ഓഫീസിലെ ചെറുപ്പക്കാരനായ സ്റ്റാഫിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിപിന്നെ അവിടെ സംഭവിച്ചത്.!!

in Story 2,622 views

ഒതുങ്ങിയ അരക്കെട്ടിലെ മനോഹരമായ പൊക്കിൾകുഴി കാണുംവിധത്തിലുള്ള കറുത്ത സ്ലീവ് ലെസ് സാരിയുമുടുത്തവൾ ഓഫീസിലേക്ക് കയറി വന്നപ്പോൾ ആരും ഒരു നിമിഷം കണ്ണടച്ചു ആസ്വദിച്ചു പോകുന്ന വിദേശ പെർഫ്‌യൂമിന്റെ ഗന്ധം മൂക്കിലേക്ക് തുളച്ചു കയറി..

അവൾ ദിയ… ഓഫിസിലെ മാനേജരായ ആരും കൊതിച്ചു പോകുന്ന മുപ്പത്തൊന്ന്കാരി..

കുറച്ചു ദിവസമായി തന്റെ പുറകെയുണ്ട്..മറ്റുപലരോടുമില്ലാത്ത വല്ലാത്തൊരടുപ്പം തന്നോട് കാണിക്കുന്നുണ്ടെന്ന് പലപ്പോഴും തോന്നി പോകുന്നുണ്ട് . ഞാൻ കാണുന്നിടങ്ങളെല്ലാം അവൾഅവളുടെ വടിവൊത്ത ശരീര സൗന്ദര്യം പരമാവധി പ്രദർശിപ്പിക്കാൻ തിടുക്കം കൂട്ടുന്ന പോലെ.. എല്ലാവരോടും റഷ് ആയി സംസാരിക്കുമെങ്കിലും തന്നോടെപ്പോഴും സോഫ്റ്റ്‌ കോർണർ മനോഭാവം… ഓഫീസിലെ പലരും അതിനെ പറ്റി മുറുമുറുക്കാറുമുണ്ട്..

അന്നൊരു സൺഡേ എന്തോ ഓഫീസ് കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞിട്ടാവളെന്നേ അവളുടെ വീട്ടിലേക്ക് വിളിപ്പിച്ചത്.. അവളുടെ ഇരുനില വീട്ടിലേക്കെന്റെ യൂണികോൺ ബൈക്ക് പ്രവേശിക്കുമ്പോൾ മനസ്സിൽ എന്തൊക്കെയോ വികാരങ്ങൾ തിളച്ചു മറിഞ്ഞിരുന്നു.. ഒരു ചുവന്ന സിമ്പിൾ ഫ്രോക്കായിരുന്നവൾ ധരിച്ചിരുന്നത്.. അതിലവൾ ഏറെ സുന്ദരിയായി തോന്നി..

ഞാൻ ചെന്ന പാടെ അവളൊരു വശ്യമായ പുഞ്ചിരി സമ്മാനിച്ചു ഇരിക്കാൻ പറഞ്ഞു…

“ഒന്നുമില്ല.. അനീഷ്….ചുമ്മാ.. വിളിച്ചതാണ്.. ഇന്നെന്റെ ബർത്ത് ഡേ… ആണ്.. ഹസ്ബൻഡ് യൂ കേ യിൽ ആയത് കൊണ്ട്….കമ്പനിക്ക് ആരുമില്ലാത്ത കാരണമാണ് നിന്നെ വിളിച്ചത്…

അതിനെന്താ.. ഞാനുണ്ടല്ലോ എന്ന് പറഞ്ഞും ഞാനും അവളും കേക്കൊക്കെ കട്ട് ചെയ്ത് കഴിച്ചു..

” അനീഷ് ഡ്രിങ്ക്സ്..

“ഉണ്ടോ.. അവളൊരു കള്ളച്ചിരിയോടെ ചോദിച്ചു…
“അങ്ങനൊന്നുമില്ല…മാം… ഇടക്കൊക്കെ..

എങ്കിൽ ഓരോ ഗ്ലാസ് വൈൻ ആകാം..
ഞങ്ങൾ ഓരോ ഗ്ലാസ് തമ്മിൽ കൂട്ടി മുട്ടിച്ചു ചിയേർസ് പറഞ്ഞു..
കുടിച്ച ശേഷം അവളെന്റെ അടുത്തേക്ക് വന്നു..

“അനീഷ്… എന്റെ സങ്കലപ്പത്തിലുള്ള ഒരാളുടെ രൂപമാണ് നിനക്ക്..
എന്ന് പറഞ്ഞവളെന്റെ തോളിൽ കൈവച്ചു..
“മാം…

ഞാനാകെ വിളറി വെളുത്തു..
അതേ.. അനീഷ്.. ഐ ലവ് യൂ..
“ഞാൻ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു..

എത്രയോ പേര് ഒന്നാസ്വദിക്കാൻ കൊതിച്ച സുന്ദരിയായ സ്ത്രീ തന്റെ മുന്നിൽ മനസ്സും ശരീരവും അർപ്പിച്ചു നിൽക്കുന്നു..
എന്റെ മനസ്സിലൂടെ പലവിധ ചിന്തകളും മിന്നിമറഞ്ഞു കൊണ്ടിരുന്നു.. പെട്ടെന്നാണ്.. ചിന്തകളുടെ മൂർദ്ധാവിൽ അവളുടെ നിഷ്കളങ്ക മുഖം വന്നു തറച്ചത്..

“ഹിമ… എന്റെ പെണ്ണ്.. എനിക്കായി.. ജീവിതം തന്നെ ഉഴിഞ്ഞു വച്ചവൾ.. ഞായറാഴ്ച ആയത് കൊണ്ട് തനിക്കേറ്റവും ഇഷ്ടമുള്ള ഭക്ഷണം റെഡിയാക്കാനായി അടുക്കളയിൽ മല്ലിടുകയാവുമവളീ സമയം..

“ആ സമയം.. ഞാനിവിടെ…..

കണ്ണും മനസ്സും ഒപ്പം നനഞു..

“മാം.. സോറി… എന്റെ ഭാര്യയവിടെ എനിക്കായി കാത്തിരിക്കുന്നുണ്ട്.. .. ഞാനവളെ പുറത്തു കൊണ്ട് പോകാമെന്നു വാക്കുകൊടുത്തിട്ടാണ് ഇങ്ങോട്ട് വന്നത് ..

” ഞാൻ പൊക്കോട്ടെ മാം.. റിയലി സോറി… എന്നും പറഞ്ഞു അവിടെ നിന്ന് പുറത്തിറങ്ങുമ്പോൾ ഞാനൊരു ശക്തനന്നെന്ന് സ്വയം തോന്നി പോകുന്നുണ്ടായിരുന്നു.. ഏറെ ആനന്ദവും സുഖവും ലഭിക്കുന്ന ഒന്നാണെങ്കിലും ചെയ്യുന്ന കാര്യം തെറ്റാണെന്ന് ബോധ്യമായാൽ അതിൽ നിന്ന് പിന്മാറുന്നവനാണ് ലോകത്തിൽ ഏറ്റവും ശക്തൻ.. എന്ന് പണ്ടെങ്ങോ പഠിച്ചത് ഓർമയിൽ തികട്ടി വന്നു..

തന്റെ ഭാര്യക്കുള്ളത് തന്നെ അവൾക്കും ഉള്ളതെന്ന് സ്വയം ആശ്വസിച്ചു വണ്ടിയുമായി നഗരത്തിലൂടെ കുതിച്ചു പായുന്നതിനിടക്ക് വൈകുന്നേരം അവളോടൊപ്പം വന്നു കാണാനുള്ള അവൾക്കേറെ ഇഷ്ടമുള്ള ലാലേട്ടന്റെ പടത്തിന് ടിക്കറ്റ് ബുക്ക് ചെയ്യാനും മറന്നിരുന്നില്ല..

വീട്ടിലെത്തി അതവളെ കാണിക്കുമ്പോഴുള്ള അവളുടെ കണ്ണിലെ സന്തോഷം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു.. ഓടിവന്നവളെന്നെ നെഞ്ചിൽ ചായുമ്പോൾ ഈ ലോകം ഞങ്ങൾക്ക് വേണ്ടി ചെറുതായ പോലെ തോന്നി… അല്ലെങ്കിലും അവരുടെ കുഞ്ഞുകുഞ്ഞു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുന്ന ആ പരിഗണനയേക്കാൾ വലുതായൊരു സന്തോഷവും അനുഭൂതിയും ലോകത്തു വേറേയില്ലല്ലോ…

Share this on...