കഫീലിന്റെ കട നടത്തി വൻ വിജയത്തിലാക്കിയ പ്രവാസി. കഫീൽ മരിച്ചപ്പോൾ ഈ പ്രവാസിക്ക് സംഭവിച്ചത്കണ്ടോ

in Story 22,846 views

രാത്രി…..എല്ലാം പേക്ക് ചെയ്ത് പെട്ടികൾ രണ്ടും ഒരു ഭാഗത്തേക്ക് മാറ്റി വെച്ചപ്പഴേക്കും രാത്രി ഒരുപാടായി .. യാത്രയയക്കാൻ വന്ന സുഹൃത്തുകൾ എല്ലാം യാത്ര പറഞ്ഞ് പിരിഞ്ഞു. രാവിലെ പുറപെടാനുള്ളതാണ്. ഇതു വരെ പോയത് പോലെയല്ല ഈ യാത്ര. ഇനിയൊരു മടക്കമില്ല. അത് കൊണ്ട് തന്നെ പല അടുത്ത സുഹൃത്തുകളും യാത്ര പറയുമ്പോൾ മനസ്സിന് വല്ലാത്തൊരു നീറ്റൽ കണ്ണുകൾ നിറയുന്നത് പലപ്പോഴും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഇനിയൊന്ന് കിടക്കണം.ആ കിടപ്പിൽ വിണ്ടും ഓർമ്മകൾ ഓരോന്നായി ഒരു ഫ്ലാഷ്ബാക്ക് പോലെ ഓടിയെത്തി.

****. 20 വർഷം മുമ്പ് റിയാദിലെ ഷിഫയിൽ എത്തിയതാണ്. നാട്ടിലെ പ്രാരാബ്ധങ്ങൾക്കൊരു ശമനം തേടിവന്നത് അതിലും വലിയ പ്രാരാബ്ദങ്ങൾ നിറഞ്ഞ ഒരു ബേക്കറിയും കടം കൊണ്ട് നട്ടം തിരിയുന്ന ഒരു ഖഫീലിനും കീഴിൽ.””നാസർ അൽ ഗാംന്തി.”” ബേക്കറിയുടെ നടത്തിപ്പിലെ പാളിച്ചകൾ കൊണ്ട് നഷ്ടത്തിലോടുന്ന ബേക്കറിയിൽ നിന്നും ഞാനടക്കമുള്ള തൊഴിലാളികൾക്ക് ശരിയാവണ്ണം ശമ്പളം കിട്ടാതെ വന്നപ്പോൾ പലരും വേറെ തൊഴിൽ കണ്ടെത്തി. ബേക്കറിയുടെ ഉത്തരവാദിതമുണ്ടായിരുന്ന പാക്കിസ്ഥാനി ഫാമിലിയെയും കൊണ്ട് നാട്ടിൽ പോയി .. പിന്നീട് തിരിച്ച് വന്നില്ല. നഷ്ടത്തിലോടുന്ന ബേക്കറി പീന്നീട് തുറന്നതുമില്ല.

ഇനിയെന്ത് എന്ന ചോദ്യത്തിന് മുമ്പിൽ പകച്ച് നിന്ന് പോയിട്ടുണ്ട്. മറ്റൊരു തൊഴിലിന് വേണ്ടി കുറേ അലഞ്ഞിട്ടുണ്ട്. ടാക്സിയുടെ പണം നഷ്ടമായത് മിച്ചം. നാട്ടിലെ പ്രിയപെട്ടവരുടെ പ്രാരാബ്ധങ്ങൾ നിറഞ്ഞ കത്തുകൾ വായിച്ച് കണ്ണീരൊഴുക്കിയ എത്രയൊ രാത്രികൾ ഉറക്കം വരാതെ കിടന്നിട്ടുണ്ട്. തന്റെ മക്കളുടെ കഷ്ടപാടിന്റെ ദയനീയ മുഖം മനസ്സിൽ ഒരു വിങ്ങൽ തീർത്തപ്പോൾ അതിൽ നിന്നൊരു ഊർജ്ജം ഉൾകൊണ്ട് കൊണ്ടാണ് ബേക്കറി വീണ്ടും തുറക്കുക എന്ന ആശയം ഉടലെടുത്തത്. ഖഫീലിന്റെ ആകെയുണ്ടായിരുന്ന ഒരു സമ്പാദ്യമായ കാർ വിറ്റാണ് ബേക്കറി വീണ്ടും തുറക്കാനുള്ള പൈസ കണ്ടെത്തിയത്.

15000 റിയാൽ അന്ന് എന്റെ കയ്യിൽ തന്ന് കൊണ്ട് അയാൾ പറഞ്ഞു.
“” ഇൻഷാ അല്ലാഹ്. എല്ലാം ശരിയാവും . ആര് എന്നെ വഞ്ചിച്ചാലും, നീ എന്നെ വഞ്ചിക്കില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. എന്റെ മക്കളെക്കാൾ സ്നേഹിച്ച കാറ് വിറ്റ പൈസയാണിത്. എനിക്ക് നിന്നെ വിശ്വാസമാണ്. ബിസ്മിയും ചൊല്ലി നാളെ തന്നെ തുടങ്ങുക.”

നിഷ്കളങ്കനായ ഖഫീലിന്റെ വാക്കുകളിൽ നിന്നും ആർജ്ജിചെടുത്ത ഊർജ്ജത്തിൽ നിന്നും ബേക്കറി വീണ്ടും തുറകുമ്പോൾ ഒരറ്റ ചിന്തയെ മനസ്സിലുണ്ടായിരുന്നള്ളു. എന്ത് സഹിച്ചായാലും ഈ ബേക്കറിയെ പ്രാരാബ്ദങ്ങളിൽ നിന്നും കരകയറ്റണമെന്ന് .അതിന് വേണ്ടി രാപകലില്ലാതെ ജോലി ചെയ്തു – ചെലവുകൾ ചുരുക്കി ലാഭത്തിലെത്താന്നുള്ള വഴികൾ തേടി. രണ്ട് മാസത്തെ കഠിന പ്രയത്നം കൊണ്ട് നല്ല നിലയിൽ തന്നെ മുന്നോട്ട് പോയി. പിരിഞ്ഞ് പോയ പല ജോലിക്കാരും തിരിച്ചെത്തി. എന്നിട്ടും ആൾ തികയാതെ വന്നപ്പോൾ അറിയുന്നവരേയും നാട്ട്കാരേയും ജോലികെടുത്തു. ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ ഖഫീൽലിന് വിറ്റ കാറിന്ന് പകരം പുതിയൊരു കാർ വാങ്ങി…

വർഷങ്ങൾ പലത് കഴിഞ്ഞു ബേക്കറിയുടെ ബ്രാഞ്ചുകൾ പല സ്ഥലങ്ങളിലും തുടങ്ങി. ആവശ്യമായ ജോലിക്കാരെ കണ്ടെത്തി. എല്ലാത്തിന്റേയും മേൽനോട്ടം എത്താതെ വന്നപ്പോഴാണ് ഒരാളെ കൂടി വേണം എന്ന് ഞാൻ പറഞ്ഞത്. ഖഫീലും അത് സമ്മദിച്ചു. പല കമ്പനികളുമായി പർചേസിംഗ്‌ ആവശത്തിനായി അറബ് വംശജരുമായി ആശയവിനിമയം നടത്താൻ എന്റെ ഗ്രാമർതെറ്റിയുള്ള അറബി ഭാഷക്ക് കഴിയാതെ വന്നപ്പോൾ ഒരു മിസറിയെ തന്നെ ഖഫീൽ വിസയിൽ കൊണ്ടുവന്നു. “”ഖാലിദ് “”.

അറബിയും ഇംഗ്ലീഷും അക്കൗണ്ടിംഗും നന്നായി അറിയുന്ന ഖാലിദിന് ബേക്കറിയുടെ ഭരണം ഏറ്റെടുക്കാൻ അധികനാൾ വേണ്ടി വന്നില്ല. എനിക്കും അതൊരു ആശ്വാസമായി.എന്നാലും എന്തൊരു പുതിയ തീരുമാനം എടുക്കുമ്പോഴും എന്നോട് ചോദിച്ചിട്ടെ ഖഫീൽ അത് നടപ്പാക്കുകയള്ളു – ഖഫീലിന് തീർക്കാൻ കഴിയാത്ത പ്രശ്നങ്ങൾ വരുമ്പോൾ എന്റെ സഹായം തേടാന്നും, ഖഫീൽ മടിച്ചിരുന്നില്ല. എന്റെ അറബി ഭാഷയുടെ അപാകത കൊണ്ട് പിന്നീട് മസറികളുടെ എണ്ണം കൂടി കൂടി വന്നു. ഒപ്പം പുതിയ തൊഴിലാളികളും. ആരൊക്കെ വന്നാലും എനിക്കുള്ള ബഹുമാനത്തിലും ആദരവിലും ഖഫീൽ ഒരു കുറവും വരുത്തിയിരുന്നില്ല. ഇത് പല ജീവനക്കാർക്കും എന്നോടുള്ള ദേശ്യത്തിന് വഴിവെച്ചു. ബേക്കറിയുടെ പഴകാല കഥയൊന്നും അവർക്കറിയില്ല.!!
എന്റെ സ്വന്തം എന്ന് കരുതി സ്ഥാപനത്തിൽ ജോലിക്ക് കയറ്റി

എന്റെ റക്കമെന്റിൽ ബ്രാഞ്ചുകളുടെ മേൽനോട്ടം വാങ്ങി കൊടുത്ത പലരും പിന്നിൽ നിന്നും കാല് വാരുന്നതും ചതിക്കുഴി ഒരുക്കുന്നതും പലപ്പോഴും ശ്രദ്ധയിൽ പെട്ടിട്ടുണ്ടങ്കിലും ഞാനതൊന്നും കാര്യമായി എടുത്തിട്ടില്ല.ചില അടുത്ത സുഹൃത്ത് കൾ പറയും… “അവന് ഇങ്ങനെ ഉണ്ടാക്കി കൊടുക്കാതെ കുറച്ചൊക്കെ സ്വന്തം കാര്യം നോക്കണം.
ഇല്ലങ്കിൽ അവസാനം വടി പിടിക്കേണ്ടി വരും,”

സ്ഥാപനത്തിന്റെ വളർച്ചയും ഉയർച്ചയും കൂടുന്നതിന് അനുസരിച്ച്
ഖഫീലിന്റെ വീട് മാറ്റവും കാർമാറ്റവും തുടരുന്നുണ്ടായിരുന്നു.
മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണം എന്ന ചിന്താഗതികാരനായ
ഖഫീലിന്റെ മൂത്ത മകൻ അമേരിക്കയിലാണ് ഉപരി പഠനം നന്നുന്നത്.
സ്ഥാപനത്തിന്റെ വളർച്ചയിൽ എന്റെ ശമ്പളവും ഉയരുന്നുണ്ട്.എന്റെ കുടുംബവും നല്ല നിലയിൽ തന്നെ ജീവിച്ചു.

ലീവിന് പോകുമ്പോൾ വീട്ടിലെത്താനുള്ള ടാക്സിയുടെ പൈസയും കുട്ടികൾക്ക് മിഠായി വാങ്ങാനുള്ള പൈസയുമായി 1000 റിയാൽ എല്ലാ പ്രാവശ്യവും ഖഫീൽ തരും. പകരം തിരിച്ച് വരുമ്പോൾ വില കുടിയ “ഊദ്” 100 ഗ്രാം ഖഫീലിനും വാങ്ങി കൊണ്ട് വരൽ പതിവായിരുന്നു.
സ്ഥാപനത്തിൽ പുതിയതായി എത്തിയ മിസറികൾക്ക് എന്റെ
ആദിപത്യവും മേൽനോട്ടവും ചെറിയ ചെറിയ വഴക്കുകൾക്ക് വഴിവെച്ചുവെങ്കിലും ഖഫീലിന്റെ പൂർണ പിന്തുണ എനിക്കുണ്ടായത് കാരണം അവർക്ക് എന്നോടുള്ള ദ്ദേശ്യം ഇരട്ടിക്കാൻ കാരണമായി.
5 മാസം മുമ്പാണ് അത് സംഭവിച്ചത്. ഖഫീലിന്റെ മ,ര,ണം.

അറ്റാക്കായിരുന്നു. -“ഖഫീലിന്റെ വേർപാട് “എന്നെയാകെ തളർത്തി. ഇന്നും ആ ഞെട്ടലിൽ നിന്നും മോചിതനായിട്ടില്ല. ഖഫീലിന്റെ മരണത്തോടെ എന്റെ കഷ്ടകാലവും തുടങ്ങി. കാരണം മിസറികളുടെ കീഴിലാണ് ഇന്ന് സ്ഥാപനം. ഉപരി പoനം പൂർത്തിയാക്കാതെ ഖഫീലിന്റെ മകൻ തിരിച്ചെത്തി ബേക്കറിയുടെ ഭരണം ഏറ്റെടുത്തു. അമേരിക്കയിൽ പഠിച്ച മകന് എന്റെ മുറിയൻ ഇംഗ്ലീഷും ഗ്രാമറില്ലാത്ത അറബി ഭാഷയും ഉൾകൊള്ളാൻ കഴിഞ്ഞില്ല. പകരം ഖാലിദ് പറയുന്നത് അനുസരിച്ച് കാര്യങ്ങൾ നീങ്ങിയപ്പോൾ എന്റെ കഷ്ടകാലവും തുടങ്ങി….

പ്രാരാബ്ദങ്ങളിൽ പെട്ട് അടച് പൂട്ടിയ സ്ഥാപനം വീണ്ടും തുറന്ന് നല്ല നിലയിലെത്തിച്ച് പത്തോളം ബ്രാഞ്ചുകളും 150 ന് അടുത്ത തൊഴിലാളികളുമായി പ്രവർക്കുന്ന സ്ഥാപനത്തിന്റെ ചുക്കാൻ പിടിച്ചിരുന്ന ഞാൻ ആരുമല്ലാതെ “സദാ” ഒരു തൊഴിലാളിയായത് എത്ര പെട്ടന്നാണ്.??
ബേകറിയിൽ പുതുതായി വാങ്ങിയ പാക്കിംഗ് മെഷീൻ കേട് വന്നത് എന്റെ കഴിവ് കേട് കൊണ്ടാണന്നും അതിന്റെ വില എന്റെ ശമ്പളത്തിൽ നിന്നും പിടിക്കണമെന്നും ഖാലിദ് ഖഫീലിന്റെ മകനെ പറഞ്ഞ് തെറ്റിധരിപ്പിച്ചതാണ് പുതിയ പ്രശ്നത്തിനുള്ള തുടക്കം. എന്നെ എങ്ങനെയെങ്കിലും ഒഴിവാക്കണം എന്നതായിരുന്നു അവരുടെ ആവശ്യം.ജോലിയിൽ തുടരാൻ എനിക്ക് താൽപര്യമില്ലന്ന് ഞാൻ പറഞ്ഞു.

* നിനക്ക് പ്രായമായി. ഇനി പ്രായമായവരെയൊക്കെ പിരിച്ച് വിടുകയാണന്ന് ഖാലിദ് തീർത്ത് പറഞ്ഞു. നിനക്ക് തരാനുള്ള സർവീസ് ആനുകൂല്യങ്ങൾ മെഷീൻ കേട് വന്നതിലേക്ക് പിടിക്കുകയാണന്നും ടിക്കറ്റ് മാത്രം തരാനാണ് തീരുമാനമെന്നും ഖാലിദ് പറഞ്ഞു.ഖാലിദിന്റെ തീരുമാനങ്ങൾ ഖഫീലിന്റെ മകൻ അംഗീകരിക്കുകയും ചെയ്തു.നീണ്ട 20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് വെറുംകൈയ്യോടെ നാളെ മടങ്ങുകയാണ്.

ശരിയാണ് എനിക്ക് പ്രായമായി. പഴയത് പോലെ ഇനി ജോലിയെടുക്കാൻ കഴില്ല.പക്ഷെ ജീവിതം ഇനിയും ബാക്കിയാണ്. എന്റെ മാത്രമല്ല. എന്നെ ആശ്രയിച്ച് കഴിയുന്ന ഒരു കുടുംബമുണ്ട് എനിക്ക് ‘പ്രായമായവർക്ക് നാട്ടിലും ജോലിക്കിട്ടാൻ വിശമമാണ്. എന്ന ചിന്ത വല്ലാതെ പ്രയാസപ്പെടുത്തി…
ഇത്രയും കാലം ഗൾഫിൽ നിന്നെങ്കിലും നാട്ടിൽ ജീവിക്കാൻ കാര്യമായ വരുമാന മാർഗ്ഗമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. തരക്കേടില്ലാത്ത രീതിയിൽ ഇത്രയും കാലം ജീവിച്ചു എന്ന് മാത്രം. “അൽഹംദുലില്ലാ”.

പിരിഞ്ഞ് പോകുമ്പോൾ വല്ലതും കിട്ടും എന്ന പ്രതീക്ഷയിലായിരുന്നു – ആ പ്രതീക്ഷയും അസ്തമിച്ചിരിക്കുന്നു. ജീവിതം വലിയൊരു ചോദ്യ ചിഹ്നമായത് ഇപ്പോഴാണ്.കാരണം ആരോഖ്യം തന്നെ? പ്രായകൂടുതലും 60 ജോലിക്കാരിൽ കൂടുതൽ ഉണ്ടങ്കിൽ കമ്പനിയാക്കണം എന്ന നിയമം വന്നപ്പോൾ എല്ലാ തൊഴിലാളികൾക്കും പുതിയ തൊഴിൽ കരാർ ഉണ്ടാക്കി അതിൽ ഒപ്പ് വെച്ചിരുന്നു. അന്ന് ഖഫീൽ പറഞ്ഞത് ഓർമ്മയുണ്ട്.

“എക്സിറ്റിൽ നാട്ടിൽ പോകുന്നവർക്ക് സർവീസ് അനുകുല്യം നൽകുന്നതാണന്ന് “. എന്നാൽ സർവീസ് അനുകൂല്യം പ്രതീക്ഷിച്ചല്ല ഇത്രയും നാൾ ജോലി ചെയ്തത്.സ്ഥിരമായ ഒരു ജോലിയായിരുന്നു ആവശ്യം. എക്സിറ്റിൽ നാട്ടിൽ പോകുമ്പോൾ അനുകൂല്യം കിട്ടും എന്നത് പുതിയൊരു പ്രതീക്ഷക്ക് വഴിവെച്ചു.!!! ഇനി സർവീസ് അനുകൂല്യങ്ങൾ കിട്ടണമെങ്കിൽ ലേബർ കോടതിയിൽ പരാതി കൊടുക്കണം. അതിന് മനസ് അനുവദിക്കുന്നുമില്ല. കാരണം: “”ഇത്രയും നാൾ ഒരു മുതിർന്ന
ജേഷ് ടന് തുല്യം കണ്ടിരുന്ന ഖഫീലിന്റെയും. സ്വന്തം സ്ഥാപനം എന്ന നിലക്ക് നോക്കി നടത്തിയിരുന്ന സ്ഥാപനത്തിനെതിരെയും കേസ്സിന് പോകാൻ മനസ്സ് അനുവദിക്കുന്നില്ല.അല്ലങ്കിലും അതൊന്നും പ്രതീക്ഷിച്ചല്ലല്ലൊ ഇത്രയും നാൾ ജോലി ചെയ്തത്.????

ഗൾഫിൽ സത്യസന്തതയും അർത്മാർത്തദയും കാണിക്കാൻ പാടില്ല എന്നൊക്കെ പറഞ്ഞ് കേട്ടിട്ടുണ്ട് – ആത്മാർത്തമായി ജോലിയെടുത്തവരൊക്കെ അവസാനം വട്ടം തിരിഞ്ഞിട്ടുണ്ടന്ന് പ്രവാസികളുടെ ഇടയിൽ ഒരു സംസാരമുണ്ട്. എന്നാൽ എന്റെ കാര്യത്തിൽ അത് അക്ഷരംപ്രതി ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നു.

ഖഫീലിന്റെ വാക്കുകൾ വീണ്ടും കാദിൽ മുഴങ്ങി… “എല്ലാം ശരിയാവും”…
ഞാനാരേയും ചതിച്ചിട്ടില്ല. വഞ്ചിച്ചിട്ടുമില്ല. അത് തന്നെയാണ് എന്റെ വിശ്വാസവും.****
“രാവിലെ അലാറാം കേട്ടാണ് ഉണർന്നത്.സമയം 7 മണി കഴിഞ്ഞിരിക്കുന്നു. 8 മണിക്ക് എയർപോർട്ടിൽ പോകാൻ ടാക്സിക്കാരനെ ഏൽപ്പിച്ചിട്ടുണ്ട്. ഇത്രയും നാളത്തെ പ്രവാസത്തിൽ സ്ഥാപനത്തിലെ ഒരു പാട് ആളുകളെ നേരവും സമയവും നോക്കാതെ എയർപോർട്ടിൽ കൊണ്ടാക്കിയും തിരിച്ച് കൊടുന്നിട്ടുമുള്ള എനിക് ഇന്ന് എയർപോർട്ടിൽ പോകാൻ ടാക്സി വിളിക്കേണ്ടി വന്നതും ഓർത്ത് മൊബൈൽ സയലന്റിൽ നിന്നു മാറ്റി ടാക്സി കാരനെ വിളിച്ചു. ഖഫീലിന്റെ മകന് എയർപോർട്ടിൽ എത്തിയിട്ട് വിളിക്കാം എന്ന് കരുതി വേഗം ബാത്ത് റൂമിൽ കയറി …..

സഹമുറിയൻമാരോട് സലാം പറഞ്ഞ് 20 വർഷം പ്രവാസ ജീവിതം നയിച്ച റൂമിൽ നിന്നും പുറത്തിറങ്ങുമ്പോൾ മനസ്സ് വല്ലാതെ ഒന്ന് പിടഞ്ഞു.നീണ്ട പ്രവാസത്തിൽ മധുരിക്കന്ന ഓർമ്മകളെക്കാൾ കൈ പേറിയ അനുഭവങ്ങൾ സമ്മാനിച്ചതിന്റെ ഓർമ്മക്കായി രണ്ട്റ്റ് കണ്ണുനീർ ആ റൂമിൽ നിക്ഷേപിച്ച് ഞാൻ ആ റൂമിനോട് വിട പറഞ്ഞിറങ്ങി… കടപ്പാട്.അബു മണ്ണാർക്കാട്

Share this on...