അമ്മ മരിച്ചു കിടക്കുന്ന അനാഥനായ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയപ്പോൾ ഇയാളുടെ ഭാര്യ ചെയ്തത് കണ്ടോ

in Story 370 views

രചന:ഉമൈ മുഹമ്മദ്.

എന്താ അബ്ദു…നീ ഇന്നല്പം വൈകിയോദിവാകരേട്ടന്റെ ചോദ്യം കേട്ടാണ് നിരതെറ്റിയ കളിപ്പാട്ടങ്ങൾ യാർത്ഥസ്ഥാനത്തേക്ക് വെക്കുന്നതിനിടയിൽ ഞാൻ തിരിഞ്ഞു നോക്കിയത്…

ആഹ്.. ദിവാകരേട്ടാഇന്നു വൈകി…രാവിലെ തന്നെ അവളുടെ പരാതിയുടെ ആക്കം കൊണ്ട് മനുഷ്യന്റെ ഉള്ള മനസ്സമാധാനം അങ് പോയി കിട്ടി…

അല്ലെങ്കിലും അവളെ പറഞ്ഞിട്ട് എന്താ കാര്യം.. ന്റെ അബ്ദുവേ….
അവൾക്കും കാണില്ലേ ആഗ്രഹങ്ങളും, സ്വപ്നങ്ങളുമൊക്കെ…
ശരിയാ ദിവാകരേട്ടാ..കേറി കിടക്കാൻ ഒരു വീടുണ്ടെന്നല്ലാതെവേറെ എന്താ ഉള്ളത്,

എന്റെ കയ്യിൽ…അത്‌ തന്നെ വലിയൊരു കാറ്റടിച്ചാൽ അവിടെ തീർന്നു..
മക്കൾ നാലും വളർന്നു വരുന്നു…അതും പെൺകുട്ടികൾ…
മൂത്ത ആമിനക്ക് തന്നെയായി പത്ത് വയസ്..

പറഞ്ഞു പറഞ്ഞിപ്പോ ഓളെ കെട്ടിക്കാനാകുംഒരു തരി പൊന്ന് പോലും ഇന്ന് വരെ,
ഞാൻ അതിറ്റുങ്ങൾക്ക് വാങ്ങി കൊടുത്തിട്ടില്ല…ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല ദിവാകരേട്ടാ…

സാധിക്കാത്തോണ്ടാ..ഇതിപ്പോ അഞ്ചാറു വയർ നിറയ്ക്കാൻ തന്നെ ഞാൻ പാട് പെടുന്നത് കാണുന്നില്ലേ ഓൾ…
എന്നാലും ഓൾക് എന്നും പരാതിതന്നെ… .

പോട്ടെ അബ്ദുഓൾ, ഓളെ സങ്കടം കൊണ്ട് പറയണതല്ലേ പിന്നെ ഓൾ ആരോടാ ഇതൊക്കേ പറയാ…
നീ അല്ലെ ഉള്ളൂ ഓൾക്…നീ അങ്ങ് ക്ഷമിച്ചുകളഹ്മ്മ്… എല്ലാത്തിനും റബ്ബ് എന്തേലും ഒരു വഴി കണ്ടിട്ടുണ്ടാകും..

അല്ലെ ദിവാകരേട്ടാ….എന്റെ ചോദ്യത്തിനു മറുപടിയെന്നോണം ദിവാകരരേട്ടൻ പതിയെ ഒരു പുഞ്ചിരി മാത്രം സമ്മാനിച്ചു…എന്നിട്ട് മുന്നിലുള്ള വഴിയരികിലേക്ക് പ്രതീക്ഷയോടെ കണ്ണുകൾ പായിച്ചു കൊണ്ടിരുന്നു…

വർഷങ്ങളായി ഈ തണൽ മരത്തിനു കീഴിലെ തെരുവ് കച്ചവടക്കാരാണ് ഞാനും ദിവാകരേട്ടനും…
വെയിലും മഴയും കൊണ്ട് അന്തിവരെ ഇവിടെ ഇരുന്നാലും ചില ദിവസങ്ങളിൽ ഒന്നും കിട്ടാറില്ല…
എന്നാലും പ്രതീക്ഷികൾ പൂർണ്ണമായും അസ്തമിക്കാറില്ല…
ഇടക്ക് ആരേലും കടന്നു വരും കയ്യിലൊതുങ്ങിയ വല്ലതും വാങ്ങും…

അത്ര തന്നെ അകെയുള്ള ഞങ്ങളുടെ വരുമാനം..അല്ലാ…അബ്ദുവേ നിന്റെ ഉണ്ണിടെ കരച്ചിലല്ലേ ആ കേക്കണേ കുറേ നേരായല്ലോ..അതിങ്ങനെ കരയാൻ തുടങ്ങിട്ട്…
വന്നിന്നിപ്പൊ അതിനെ തീരെ നോക്കാതായി അവൾ..ആ പെണ്ണിനെ ആണേൽ ഇന്ന് പുറത്തൊന്നും കണ്ടിട്ടൂല്ലാ…അവൾ അവിടെവിടെലും കാണും ദിവാകരേട്ടാ..
അതിനെ കരയിച്ചാണല്ലോ അവൾ അവളുടെ ദേഷ്യം തീർക്കുന്നത്….
എന്നാലും ഇതിപ്പോ പതിവില്ലാത്തതാണല്ലോ..സാധനങ്ങൾ ഒന്നും പുറത്തു എടുത്തു വച്ചിട്ടുല്ലാ..

കുഞ്ഞിന്റെ കരച്ചിൽ അസ്സഹ്യമാകുന്നതല്ലാതെ അവളുടെ അനക്കം ഒന്നും കേൾക്കാതായപ്പോ എന്ത് കൊണ്ടോദിവാകരേട്ടന് പോയി നോക്കാതിരിക്കാൻ മനസ്സ് വന്നില്ല..
അബ്ദു എന്തായാലും ഞാൻ ഒന്ന് പോയി നോക്കട്ടെ…. എന്നും പറഞ്ഞു ദിവാകരേട്ടൻ പതിയെ അങ്ങോട്ട്‌ നടന്നു…

തൊട്ടപ്പുറത്തെ മരത്തിനു ചുവട്ടിൽ വർഷങ്ങളായി മൺ പാത്രങ്ങൾ ഉണ്ടാക്കി വിളക്കുവരരായിരുന്നു തമിഴ് നാട്ടുകാരായ അവളും പ്രായം ചെന്ന ഒരു വൃദ്ധനും.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് അയാൾ മരിച്ചതോടെ ആ പെൺകുട്ടി തനിച്ചായി..
ഇപ്പൊ ഇരുപത്തിനൊടടുത്ത് കാണും അവളുടെ പ്രായം…

ഗോതമ്പത്തിന്റെ നിറമാണവൾക്ക്..വിടർന്ന കണ്ണുകൾ..ആരു കണ്ടാലും അറിയാതെ ഒന്ന് നോക്കി പോകും…

പക്ഷേ വലിയ ഒരു ഷാൾ കൊണ്ട് എപ്പോഴും അവൾ അവളുടെ ശരീരത്തെ മൂടി വെക്കുന്നത് കൗതുകത്തോടെ ഞാൻ നോക്കി നിന്നിട്ടുണ്ട്….

മല്ലിക… എന്ന് ഇടക്കിടെ ആ വൃദ്ധന് വിളിക്കാറുണ്ടെന്ന് ദിവാകരേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട്..
അങ്ങനെയാണ് അവളുടെ പേര് പോലും ഞങ്ങൾ അറിഞ്ഞത്..
അല്ലാതെ അവളെ കുറിച്ച് ആർക്കും ഒന്നും അറിയില്ല…
അയാൾ മ രി ച്ചു മാസങ്ങൾ കഴിഞ്ഞപ്പോഴാണ് അവളുടെ വയർ വീർത്തു വരുന്നുണ്ടെന്ന വിവരം ദിവാകരേട്ടൻ പറഞ് ഞാനറിഞ്ഞത്…
ഇരുളിന്റെ മറവിൽ ആരോ അവൾക്ക് നൽകിയ സമ്മാനം….

അച്ഛൻ മരിച്ചതിൽ പിന്നെ, ഇന്ന് വരെ അവൾ ആരോടും മിണ്ടുന്നതു ഞാൻ കണ്ടിട്ടില്ല..
എപ്പോഴും വല്ലാത്ത ഗൗരവമാണ് സഹതാപത്തിന്റെ നോട്ടം പോലും അവൾക്ക് വെറുപ്പാണ്…
അകെ വല്ലതും പറയുന്നത് ദിവാകരേട്ടനോട്‌ മാത്രമാണ്…
ഒരു പക്ഷേ പ്രായം കൊണ്ട് അവൾക് അച്ഛനായി തോന്നിക്കാണും..

ആ കുഞ്ഞിനോട് പോലും അവൾ കരുണകാണിക്കാറില്ല…അത്‌ കൊണ്ട് തന്നെ അവന്റെ വളർച്ച പോലും എന്റെയും ദിവാകരേട്ടന്റെയും ഇടയിലായിരുന്നു…
ഒന്നും പറയാതെ ഞങ്ങൾക്ക് നടുവിൽ ഒരു പായയിൽ അവനെ കിടത്തി അവൾ നടന്നകലും….
ഞങ്ങൾ ഒന്നും പറയാറുമില്ല…

ആരോരും ഇല്ലാത്ത ഒരു പെൺകുട്ടിയുടെ നിസ്സഹായതയായേ ഞങൾ അതിനെ കണ്ടിട്ടുള്ളു…
അതിലൂടെ ഞങ്ങൾക്കിടയിൽ അവളോട് അറിയാതെ തന്നെ ഒരാത്മബന്ധം ഉടലെടുക്കുകയായിരുന്നു…
അവൻ ആദ്യമായി രുചിയറിഞ്ഞത് ദിവാകരേട്ടന്റെ നാരങ്ങയുടേതായിരുന്നു…
വിശന്നു കരയുന്ന അവനെ സമാദാനിപ്പിക്കാൻ ഞങ്ങൾ കണ്ടെത്തിയ വഴി…

പിന്നെ ഉണ്ണിക്കുട്ടൻ എന്ന അവന്റെ പേര് പോലും ഞാൻ നൽകിയ ദാനമായിരുന്നു ….
ഒരു പക്ഷേ ഇരുട്ടിൽ ചതഞ്ഞരഞ്ഞു പോയ അവളുടെ സ്വപ്നങ്ങളുടെ വിഴുപ്പായിട്ടാവും തന്റെ ഉദരത്തിൽ പിറന്ന ആ കുഞ്ഞിനെ പോലും അവൾ വെറുത്തു പോയത്..

അതുമല്ലെങ്കിൽ തന്റെ നിസ്സഹായത മുതലെടുത്ത മനുഷ്യമൃഗതോടുള്ള അടങ്ങാത്ത പക…
അല്പനിമിഷത്തിനകം കുടിലുനുള്ളിൽ നിന്ന് അബ്‌ദുവേ എന്ന നിലവിളിയോടെ ദിവാകരേട്ടൻ പുറത്തേക്ക് ഓടുന്നത് കണ്ട് വെപ്രാളത്തോടെ ഞാനും അങ്ങോട്ട് കുതിച്ചു..
നിലത്ത് നിശ്ചമായി കിടക്കുന്ന അവൾ. തൊട്ടിലിൽ നിന്ന് നിലവിളിക്കുന്ന കുഞ് ഒരു നിമിഷം ഞാനും പകച്ചു പോയി…

പോയി…നിരാശയോടെ ദിവാകരേട്ടൻ എന്റെ മുഖത്തു നോക്കിയത് പറയുമ്പോൾ എവിടൊക്കെയോ എനിക്കും വേദനിച്ചു…

കാരണം അരുമല്ലെങ്കിലും ഹൃദയം കൊണ്ട് ഞങ്ങൾക്കവൾ ആരൊക്കയോ ആയിരുന്നു..
ഇനിയൊരു പക്ഷേ ഈ നശിച്ച ലോകത്തിലെ ദുരിതങ്ങൾക്കിടയിൽ നിന്ന് അവൾ സ്വയം ഓടിയകന്നതാവുമോ ..

അതെല്ലെങ്കിൽ ചെറുത്ത് നിൽപ്പിനിടയിൽ ആരുടെയെങ്കിലും കരുത്തുറ്റ കൈകൾ അവളെ നിശ്ചലമാക്കിയതാവും… .

പാവം… ഒരുപാട് അനുഭവിച്ചു…വിടരും മുമ്പേ കൊഴിഞ്ഞു പോകാനാകും അതിന്റെ യോഗം…
ഒന്നുമറിയാതെ അമ്മയുടെ ചൂടിന് വേണ്ടി നിലവിളിക്കുന്ന ആ കുഞ്ഞിനെയെടുത്ത് ഞാനെന്റെ നെഞ്ചോടു ചേർത്തു..

ദിവാകരേട്ടാ…. പോലീസിനെ അറിയിക്കണ്ടേ..മ്മ്….അദ്ദേഹം പതിയെ മൂളുക മാത്രം ചെയ്തു.

എന്നിട്ട് ഉണ്ണിയുടെ നെറുകയിൽ പതിയെ ഒന്ന് തലോടിക്കൊണ്ട് പുറത്തേക്ക് നടന്നു..ആ കണ്ണുകളിലെ നനവ് പതിയെ എന്നിലും ഒരു നോവുണർത്തി…അവനുമായി ഞാൻ പതിയെ എന്റെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നു…എന്റെ കണ്മുന്നിലായിരുന്നു ഇവൻ ജനിച്ചതും വളർന്നതും..

അവൻ ആദ്യമായി പിച്ച വെച്ചത് പോലും എന്റെകളിപ്പാട്ടങ്ങളുടെഅദ്‌ഭുതങ്ങൾക്കിടയിലേക്കായിരുന്നു..പക്ഷേ ഇനി മുതൽ അവനില്ല എന്നോർക്കുമ്പോൾ….ഇനിയിപ്പോ പോലീസ് വരും അവകാശികളില്ലാത്ത അവനെ
ഏതെങ്കിലും അനാഥലയത്തിന് കൈമാറും..ഓർക്കുമ്പോൾ നെഞ്ചോന്നുലഞ്ഞു…

അവനെന്റെ നെഞ്ചോടു ചേർന്നുറങ്ങുന്നത് കണ്ടപ്പോൾ എന്തോ അവനെ പറിച്ചെറിയാൻ വയ്യാത്തത് പോലെ…വൈകാതെ പോലീസെത്തി ആളും ബഹളവുമൊക്കെയായി…
ദിവാകരേട്ടൻ ആൾക്കൂട്ടത്തിനിടയിലാണ്..
ഇടക്കിടെ എന്നെ തിരിഞ്ഞു നോക്കി കൊണ്ടിരിക്കുന്നുണ്ട്…..

ഇത്തവണ ഞാൻ പതിയെ ദിവാകരേട്ടനോട് ഒന്നിവിടം വരെ വരാൻ കണ്ണ് കൊണ്ട് ഒരു
സൂചന നൽകി…ദൃതിയിൽ ആ പാവം ഓടിയെത്തി..ദിവാകരേട്ടാ…

എന്താ അബ്ദു….പറയുന്നത് തെറ്റാണൊന്ന് അറിയില്ല..എങ്കിലും ചോദിക്കുവാ…ഇവനെ ഞാൻ കൊണ്ട് പോയ്ക്കോട്ടെ..

അത്‌ കേട്ടതും ദിവാകരേട്ടൻ ഒന്ന് ഞെട്ടി..അബ്ദു എന്താ ഈ പറയണേ…പോലീസ്കാർ സമ്മതിക്കുന്നു തോന്നുന്നുണ്ടോ..

അതും അല്ലാ ഈ ദാരിദ്ര്യത്തിനിടയിൽ ഇവൻ കൂടി നിനക്കൊരു ബാധ്യത ആവില്ലേ..
ഇപ്പൊ ഇവനെ പിരിയാനുള്ള മടി കൊണ്ട് നിനക്ക് ഇങ്ങനെ ഒക്കെ തോന്നും
പക്ഷേ പിന്നീട് തനിക് വേണ്ടായിരുന്നു എന്ന് തോന്നിപോയാലോ..
നിന്റെ ഭാര്യ സൽമാ ഇവനെ സ്വീകരിക്കുമെന്ന് തോന്നുന്നുണ്ടോ….
അത്‌ വേണ്ടാ അബ്ദു അവൻ എവിടേലും പൊയ്ക്കോട്ടേ…

എങ്ങനെയെങ്കിലും വളർന്നോട്ടെ…ഇടറുന്ന ശബ്ദത്തോടെ ദിവാകരേട്ടൻ അത്‌ പറയുമ്പോഴും എനിക്കറിയാം അവനെ പിരിയുന്നത് എന്നെക്കാൾ വേദനയാണ് ദിവാകരേട്ടനെന്ന്…
ഇല്ലാ ദിവാകരേട്ടാ..
ഇവനെ ഞാൻ നോക്കിക്കോളാം എന്റെ സ്വന്തം മോനെ പോലെ…

ഇപ്പോ നമുക്ക് മാത്രേ അറിയൂ അവൾക്കൊരു മകനുണ്ടെന്ന്…മറ്റാരും അവളെ ശ്രദികുക പോലും ചെയ്തിട്ടുണ്ടാവില്ല…പോലീസ് ഒന്നും അറിയണ്ട…

ദയവ് ചെയ്തു ദിവാകരേട്ടൻ സമ്മതിക്കണം എനിക് വേണം ഇവനെ…
എന്നോട് എന്ത് പറയുമെന്നറിയാത്തത് കൊണ്ടാവും കയ്യിലെ തോർത്ത്‌ മുണ്ട് കൊണ്ട് മുഖം അമർത്തി തുടച്ചു ദിവാകരേട്ടൻ വീണ്ടും ആൾക്കൂട്ടത്തിനിടയിലേക്ക് നടന്നത്…
ഞാൻ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി…

ഇപ്പോഴും ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്….വെളുത്തു തുടുത്ത അവന്റെ കവിളിൽ ഞാൻ പതിയെ ഒന്ന് തലോടി…..രാത്രി മുഴുവൻ അവൻ കരഞ്ഞു കാണുമോ..പാവം തളർന്നുറങ്ങുകയാവാം…

ഇനി ചിലപ്പോൾ എനിക്കിവനെ ഇങ്ങനെ ചേർത്തു പിടിക്കാൻ കഴിഞ്ഞില്ലെങ്കിലോ..
ഉറങ്ങട്ടെ ഇനിയുള്ള രാത്രികൾ, ഒരു പക്ഷേ അവന്ന് ഉറങ്ങാൻ കഴിഞ്ഞില്ലെങ്കിലോ…
നിമിഷങ്ങൾ മണിക്കൂറുകളായി കടന്നു പോയി..പതിയെ ആൾക്കൂട്ടം അകലാൻ തുടങ്ങി…

ആംബുലൻസ് നിശബ്ദമായി കടന്നു പോയി..ഇനി ഇവന്റെ ഊഴമാണ് ഇനി ആരെങ്കിലും കടന്നു വരും..ഇവനെ എന്റെ നെഞ്ചിൽ നിന്നും പറിച്ചെടുക്കും…ഒരു പക്ഷേ അപരിചിതരെ കണ്ട് അവൻ അലറിക്കരിയുമായിരിക്കും..

എന്റെ കണ്ണുകൾ നിറഞ്ഞോ അറിയില്ല..കണ്ണുകൾ ഇറുകെ അടച്ചു അവസാനമായി ഞാൻ അവന്റെ നെറുകയിൽ ഗാഢമായി ഒന്ന് ചുംബിച്ചു..
മുന്നിൽ ആരോ വന്ന് നിൽക്കുന്നു..അവന്ന് വേണ്ടിയാവും…

ഞാൻ പതിയെ അവനെ എന്റെ നെഞ്ചിൽ നിന്നും പകുത്തു മാറ്റാൻ ശ്രമിച്ചു…
അബ്ദു…. പതിഞ്ഞ ആ സ്വാരം ദിവാകരേട്ടന്റെതായിരുന്നു…
ഞാൻ പതിയെ ആ മുഖതേക്ക് നോക്കി..
അല്ലെങ്കിലും ആർക്കാടോ തെരുവിലെ സന്തതികളുടെ കണക്കറിയേണ്ടത്..

ഇനി ഏതേലും മോർച്ചറിയിൽ തണുത്തു വിറങ്ങലിച്ച കുറേ ദിവസങ്ങൾ അത്‌ കഴിഞ്ഞാൽ അജ്ഞാത ശവങ്ങളുടെക്കുട്ടത്തിൽ ഒരു പിടി ചാരം തീർന്നു അവളുടെ ജന്മം….
ഇവനെങ്കിലും രക്ഷപ്പെടട്ടെ…കൊണ്ട് പൊയ്ക്കോ നീനിന്റെ മകനായിട്ട്….

അത്‌ കേട്ടതും എന്നിൽ വല്ലാത്തൊരാനന്ദം പോലെ…പിന്നെ ഒന്നും ആലോചിച്ചില്ല അവനെയും കൊണ്ട് ഞാൻ ഓടുകയായിരുന്നു..
നിധി കിട്ടിയ ഭൂതത്തേ പോലെ…
പക്ഷേ വീടടുക്കുംതോറും വല്ലാത്തൊരു ഭയം എന്നെ കടന്നു പിടിച്ചു…
സൽമാ അവളിതുൾക്കൊള്ളുമോ..
തെരുവിൽ കിടന്ന ഏതോ ഒരു തമിഴ് സ്ത്രീയിൽ ജനിച്ച കുഞ്ഞു..
അതും വിഴച്ചു പെറ്റവളെന്ന ദുഷ്പ്പേരുള്ളവളുടെ..

ഉള്ള ദാരിദ്ര്യത്തിന്റെ പങ്കു പറ്റാൻ വന്നതാണെന്ന് പറഞ്ഞു ഇനി ഇവനെ ആട്ടി അകറ്റുമോ…
റബ്ബേ അർഹിക്കാത്ത ആഗ്രഹമായി പോകുമോ എന്റേത്…മക്കൾ അവർ ഇവനെ സ്വീകരിക്കുമോ…അടുക്കുന്തോറും ഉള്ളിലെ ഭയം കൂടി കൂടി വന്നു…

കൈ കുഞ്ഞുമായി നടന്നു വരുന്ന എന്നെ ആകാംഷയോടെ നോക്കി നിൽക്കുന്ന അവളോട് കൂടുതലൊന്നും പറയേണ്ടി വന്നില്ല..ഒരു ശ്വാസമെടുപ്പിന്റെ വേഗതിയിൽ പറഞ്ഞു തീർത്തപ്പോഴേക്കും അവളാ കുഞ്ഞുമായി അകത്തേക്ക് നടന്നു കഴിഞ്ഞിരുന്നു..

ആമിനക്കുട്ടി തൊട്ടിലിന്റെ അറ്റം പിടിച്ച് നീളത്തിൽ താരാട്ടു പാടുന്നുണ്ട്…
ചിലപ്പോൾ അവൾൾക്കിന്ന് ഉറക്കമില്ലാത്ത രാത്രിയാവും എങ്കിലും അവളുടെ മുഖത്ത് വല്ലാത്തൊരാനന്ദം….ഒരു കുഞ്ഞനുജനെ കിട്ടിയത് കൊണ്ടാവും…സൽമാ..നിനക്ക് ദേഷ്യം തോന്നുന്നുണ്ടോ എന്നോട്..

അവനെ വഴിയിലുപേക്ഷിക്കാൻ തോന്നിയില്ല..അതാ ഞാൻ…അവളുടെ തലയിൽ പതിയെ തലോടിക്കൊണ്ട് ഞനവളോട് ചോദിച്ചു…
ഇല്ലിക്കാ…എത്തീമക്കളുടെ കണ്ണീരിയോപ്പിയപെരുത്ത് കുലിയുണ്ടെന്ന് എന്റെ ഉമ്മാമ്മ എപ്പോഴും പറയുമായിരുന്നു…

അവൻ കുഞ്ഞല്ലേ ഇക്കാ..ഈ ലോകമെന്തന്നറിയാത്തതൊരു പൈതൽ..
ഞാനെന്തിനവനെ പഴിക്കണം…ഒരിക്കൽ ഈ ഞാനും ഒരേത്തീമായിരുന്നില്ലെഅവന്റെ വേദന മറ്റാരേക്കാളും എനിക്കറിയാം.

ഇന്ന് മുതൽ അവൻ എന്റെയും കൂടെ മകനാണ്…
എല്ലാം കേട്ട് കൊണ്ട് നിശബ്ദതമായി നിന്നിരുന്ന ആമിന പെട്ടന്നാണ് ആ ചോദ്യം എന്നോട് ചോദിച്ചത്…
എന്നാ നമ്മക്ക് ഇവന്റെ പേരൊന്നു മാറ്റിയാലൊ
ഉപ്പച്ചി… ആ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം ഞാൻ പകച്ചു…

പിന്നെ പതിയെ അവളോട് പറഞ്ഞു..വേണ്ടാ ആമിന…പേരെന്തായാലും അവൻ ആമിനക്കുട്ടിയുടെ അനിയൻ ആവാതിരിക്കില്ലല്ലോ..അവൻ വളരട്ടെ ഒരു നല്ല മനുഷ്യനായി..എന്നിട്ടവൻ തീരുമാനിക്കട്ടെ…

പേരെന്ത് വേണമെന്ന്…അതുവരെ അവൻ നമ്മുടെ ഉണ്ണികുട്ടനാണ്…ആമിനക്കുട്ടിയുടെ സ്വന്തം ഉണ്ണിക്കുട്ടൻ..അത്‌ കേട്ടതും അവൾ പതിയെ പുഞ്ചിരിച്ചു
എന്നിട്ടവൾ വീണ്ടും അവനു വേണ്ടി പാടി തുടങ്ങി…

Share this on...