ഇത് സന്തോഷ നിമിഷം. ഈറനണിഞ്ഞ നവ്യാനായർ.

in Uncategorized 67 views

മലയാളികളുടെ സ്വന്തം ബാലാമണിയാണ് നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട നവ്യ നായർ. ‘ഇഷ്ടം’ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് ആദ്യമായി വന്നതെങ്കിലും മലയാളികൾ നവ്യാനായരെ കാണുന്നത് ‘നന്ദനം’ എന്ന ചിത്രത്തിലൂടെയായിരുന്നു. ഇതിലെ ബാലാമണി എന്ന കഥാപാത്രം അത്രയധികം ആണ് മലയാളികളുടെ മനസിൽ ഇന്നും ജീവിക്കുന്നത് എന്ന് തന്നെ വേണമെങ്കിൽ പറയാം. ആ ഒരു നാടൻ പെൺകുട്ടിയുടെ ലുക്ക് അത് നായർക്ക് മാത്രമേ ചെയ്യാൻ കഴിയൂ എന്നും ആരാധകർ എപ്പോഴും പറയുന്നുണ്ടായിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്നും ചെറിയൊരു ഇടവേള എടുത്തിരുന്നു നമ്മുടെ എല്ലാവരുടെയും പ്രിയപ്പെട്ട നവ്യാനായർ.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഒരുത്തി എന്ന ചിത്രത്തിലൂടെ തൻ്റെ രണ്ടാംവരവ് ഉറപ്പാക്കി ഇരിക്കുകയാണ് നവ്യ നായർ. ചിത്രത്തിന് ഏറെ പ്രേക്ഷക പിന്തുണ യാണ് ഇപ്പോൾ ലഭിക്കുന്നതും. ധന്യ നായർ എന്നായിരുന്നു നവ്യയുടെ യഥാർത്ഥ പേര്. ദിലീപ് നായകനായ സൂപ്പർഹിറ്റ് ചിത്രമായ ഇഷ്ടത്തിലൂടെയാണ് നവ്യ അഭിനയരംഗത്തേക്ക് കടന്നുവരുന്നത്. സിനിമയിലെത്തിയ ശേഷമായിരുന്നു താരത്തിൻ്റെ പേര് നവ എന്ന് മാറ്റുന്നതും. ആലപ്പുഴ ജില്ലാ യുവജനോത്സവത്തിൽ കലാപ്രതിഭ ആയതാണ് നവ്യയുടെ ജീവിതത്തിൽ വഴിത്തിരിവായി മാറിയത്. ഇഷ്ടത്തിൽ നായികവേഷം ശ്രദ്ധിക്കപ്പെട്ടതോടു കൂടി തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്ന് നിരവധി ഓഫറുകൾ താരത്തെ തേടിയെത്തുകയും ചെയ്തിരുന്നു. ‘അഴകിയതേ’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തേക്ക് നവ്യാനായർ അരങ്ങേറ്റം കുറിച്ചു. നവ്യയുടെ സിനിമ ജീവിതത്തിൽ വഴിത്തിരിവായ ചിത്രം നന്ദനം തന്നെയായിരുന്നു. ഇതിലെ അഭിനയ താരത്തിന് സംസ്ഥാന സർക്കാറിൻ്റെ മികച്ച നടിക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു.

കന്നടയിൽ നവ്യ ആദ്യം അഭിനയിച്ചത് ‘ഗജ ‘ എന്ന ചിത്രം തന്നെയായിരുന്നു. ഇതും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തിലെ എല്ലാ മുൻനിര നായകന്മാർക്കൊപ്പവും നവ്യ അഭിനയിച്ചിരുന്നു. പിന്നീട് വിവാഹത്തിൽ നിന്നും ആണ് താരം സിനിമയിൽ നിന്നും ഇടവേള എടുക്കുന്നത്. 2010-ൽ ആയിരുന്നു മുംബൈയിൽ ജോലി ചെയ്യുന്ന സന്തോഷ് മാധവനും നവ്യയുമായുള്ള വിവാഹം നടക്കുന്നത്. സിനിമയിൽ നിന്നും ഇടവേള എടുത്തെങ്കിലും സമൂഹമാധ്യമങ്ങളിൽ താരം എപ്പോഴും സജീവമാണ്. തൻ്റെ മകൻ്റെയും ഭർത്താവിൻ്റെയും ഒക്കെ വിശേഷങ്ങൾ പങ്കുവെച്ച് താരം എപ്പോഴും സോഷ്യൽ മീഡിയ വഴി ആരാധകർക്ക് അരികിലേക്ക് എത്താറുണ്ട്. നവ്യ പങ്കുവയ്ക്കുന്ന പോസ്റ്റുകളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നതും. അഭിനയത്തിനൊപ്പം മികച്ചൊരു നർത്തകി കൂടിയാണ് നവ്യ.

സോഷ്യൽ മീഡിയയിൽ നവ്യയുടെ ഡാൻസ് വീഡിയോകൾക്കും നിരവധി ആരാധകരുണ്ട്. നിരവധി ടെലിവിഷൻ പ്രോഗ്രാമുകളിലും ഗസ്റ്റ് ആയും താരം ആരാധകർക്കു മുന്നിൽ ഇതിനോടകം തന്നെ എത്തിയിരുന്നു. നവ്യയുടെ തിരിച്ചുവരവിനെ ആരാധകർ ഏറെ സന്തോഷം ഓടുകൂടിയാണ് വരവേറ്റതും. ഇപ്പോഴിതാ സിനിമയിലേക്കുള്ള രണ്ടാംവരവ് ഉറപ്പിച്ചിരിക്കുകയാണ് നവ്യ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെ. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായാണ് നവ്യ വേഷമിടുന്നത്. എട്ട് വർഷങ്ങൾക്ക് ശേഷമാണ് താരം സിനിമയിലേക്ക് മടങ്ങി വരുന്നു എന്നൊരു പ്രത്യേകത ഇതിനുണ്ട്.

ചിത്രത്തിൽ ഒരു ബോട്ടിലെ കണ്ടക്ടറുടെ വേഷമാണ് നവ്യ ചെയ്തിരിക്കുന്നത്.എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. ബെൻസി പ്രൊഡക്ഷൻസ് ബാനറിൽ ബെൻസി നാസർ ആണ് ചിത്രം നിർമ്മിക്കുന്നത്. വിനായകൻ, കെപിഎസ് സി ലളിത, സൈജുകുറുപ്പ് സന്തോഷ് കീഴാറ്റൂർ, എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് സന്തോഷം പകരുന്ന മറ്റൊരു വാർത്തയും താരം പങ്കുവെച്ചിരിക്കുകയാണ്.

ഈ ചിത്രത്തിലെ അഭിനയത്തിന് ജെ സി ഡാനിയൽ പുരസ്കാരം നവ്യ തേടിയെത്തിയിരിക്കുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. പുരസ്കാര നേട്ടത്തിലൂടെ തൻ്റെ രണ്ടാം വരവിൻ്റെ മാറ്റ് അല്പംകൂടി കൂട്ടിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം. നവ്യ ഈയൊരു തിരിച്ചു വരവ് ആരാധകർ ഒരുപാട് നാളായി കാത്തിരുന്ന ഒന്ന് തന്നെയായിരുന്നു. അതുകൊണ്ട് തന്നെ ഗംഭീരമായ ഒരു വരവേൽപ്പ് തന്നെ നവ്യയ്ക്ക് ലഭിക്കുമെന്നും ആരാധകർ പറയുന്നുണ്ട്.

Share this on...