കല്യാണ വീട്ടിൽ കരച്ചിലും ബഹളങ്ങളും.ചെന്ന് നോക്കിയാ വരനും ബന്ധുക്കളും ഞെട്ടി പോയി

in Story 1,811 views

പെണ്ണ് കാണൽ ചടങ്ങ് കഴിഞ്ഞ് ചെക്കനും കൂട്ടരും പോയപോൾ.അച്ഛൻ അവളുടെ അടുത്ത് ചെന്ന് ചോദിച്ചുമോളുടെ മുഖത്ത്എന്താ ഒരു വിഷമം പോലെ മോൾക്ക്‌ ചെറുക്കനെ പിടിച്ചില്ലേ.?അവൾ.. ഏയ്‌ അങ്ങനെയൊന്നുമില്ല അച്ഛാ
എനിക്കിഷ്ടായി..അച്ഛൻ.. മോളുടെ മനസിൽ വലതും ഉണ്ടങ്കിൽ മറച്ചു പിടിക്കാതെ പറഞ്ഞോളണം..ഈ അച്ഛന് മോളുടെ മനസ് അറിയാം എന്നാലും അച്ഛന് അറിയാത്തതും ചിലതൊക്കെ കാണുമ്മല്ലോ..അതിനുള്ളിൽഅത് ചികഞ്ഞു എടുത്ത് നോക്കാനുള്ള.
അത്ര വല്യ കഴിവൊന്നും ഈ വയസൻ അച്ഛന് ഇല്ലാ മോളെ… ഇതും കേട്ട് കൊണ്ട് അകത്തേക്ക് വന്ന അമ്മ..ഹാ നിങ്ങൾ എന്താ മനുഷ്യ ചുഴഞ്ഞു ചുഴഞ്ഞു ചോദിക്കുന്നെ. അവൾക്ക് അങ്ങെന്യൊന്നുമില്ല. എന്നല്ലേ പറഞ്ഞെ..എന്റെ മോളെ എന്നിക്ക് നന്നായി അറിയാം.അല്ലെ മോളെ.??അതും പറഞ്ഞു അവളുടെ മുടികളിൽ സ്നേഹത്തോടെ തഴുകി ക്കൊണ്ട് നിൽക്കുന്ന അമ്മ…അച്ഛൻ.. ഹാ ഇന്നി സ്വർണത്തിനുള്ള കാശ് ഉണ്ടാക്കണം..ചിട്ടി പിടിച്ച കാശിൽ ഒന്നും നിൽക്കില്ല..

പരിചയമുള്ളവരോടും അല്ലാത്തവരോടും ഒക്കെ കടം വാങ്ങിക്കേണ്ടി വരുംമെന്നാ തോന്നുന്നേ..അമ്മ.. ഹാ നിങ്ങൾ വിഷമിക്കാതെ എല്ലാം നല്ല പോലെ അന്തസായി കഴിഞ്ഞു കൂടും….കല്യാണ ദിവസം…കല്യാണ പന്തലിലെ തിരക്കിൽ.കൊടുക്കാനുള്ള കടങ്ങളുടെ കനലിന് മുകളിൽ വെന്തു ഉരുകുന്ന അച്ഛനെ ആരും അറിയില്ല കാണില്ല..ആ മുഖത്ത് നമ്മൾ ചിലരൊക്കെ കാണുന്നത് അഭിനയത്തിന്റെ പുഞ്ചിരികൾ ആണ് അമ്മയെക്കാൾ വല്യ പോരാളി ഈ ഭൂമിയിൽ ഇല്ലാ എന്ന് പറഞ്ഞ് നടക്കുന്നവരൊക്കെ അറിയുന്നുണ്ടോ….അമ്മയ്ക്ക് പിന്നിൽ നിൽക്കുന്ന ഒന്നിന്നും ഒരു കണക്കുകളും ബോധിപ്പിക്കാത്താ അച്ഛനെ..പത്തു മാസം ചുമന്നു പെറ്റ കണക്കുകൾക്കിടയിൽ പെട്ട്മറഞ്ഞു നിൽക്കുന്ന ഒരു സത്യം അതാണ്‌ അച്ഛൻ…..
സദ്യ കൊള്ളാം കേട്ടോ പൊളിച്ചു എന്ന് പറഞ്ഞ് കൈകൾ കഴുകി പോകുന്ന ക്ഷണിതാക്കൾക്ക് മുന്നിൽ നന്ദി എന്ന്
പറഞ്ഞ് കൈകൾ കുപ്പി നിൽക്കുന്ന അച്ഛൻ…

ഒടുവിൽ ചെക്കന്റെ വീട്ടിലേക്ക് പോകാൻ നേരം..കല്യാണ വിട്ടിൽ ഒരു ബഹളം.എന്താന്ന് എന്ന് അറിയാൻ എല്ലാവരും.
നെട്ടോട്ടം ഓടുബോൾ..അമ്മ ഓടി വന്ന് പറഞ്ഞു ദേ മോളെ കാണുന്നില്ല..ഒന്നും അറിയാതെ ഒന്നും മനസിലാകാതെ എന്താകാര്യം എന്ന് തിരക്കുന്ന ചെറുക്കനും ബന്ധുക്കളും അതിന് നടുവിൽ.ചുമലിൽ ഇട്ട തുണ്ട് തോർത്ത്‌ കടിച്ചു പിടിച്ചു വിങ്ങി പൊട്ടുന്ന അച്ഛൻ. എന്താ ഉണ്ടായേ എന്ന് അയാൾക്കും പോലും അറിയില്ലായിരുന്നു… ആരും കാണാതെ വീടിന്റെ പിന്നിലെ ഇടവഴിയിലേക്ക് ഇറങ്ങിയ അവൾ..അടുത്ത് എവിടേയോ കേൾക്കുന്ന ബുള്ളറ്റിന്റെ ശബ്‌ദത്തെ ലക്ഷ്യമാക്കി അവൾ ഓടി..
ആ ഓട്ടം നിലച്ചത് തന്നിക്ക് വേണ്ടി കാത്ത് നിൽക്കുന്ന ആളുടെ മുന്നിൽ അവൾ ബുള്ളറ്റിന് പിറകിൽ ചാടി കയറുബോൾ..

അവൻ ചോദിച്ചു എല്ലാം എടുത്തിട്ടില്ലേ.??അവൾ.. എന്റെ വീട്ടീന്ന് എന്നിക്ക് എടുക്കാൻ ആയിട്ടു.ഇത് മാത്രമേ ഉണ്ടായിട്ടുള്ളൂ..എന്ന് പറഞ്ഞ് കഴുത്തിലും കാതിലും കിടക്കുന്ന ആഭരണങ്ങളിൽ അവൾ തൊട്ടു കാണിച്ചു..അവൻ. ആ ഇന്നി ഇവിടെ നിന്നാൽ ശെരിയാവൂലാ പെട്ടന്ന് സ്ഥലം കാലിയാക്കാ.. ഡാ നീ വലതും കഴിച്ചോ???അവൻ.. ഞാനും കഴിച്ചടി നിന്റെ കല്യാണ സദ്യ..അത് കേട്ട് അവൾ പൊട്ടി ചിരിച്ചു. കൂടെ അവനും…ആ ചിരി അച്ഛന്റെ ഹൃദയത്തിലേക്ക് അവൾ അടിച്ചു കയറ്റിയ ആണികൾആയിരുന്നു..എന്ന് തോന്നി പോകുന്ന ചിരി ഇടവഴിലൂടെ അകന്ന് അകന്ന് പോകുന്ന ബുള്ളറ്റിന്റെ ശബ്‌ദം….
പന്തലിൽ ജീവനുള്ള ശവത്തെ പോലെ ഇരിക്കുന്ന അച്ഛൻ…

അയാളെ പഴിച്ചു കൊണ്ട്അയാൾക്ക് ചുറ്റും കൂടിയ കല്യാണ വീട്ടിലെ ബന്ധുക്കളും….വീടിന്റെ അകത്തിരുന്ന് കരയുന്ന
അവളുടെ അമ്മയും പഴിച്ചത് അച്ഛനെ തന്നേ ആയിരുന്നു.സത്യം പറഞ്ഞാൽ അച്ഛൻ എന്ന് പറഞ്ഞാൽ. ഒരു കോമാളിയല്ലേ.?
.അതോ എല്ലാത്തിനും രുചി നൽകിഅവസാനം എടുത്തെറിയപ്പെടുന്ന വെറും ഒരു കറി വേപ്പിലയോ…?ഇഷ്ട്ടപെട്ടവന്റെ കൂടെ ഒളിച്ചോടികൊള്ളു അത് അവരവരുടെ ഇഷ്ട്ടം ആയിരിക്കാം പക്ഷെ അവളുടെ അച്ഛൻ കഷ്ട്ടപെട്ടു പാട് പെട്ട് ഉണ്ടാക്കിയ അവളുടെ കൈയിലും കാതിലും കഴുത്തിലും കിടക്കുന്ന ആഭാരണങ്ങൾ അഴിച്ചു വെച്ച് വന്നാൽ മതി എന്ന് പറയാൻ ഉള്ള ആത്മാഭിമാനവും ചങ്കുറ്റവും കൂടെ പോകുന്നവനും…അത് കൊണ്ട് പോകാതിരിക്കാനുള്ള ആത്മാഭിമാനം കൂടെ പോകുന്ന അവൾക്കും ഉണ്ടാകണം… അതല്ലേ ശെരി.???

Share this on...