ഉസ്താദുമാരുടെ തനി സ്വഭാവം അറിയാൻ ഈ പെൺകുട്ടിയുടെ ഞെട്ടിക്കുന്ന അനുഭവം കേട്ടാൽ മതി

in Story 14,196 views

ഭാര്യ ഫർസാനയെ പുറകിലിരുത്തി ബൈക്ക് ഓടിക്കുകയാണ് അലവി.എടീ, എനിക്ക് തല കറങ്ങുന്നത് പോലെ…..എങ്ങനെ കറങ്ങാതിരിക്കും; ചങ്ങായ്മാരോടൊപ്പം പാർട്ടി കൂടിയതല്ലേ….
ഞാനൊരു ബിയറേ കഴിച്ചുള്ളൂ .കല്ല്യാണത്തലേന്ന് എന്ന് പറഞ്ഞ് ഇങ്ങളും ചങ്ങായ്മാരും കൂടിയാ പിന്നെ എത്ര പറഞ്ഞിട്ടും കാര്യല്ല… ന്റെ ഒര് തലവിധി.. എത്ര ഞാൻ പറഞ്ഞതാ നശിച്ച ഈ കുടി നിർത്താൻ. ഇങ്ങള് പതുക്കെ വണ്ടി ഓട്ടീൻ. എന്തെങ്കിലും പറ്റ്യാ ഈ നട്ടപ്പാതിരക്ക് ഈ വിജനമായ സ്ഥലത്ത് ആരേം സഹായത്തിന് കിട്ടൂലാട്ടോ..

മൂക്ക് മുട്ടെ കുടിച്ചതല്ലേ.. എന്നെ എന്റെ വീട്ടില് ആക്കിത്തന്നാളീം.. ഇങ്ങള് ഇതൊക്കെ നിർത്തിയിട്ടേ ഞാനിനി ഇങ്ങടെ വീട്ടിലേക്കൊള്ളൂ….അപ്പോൾ നാളത്തെ കല്യാണം…?
അപ്പളും കല്ല്യാണത്തെപ്പറ്റിയേ ചിന്തയുള്ളൂ.. എന്നാലല്ലേ ലക്കുകെട്ട് കുടിക്കാൻ പറ്റൂ..ഇങ്ങള് നന്നാവൂല മനുഷ്യാ…

അത് പറഞ്ഞതും ബൈക്ക് മറിഞ്ഞതും ഒരുമിച്ചായിരുന്നു.അലവിയുടെ കൈയ് നിലത്തുകുത്തി ഒടിഞ്ഞു. ഭാഗ്യത്തിന് ഫർസാനക്ക് ഒന്നും പറ്റിയില്ല.അലവി എണീക്കാൻ ശ്രമിച്ചെങ്കിലും വേദന കാരണം കഴിഞ്ഞില്ല.ഇങ്ങളെ ഫോണ് കാട്ടിക്കാണീ.. ഞാന് ആർക്കെങ്കിലും ഒന്ന് വിളിച്ച് നോക്കട്ടേ …അലവിയുടെ ഫോൺ എടുത്ത് ഫർസാന അവളുടെ ആങ്ങളക്ക് വിളിച്ചു.പണ്ടാറടങ്ങാൻ ഇയാളുടെ ഫോണിൽ പൈസയുമില്ലല്ലോ.. പടച്ചോനേ, ഇങ്ങനത്തെ ഒരാളെയാണല്ലോ നിയ്യെനിക്ക് ഭർത്താവായിട്ട് തന്നത്..

അപ്പോൾ പതിയെ ഓടിച്ചുവന്ന ഒര് മാരുതി കാർ അവരുടെ മുമ്പിൽ നിർത്തി, അതിൽ നിന്നും തൂവെള്ള മുണ്ടും ഷർട്ടും തലപ്പാവും ധരിച്ച ഒരാൾ പുറത്തിറങ്ങി.. നാടൻ ഭാഷയിൽ പറഞ്ഞാൽ ഒര് മോല്യേര് .

അയാൾ അലവിയുടെ അടുത്തെത്തി.. അലവിക്ക് ബോധം മറഞ്ഞിരുന്നു.. അയാൾ അലവിയെ വാരിയെടുത്ത് കാറിലെ ബാക്ക് സീറ്റിൽ കിടത്തി.

പെങ്ങളേ…. നമുക്കു ഹോസ്പിറ്റലിൽ പോകാം. കേറിക്കോളൂ…ഫർസാന കാറിൽ കയറി. ഹിജാബ് ധരിച്ച ഒരു സത്രീ മുമ്പിലെ സീറ്റിലിരിക്കുന്നു. അതേ, അദ്ദേഹത്തിന്റെ ഭാര്യ.. അവരുടെ മടിയിൽ അതിസുന്ദരിയായ ഒരു കുട്ടിയും.

കാറിൽ നല്ല അത്തറിന്റെ സുഗന്ധം.. മുമ്പിലെ കണ്ണാടിയിലൂടെയാണ് ഫർസാന അയാളുടെ മൊഞ്ചുള്ള താടിവച്ച മുഖം വ്യക്തമായിക്കണ്ടത്. എവിടെയോ കണ്ട് പരിചയമുള്ള മുഖം..
മൂന്ന് വർഷം പുറകിലേക്ക് ഓർമകളിലൂടെ അവൾ സഞ്ചരിച്ചു..
അന്ന് ഡിഗ്രിക്ക് പഠിക്കുന്നസമയം..

ചെറുപ്പത്തിലേ ഉപ്പ മരിച്ചതിനാൽ എന്നും ഉമ്മാന്റെ നെഞ്ചിൽ തീയായിരുന്നു.
തന്നോളം വളർന്ന അനിയത്തി.. കൂടെ പഠിക്കുന്ന അയൽവാസി കുട്ടികളുടെയൊക്കെ നിക്കാഹ് കഴിഞ്ഞു.. അവരുടെയത്ര കാണാൻ മൊഞ്ചില്ലാത്തവളാണു താൻ. പോരെങ്കിൽ സാമ്പത്തികമായി ഏറെ പിന്നാക്കമുള്ള കുടുംബ പശ്ചാത്തലവും. ജ്യേഷ്ഠന്റെ നിത്യവൃത്തി കൊണ്ട് മുന്നോട്ടു പോകുന്ന ദരിദ്ര കുടുംബം. പല ആലോചനകളും വരുന്നുണ്ടെങ്കിലും ഒന്നും ശരിയാവുന്നില്ല.
കോളജിനടുത്തുള്ള പള്ളിയിൽ പഠിപ്പിക്കുന്ന മുദരിസിന്റെ ആലോചന വന്നത് അപ്പോഴായിരുന്നു. സ്ത്രീധനം ഒന്നും വേണ്ട, പാവപ്പെട്ട കുടുംബത്തിൽ നിന്ന് ഒരു നല്ല കുട്ടിയായാൽ മതി എന്നായിരുന്നു ഡിമാന്റ്.

വന്നു, പെണ്ണ് കണ്ടു, ഇഷ്ടപ്പെട്ടു. മൂപ്പരുടെ പെങ്ങമ്മാരും ഉമ്മയും വന്ന് കണ്ടു.. അവർക്കും നന്നായി ബോധിച്ചു.

വിവരമറിഞ്ഞപ്പോൾ കോളജിലെ പല കുട്ടികളും പരിഹസിക്കാൻ തുടങ്ങി.. നിനക്കു മോലേരോ? നീ ഹിജാബ് ധരിച്ചുനടക്കുന്നത് കാണാൻ നല്ല രസമായിരിക്കും.. പാവം സുന്ദരിപ്പെണ്ണ് ആകെ കെട്ടിപ്പൊതിഞ്ഞ് ഒരു നേരം വെളുക്കാത്ത മോല്യേരുടെ പിന്നിൽ കുടേം ചൂടി.. ഹായ്!!
അവളുടെ ഉറക്കം നഷ്ടമാവാൻ തുടങ്ങി.. മിണ്ടാട്ടം നിലച്ചു..
ഉമ്മ അനേഷിച്ചപ്പോൾ അവൾ കാര്യം പറഞ്ഞു.എനിക്ക് മോലേരെ മാണ്ട ഉമ്മാ…

ഉമ്മ ആദ്യം ഒരുപാട് ചീത്തപറഞ്ഞെങ്കിലും പിന്നീട് അവളുടെ ഇഷ്ടത്തിന് വഴങ്ങി.
കല്ല്യാണം ഒഴിവാവുകയാണെന്ന വിവരം ഉസ്താദ് അറിഞ്ഞപ്പോൾ അദ്ദേഹം ഒര് വാഗ്ദാനവും കൂടി നൽകി.

പുതുക്കം ഇറങ്ങുമ്പോൾ മാത്രം ഹിജാബ് ധരിച്ചാൽ മതി.. പിന്നെ അവളുടെ ഇഷ്ടമാണെന്ന്.
അതും അംഗീകരിക്കാൻ താൻ കൂട്ടാക്കിയില്ല!!പിന്നീടാണ് ഫ്രീക്കനായ അലവിയുമായുള്ള വിവാഹം നടന്നത്.കുറേ വൈകിയാണറിഞ്ഞത്, ആ ഉസ്താദ് മതബിരുദധാരി മാത്രമായിരുന്നില്ല, ഭൗതിക തലത്തിൽ പി.ജി. കൂടിയുള്ളയാളാണെന്ന്!

പറഞ്ഞിട്ടെന്തു കാര്യം, എല്ലാം കയ്യിൽ നിന്നു പോയില്ലേ? അല്ല, താൻ പോക്കിയില്ലേ..
വിദ്യാസമ്പന്നനായ ആ നല്ല മനുഷ്യനെ തഴഞ്ഞ് താൻ സ്വീകരിച്ചതോ.. പത്താംതരം തോറ്റ ഫ്രീക്കൻ അലവിയെ!

കാറ് ഹോസ്പിറ്റലിൽ എത്തി, അത്യാഹിത വിഭാഗത്തിൽ അലവിയെ അഡ്മിറ്റ് ചെയ്തു.അലവിക്ക് ബോധം തെളിഞ്ഞു.. വല്ലാത്തൊരവസ്ഥയിലായിരുന്നു ഫർസാന അപ്പോൾ.ഹിജാബ് ധരിച്ച ആ സ്ത്രീയുടെ അടുത്തെത്തി അവൾ ചോദിച്ചു:ഇങ്ങളെ പേരെന്താ? എത്ര വർഷായി കല്യാണം കഴിഞ്ഞിട്ട്?

അവർ പേരു പറഞ്ഞു, മൂന്ന് വർഷമായി കല്യാണം കഴിഞ്ഞിട്ടെന്നും!
അവർ ധരിച്ച പർദ്ദയ്ക്കും ഹിജാബിനും വല്ലാത്ത മൊഞ്ചായിരുന്നെന്ന് ഫർസാനയ്ക്കു തോന്നി.. പോരാത്തതിന് അദ്ദേഹത്തിന്റെ അത്തറിന്റെ ഹൃദയഹാരിയായ മണവും..
തന്റെ പ്രിയതമനെ മണക്കുന്ന കള്ളിന്റെയും സിഗരറ്റിന്റെയും നാറ്റം ഓർത്തപ്പോൾ അവൾക്കു ഛർദ്ദിക്കാൻവന്നു..അവർ പോകാനൊരുങ്ങി.

ഞങ്ങള് വരാം. അദ്ദേഹത്തിന്റെ കൈക്ക് ചെറിയ ചതവുണ്ട്.. ശ്രദ്ധിക്കണം.. ഉസ്താദ് പറഞ്ഞു.
സുഹറ മോളേ, നമുക്ക് പോയാലോ…..എന്തു ഹൃദ്യമായ വിളിയാണ് അദ്ദേഹം ഭാര്യയെ വിളിച്ചത്..

രണ്ട് പേരും കിന്നാരം പറഞ്ഞ് കാറിൽ കയറുന്നത് ഫർസാന കൊതിയോടെ നോക്കിനിന്നു. അകന്നകന്നു പോകുന്ന അത്തറിന്റെ സുഗന്ധം അവളെ ഖിന്നയാക്കി..

തനിക്ക് കിട്ടിയ സൗഭാഗ്യത്തെ പുറംകാലുകൊണ്ട് തട്ടിനശിപ്പിച്ച നിമിഷത്തെ അവൾ മനസാ ശപിച്ചു.
അന്ന്, കളിയാക്കാൻ ഒരു പാട് കൂട്ടുകാരുണ്ടായിരുന്നു.. ഇപ്പോൾ താൻ എങ്ങനെ ജീവിക്കുന്നുവെന്ന് അന്വേഷിക്കാൻ പോലും അവർക്കാർക്കും സമയമില്ലല്ലോ..

പെങ്ങളേ, ജീവിതം നിന്റേതാണ്.. കൂട്ടുകാരികളുടേതല്ല. അതെന്തു ചെയ്യണമെന്നു നീ തന്നെയാണു തീരുമാനിക്കേണ്ടത്.നിനക്ക് നല്ലതു വരണമെന്നേ നിന്റെ വീട്ടുകാർ ചിന്തിക്കൂ.. ബാക്കിയെല്ലാം നിന്റെ കരങ്ങളിലാണ്..എല്ലാം വിധിയല്ല, പല വിധികളും നമ്മളായിട്ട് ഉണ്ടാക്കുന്നതാണ്..

Share this on...