‘അയ്യോ! എൻ്റെ അമ്മയെ രക്ഷിക്കണേ… അമ്മയുടെ പ്രാണനു വേണ്ടി കരഞ്ഞ് വിളിച്ച് മകൾ.

in Uncategorized 67 views

നാടിനെ നടുക്കുന്ന പല സംഭവങ്ങൾ ആണ് നമ്മുടെ ചുറ്റും നടക്കുന്നത്. കേരളത്തിൽ തന്നെ ഒരുപാട് സംഭവങ്ങൾ. ഒരുപാട് കുടുംബവും ഒരുപാട് അത്താണികളുമാണ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്. കുഞ്ഞ് കുട്ടികൾ തൊട്ട് ആ കുടുംബത്തിൻ്റെ ഒരു അത്താണിയായി മാറുന്ന ഒരാൾ വരെ ആ കുടുംബത്തിൽ നഷ്ടപ്പെടുമ്പോൾ എന്തു മാത്രമായിരിക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പറഞ്ഞ് ആശ്വസിപ്പിക്കാൻ ഉണ്ടാവുക. എന്തു പറഞ്ഞായിരിക്കും ആശ്വസിപ്പിക്കാൻ ഉണ്ടാവുക. അത്തരത്തിൽ മറ്റൊരു സംഭവം കൂടി അരങ്ങേറിയിരിക്കുകയാണ് കട്ടപ്പന എന്ന സ്ഥലത്ത്.കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് വച്ച് തന്നെ ആയിരുന്നു മറ്റൊരു കുടുംബത്തിന് അ.പ.ക.ടം സംഭവിച്ചത്. വണ്ടൻമേട് പുറ്റടി ഇലവനാർ ടോഡിൽ രവീന്ദ്രനും, ഭാര്യ ഉഷയും കിടന്നിരുന്ന കട്ടിൽ പൂർണമായും കത്തിനശിച്ച നിലയിലാണ്.

കിടക്കയുടെ ഭാഗത്ത് ശേഷിക്കുന്ന സ്പോഞ്ച് ഭാഗങ്ങളിൽ മണ്ണെണ്ണയുടെ ഗന്ധമുണ്ടെന്നാണ് പോലീസിൻ്റെ ഫോറൻസിക് റിപ്പോർട്ട് വിദഗ്ധരുടെ വിലയിരുത്തൽ. ഇതേ മുറിയുടെ മറ്റൊരു വശത്ത് കട്ടിലിലാണ് ശ്രീധന്യ കിടന്നിരുന്നത് എന്നാണ് കരുതുന്നത്.ഈ കട്ടിലിൻ്റെ ഭാഗത്ത് തീപടർന്നിട്ടേയില്ല. ഈ വീട്ടിൽ സിമൻറ് ഇഷ്ടികകൊണ്ട് നിർമ്മിച്ച അടച്ചുറപ്പുള്ള ഏക മുറിയിലാണ് ഇവർ കിടന്നിരുന്നത്. ആസ്പറ്റോസ് ഷീറ്റ് ഉപയോഗിച്ചാണ് മേൽക്കൂര മേഞ്ഞിരുന്നത്. തീപടർന്നതിനെ തുടർന്ന് ഇതിൽ രണ്ടു ഷീറ്റുകൾ പൊട്ടി മുറിയിലേക്കും പതിച്ചിട്ടുണ്ട്. രണ്ടു ജനലുകളാണ് ഈ മുറിയിലുള്ളത്. ഒരെണ്ണത്തിൽ തടികൊണ്ടുള്ള പാളിയും, രണ്ടാമത്തേത് ഗ്ലാസ് പാളിയും ആണ്. ജനലിൻ്റെ ഗ്ലാസ് പൊട്ടിയിട്ടുണ്ടെങ്കിലും തകർന്ന് വീണിട്ടില്ല. മുറിയിൽ ഉണ്ടായിരുന്ന തടി അലമാരയുടെയും സ്റ്റീൽ അലമാരയുടെയും ചില്ലുകൾ പൊട്ടി തകർന്ന നിലയിലാണ്. ശ്രീ ധന്യയുടെ പാഠപുസ്തകങ്ങൾ സൂക്ഷിച്ചിരുന്ന ഷെൽഫ് പുസ്തകങ്ങളും കത്തിനശിച്ചു.

തയ്യൽ മെഷീൻ, ബക്കറ്റ്, അലമാരയ്ക്കു മുകളിൽ സൂക്ഷിക്കുന്ന ബാഗുകൾ വസ്ത്രങ്ങൾ തുടങ്ങി എല്ലാം അഗ്നിക്കിരയായി. അമ്മയെ രക്ഷിക്കണം എന്ന് കരഞ്ഞു പറഞ്ഞു ഗുരുതര പൊള്ളലേറ്റ് വീടിന് പുറത്തിറങ്ങി ശ്രീധന്യ ഓടിയെത്തിയ നാട്ടുകാരോട് ആദ്യം ആവശ്യപ്പെട്ടതും അത് തന്നെ. ശ്രീധന്യ യുടെ നിലവിളിയും, ആസ്പറ്റോസ് ഷീറ്റ് പൊട്ടിത്തെറിക്കുന്ന ശബ്ദവും കേട്ടാണ് രവീന്ദ്രൻ വീട്ടിലേക്ക് നാട്ടുകാർ ഓടിയെത്തിയത്. അവിടെ ഏവരെയും ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. തീ പടർന്ന് വസ്ത്രങ്ങൾ കത്തിനശിച്ച, ശരീരത്തിൽ ഗുരുതരമായി പൊള്ളലേറ്റ വീട്ടുമുറ്റത്ത് അവശയായി ഇരിക്കുന്ന ശ്രീധന്യയെ നാട്ടുകാർ കണ്ടത്. എന്തു ചെയ്യണമെന്നറിയാതെ പകച്ച് നിന്ന നാട്ടുകാരോട് തീപിടിച്ച് അമ്മ അകത്ത് ഉണ്ടെന്നും, രക്ഷിക്കണമെന്നും, തന്നെ ആശുപത്രിയിൽ എത്തിക്കണം എന്ന് ശ്രീധന്യ കാലിൽ വീണ് അപേക്ഷിച്ചു.

മുറിയിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ആസ്പറ്റോസ് ഷീറ്റ് ഉൾപ്പെടെ പൊട്ടുന്ന ശബ്ദം തീ പടർന്ന സാഹചര്യം ആയതു കൊണ്ടും രക്ഷാപ്രവർത്തകരെയും ആശങ്കപ്പെടുത്തി. ആ.ത്മ.ഹ.ത്യ. ആണെന്ന് സൂചിപ്പിക്കുന്ന രീതിയിലുള്ള കുറിപ്പ് കുടുംബാംഗങ്ങൾ ഉൾപ്പെട്ട സമൂഹ മാധ്യമ കൂട്ടായ്മയിലും സുഹൃത്തിന് രവീന്ദ്രൻ അയച്ചിരുന്നതായി പോലീസ്. അണക്കൽ സ്വദേശിയായ സുഹൃത്ത് മുകേന രവീന്ദ്രൻ മറ്റൊരാളിൽ നിന്ന് അരലക്ഷം വാങ്ങിയിരുന്നു.അത് പൂർണ്ണമായും തിരികെ കൊടുത്തിരുന്നില്ല. അതിനുള്ള കുറച്ചു പണം അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് എന്ന്, അത് തികയില്ലെന്ന് അറിയാമെന്നും, ക്ഷമ ചോദിക്കുകയാണ് എന്നുപറഞ്ഞാണ് സുഹൃത്തിനുള്ള കുറിപ്പ്. യാത്ര ചോദിക്കുകയാണ് എന്നും കുറിപ്പിൽ ഉണ്ട്.

വിശദവിവരങ്ങൾ തങ്ങളുടെ കുടുംബ ഗ്രൂപ്പിൽ ഉണ്ടെന്നും പറഞ്ഞിട്ടുണ്ട്. താൻ ഒരു തവണയെങ്കിലും ജയിച്ചോട്ടെ എന്ന് സൂചിപ്പിച്ചു കൊണ്ടുള്ള കുറിപ്പാണ് കുടുംബ ഗ്രൂപ്പിൽ അയച്ചിട്ടുള്ളത്. അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം ആയിരുന്നു ഇവർക്ക് ബാക്കിയായി ഉള്ളത്. ഇനി ഈ പെൺകുട്ടി എന്ത് ചെയ്യും എന്ന് അറിയില്ല. അച്ഛനും അമ്മയും നഷ്ടപ്പെട്ടു. ഈ കടബാധ്യതയും. കാര്യമായ അടച്ചുറപ്പില്ലാത്ത വീടിൻ്റ സ്ഥാനത്ത് ലൈഫ് പദ്ധതി പ്രകാരം പുതിയ വീട് നിർമിക്കാൻ അനുമതി ആയിരുന്നുവെങ്കിലും അതിൻ്റെ പണി ആരംഭിക്കുന്നതിനു മുൻപ് ആയിരുന്നു ഈ കുടുംബത്തിന് ദുരന്തമുണ്ടായത്.

അണക്കരയിൽ ജ്യോതി സ്റ്റോഴ്സ് എന്ന പേരിൽ സോപ്പുപൊടി മറ്റും വിൽക്കുന്ന സ്ഥാപനം നടത്തി വരികയായിരുന്നു രവീന്ദ്രൻ. മുൻപ് കർഷിക്കടവിൽ താമസിച്ചു വന്നിരുന്ന അദ്ദേഹവും കുടുംബവും രണ്ടുവർഷം മുൻപാണ് കുറ്റടിയിലേക്ക് താമസം മാറ്റിയത്. ഹാളും, ഒരുകിടപ്പു മുറിയും, അടുക്കളയും അടങ്ങുന്ന വീടാണെങ്കിലും കിടപ്പുമുറിക്ക് മാത്രം അടച്ചുറപ്പുണ്ട്. ഹാളിൻ്റെ ഒരുവശത്ത് ഇഷ്ടികയ്ക്ക് പകരം ആസ്പറ്റോസ് ഷീറ്റാണ് കുത്തിനിർത്തിയിരിക്കുന്നത്.ഇതിൻ്റെ വലതു വശത്താണ് തീപിടിച്ച കിടപ്പുമുറി. ഈ മുറ്റക്ക് പിന്നാലെ ഷീറ്റ് കൊണ്ടു മറച്ച അടുക്കള നിർമ്മിച്ചിരിക്കുന്നത്. വളരെ കഷ്ടതയിൽ നടന്ന ഒരു കുടുംബം തന്നെയാണ് ഇപ്പോൾ ഈയൊരു അവസ്ഥ്യിൽ കിടക്കുന്നത്.
All rights reseved News Lovers.

Share this on...