാക്കിയത് എന്ന് ഗിരിജ പറയുന്നു. പക്ഷേ അത്ര വലിയ സീരിയസ് ഉള്ളതായി തോന്നിയില്ല. മോളുടെ ചോറൂണും മറ്റുമായി സർജറി കുറെ നീട്ടിക്കൊണ്ടു പോകുകയും ചെയ്തു.

തിരുവനന്തപുരം ആർസിസിയിൽ ഡോക്ടർ പി വി ഗംഗാധരൻ്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. അദ്ദേഹം പകർന്നു നൽകിയ ആത്മവിശ്വാസത്തിൻ്റെ കാര്യത്തിലായിരുന്നു മുന്നോട്ടുള്ള യാത്ര. ഇത്തരമൊരു അസുഖം വരും എന്ന വിചാരം ഉണ്ടായിരുന്നില്ല. കീമോയും റേഡിയേഷനും തുടങ്ങിയതോടെ ആശുപത്രിയിൽ കൂട്ടുകാരെയും കിട്ടി. സമാനമായ രോഗം ബാധിച്ച സ്ത്രീകളായിരുന്നു സ്നേഹിതർ. അവരുമായി പിന്നീട് നല്ല സൗഹൃദം ഉണ്ടായി. ഇവരിൽ അർബുദ രോഗം ബാധിച്ച് മ.രി.ച്ചെന്ന് അറിഞ്ഞപ്പോഴാണ് രോഗത്തിൻ്റെ ഗൗരവം ബോധ്യപ്പെട്ടത്.

ഭർത്താവും മക്കളും സമാധാനിപ്പിക്കാനും ധൈര്യം തരാനും എല്ലായിപ്പോഴും കൂടെയുണ്ടായിരുന്നു. മറ്റുള്ളവരെ ബാധിച്ചതുപോലെ അത്ര ഗൗരവം ഇല്ല അമ്മയുടെ അസുഖം എന്ന് മക്കളുടെ ആശ്വാസവാക്കുകൾ ആയിരുന്നു ധൈര്യം നൽകിയത്. റേഡിയേഷൻ കഴിഞ്ഞശേഷം വലിയ ട്രീറ്റ്മെൻറ് ഒന്നും വേണ്ടി വന്നില്ല എന്ന് ഗിരിജ പറയുമ്പോൾ അച്ഛൻറെ റോക്സ് സപ്പോർട്ട് ആയിരുന്നു അമ്മയുടെ ബലം എന്നാണ് മഞ്ജു അഭിപ്രായപ്പെട്ടത്. ആരും തൻ്റെ അടുത്ത് വന്ന് നിന്നിരുന്നില്ല. ഭർത്താവ് പറയും ആരും വേണ്ട, ഞങ്ങൾ ഒരുമിച്ച് നിന്നോളാം എന്ന്. അതുകൊണ്ടാണ് ഞങ്ങൾ തനിച്ച് നിന്നതെന്നും ഗിരിജ പറഞ്ഞു. അച്ഛനും അമ്മയും ആണ് പരസ്പരം താങ്ങായി നിന്നത്. അച്ഛൻ ഉള്ള മരുന്ന് അമ്മയും, അമ്മയ്ക്കുള്ള മരുന്ന് അച്ഛനും ആയിരുന്നു എടുത്തു കൊടുത്തിരുന്നതെന്ന് മഞ്ജു പറഞ്ഞു.

ഭർത്താവിൻ്റെ മ.ര.ണശേഷം ഒറ്റപ്പെടൽ ഒഴിവാക്കാൻ കലാജീവിതം തിരഞ്ഞെടുത്തു. ചെറുപ്പത്തിലേ നൃത്തം പരിശീലിക്കാൻ ആഗ്രഹമുണ്ടായിരുന്നു. കൂട്ടുകുടുംബത്തിൽ ആയിരുന്നു ബാല്യകാലം. കുടുംബത്തിലെ ചേച്ചിമാരെയും നൃത്തം പഠിപ്പിക്കാൻ അദ്ധ്യാപകർ വീട്ടിൽ വന്നിരുന്നു. പക്ഷേ താൻ വളർന്നപ്പോഴേക്കും ചേച്ചിമാരുടെ പഠനം കഴിഞ്ഞു. പിന്നെ ഒരാൾക്ക് വേണ്ടി മാത്രം പഠനം നടന്നില്ല. അന്ന് തൊട്ടേ മനസ്സിലുണ്ടായിരുന്ന ആഗ്രഹം ആയിരുന്നു നൃത്തപഠനം. മകൾ മഞ്ജു പാട്ടുപഠിക്കാൻ പോയപ്പോൾ അന്ന് പാട്ടുപഠിക്കാൻ ശ്രമം നടത്തിയിരുന്നു. മഞ്ജുവിൻ്റെ കൂടെ നൃത്തം പരിശീലിക്കാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനും കഴിഞ്ഞില്ല. മക്കൾ ജോലി തിരക്കിലായതിനാൽ തൃശൂർ പുള്ളിലെ വീട്ടിൽ ഒരിക്കലും ഒറ്റപ്പെടല് അമ്മ അനുഭവിക്കുന്നതെന്ന് അവർക്ക് നിർബന്ധമായിരുന്നു.

അമ്മയുടെ ജീവിതത്തിൽ സന്തോഷമുള്ള കാര്യം ചെയ്യണം എന്നായിരുന്നു മക്കൾ രണ്ടുപേരും എപ്പോഴും പറയാറ്. അങ്ങനെയാണ് മൂന്നു വർഷം മുൻപ് നൃത്ത യോഗയിൽ തുടക്കം കുറിച്ചത്. മോഹിനിയാട്ടവും ഒപ്പം പഠിച്ചു. ഇപ്പോൾ അതിജീവനത്തിൻ്റെ പാതയിൽ ആണ് തൻ്റെ അമ്മയെന്നും, പഴയതിനേക്കാളും കൂടുതൽ മികവാർന്ന് കൊണ്ടാണ് ആണ് ജീവിക്കുന്നതെന്നും മഞ്ജു പറയുന്നു. എല്ലായിപ്പോഴും പറയും പോലെ എൻ്റെ വീട്ടിൽ തന്നെയാണ് ഉത്തമ ഉദാഹരണം എന്ന് മഞ്ജു പറഞ്ഞു. അമ്മ സ്റ്റേജിൽ ആദ്യമായി നിന്നപ്പോൾ തനിക്ക് ആയിരുന്നു ടെൻഷനൊന്നും, എന്നാൽ അമ്മ കൂളായി കൈകാര്യം ചെയ്യുന്നത് കണ്ടപ്പോൾ അതിശയം തോന്നി എന്നും മഞ്ജു പറയുന്നു.

Share this on...