ഇന്നസെൻറ് പുതുതായി പണിത വീട് കണ്ടോ. അവസാന രാത്രി ഈ വീട്ടിൽ.

in Uncategorized 1,498 views

എനിക്ക് എൻ്റെ ഇച്ചായനെ ഇങ്ങനെ കാണേണ്ട. എന്നെ വിളിക്കല്ലേ. ഞാൻ വരില്ല. എനിക്ക് ഈ അവസ്ഥയിൽ എൻ്റെ ഇച്ചായനെ കാണേണ്ട എന്ന ആലീസിനെ നിലവിളി ഇപ്പോഴും മലയാളികളുടെ കാതിൽ മുഴങ്ങി കേൾക്കുകയാണ്. എന്നാൽ ഇപ്പോൾ ആലീസിൻ്റെ അടുത്ത് ഇച്ചായൻ പറഞ്ഞ ഒരു വാക്ക് അറംപറ്റി പോയോ എന്ന സംശയത്തിലാണ് നിൽക്കുന്നത്. ആലീസ് ഇന്നും ആ വാക്ക് കേൾക്കുന്നത് ചങ്കു തകരുന്ന വാക്കുകളിലാണ്. എത്രയും പെട്ടെന്ന് വീട് പണി തീർക്കണം. വീട് നിനക്കാടി. മനുഷ്യൻ്റെ കാര്യമാണ്. ഒരു ഗ്യാരണ്ടിയും ഇല്ലാത്ത കാലവും. എനിക്ക് എങ്ങനെയെങ്കിലും വീടുപണി തീർക്കണമെന്ന് ആലീസിൻ്റെ ചെവിയിൽ എപ്പോഴും ഇന്നസെൻറ് പറയുമായിരുന്നു. അത് നിന്നോടുള്ള ഇഷ്ടം ആണ്.

തൻ്റെ അവസാന നാളുകൾ എത്താറായി എന്ന് ആ താരത്തിന് തോന്നി കാണും. അതുകൊണ്ടായിരിക്കും ഭാര്യയെ സുരക്ഷിതം ഉള്ള കെട്ടുറപ്പുള്ള ഒരിടത്തേക്ക് മാറ്റണമെന്ന് തോന്നിയത്. മലയാള സിനിമയിൽ ഒരിക്കലും പകരം വെക്കാൻ കഴിയാത്ത ഒരു തീരാ നഷ്ടമാണ്. എന്നാൽ ആ കുടുംബത്തിനോ അതൊരു വലിയ നഷ്ടം. ഇന്നച്ഛൻ എന്ന് മലയാളികൾ സ്നേഹത്തോടെ വിളിക്കുന്ന ഇന്നസെൻറിൻ്റെ വേർപാട് മലയാള സിനിമയെയും, അദ്ദേഹത്തിൻ്റെ കുടുംബത്തെയും ഒരുപാട് തകർത്തു. ഇന്നസെൻ്റിനൊപ്പം ഉള്ള ചില നല്ല നിമിഷങ്ങളെ കുറിച്ചും ഓർമകളെ കുറിച്ചുമെല്ലാം സഹപ്രവർത്തകർ ഓർമ്മ പങ്കുവെക്കുന്നു. ഇപ്പോഴിതാ ഇന്നസെൻറിൻ്റെ പുതിയ വീട് പണിത ആർക്കിടെക്കും നാട്ടുകാരനുമായ ജോസഫ് ചാലിശ്ശേരി ആണ് ഈ ഓർമ്മ പങ്കുവയ്ക്കുന്നത്. ഞങ്ങൾ ഇരിങ്ങാലക്കുട കാരുടെ മേൽവിലാസം ആയിരുന്നു ഇന്നസെൻറ്.

അദ്ദേഹത്തിൻ്റെ വീടിനടുത്താണ് എൻ്റെ വീട്. അത് പറയുമ്പോൾ തന്നെ ഇരിങ്ങാലക്കുട എന്ന് പറയുമ്പോൾ എല്ലാവരും ചോദിക്കും. ഇന്നസെൻ്റിൻ്റെ വീടിനടുത്താണോ എന്ന്. അതെയെന്ന് അഭിമാനപൂർവ്വം പറയും. നാട്ടുകാരോടുള്ള പരിഗണന കൂടിയാണ് പുതിയ വീടിൻ്റെ രൂപകല്പന അദ്ദേഹം എന്നെ ഏൽപ്പിച്ചത്. 2021 കോവിഡും ലോക്ഡൈണുമെല്ലാം പ്രസിസന്ധി തീർത്ത സമയത്താണ് അദ്ദേഹം പുതിയ വീട് പണിയാൻ തീരുമാനിച്ചത്. പ്രാധമിക ചർച്ചകൾക്കായി അദ്ദേഹം സന്ദർശിച്ചപ്പോൾ ഉണ്ടായ ഒരു നർമ്മം മറക്കാനാകില്ല. കോവിഡിൻ്റെയും കാൻസറിൻ്റെയും ആരോഗ്യപ്രശ്നങ്ങൾ അദ്ദേഹത്തെ വലച്ചിരുന്നു. അദ്ദേഹം ആദ്യം തന്നെ ഒരു ഡിമാൻറ് വച്ചിരുന്നു. എത്രയും പെട്ടെന്ന് വീട് പണി തീർക്കണം. മനുഷ്യൻ്റെ കാര്യമാണ്. ഒരു ഗ്യാരണ്ടി ഇല്ലാത്ത കാലവും. അതുകേട്ട് ഭാര്യ ആലിസ് തടയിട്ടു. അങ്ങനെ ഒന്നും പറയാൻ പാടില്ല ഇച്ചായാ എന്ന്.

പൊടുന്നനെ ആയിരുന്നു അദ്ദേഹത്തിൻ്റെ കൗണ്ടർ. നീ എന്താ വിചാരിച്ചേ, ഞാൻ എൻ്റെ കാര്യമല്ല നിൻ്റെ കാര്യമാണ് പറഞ്ഞേ എന്ന് ആലിസിനോട് കളിയാക്കി. ആലീസിന് വിഷമം ആകേണ്ട എന്ന് പറഞ്ഞ് ഇന്നസെൻറ് ആ സത്യം മറച്ചുവെക്കുക ആയിരുന്നു. ആലീസിന് വിഷമം താങ്ങാനാകില്ല എന്നറിയാമായിരുന്നു. ഇന്ന് ആലീസ് പൊട്ടിക്കരയുന്നത് അന്നേ ഇന്നസെൻറിന് കാണാമായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം അത് മറച്ചു പറഞ്ഞത്. എന്നിട്ട് ഒരു കള്ള ചിരിയും.തൻ്റെ മുറിയിലിരുന്നാൽ വീടിൻ്റെ മിക്കയിടങ്ങളിലും കാണണമെന്നാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം.ആ ആഗ്രഹപ്രകാരമാണ് അകത്തളങ്ങൾ രൂപകൽപ്പന ചെയ്തത്.കോവിഡ് മൂലമാണ് പ്രതിസന്ധികൾക്കിടയിൽ 2022 ഫെബ്രുവരിയിൽ വീട് പണി തീർത്തത്.

പാലുകാച്ചൽ ദിവസം സമ്മാനങ്ങൾ നൽകിയാണ് ഞങ്ങളെ യാത്രയാക്കിയത്.കൊവിഡ് കാലമായതിനാൽ സിനിമാതാരങ്ങളെയെല്ലാം വിളിച്ചുള്ള പാലുകാച്ചൽ നടന്നില്ല.അടുത്ത ബന്ധുക്കളും നാട്ടുകാരും മാത്രമാണ് അന്ന് ഉണ്ടായിരുന്നത്. പിന്നീട് മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങളൊക്കെ വീട്ടിലേക്ക് വന്നിരുന്നു. ചെറുപ്പകാലത്ത് ദാരിദ്ര്യത്തിലൂടെ കടന്നു പോയത് കൊണ്ടാകാം പുതിയ വീടുകളോട് അദ്ദേഹത്തിന് ഒരു ഇഷ്ടമുണ്ടായിരുന്നു. ഇരിങ്ങാലക്കുടയിൽ അദ്ദേഹം വെച്ച വീട് പത്തുകൊല്ലത്തിലേറെ ആയപ്പോഴാണ് പുതിയ വീട് പണിയുന്നത്. അദ്ദേഹം വെച്ച ആദ്യ വീടിൻ്റെ പേരാണ് എല്ലാ വീടുകൾക്കും നൽകിയത്.’ പാർപ്പിടം. കഴിഞ്ഞ ഒരു വർഷം അദ്ദേഹം ഇവിടെയാണ് താമസിച്ചത്. ഇപ്പോൾ അദ്ദേഹം വിട പറയുമ്പോൾ ഞങ്ങൾ നാട്ടുകാർക്ക് മേൽവിലാസം നഷ്ടപ്പെട്ടതുപോലെ ഒരു ശൂന്യത. രാവിലെ ആരംഭിച്ച കടവന്ത്രയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ പൊ.തു.ദ.ർ.ശ.നം അവസാനിച്ചു. സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചു.
All rights reserved News Lovers.

Share this on...