അഞ്ചാം മാസം നടി പങ്കുവെച്ചത് അപൂർവ്വ ചിത്രം.

in Uncategorized 53 views

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മൃദുല വിജയ്. മലയാളികൾക്ക് നെഞ്ചിലേറ്റാൻ ആയി ഒരുപിടി നല്ല കഥാപാത്രങ്ങളെയും മൃദുല വിജയ്ന് നൽകാൻ സാധിച്ചിട്ടുണ്ട്. സീരിയൽ നടനായ യുവയുമായുള്ള വിവാഹശേഷവും സീരിയലിൽ തുടർന്നുവെങ്കിലും, താനൊരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷവാർത്ത അറിയിച്ചു കൊണ്ട് തൽക്കാലം അഭിനയ ലോകത്തിൽ നിന്നും മാറി നിൽക്കുന്നു എന്ന് പ്രേക്ഷകരെ അറിയിച്ചുകൊണ്ട് മൃദുല വിജയ് എത്തിയിരുന്നു. അതിനുശേഷം മിനിസ്ക്രീനിൽ മൃദുല സജീവമല്ലെങ്കിലും, സോഷ്യൽ മീഡിയ പേജിലൂടെ തൻ്റെ വിശേഷങ്ങൾ എല്ലാം തന്നെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുമുണ്ട്. മൃദുലയുടെയും യുവയുടെയും വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്.

അതുകൊണ്ടുതന്നെ മൃദുല പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ നിമിഷനേരംകൊണ്ട് പ്രേക്ഷകർ വൈറലാക്കി മാറ്റാറുമുണ്ട്. മൃദുലയുടെ ചേച്ചി പാർവതി ഒരു കുഞ്ഞിന് ജന്മം നൽകി എന്നുള്ള വാർത്ത പങ്കുവെച്ചുകൊണ്ട് മൃദുല മുമ്പ് എത്തിയിരുന്നു. ഇനി മൃദുലയും ഇതുപോലെ ഒരു കുഞ്ഞിന് ജന്മം നൽകി എന്ന വാർത്തയുമായി വരാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. മൃദുലയുടെ വിവാഹം മുതൽ ഇന്നു വരെയുള്ള എല്ലാ ചെറിയ ചെറിയ വിശേഷങ്ങളും മൃദുല പ്രേക്ഷകരുമായി പങ്കുവച്ച് എത്താറുണ്ട്. ഇപ്പോൾ മൃദുല തൻ്റെ അഞ്ചാം മാസത്തെ ഫോട്ടോയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവ യുടെ അമ്മയും ഒത്തുള്ള ഈ ഫോട്ടോ പ്രേക്ഷകർ ഹൃദയത്തിലേറ്റാൻ ഒരു കാരണവുമുണ്ട്.

അമ്മായിഅമ്മ കൃഷ്ണനാട്ടം പെർഫോം ചെയ്യുന്നതിനോടൊപ്പം മൃദുല അനുഗ്രഹം വാങ്ങാൻ നിൽക്കുന്ന ഒരു ഫോട്ടോയാണ് മൃദുല തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച് എത്തിയത്. ഇങ്ങനെ അഞ്ചാം മാസത്തിൽ അമ്മായിഅമ്മയുടെ അനുഗ്രഹം വാങ്ങിക്കുന്ന മൃദുലയുടെ ഈ ഒരു ഫോട്ടോ പ്രേക്ഷകർ ഹൃദയത്തിലാണ് ഏറ്റിയത്. ഈ ഫോട്ടോ പങ്കുവെച്ച് നിമിഷനേരം കൊണ്ട് തന്നെ വൈറൽ ആയി മാറുകയും ചെയ്തു.
All rights resevred News Lovers.

Share this on...