കല്യാണത്തിന് ദിവസങ്ങൾക്ക് മുൻപ് ചെറുക്കൻ പെണ്ണിന് ക്യാൻസർ ആണെന്ന് അറിഞ്ഞു പെണ്ണിനോട് ചെയ്തത് കണ്ടോ

in Story 2,519 views

രചന: സിന്ധു

മനു എയർപോർട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴേക്കും ശരത്തേട്ടനും അജിത്തേട്ടനും കാത്തുനിൽപ്പുണ്ടായിരുന്നു .ശരത്തേട്ടാ വേറെ ആരും വന്നില്ലേ?ഇല്ല.അതെന്താ!!!!രണ്ടുപേരും തലകുനിച്ചു നിന്നു.ഇതെന്തുപറ്റി????സാധാരണ എല്ലാരും പിക് ചെയ്യാൻ വരുന്നത് ആണല്ലോ നീ വണ്ടിയിൽ കയറു മനൂ.. ലേറ്റാകും അജിയേട്ടാ വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ

ഏയ്…അങ്ങനൊന്നുല്ല.ഒരുക്കങ്ങളൊക്കെ എവിടം വരെയായ് ശരത്തേട്ടാ….ഇനി പത്ത് ദിവസങ്ങളല്ലേ ഉള്ളൂ…..അത് കേട്ടതും രണ്ടു പേരും മുഖത്തോട് മുഖം നോക്കി.

അജി ഏട്ടാ , വീട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടോ തുറന്നു പറയൂ…. അച്ഛനും അമ്മയ്ക്കും എന്തെങ്കിലും അസുഖോ മറ്റോ…..ഛെ… ഛെ….. അങ്ങനൊന്നും…..ഇല്ല മനൂ…

മനു തൻ്റെ ഫോണെടുത്ത് ഡയൽ ചെയ്തു കൊണ്ട് പറഞ്ഞു.ഇവൾക്കിത പറ്റി.ഇതിപ്പോ രണ്ടാഴ്ച യായ് മൊബൈൽ സ്വിച്ച് ഓഫ്.കോളേജീന്ന് ഒരാഴ്ച സാഹിത്യ ശിൽപ്പശാലയിലോ മറ്റോ പോകുന്ന് പറഞ്ഞിരുന്നു.റേഞ്ച് ഇല്ലാത്ത ഏരിയോ മറ്റോ ആണോ??

ഇതിപ്പോ രണ്ടാഴ്ച ആയല്ലോ.ചിലപ്പോൾ എന്നെ വട്ടു പിടിപ്പിക്കാൻ ഫോൺ സ്വിച്ച് ഓഫ് ആക്കി യതായിരിക്കും…..അവൾടെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്.. എൻ്റെ കയ്യിൽ കിട്ടട്ടെ…….മനു..ഒരോന്നോർത്തു…..

തൻ്റെ മാര്യേജ് ഫിക്സ് ചെയ്തിട്ട് മൂന്ന് മാസായി…ഒരു ഫോട്ടോ പോലും കാണാത്ത ഒരു പെൺകുട്ടി യെയാണ് കല്ല്യാണം കഴിക്കാൻ പോകുന്നതെന്ന് പറഞ്ഞപ്പോ കൂടെ ജോലി ചെയ്യുന്ന വർക്കൊക്കെ ആശ്ചര്യായി…

വീട്ടിൽ എല്ലാവരും അവളെ കാണാൻ പോയ അന്ന് അമ്മയാ അമൃതേടെ ഫോൺ നമ്പർ അയച്ചു തന്നത്….

എൻെറ ഫോട്ടോ അവളെ കാണിച്ചു കൊടുത്തിനോന്ന് ചോദിച്ചപ്പോൾ അവള്
പറഞ്ഞത്രേ എൻെറ ഫോട്ടോ കാണാത്താളുടെ ഫോട്ടോ എനിക്കും കാണേണ്ടാന്ന് പറഞ്ഞൂന്ന്…ഹ…ഹ…അങ്ങനാണെങ്കിൽ ആ ശബ്ദം ഒന്ന് കേട്ട് കളയാമെന്ന് വെച്ച് നമ്പർ ഡയൽ ചെയ്തു ……

ഹലോ……..ഹലോ…….അങ്ങേതലയ്ക്കൽഒരു കിളി നാദം…..ഒന്ന് വട്ടു പിടിപ്പിക്കാൻ ഫോൺ കട്ട് ചെയ്തു. രണ്ടു പ്രാവശ്യം അങ്ങനെ ചെയ്തപ്പോൾ അവള് തിരിച്ചു മെസ്സേജ് ഇട്ടു

മാഷേ…. എനിക്ക് ആളെ മനസ്സിലായി അമ്മ നമ്പർ തന്നിരുന്നു .ആ മാഷേന്നുളള വിളി…..ഹലോ…..

ഹലോ….. എന്താ ഒന്നും മിണ്ടാത്തെ അതെ….. എന്നോട് ദേഷ്യം ഉണ്ടോ?ഇന്നലെ….

അതെ… ഒരു ചേഞ്ച് ആവട്ടെ എന്ന് കരുതിയിട്ടാണോ ഫോട്ടോ പോലും കാണണ്ട എന്ന് പറഞ്ഞത്.
അത് …. പിന്നെ എന്റെ ചേച്ചിമാർ രണ്ടുപേരുടെയും ലവ് മേരേജാ.. വല്യ ചേച്ചിയുടെരജിസ്റ്റർ മേരേജ് കഴിഞ്ഞ പ്പഴാ ഞങ്ങളറിഞ്ഞത് തന്നെ രണ്ടാമത്തെ ചേച്ചിയും അജിത്തേട്ടനും തമ്മിൽ അഫയറാണെന്നറിഞ്ഞപ്പോ തന്നെ വീട്ടുകാർ തമ്മിൽ ആലോചിച്ച് വിവാഹം നടത്തി.

ആ സമയത്ത് അമ്മയുടെയും അച്ഛന്റെയും ടെൻഷൻ കണ്ടപ്പോൾ മനസ്സിൽ കുറിച്ചിട്ടതാ ഞാൻ ഒരു വിവാഹം കഴിക്കുന്നെങ്കിൽ അവര് സെലക്ട് ചെയ്യുന്ന പെൺകുട്ടിയെ മാത്രമായിരിക്കൂന്ന്…..
ഓക്കെ…. ഓക്കെ….

എൻറെ ഫോട്ടോ കാണേണ്ട എന്ന് പറഞ്ഞത്…..അത്…. പിന്നെ…. എന്തായാലും അവരുടെ ഇഷ്ടത്തിന് വിവാഹം കഴിക്കാൻ തീരുമാനിച്ചു അപ്പോ തോന്നി കെട്ടുന്ന പെൺകുട്ടിയെ ആദ്യായിട്ട് കാണുന്നത് കല്ല്യാണ വേഷത്തിലാവെട്ടെന്ന്…..ഓ… അങ്ങനെ….

ഒരു ത്രില്ലില്ലേ…..അതിരിക്കട്ടെ എന്നെ നേരിട്ട് കണ്ടിട്ട് മനു വേട്ടന് ഇഷ്ടായില്ലെകിലോ!!!
അത് ഒരിക്കലും സംഭവിക്കില്ല എൻെറ വീട്ടിലുള്ള എല്ലാവർക്കും ഇയാളെ ഒത്തിരി ഇഷ്ടായി.
നേരെമറിച്ച് ആയാലോ എന്നെ കണ്ട് അമൃത യ്ക്ക് ഇഷ്ടായി ല്ലെങ്കിലോ

രണ്ട് വയസ്സിൽ അമ്മ മരിച്ചതാ ഒരു കുറവും വരുത്താതെ അച്ഛനെ പൊന്നുപോലെ നോക്കിയത്. എൻറെ മനസ്സ് അച്ഛന് നന്നായിട്ടറിയാം ഒരിക്കലും തെറ്റ് പറ്റില്ല.പിന്നെ ഓരോ ദിവസം കഴിയുന്തോറും ………..

ഡാ… മനോജ് ഇറങ്ങുന്നില്ലേ…. വീടെത്തി ശരത്തേട്ടൻ തട്ടി വിളിച്ചപ്പോഴാണ് അറിഞ്ഞത്.
കാറിൽനിന്ന് ഇറങ്ങുമ്പോഴേക്കും കുട്ടിപട്ടാളം ചുറ്റുംകൂടി അങ്കിളേ…ചേട്ടാ ആ വലിയ പെട്ടിയിൽ ഉള്ളതെല്ലാം കുട്ടികൾക്കുള്ള താ.എടുത്തു കൊടുത്തേക്ക്…അമ്മേ അച്ഛാ…..

എൻറെ മോൻ വന്നല്ലോ ഞാൻ കുടിക്കാൻ എന്തെങ്കിലും എടുക്കാം
അമ്മ അതും പറഞ്ഞ് അടുക്കളയിലേക്ക് പോയി. അച്ഛാ ഒരുക്കങ്ങളൊക്കെ എത്ര വരെയായി മോനേ നീ വന്നല്ലേ പോയി കുളിച്ചു വാ അപ്പോഴേക്കും അമ്മ ജ്യൂസുമായി വന്നു..

ദൂരയാത്ര കഴിഞ്ഞു വന്നതല്ലേ പോയി കുളിച്ചു വാ ഭക്ഷണം എടുത്തു വെക്കാം.
മനുറൂമിലേക്ക് നടന്നു… ഇതെന്തു പറ്റി എല്ലാവർക്കും അവാർഡ് പടം പോലുണ്ടല്ലോ?

മനു റൂമിൽ ചെന്ന് ചുറ്റും ഒന്ന് കണ്ണോടിച്ചു ടേബിളിനുമേൽ ഇൻവിറ്റേഷൻ ലെറ്റർ!!!! കയ്യിലെടുത്തു മനു കൃഷ്ണ വേർഡ്സ് അമൃത….

എങ്ങനെയായിരിക്കും തൻ്റെ പെണ്ണ് അമ്മയുടെ വർണ്ണന കേട്ടിട്ട് സുന്ദരി ആയിരിക്കും.
ഡാ മനു വേഗം കുളിച്ചിട്ട് വാ ദാ വരുന്നു വല്യേച്ചി കുളിച്ചിട്ട് താഴേക്ക് വരുമ്പോൾ എല്ലാവരും തനിക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു ഭക്ഷണം കഴിക്കാൻ.

കഴിക്കുമ്പോഴും മനു ശ്രദ്ധിച്ചു ആരും തമ്മിൽ സംസാരിക്കുന്നില്ല.എഴുന്നേറ്റപ്പോൾഅച്ഛൻ പറഞ്ഞു മോനെ എനിക്ക് നിന്നോട് സംസാരിക്കാൻ ഉണ്ട്.എന്താ അച്ഛാ…

മോനേ…. അത് പിന്നെ….. അച്ഛൻ വാക്കുകൾക്ക് പരതി.അച്ഛാ ഞാൻ പറയാ അവനോട്
എന്താ വല്യേച്ചി എന്താ കാര്യം!!!!ഡാ മനു….. ആ കുട്ടിയെ അമൃത രണ്ടാഴ്ച മുൻപ് കോളേജിന് തലകറങ്ങി വീണു.എന്നിട്ട്….!!!!!

കോളേജിൽ ഉള്ളവർ അവളെ ഹോസ്പിറ്റലിൽ കൊണ്ടുപോയി അവിടുന്ന് ട്രിപ്പും കൊടുത്ത് വീട്ടിലേക്ക് വിട്ടു .പിറ്റേദിവസം അവൾക്ക് വിട്ടുമാറാത്ത പനി മൂക്കിന് ബ്ലഡ് ഒക്കെ വന്നു ഹോസ്പിറ്റൽ ഉള്ളവർക്ക് ഡൗട്ട് തോന്നി ടെസ്റ്റ് ചെയ്തു നോക്കി അതു തന്നെ……

കാൻസർ . നിനക്ക് ടെൻഷൻ ഒന്നും വേണ്ട തമ്മിൽ നേരിട്ട് കണ്ടിട്ടുണ്ടോ ?ഇല്ലല്ലോ നിനക്ക് ആ കുട്ടിയെ വിധിച്ചിട്ടില്ലാന്ന് കരുതിയാൽ മതി അതിന്റെ വിധി അങ്ങനെ ആയിരിക്കും.
ഇപ്പോൾ ആർസിസിയിൽ അഡ്മിറ്റാ ഞങ്ങളൊക്കെ പോയി കണ്ടു .

അത് കേട്ട പാടെ അമ്മ കരഞ്ഞുകൊണ്ട് റൂമിലേത്തേക്കോടി…എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി ഹാളിൽ അച്ഛനും ഞാനും മാത്രം ബാക്കിയായി.മോനേ…..മനൂ….നീ എന്ത് തീരുമാനിച്ചാലും ഞാനും അമ്മയും നിൻറെ കൂടെ യാ…..

മനുവിന് തല പെരുക്കുന്നത് പോലെ തോന്നി ദൈവമേ ഞാൻ നെയ്തു കൂട്ടിയ സ്വപ്നങ്ങൾ എല്ലാം …..എല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതാവുകയാണോ നെഞ്ചിൽ കൊളുത്തി വലിക്കുന്ന പോലെ തോന്നികുറെ സമയം സെറ്റിയിൽ ഇരുന്നു പിന്നെ എഴുന്നേറ്റ് റൂമിലേക്ക് പോയി.

മനോജ് താൻ കൊണ്ടുവന്ന ബാഗ് തുറന്നു അവൾക്കായി താൻ കൊണ്ടുവന്ന സമ്മാനങ്ങൾ ഓരോന്നുംഎടുത്ത് നോക്കി. എന്തൊക്കെ വാങ്ങിയെന്ന് എനിക്ക് തന്നെ അറിയില്ല റിങ് സും വാച്ചുകളും നെക്ലേസ്, പെർഫ്യൂം,………… ഇതൊക്കെ അവൾക്ക് വേണ്ടി അല്ലേ…….

കുറേ സമയം ബോധം ഇല്ലാത്തവനെ പോലെ ബെഡിൽ കിടന്നു. പിന്നെ ഫോണെടുത്തു വിനോദിനെ വിളിച്ചു. ചെറുപ്പം മുതലേ ഉള്ള തന്റെ ബെസ്റ്റ് ഫ്രണ്ട് എന്ത് കാര്യായാലു അവനുമായി ഷെയർ ചെയ്യാറുണ്ട്. ഹലോ…. വിനു … ഞാൻ നാട്ടിലെത്തിയെടാ രാവിലെ നീ ഇവിടെ വരെ ഒന്നു വരാമോ ഒരിടം വരെ പോകാനാ

എവിടാടാ…നീ വാ വന്നിട്ട് പറയാം ലേറ്റ് ആകരുത് ശരിയെടാ നാളെ കാണാം

ഓരോന്നാലോചിച്ച് തിരിഞ്ഞും മറിഞ്ഞും രാത്രിഎപ്പോഴാ ഉറങ്ങിയത് എന്നറിയില്ല . കുളികഴിഞ്ഞു വന്നപ്പോൾവിനു ബെഡ്ഡിൽ ഇരിപ്പുണ്ടായിരുന്നു.വിനു…..

ഒന്നും പറയേണ്ട ഡാ എല്ലാം ഞാനറിഞ്ഞു. ഇവിടെ വന്നപ്പോൾ അച്ഛനും അമ്മയും എല്ലാം പറഞ്ഞു വേഗം റെഡിയായി വാ.

അവർ താഴേക്ക് പോകുമ്പോഴേക്കും അച്ഛനും അമ്മയും അവിടെ ഇരിപ്പുണ്ടായിരുന്നു.
മോനേ എന്തെങ്കിലും കഴിച്ചിട്ട് പോടാ വേണ്ട അമ്മേ വഴീന്ന് കഴിച്ചോളാം ലേറ്റ് ആകും
കീ ഇങ്ങ് താ ഞാൻ ഡ്രൈവ് ചെയ്തോളാം യാത്രയിൽ രണ്ടുപേരും ഒന്നും മിണ്ടിയില്ല

ദൂരെനിന്നുതന്നെ എന്നെ റീജിയണൽ ക്യാൻസർ സെൻറർ എന്ന ബോർഡ് കണ്ടു
കാറിൽ നിന്നിറങ്ങുമ്പോൾ മനുവിന് ദേഹം തളരുന്നത് പോലെ തോന്നി
വിനു റിസപ്ഷനിൽ ചെന്ന് അന്വേഷിച്ചു വാ മനൂ… വിനു തന്റെ കയ്യിൽ മുറുകെ പിടിച്ചു

വാർഡിന് പുറത്തെത്തുമ്പോൾ അവിടെ കുറച്ചുപേർ കസേരയിൽ ഇരിപ്പു_ ണ്ടായിരുന്നു അതിലൊരാൾ തങ്ങളെ കണ്ടതും എഴുന്നേറ്റ് അടുത്തേക്ക് വന്നു.
മനു… മനു അല്ലേ അതെ… എപ്പഴാ നാട്ടിലെത്തിയത് ഇന്നലെ ഞാൻ അമ്മുവിൻറെ അച്ഛനാ

ങ്ഹാ… അങ്കിൾ…. എനിക്ക് അവളെ ഒന്ന് കാണാൻ പറ്റുമോ ഡോക്ടർ റൗണ്ട് സിന് വന്നിട്ടുണ്ട് മോനെ പോയാലേ കാണാൻ പറ്റൂ. മോൻ ഇവിടെ ഇരിക്കൂ,..

മനു അയാളെ നോക്കി കരഞ്ഞ് കരഞ്ഞ് വറ്റിയ കണ്ണുകൾ ഒരുപാട് ദിവസം ഉറങ്ങാത്തത് പോലെയുള്ള മുഖം അങ്കിൾ വല്ലതും കഴിച്ചോ? ഞാൻ പോയി വാങ്ങി കൊണ്ടുവരാം
വേണ്ട മോനെ ഞാൻ കഴിച്ചു.

ങ്ഹാ… അങ്കിൾ എൻറെ ഫ്രണ്ട് വിനോദ്. ഇവിടെ ഇരിക്കു മോനേ ഡോക്ടർ പുറത്തേക്ക് പോയതും മൂന്ന് പേരും റൂമിനുള്ളിൽ കയറി

ഈ ലോകത്തിലുള്ള ഉള്ള മുഴുവൻ വായുവും പോരാത്തത് പോലെ ശ്വാസം നീട്ടി വലിക്കുന്നത് ഉണ്ടായിരുന്നു അവൾ_ചേമ്പിന് തണ്ട് വാടിയത് പോലുള്ള ശരീരം, മുഖം കടലാസുപോലെ വിളറി ഇരിക്കുന്നു ശരീരത്തിൽ ചുവന്ന പുള്ളിക്കുത്തുകൾ കുറച്ചുസമയം അവളെത്തന്നെ നോക്കിയിരുന്നു പിന്നെ പുറത്തേക്കിറങ്ങി. അവൻ ഓർത്തു._ പെണ്ണു കണ്ടു വന്ന ദിവസം അവളെക്കുറിച്ച് അമ്മ പറഞ്ഞത് എൻെറ മരുമോള് നല്ല സുന്ദരിയാണ് വട്ട മുഖം അതിനൊത്ത നിറവും വിടർന്ന കണ്ണുകളും മുട്ട റ്റംവരെ മുടിയും ഉണ്ടെടാ….

മരുമോളെ വർണിച്ചത് മതി.വയലാർ പോലും തോറ്റു പോകുമല്ലോ നീ പോടാ….
എന്നാൽ മോനേ ഇറങ്ങുന്നില്ലേ,.. ഇല്ല അങ്കിൾ … എനിക്കൊന്നു ഡോക്ടറെ കാണണംറൂം എവിടെയാ.,മോനെ എനിക്ക് മോനോട് ചിലത് പറയാനുണ്ട് വേണ്ട അങ്കിൾ… ഒന്നും പറയണ്ട.

ഞാൻ ഡോക്ടറെ കണ്ടിട്ട് വരാം എസ്ക്യൂസ്മി ഡോക്ടർ മെ ഐ കം ഇൻ
വരും വരൂ….ആരാ..ഞാൻ മനു കൃഷ്ണ അമൃതയെ വിവാഹം ഉറപ്പിച്ച …..

യെസ് അവളുടെ അച്ഛൻ പറഞ്ഞിരുന്നു.ഡോക്ടർ അവളുടെ കണ്ടീഷൻ ഇപ്പോൾ എങ്ങനെയാണ്സീ മിസ്റ്റർ മനൂ…..

കുറച്ചു മുൻപേ ഇവിടെ എത്തിച്ചിരുന്നു എങ്കിൽ ഹോപ്പ് ഉണ്ടായേനെ ഇവിടെ വന്നു രണ്ടു ദിവസം കഴിഞ്ഞപ്പോൾ ഫിറ്റ്സ് വന്നു കോമലയിലേക്ക് പോയി.8ദിവസംഅങ്ങനെ കിടന്നു. ഇന്നലെ ബോധം വന്നു . പക്ഷേ വന്നു പോയിക്കൊണ്ടിരിക്കുകയാണ്.” അക്യൂട്ട് ലിംഫാ ബ്ലാസ്ററിക്ക് ലുക്കീമിയ എന്നാണ് അസുഖത്തിൻപേര്. ഒരു സ്റ്റേജ് കഴിഞ്ഞാൽ അനുദിനം ഈ രോഗം പെരുകികൊണ്ടിരിക്കും.

മറ്റെവിടേക്കെങ്കിലും കൊണ്ടു പോയാലോ ഡോക്ടർ….
ഈ അവസ്ഥയിൽ എവിടെ കൊണ്ടു പോയാലും ഇതേ ട്രീറ്റ്മെൻറ് തന്നെയാ ഇന്നലെ ഇൻജക്ഷൻ സ്റ്റാർട്ട് ചെയ്തിട്ടുണ്ട് . നമുക്ക് പ്രാർത്ഥിക്കാം നല്ലൊരു റിസൾട്ടിനായി.

ഡോക്ടറുടെ റൂമിൽ നിന്ന് പുറത്തു വരുമ്പോഴേക്കും വിനോദും അങ്കിളും അവിടെ കാത്തു നിൽപ്പുണ്ടായിരുന്നു വിനോദ് റൂം കിട്ടിയോ കിട്ടി.

അങ്കിളേ, ഇവിടെ ഹോസ്പിറ്റലിന് അടുത്ത് റൂം എടുത്തിട്ടുണ്ട് പോയി കുളിച്ച് ഉറങ്ങിയിട്ട് വന്നാൽ മതി ഞാൻ ഇവിടെ നിന്നോളാം മോനേ…….

ഒന്നും പറയണ്ട അങ്കിൾ അവളെ തനിച്ചാക്കി ഞാൻ എങ്ങും പോകില്ല .ഇല്ല…..ഒരു മരണത്തിനും അവളെ ഞാൻ വിട്ടു കൊടുക്കില്ല….. അന്ന് തന്നെ വിനോദ് പോയി.

വൈകീട്ട് അച്ഛനെയും അമ്മയെയും വിളിച്ച് കാര്യം പറഞ്ഞു. ചേച്ചിമാരും അളിയന്മാരും അറിഞ്ഞപ്പോൾ അപ്പോൾ ബഹളമുണ്ടാക്കി പിന്നെ ഫോൺ സയലൻറ്മോഡിൽ ഇടേണ്ടി വന്നു.
ദിവസങ്ങൾ കഴിയുന്തോറും അമ്മുവിൽ മാറ്റങ്ങൾ വന്നുകൊണ്ടിരുന്നു. ചിലപ്പോൾ ചിത്തഭ്രമം തന്നെ ലക്ഷണങ്ങൾ പോലെ പോലെ ഉച്ചത്തിൽ കരയും അല്ലെങ്കിൽ ഉച്ചത്തിൽ സംസാരിക്കും..

ഡോക്ടറുമായി സംസാരിച്ചപ്പോൾ ഇപ്പോൾ നല്ല മാറ്റമുണ്ട് എന്ന് പറഞ്ഞു
ചിലപ്പോൾ തൻറെ മുഖത്തേക്ക് നോക്കിയിരിക്കും മറ്റു ചിലപ്പോൾ ഒരു പക്ഷിക്കുഞ്ഞിനെ പോലെ തന്നെ പറ്റിപ്പിടിച്ചിരിക്കും.

പയ്യെ പയ്യെ അവളിൽ പ്രകടമായ മാറ്റങ്ങൾ കണ്ടു തുടങ്ങി .എന്നെ മനുവേട്ടാന്ന് വിളിച്ചു .
ദിവസങ്ങൾ കൊഴിഞ്ഞു പോയി കൊണ്ടേയിരുന്നു . ഞങ്ങളുടെ വിവാഹ ദിവസം വന്നെത്തി.
ഞാൻ ഡോക്ടറുടെ കേബിനിൽ ചെന്നു കണ്ടു.

ഡോക്ടർ … നാളെയാ ഞങ്ങളുടെ വിവാഹ ദിവസം ഒരു താലി അവളുടെ കഴുത്തിൽ കെട്ടാൻ ഡോക്ടറെന്നെ അനുവദിക്കണം. നാളെ 10നും പത്തരയ്ക്ക് മുഹൂർത്തം .ഡോക്ടറുടെ എല്ലാ അനുഗ്രഹവും ഞങ്ങൾക്ക് ഉണ്ടാവണം സർ.

അത് കേട്ട് ഡോക്ടർ പെട്ടെന്ന് എഴുന്നേറ്റു വന്നു മനുവിന്റെ കയ്യിൽ പിടിച്ചു.
നിങ്ങൾ നല്ലൊരു മനുഷ്യാ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല മനുഷ്യൻ. നന്നായി…… ഗോഡ് ബ്ലെസ് യൂ…

അച്ഛനെയും അമ്മയെയും വിളിച്ച് കാര്യം പറഞ്ഞുവിനോദിനെയും അറിയിച്ചു.
എല്ലാം അറിഞ്ഞപ്പോൾ അമ്മുവിൻറെ അച്ഛൻ കെട്ടിപ്പിടിച്ചു പറഞ്ഞു ലോകത്ത് ആരും ചെയ്യാത്ത കാര്യാ മോൻ ചെയ്തത.നല്ലതേ വരൂ ……ഈ അച്ഛൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകും
രാവിലെ കൃത്യസമയത്ത് തന്നെ അച്ഛനും അമ്മയും താലിയുമായി എത്തി
അപ്പോഴേക്കും വിനോദും എത്തി.

അവളെ ബെഡിൽ പിടിച്ചിരുത്തി തന്നെ കഴുത്തിൽ താലി കെട്ടി സീമന്തരേഖയിൽ സിന്ദൂരം ചാർത്തി. കയ്യിൽ പുടവ വെച്ചുകൊടുത്തു. പുടവ വാങ്ങുമ്പോൾ അവളുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അവിടെ കൂടിയിരുന്നവരെല്ലാം മനസ്സുകൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചു.കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവൾക്ക് മെല്ലെ എഴുന്നേൽക്കാനയി.അവളെ വീൽചെയറിൽ ഇരുത്തി ഹോസ്പിറ്റൽ വരാന്തയിലൂടെ നടന്നു അവളും സംസാരിച്ചുതുടങ്ങി.

എന്തിനാ മനുവേട്ടാ …..ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത എനിക്കുവേണ്ടി ഇത്രയൊക്കെ ചെയ്തത്……
അങ്ങനെ ചോദിച്ചാൽ……….

എനിക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നതെങ്കിലോ….. നീ എന്ത് ചെയ്യുമായിരുന്നു അതെ ഞാനും ചെയ്തുള്ളൂ.ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടാ ഡോക്ടർവന്നത്.അതെ ഇനി രണ്ടുപേർക്കും വീട്ടിൽ പോയി സ്നേഹിക്കാൻ ട്ടോ…..താങ്ക്യൂ ഡോക്ടർ….രണ്ടുദിവസം കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യാംഇനി വീൽചെയർ ഇല്ലാതെ നടന്നു നോക്കിയേ..

മനുവിനെ കൈ പിടിച്ച് അവൾ നടന്നു അവൻ സ്വപ്നം കണ്ട ജീവിതത്തിലേക്ക് …….

Share this on...