കാക്കി വേഷത്തിൽ മകൻ മുൻപിൽ നിൽക്കുമ്പോൾ അഭിമാനം കൊണ്ടു തല ഉയർത്തി പലശേ ഇപ്പോൾ അവസ്ഥ ഇങ്ങനെ

in Uncategorized 13,542 views

വിസ്മയ കേസിൽ 10 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെൻട്രൽ ജയിലിലെത്തി കിരൺകുമാർ ഇപ്പോൾ ജയിലിലെ തോട്ടക്കാരൻ ആണ്. പൂന്തോട്ട പരിപാലനം ആണെങ്കിലും പ്രധാന ജോലി കളപറിക്കൽ ആണ്. രാവിലെ ഏഴുമണിക്ക് സെല്ലിൽ നിന്നും ഇറക്കിയയാൽ നാലുമണിവരെ പൂന്തോട്ട പരിപാലനവും, പരിസരം വൃത്തിയാക്കലുമാണ് കിരണിനെ ഡ്യൂട്ടി. ഇതിനിടെ ഉച്ചക്ക് ഒരു മണിക്കൂർ ലഞ്ച് ബ്രേക്ക് കിട്ടും. കിരണിന് ജയിൽവകുപ്പ് അനുവദിച്ചിരിക്കുന്ന ഒരു ദിവസത്തെ ശമ്പളം 63 രൂപയാണ്.ഇത് കിരണിൻ്റെ ജയിൽ അക്കൗണ്ടിൽ ഉണ്ടാകും. ജയിൽ കാൻറീനിൽ നിന്നും ഭക്ഷണം ഓർഡർ ചെയ്യാനും, സോപ്പ്, പെയ്സ്റ്റ് അടക്കമുള്ള സാധനങ്ങൾ വാങ്ങാനും ഈ പണം കിരണിന് ഉപയോഗിക്കാം. പൊരി വെയിലത്തും മഴയത്തും ഒക്കെ ചെടി പരിപാലനവും, പൂന്തോട്ടം വൃത്തിയാക്കലുമായി നടക്കുന്ന കിരൺ പുതിയ മനുഷ്യനായെന്നാണ് ജയിലിലെ വാർഡന്മാർ പറയുന്നത്. പഴയ അഹങ്കാരമില്ല.

എല്ലാത്തിനോടും സമരസപ്പെട്ട് പറയുന്ന ജോലികൾ കൃത്യമായി ചെയ്തു പോകുന്നു. ആരോടും അധികം സംസാരമില്ല കുറ്റബോധം നിഴലിക്കുന്ന മുഖം.കറപറിക്കൽ കഴിഞ്ഞ് എട്ടാം ബ്ലോക്കിലെ സെല്ലിലെത്തിയാലും വായന തന്നെ. വൈകുന്നേരം അനുവദിച്ചിട്ടുള്ള ടിവി കാണൽ പരിപാടിക്ക് പോകാറില്ല. പൊരിവെയിലത്തെ കളപറിക്കൽ കിരണിൻ്റെ നടു ഒടിക്കുന്നുണ്ട്. അതുകൊണ്ടാവാം വാർഡന്മാർക്കും സൂപ്രണ്ടിനും മുന്നിൽ പുതിയ അപേക്ഷയുമായി കിരൺ എത്തിയത്. താൻ അഭ്യസ്തവിദ്യനാണെന്നും ഓഫീസ് സംബന്ധമായ മറ്റു ജോലികൾ എന്തെങ്കിലും കിട്ടിയാൽ സഹായമായെന്നും, രേഖാമൂലം അല്ല വാക്കാൽ ആണ് കിരൺ തൻ്റെ അപേക്ഷ അവതരിപ്പിച്ചിരിക്കുന്നത്.

എന്നാൽ മാധ്യമശ്രദ്ധയുള്ള കേസായതിനാലും പുതിയ സൂപ്രണ്ട് തടവുകാർ ഓഫീസ് ജോലി ചെയ്യേണ്ട എന്ന നിലപാട് സ്വീകരിക്കുന്നതിനാലും കിരൺകുമാർ ഇനിയും കള പറിക്കേണ്ടി വരും എന്നാണ് ജയിലിൽ നിന്ന് ലഭിക്കുന്ന വിവരം. ഏൽപ്പിക്കുന്ന ജോലി ആത്മാർത്ഥമായി ചെയ്ത വാർഡൻമാരുടെ പ്രശംസ പിടിച്ചുപറ്റാനും കിരൺ ശ്രമിക്കുന്നുണ്ട് .ആദ്യം അകറ്റി നിർത്തിയ തടവുകാർ കിരണിനെ അടുപ്പിക്കാൻ തയ്യാറാണെങ്കിലും, എപ്പോഴും മ്ലാനമായി തന്നെയാണ് ഇരിപ്പ്. കഴിഞ്ഞമാസം ശിക്ഷ ലഭിച്ച് സെൻട്രൽ ജയിലിലെത്തിയ കിരൺ കുമാറിന് ഏകാന്ത തടവ് ഒരുക്കിയിരുന്നു. മാധ്യമശ്രദ്ധയുള്ള കേസായതിനാൽ മറ്റു തടവുകാർക്കൊപ്പം പാർപ്പിക്കരുതെന്ന് ജയിൽ ഡി ജി പി സുരേഷ് കുമാർ സൂപ്രണ്ടിന് കർശന നിർദേശം നൽകിയിരുന്നു. കൂടാതെ മറ്റു തടവുകാർ കിരണിനെ ആക്രമിക്കാൻ സാധ്യതയുള്ളത് മുൻകൂട്ടിക്കണ്ടാണ് കിരണിനെ ഒറ്റയ്ക്കൊരു സെല്ലിൽ ആക്കിയത്.
All rights reserved News Lovers.

Share this on...