കല്യാണം കഴിഞ്ഞ പിറ്റേ ദിവസം സെക്സിന്റെ പൊസിഷൻ മാറ്റണമെന്ന് പറഞ്ഞു ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ.!!

in Story 8,704 views

ഒരുമ്പെട്ടവൾ അനാമിക ചെറുപ്പം മുതലേ ആ വിളി കേൾക്കാൻ തുടങ്ങിയതാണ്. പത്താം വയസ്സിൽ മൂവാണ്ടൻ മാവിന്റെ മുകളിൽ കയറി മാമ്പഴം പറിക്കുമ്പോഴാണ് അവൾ ആദ്യം ആ വിളി കേൾക്കുന്നത്. പെണ്ണുങ്ങൾ മാവിൽ കയറാൻ പാടില്ല പോലും. പിന്നീട് ആട്ടു കട്ടിലിൽ ഇരുന്നു ആടുമ്പോൾ. പെൺകുട്ടികൾ കാലിൻ മേൽ കാല് കയറ്റി വെക്കാൻ പാടില്ലത്രേ. പിന്നീട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആൺകുട്ടികളുടെ കൂടെ ഒരുമിച്ചു കാപ്പി കുടിച്ചതിന്. അങ്ങനെ അങ്ങനെ എല്ലായിടത്തും.

പിന്നെ മെഡിക്കൽ ഷോപ്പിൽ പോയി ഓപ്പൺ ആയി പാഡ് ചോദിച്ചപ്പോൾ. ബസ്സിൽ തൊട്ടുരുമ്മി നിന്ന കാർന്നോരെ ചീത്ത വിളിച്ചപ്പോൾ. കുളക്കടവിൽ ഒളിഞ്ഞു നോക്കിയ പയ്യന്റെ തല മണ്ട എറിഞ്ഞു പൊട്ടിച്ചപ്പോൾ. നിന്റെ സൈസ് എത്രയാണെന്ന് ചോദിച്ച പൂവാലനോട് അവന്റെ അമ്മയോട് പോയി ചോദിയ്ക്കാൻ പറഞ്ഞപ്പോൾ. രാത്രി ഏഴു മണിക്ക് ഒറ്റയ്ക്ക് കടയിൽ പോയപ്പോൾ. ജീൻസും ഷർട്ടും ധരിച്ചു കല്യാണത്തിന് പോയപ്പോൾ. അങ്ങനെ അങ്ങനെ അനാമിക നാട്ടാർക്ക് മൊത്തം ഒരുമ്പെട്ടവളായി.

അതൊന്നും അനാമികക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. പിന്നീട് കല്യാണം കഴിഞ്ഞപ്പോഴാണ് അവൾക്ക് അത് ഒരു പ്രശ്നമായി തോന്നിയത്. കല്യാണം കഴിഞ്ഞു കൃത്യം പത്താമത്തെ രാത്രി. പൊസിഷൻ ഒന്ന് ചേഞ്ച് ചെയ്തു നോക്കാം എന്ന് പറഞ്ഞപ്പോൾ മധു അവളെ രൂക്ഷമായി നോക്കി. എടീ ഒരുമ്പെട്ടവളേ. അവന്റെ വായിൽ നിന്നും അറിയാതെ പുറത്തു ചാടിയത് അതായിരുന്നു.
അത് കുറച്ചു ഉറക്കെ ആയതിനാൽ ഉറക്കം നടിച്ചു കിടന്നിരുന്ന അമ്മായി അമ്മയും ഭർത്താവ് ഉപേക്ഷിച്ച നാത്തൂനുമൊക്കെ അത് വ്യക്തമായി കേട്ടു. അവർ വഴി നാട്ടുകാരും. അവളില്ലെ. ആ മധുവിന്റെ പെണ്ണ്. അവളൊരു ഒരുമ്പെട്ടോളാ. നാട് മുഴുവൻ മധുവിനെ നോക്കി അടക്കം പറഞ്ഞു. കൃത്യം ഒരാഴ്ച കൂടി കഴിഞ്ഞപ്പോൾ മധു അവളെ വീട്ടിൽ കൊണ്ടാക്കി. പെണ്ണ് സെക്സിനു മുൻകൈ എടുക്കുന്നതും അഭിപ്രായം പറയുന്നതും അവൾക്കു വേണ്ടത് ചോദിക്കുന്നതും ഒക്കെ തെറ്റാണോ ഡോക്ടർ? . ഞാൻ എന്ത് പറയാനാണ്. ഒരു ഡോക്ടർ എന്ന നിലയിലല്ല ഒരു കൂട്ടുകാരി എന്ന നിലയിലാണ് അവളുടെ ചോദ്യം.

കാരണം അനാമിക എല്ലാ മാസത്തിലും ഒരു ദിവസം എന്നെ കാണാൻ വരാറുണ്ട്. ഒരു പ്രശസ്ത കൗൺസലിംഗ് വിദഗ്ധ എന്ന നിലക്ക് ആണ് എന്നെ കാണാൻ വരുന്നതെങ്കിലും അതിന്റെ ഒന്നും ആവശ്യം വരാറില്ല. ഒരിക്കലും തെറ്റല്ല. കാരണം സെക്സ് എന്ന് പറയുന്നത് തന്നെ രണ്ടു പേര് തമ്മിലുള്ള പങ്കു വെക്കലാണ്. ആർക്കു വേണേലും മുൻകൈ എടുക്കാം. എന്നാൽ അങ്ങനല്ല ഡോക്ടർ. കാമുകിയാണെങ്കിൽ അവൾക്ക് മുൻകൈ എടുക്കാം. അശ്ലീലം പറയാം. എന്ത് വേണമെങ്കിലും ആവശ്യപ്പെടാം. അവർ പൊന്നിൻ കുടം ആയിരിക്കും. അത് തന്നെ ഭാര്യയാണെങ്കിലോ അവൾ ഒരുമ്പെട്ടോളും. അതെന്താ ഡോക്ടർ അങ്ങിനെ?. ആലോചിച്ചപ്പോൾ അതും ശരിയാണ്. മിക്ക പുരുഷന്മാർക്കും ഭാര്യമാർ അവരുടെ കാൽച്ചുവട്ടിൽ പട്ടിയെ പോലെഎം കിടക്കുന്നതാണിഷ്ടം. ഞാൻ അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.

നല്ല ഭംഗിയുള്ള സ്ത്രീ. ഒരു മുപ്പത് വയസ്സ് തോന്നിക്കും. ഞാൻ ഒരു സ്ത്രീ ആയിട്ട് കൂടി അവളോട് പ്രേമം തോന്നുന്നു. അത്രക്ക് സുന്ദരി. പിന്നെ ഒരു കല്യാണം ഒഴിഞ്ഞെന്നു വെച്ചു എനിക്ക് പിന്നെ ആൺ തുണ വേണ്ടേ ഡോക്ടർ. തീർച്ചയായും.
അത് വീട്ടുകാരോട് പറഞ്ഞപ്പോൾ അവൾ വീണ്ടും ഒരുമ്പെട്ടവളായി. ഞാനും ഒരു പെണ്ണല്ലേ. എനിക്കുമില്ലേ വികാര വിചാരങ്ങളൊക്കെ. തീർച്ചയായും. പിന്നെ എനിക്കിതേ മാർഗമുള്ളൂ. ഒരു കല്യാണം. അതെ. അതിനു 60 അല്ലെങ്കിൽ 70 വയസ്സ് ഒക്കെ കഴിഞ്ഞവരെ കെട്ടണം എന്ന് വെച്ചാൽ നടക്കുമോ ഡോക്ടർ. അതിന്റെ ഒന്നും ആവശ്യമില്ല. അനാമിക ചെറുപ്പമല്ലേ. ധൈര്യമായിട്ടിരിക്കൂ. അനാമികയെ മനസ്സിലാക്കുന്ന ഒരാൾ വരും. വളരെ നന്ദി ഡോക്ടർ. നമുക്കും പണം മാത്രം പോരല്ലോ. ശാരീരികമായ ആവശ്യങ്ങൾ കൂടെ… ശരിയാണ് അനാമിക. നമ്മൾ എല്ലാം നോക്കണം. അത് കൊണ്ടൊക്കെ തന്നെയാണ് ആ കിളവനോട് ഞാൻ അങ്ങനെ പറഞ്ഞത്.

എങ്ങനെ? എനിക്ക് കുറെ കാമുകന്മാരുണ്ടെന്നും അവരുടെ കൂടെ സിനിമക്ക് പോവാറുണ്ടെന്നും ചിലപ്പോഴൊക്കെ അവരുമായി ബന്ധപ്പെടാറുണ്ടെന്നും കല്യാണം കഴിഞ്ഞാലും നിങ്ങളെക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ ചിലപ്പോ ഞാൻ അവരുമായി ബന്ധം തുടരുമെന്നും എന്നൊക്കെ. എന്നിട്ട്. എന്നിട്ടെന്താ. അയാളുടെ ചമ്മിയ മുഖം ഒന്ന് കാണേണ്ടതായിരുന്നു. എനിക്ക്ചിരിയടക്കാൻ കഴിഞ്ഞില്ല. പെണ്ണ് കൊള്ളാലോ. നീയാണ് അനാമിക പെണ്ണ്. അങ്ങനെ തന്നെ ആവണം. വളരെ നന്ദി ഡോക്ടർ.
എന്നിട്ട്. ബാക്കി പറയൂ. പിന്നെ ഞാൻ ഒരാളുമായി ശരിക്കും പ്രണയത്തിലായി. എന്നെ ശരിക്കും മനസ്സിലാക്കുന്ന എന്നെ എല്ലാ വിധത്തിലും തൃപ്‌തിപ്പെടുത്താൻ കഴിയുന്ന ഒരാൾ. ശരിക്കും എല്ലാ വിധത്തിലും അയാളുമായി അടുത്തു. എന്നിട്ട്.
അവൻ എന്നെയും ഞാൻ അവനെയും വളരെ അധികം ആത്മാർഥമായി ഇഷ്ടപ്പെടുന്നു. ഞങ്ങൾ വിവാഹം കഴിക്കാൻ തീരുമാനിച്ചു.

വളരെ നല്ല തീരുമാനം അനാമിക.
പ്രശ്നം അതല്ല ഡോക്ടർ. അവനു എന്നേക്കാൾ അഞ്ചു വയസ്സ് കുറവാണു.
അതിനെന്താ അനാമിക. നിങ്ങൾ പരസ്പരം ഇഷ്ടപ്പെടുന്നു എങ്കിൽ ലോകത്താർക്കും നിങ്ങളെ തടയാൻ കഴിയില്ല.
വളരെ നന്ദി ഡോക്ടർ. എന്റെ വീട്ടുകാർ പ്രശ്നമില്ല. ബട്ട് അവന്റെ വീട്ടുകാർ ഒരിക്കലും സമ്മതിക്കില്ല.
അതൊന്നും പ്രശ്നമില്ല അനാമിക. നിങ്ങൾ രണ്ടു പേരും പ്രായ പൂർത്തിയായവർ അല്ലെ. നാടും നാട്ടാരും പോലീസും കോടതിയും എല്ലാം നിങ്ങളെ കൂടെ നിൽക്കും. പറ. ഞാൻ എന്ത് ഹെൽപാണ് ചെയ്യേണ്ടത്?
വളരെ നന്ദി ഡോക്ടർ.

അതിനു നന്ദിയൊന്നും വേണ്ട കുട്ടീ. പ്രണയിക്കുന്നവരെ ഒന്നിപ്പിക്കുക എന്നത് മനസ്സിന് എത്ര സന്തോഷം പകരുന്നതാണ്. ഞാൻ ഉണ്ടാവും നിങ്ങളുടെ കൂടെ. വേറെ ആര് ഇല്ലേലും.
വളരെ നന്ദി ഡോക്ടർ. നിങ്ങൾക്ക് വലിയ മനസ്സാണ്.
അനാമിക ഒട്ടും പേടിക്കണ്ട. നമുക്ക് രജിസ്റ്റർ മാര്യേജ് നോക്കാം.
ശരിയാണ് ഡോക്ടർ. പക്ഷെ വേറെയും പ്രശ്നമുണ്ട്. ഞങ്ങൾ രണ്ടാളും രണ്ടു മതം ആണ്.

അതിനെന്താ മോളെ. ഒരു കുഴപ്പവുമില്ല. അല്ലേലും മതമൊക്കെ മനുഷ്യൻ ഉണ്ടാക്കിയതല്ലേ. മതമേതായാലും മനുഷ്യൻ നന്നായാൽ മതി.
അനാമിക വന്നു എന്റെ കൈ പിടിച്ചു.
മാഡം. നിങ്ങളുടെ ചിന്താഗതികൾ വളരെ വിശാലമാണ്.
അനാമിക. അത് എന്ത് കൊണ്ടാണെന്നറിയാമോ?
ഇല്ല.
എന്റെ തറവാട്, വിദ്യാഭ്യാസം പിന്നെ സംസ്കാരം ഇതെല്ലാം എന്റെ ഉയർന്ന ചിന്താഗതിയെ സ്വാധീനിക്കുന്നു.

വളരെ നന്ദി മാഡം.
എന്നാൽ അനാമിക പയ്യനെ ഒന്ന് പരിചയപ്പെടുത്തണം. അനാമികയുടെ മനസ്സ് കീഴടക്കിയ ആ ഹീറോ ആരാണെന്നറിയാമല്ലോ.
അവൻ പുറത്തു നില്പുണ്ട്. വിളിക്കട്ടെ.
വിളിച്ചോളൂ. ഞാൻ കണ്ണട ഒന്ന് കൂടെ തുടച്ചു. സാരിയുടെ തുമ്പു ഒന്ന് കൂടെ പിടിച്ചിട്ടു.
അമ്മച്ചി ഞങ്ങളെ അനുഗ്രഹിക്കണം.
റൂമിലേക്ക് കയറി വന്ന ആ യുവ കോമളനെ കണ്ടു എന്റെ കണ്ട്രോൾ പോയി.

അത് എന്റെ സീമന്ത പുത്രൻ ആയിരുന്നു.
ദേഷ്യം പിടിച്ചു ഞാൻ അനാമികയെ പിടിച്ചു പുറത്തേക്കു തള്ളി.
ഇറങ്ങിപ്പോടി ഒരുമ്പെട്ടവളേ.
എന്താലേ.
ഒരുമ്പെട്ടവൾ എന്നും ഒരുമ്പെട്ടവൾ തന്നെ

Share this on...