ഓട്ടോക്കാരൻ ആയതു കൊണ്ട് യുവാവിന് ആരും പെണ്ണ് കൊടുക്കുന്നില്ല പെണ്ണിനെ കണ്ട് നാട്ടുകാർ ഞെട്ടി.!!

in Story 1,062 views

ഇറങ്ങാറായില്ലേ മനൂ ഇതുവരെ?? ”

അമ്മയുടെ സ്വരം ഉയർന്നുകേട്ടു.

പുതിയ ഷർട്ട് ഒന്നും ഇടാൻ നിന്നില്ല.

എന്നും ഇടാറുളള കാക്കി ഷർട്ട്‌ തന്നെ ഇട്ട് പെട്ടന്നിറങ്ങി.
” ഇതെന്താടാ ഇന്ന് ഇത് വേണമായിരുന്നോ “” അമ്മ സംശയത്തോടെ ചോദിച്ചു.
” ഞാൻ ഇതാണെന്ന് അറിഞ്ഞു വരുന്നവർ മതിയമ്മേ. ”

ഒരു ചിരിയോടെ പറഞ്ഞുകൊണ്ട് വണ്ടിയെടുത്തു.

പെണ്ണുകാണലും മുടങ്ങിപോക്കും ഇതാദ്യം അല്ലാത്തത് കൊണ്ടാവും ഉള്ളിൽ ഒരു മരവിപ്പ് മാത്രമായിരുന്നു.

കുടുംബം പുലർത്താൻ ഓട്ടോ ഓടിക്കുന്നത് കൊണ്ട് മാത്രം ജീവിതത്തിൽ ആദ്യം പ്രണയിച്ചവളുടെ പിന്മാറ്റം മുതൽ തുടങ്ങി അവഗണന.

പിന്നീട് വന്ന ഓരോ വിവാഹാലോചനകളും ഓട്ടോക്കാരൻ എന്നത് കൊണ്ട് മാത്രം മുടങ്ങി.
നാട്ടിലെ ചെറുപ്പക്കാരെല്ലാം കടൽ കടന്ന് പോയി പുത്തൻ പണക്കാർ ആയപ്പോഴും വിദ്യാഭ്യാസം ഉണ്ടായിരുന്നിട്ടും ഈ മുച്ചക്രവണ്ടിയുരുട്ടി തന്നെ ഒരു കുടുംബത്തെ ജീവിപ്പിക്കുന്നവൻ മറ്റുള്ളവർക്ക് മുന്നിൽ പലപ്പോഴും കോമാളിയായിരുന്നു.

പക്ഷേ… എനിക്കെന്നും നാടും വീടും സന്ധ്യക്ക്‌ സൊറ പറഞ്ഞിരിക്കുന്ന കവലയും പാടവരമ്പിന്റെ തണുപ്പും അമ്പലക്കുളത്തിന്റെ കുളിരും ഒക്കെ തന്നെയായിരുന്നു വലുത്.
ചിന്തകളെ മുറിച്ചുകൊണ്ട് കൊലുസ്സിന്റെ കിലുക്കം അടുത്തടുത്തു വന്നു.
പൂമുഖത്തേക്ക് വന്ന അവളിൽ തന്നെ കണ്ണുകൾ ഉടക്കി നിന്നു.

പിന്നികെട്ടിയ നീണ്ട മുടി മാറിലൂടെ മുന്നിലേക്ക് കിടന്നിരുന്നു.

കഴുത്തിൽ ചെറിയൊരു മാലയും പുരികങ്ങളുടെ നടുവിലായി ഒരു കുഞ്ഞ് പൊട്ടും മാത്രം .
പെണ്ണുകാണൽ കഴിഞ്ഞ് ആ വീടിന്റെ പടിയിറങ്ങുമ്പോഴും വലിയ പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല.

പക്ഷേ , പ്രതീക്ഷകളെ കാറ്റിൽ പറത്തികൊണ്ട് വിവാഹത്തിന് സമ്മതം അറിയിച്ച് അവളുടെ വീട്ടിൽ നിന്നും വിളിവന്നു.

നിശ്ചയവും വിവാഹവും എല്ലാം പെട്ടന്ന് കഴിഞ്ഞു.

ആദ്യരാത്രിയിലേക്ക് കടക്കുമ്പോൾ സാധാരണ വച്ചുകെട്ടുകൾ ഒന്നുമില്ലാതെ തന്നെ അവൾ മുറിയിലേക്ക് വന്നു.

അവളൊരു സാധാരണ നൈറ്റിയായിരുന്നു ഇട്ടിരുന്നത്. കുളിച്ച് ഈറൻ മുടി പിന്നിൽ വിടർത്തിയിട്ടിരുന്നു. കഴുത്തിൽ താലിമാലയും നെറുകയിൽ സിന്ദൂരവും ഇട്ടിരുന്നു.

” ഓട്ടോക്കാരൻ ആയതുകൊണ്ട് മാത്രം ജീവിതത്തിൽ ആദ്യമായി സ്നേഹിച്ചവൾ വരെ തള്ളിപ്പറഞ്ഞ എന്റെ താലിക്ക് താൻ എന്തിനാ ഗായത്രി കഴുത്ത് നീട്ടിതന്നത്. ”
എന്റെ ചോദ്യത്തിന് അവളൊന്നു ചിരിച്ചു.

” സ്വന്തം ചോരയുടെ ജനനം പോലും വീഡിയോ കോളിലൂടെ കണ്ട് കണ്ണുനിറയ്ക്കുന്ന പ്രവാസിയെക്കാൾ എനിക്കിഷ്ടം സ്വന്തം കുഞ്ഞിന്റെ ഓരോ തുടിപ്പും അടുത്തുനിന്നറിയുന്ന , ജോലി കഴിഞ്ഞു വരുമ്പോൾ മുഷിഞ്ഞ നോട്ടുകൾ കയ്യിൽ വച്ചു തരുന്ന ഓട്ടോക്കാരനെയാണ്. ”

ചെറുചിരിയോടെ പറഞ്ഞ അവളെ ചേർത്തുപിടിക്കുമ്പോൾ ഞാനറിയുകയായിരുന്നു നഷ്ടപ്പെട്ടതിലും വിലപ്പെട്ടതാണ് ഇന്ന് ഞാൻ നേടിയ ഈ പെണ്ണെന്ന്.

Share this on...