അമ്പിളി ദേവിയുടെ ആൺ മക്കൾ കൊറ്റൻകുളങ്ങര ദേവിക്ക് മുൻപിൽ സുന്ദരികളായപ്പോൾ.

in Uncategorized 32 views

മീരയുടെ ദു:ഖവും മുത്തുവിൻ്റെ സ്വപ്നവും എന്ന സിനിമയിലെ ഒറ്റ കഥാപാത്രം കൊണ്ട് ഏവരുടേയും ഹൃദയത്തിൽ കയറിപ്പറ്റിയ നടിയാണ് അമ്പിളിദേവി. പിന്നീടങ്ങോട്ട് അമ്പിളിയുടെ നാളുകൾ തന്നെയായിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരു പോലെ തിളങ്ങിയ ദിവസങ്ങളായിരുന്നു അമ്പിളിയുടെ ജീവിതത്തിൽ പിന്നീടങ്ങോട്ട് ഉണ്ടായിരുന്നത്. അമ്പിളിയുടെ അഭിനയമികവ് കൊണ്ട് മാത്രമാണ് എല്ലാ കഥാപാത്രങ്ങളും അവരുടെ കയ്യിൽ സുരക്ഷിതം ആകുന്നതും.

നൃത്തത്തിൽ കൂടുതൽ മികവ് തെളിയിച്ച താരം സ്കൂൾ കലോത്സവങ്ങളിൽ നിറസാന്നിധ്യം തന്നെയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഇപ്പോൾ വീണ്ടും മിനിസ്ക്രീനിലേക്ക് അമ്പിളി തിരിച്ചെത്തിയത്. അമ്പിളിയുടെ വിശേഷങ്ങളെല്ലാം തന്നെ ആരാധകർക്ക് വളരെ പ്രിയമാണ്. അമ്പിളിയും ആദിത്യനുമായുള്ള വിവാഹം ഒക്കെ വലിയ വിവാദത്തിലാണ് കലാശിച്ചത്. അമ്പിളിക്ക് രണ്ട് ആൺമക്കൾ ആണുള്ളത്. ആദ്യത്തെ മകൻ്റെ പേര് അമർനാഥ് എന്നാണ്. രണ്ടാമത്തെ മകൻ്റെ പേര് അർജുൻ.

ആദിത്യനിൽ അമ്പിളിക്ക് ഉണ്ടായ രണ്ടാമത്തെ മകനാണ് അർജുൻ എന്ന് പറയുന്നത്. ആദിത്യൻ അമ്പിളിയെ വിട്ടു പോയിട്ടും ഈ മകൻ ഇപ്പോഴും അമ്പിളിയുടെ കൂടെയാണ് ജീവിക്കുന്നത്.ഈ രണ്ട് മക്കളുടെയും അമ്പിളിയുടെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും ആരാധകരിലേക്ക് എത്താറുണ്ട്. ആരാധകർക്ക് എന്നും പ്രിയപ്പെട്ടവർ തന്നെയാണ് ഈ കുടുംബം എന്ന് പറയുന്നത്. ഇപ്പോഴിതാ അമ്പിളി പങ്കുവെച്ച് പുതിയ ഒരു ചിത്രമാണ് വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വലിയ ദൈവവിശ്വാസിയാണ് അമ്പിളി.

ഇപ്പോഴിതാ മക്കളുമായി പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു.രണ്ട് ആൺമക്കളെയും പെൺകുട്ടികളുടെ വേഷത്തിൽ ആക്കി കൊണ്ട് കൊറ്റൻകുളങ്കര ദേവിക്ക് മുൻപിൽ സുന്ദരികളാക്കി എന്നുള്ള ഒരു ക്യാപ്ഷനോടെയാണ് അമ്പിളി തൻ്റെ മക്കളുടെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കൊറ്റൻകുളങ്കര ദേവീ ക്ഷേത്രത്തിൽ വച്ച് ആൺമക്കളെ പെൺവേഷം കെട്ടി ദേവിയുടെ മുൻപിൽ താലപ്പൊലി കൊണ്ടുവന്നിരിക്കുകയാണ് അമ്പിളിദേവി. എല്ലാവരും വളരെ അതിശയത്തോടു കൂടിയാണ് ഈ ചിത്രത്തെ നോക്കി കാണുന്നത്.

അത്രയധികം സൗന്ദര്യം ആണ് അമ്പിളിയുടെ രണ്ട് മക്കൾക്കും ഉള്ളത് എന്നാണ് പറയുന്നത്. അമ്പിളിയുടെ അതെ കണ്ണുകളാണ് മൂത്തമകനും കിട്ടിയിരിക്കുന്നതെന്നാണ് ആരാധകർ പറയുന്നത്. ചിത്രം കണ്ടിട്ട് ഇത് ആൺമക്കളാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല, പെൺമക്കൾ തന്നെയാണെന്ന് വിശ്വസിക്കാനേ കഴിയുന്നുള്ളൂവെന്നാണ് അമ്പിളിയുടെ ആരാധകർ പറഞ്ഞിരിക്കുന്നത്. മൂത്തമകൻ എന്ത് തന്നെയായാലും സുന്ദരിയായി മാറിയപ്പോൾ അമ്മയുടെ അതേ മുഖം തന്നെയാണ് മൂത്ത മകനെന്നും ആരാധകർ പറയുന്നുണ്ട്. രണ്ട് കുഞ്ഞുങ്ങളെയും നെഞ്ചോട് ചേർത്ത് വച്ചിരിക്കുന്ന അമ്പിളിയുടെ ഈ ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായി മാറിയിരിക്കുകയാണ്.

Share this on...