അച്ഛൻ മ,രി,ച്ച,പ്പോൾ ബോഡിയുടെ ഒപ്പം അമ്മയെയും പൂട്ടിയിട്ടു വീട്ടിൽ വരുന്ന നടത്തിയ മകന് സംഭവിച്ചത്

in Story 624 views

സേവിച്ചാ….. മക്കളെ കതക് തുറക്കെടാ …… അമ്മച്ചിയാടാ.. വിളിക്കുന്നേ…മക്കളേ….
ടീ…റോസമ്മേ…. പോയി കതക് തുറക്കെടീ….ഹ്ഹോ…. തല പെരുക്കുന്നത് പോലെ …. രാത്രിയിലെ കെട്ടു വിട്ടിട്ടില്ല……..റോസമ്മ ചെരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു എന്നെക്കൊണ്ട് വയ്യ നിങ്ങടെ അമ്മച്ചിയല്ലേ… പോയി തുറന്നോ…..ഈ.. കൊച്ചു വെളുപ്പാൻ കാലത്ത് അമ്മച്ചിക്ക് എന്തിന്റെ….കേടാ….എന്നതാ…. അമ്മച്ചി……

എടാ…. മക്കളേ അപ്പച്ചൻ വിളിച്ചിട്ട് മിണ്ടുന്നില്ല…ഈ അമ്മച്ചിയുടെ ഒരു കാര്യം…വാ… നോക്കാം.
സേവിച്ചൻ അമ്മച്ചിയുടെ കൂടെ പോയി….അപ്പച്ചാ…. എണീക്ക് അപ്പച്ചാ….. ഇല്ല…. വിളിച്ചിട്ട് മിണ്ടുന്നില്ല….

സേവിച്ചൻ കയ്യിൽ പിടിച്ചു നോക്കി അനക്കമൊന്നുമില്ല…സേവിച്ചൻ സണ്ണി കുട്ടിയുടെ മുറിയിലേക്ക് പോയി..,സണ്ണി കുഞ്ഞേ…….ഡാ….മക്കളെ…..വാതില് തുറക്കടാ….ഗുഡ്മോണിങ് അപ്പച്ചാ…..

ങ്ഹാ …. ഗുഡ് മോർണിംഗ്…എന്നതാ.. അപ്പച്ചാ കാര്യം….ഡാ… മോനെ വല്യപ്പച്ചൻ….. വല്യപ്പച്ചൻ നീ ഒന്ന് വന്നു നോക്കിയേ….. കർത്താവ് വിളിചൂന്ന്തോന്നുന്നു.ങ്ഹാ…. നെഞ്ചിൽ വെച്ച് നോക്കണ കുഴലും എടുത്തോ …..നീയും ….ഒരു കുട്ടി ഡോക്ടർ അല്ലേ..
സണ്ണി സ്തെതസ്കോപ്പുംഎടുത്തു അപ്പച്ചന്റെ കൂടെ പോയി .എന്റെ പൊന്നു മക്കളെ……. വല്യപ്പച്ചന്റെ കിടപ്പ് കണ്ടോ….

വല്യമ്മച്ചി ഒച്ച വെക്കണ്ട ഞാൻ നോക്കട്ടെ….സണ്ണി പരിശോധിച്ചു……ഇതിപ്പം മ,ര,ണം നടന്നിട്ട് കുറേ സമയമായി….. രാത്രിയിലെങ്ങാനുംആയിരിക്കും.സേവിച്ചാ… അപ്പച്ചനെ നമുക്ക് ആശുപത്രിയിലേക്ക് കൊണ്ടു പോകാം….എന്തിന്….. മ,രി,ച്ചൂ,ന്ന്

സണ്ണി കുഞ്ഞ് പറഞ്ഞില്ലയോ…..അവനും കുട്ടി ഡോക്ടർ അല്ലേ…

നീ….വാടാ ….മക്കളേ …രാവിലത്തെ ഉറക്കവും പോയി…കരച്ചിലും ബഹളവും കേട്ട് റോസമ്മ എഴുന്നേറ്റു കണ്ണും തിരുമ്മിക്കൊണ്ട് താഴേക്ക് വരുന്നുണ്ടായിരുന്നു.ടീ……അപ്പച്ചൻ പോയി…. കർത്താവിൻറെ അടുക്കലേക്ക്….. ന്റെ…കർത്താവേ ……നിനക്ക് നല്ല ബുദ്ധി തോന്നിയല്ലോ …. റോസമ്മ മുകളിലേക്ക് നോക്കി കുരിശു വരച്ചു.

പക്ഷേ പെട്ടെന്ന് മുഖത്തെ ചിരി മങ്ങി.ഇന്ന് രാത്രി എല്ലാവരെയും ക്ഷണിച്ചല്ലോ……………………..ഈശോയെ
റോസമ്മേ ഞാൻ പള്ളീല് വിളിച്ചു വിവരം പറയാം….ദേ …..മനുഷ്യാ നിങ്ങളെന്തിനുളള പുറപപാടാ…..
അച്ഛനെ വിളിച്ചു പറയാൻ…..

അപ്പൊ…. ഇന്നത്തെ റിസപ്ഷൻ……അതിപ്പം എങ്ങനെയാ…..

അപ്പച്ചൻ മ രി ച്ചു കിടക്കുമ്പോൾ…..ദേ……മനുഷ്യാ….. ഞാനൊരു കാര്യം പറയാം…… ഒന്നും രണ്ടുമല്ല ഇരുപത് ലക്ഷത്തിന്റെ ഫ്ലാറ്റാ നമ്മുടെ കൊച്ചിന് റിയാലിറ്റി ഷോയിലൂടെ കിട്ടിയിരിക്കുന്നത് നാട്ടുകാരുടെയും കുടുംബക്കാരുടേം മുന്നിൽ ഷൈൻ ചെയ്യാൻ പറ്റുന്ന അവസരാ……

നിങ്ങളായിട്ട് അതില്ലാതാക്കണ്ട..ഞാൻ സമ്മതിക്കില്ല…പിള്ളേരുടെ ഫ്രണ്ട്സിനെ ഒക്കെ വിളിച്ചതാ …..

ഞാനാണെങ്കിൽ പത്ത് പവന്റെ ഒരു പുതിയ നെക്ലേസും പതിനഞ്ചായിരം രൂപയുടെ ഒരു സാരിയും വാങ്ങിച്ചതാ…. ഈ പരിപാടിക്ക് വേണ്ടി…..
നിങ്ങടപ്പച്ചൻ മരിച്ചൂന്ന്… കരുതി റിസപ്ഷൻ മാറ്റി വെക്കാനൊന്നും പറ്റത്തില്ല.
അമ്മച്ചി പറയുന്നതിലും കാര്യമുണ്ട് അപ്പച്ചാ…. എന്റെ ഫ്രണ്ട്സ് ഒക്കെ ഉച്ച കഴിയുമ്പോഴേക്കും എത്തും….

വെറുതെ റോസ് മോൾടെ സന്തോഷം തല്ലിക്കെടുത്തണ്ടപ്പച്ചാ….. മരിച്ചവരു മരിച്ചു . സണ്ണി പറഞ്ഞു.
കണ്ടോ…. അവന് വിവരോണ്ട് നിങ്ങളെപ്പോലെ അല്ല…..എന്നാ നിങ്ങടമ്മച്ചിയോട് പോയി പറഞ്ഞേക്ക്…. റിസപ്ഷൻ കഴിയണം വരെ മുറീന്ന് പുറത്തിറങ്ങരുതെന്ന്…റോസമ്മേ….. ഞാൻ…. ഞാനെങ്ങനെ യാ….. അമ്മച്ചി യോട്…… ഇക്കാര്യം..എന്നാ ഞാൻ പറയാം……

റോസമ്മ അമ്മച്ചീടെ മുറിയിലേക്ക് നടന്നു….

മോളെ…. റോസമ്മേ….. അപ്പച്ചന്റെ കിടപ്പ് കണ്ടോ ടീ……..,ഒച്ച വെക്കണ്ട …. ഒച്ച വച്ചു നാട്ടുകാരേക്കൂടി അറിയിക്കേണ്ട.മരിച്ചവര് മരിച്ചു
കരഞ്ഞൂന്ന് വെച്ച് തിരിച്ചു വരാനൊന്നും പോന്നില്ലല്ലോ…..

അപ്പച്ചൻ മരിച്ചൂന്ന് കരുതി വൈകിട്ടത്തെ പരിപാടി മാറ്റി വെക്കാനൊന്നും പറ്റത്തില്ല…..
റിസപ്ഷൻ കഴിയണം വരെ അമ്മച്ചിമുറീന്ന് പുറത്തിറങ്ങരുത് പറഞ്ഞേക്കാം……….റോസമ്മേടെ വർത്തമാനം കേട്ടപ്പോൾത്രേസ്യാമ്മ കരച്ചിലടക്കാൻ പാടുപെട്ടു.

റോസമ്മ പുറത്തിറങ്ങി മുറി പുറത്തു നിന്ന് പൂട്ടി.
അല്ലേ ടീ….. ഇവിടെ വരുന്നവരൊക്ക അപ്പച്ചനേം അമ്മയേംക്കുറിച്ച് അന്വേഷിക്കില്ലേ….
രണ്ടുപേരും വേളാങ്കണ്ണിയിൽ ധ്യാനം കൂടാൻ പോയതാന്ന് പറഞ്ഞാൽ മതി എല്ലാവരും വിശ്വസിച്ചോളും.
ത്രേസ്യാമ്മ ഓർത്തു തങ്ങളുടെ പഴയ കാലം ………….

അച്ചായനെ പ്രസവിച്ചപ്പഴേ അച്ചായന്റെ അമ്മച്ചി മരിച്ചതാ….പിന്നെ അപ്പച്ചനാ… വളർത്തിയത്
ഞങ്ങൾടെ കല്യാണത്തിന് രണ്ടുവർഷം മുൻപ് അപ്പച്ചനും പോയി….
പള്ളിയിലച്ഛൻ മുൻകൈയെടുത്താ ഞങ്ങടെ കെട്ട് നടന്നത്.

എന്നെ കെട്ടിക്കൊണ്ടിരുന്ന കാലത്ത് 20 സെൻറ് സ്ഥലോം ഒരു കൊച്ചു വീടും മാത്രേ ഉണ്ടായിരുന്നുള്ളൂ…..
അന്നൊക്കെ അച്ചായൻ എന്നും വെളുപ്പിനെ എഴുന്നേറ്റ് പള്ളിയിൽ പോയി വന്നിട്ട് …രാത്രീലെത്തെ പഴങ്കഞ്ഞിയും മീൻ കൂട്ടാനും കഴിച്ച് പറമ്പിലേക്ക് ഇറങ്ങിയാൽ പിന്നെ വൈകിട്ടേ വീട്ടീ കേറത്തുള്ളൂ….

പണീം കഴിഞ്ഞു കുളിച്ചേച്ച് വരുമ്പോഴേക്കും കപ്പയും മീൻ കറിയും നിർബന്ധാ…. അതും കഴിച്ചേച്ച് ഷാപ്പിലേക്ക് ഒരു പോക്കാ….ഷാപ്പീന്ന് ഒരു കുടം അന്തിക്കളളും കുടിച്ചു അങ്ങാടീന്ന് വീട്ടിലേക്കുളള സാധനങ്ങളും മേടിച്ചു വരണ വരവൊന്ന് കാണേണ്ടതാ….
പിന്നെ പാട്ടും മേളവും ഒന്നും പറയണ്ട.ഒക്കെ ഇന്നലെ കഴിഞ്ഞതു പോലുണ്ട്.

ഒരു വർഷം കഴിയുമ്പോഴേക്കും സേവിച്ചൻ പിറന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ മേരി കുഞ്ഞു വന്നുഅപ്പോഴേക്കും ഒരേക്കർ സ്ഥലം കൂടി വാങ്ങിച്ചിരുന്നു.പിന്നെയും അഞ്ചു കൊല്ലം കഴിഞ്ഞാ കുഞ്ഞുമോളെ പെറ്റത്……പെട്ടെന്ന് തെന്റ കയ്യിലുള്ള തോർത്ത് മുണ്ട് കൊണ്ട് ഔസേപ്പച്ചന്റെ മുഖം തുടച്ചു കൊണ്ട് പറഞ്ഞു……………..

ന്നാലും….. എന്നോടൊന്നും പറയാതെ പോയില്ലേ…. എന്റിച്ചായൻ ….ഇന്നലെ രാത്രി കൂടി പറഞ്ഞതാ ത്രേസ്യാ കൊച്ചേ ….എനിക്കിവിടെ മടുത്തു നമുക്ക് വല്ല വൃദ്ധസദനത്തിലും പോകാംന്ന്…. അവിടെ ആകുമ്പോൾപറമ്പിലൊക്കെ ഇറങ്ങി നടക്കാല്ലോ….

ത്രേസ്യാമ്മ പിന്നെയും ഓരോന്നോർത്ത് കൊണ്ടിരുന്നു….
സേവിച്ചനൊരു പത്ത് വയസ്സ് കാണും സ്കൂളിന്ന് വരുമ്പോൾ നല്ല പനി ഉണ്ടായിരുന്നു… രാത്രി 12 മണി കഴിഞ്ഞപ്പോൾ ചുട്ടുപൊള്ളുന്നു… അവനെ ചുമലിലിട്ട് പത്ത് 12 കിലോമീറ്റർ നടന്നു ആശുപത്രിയിലേക്ക്… ഒരാഴ്ച അവിടെ കിടന്നിട്ടാ സൂക്കേട് മാറിയത്……….
എന്നിട്ട് ഇപ്പോ…. ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞപ്പോ …… ത്രേസ്യാമ്മയ്ക്ക് കരച്ചിലടക്കാനായില്ല.

പിന്നെയും ഓരോന്നോർത്തിരുന്നു…സേവിച്ചൻ പത്താംക്ലാസിലെത്തിയ പ്പോഴേക്കും 2ഏക്കർ സ്ഥലവുംവാങ്ങി.

വീട് പുതുക്കി പണിതു.മൂന്നുപേരെയും അച്ചായനെ കൊണ്ടാവും വിധം പഠിപ്പിച്ചു.
പഠിത്തം കഴിഞ്ഞ ഉടനെ മേരികുഞ്ഞിനെ കല്യാണം കഴിപ്പിച്ച് അയച്ചു.
അങ്ങ് കാഞ്ഞിരപ്പള്ളിയിലാ അവളെ കെട്ടിച്ചു വിട്ടത്.

അതുകഴിഞ്ഞ് രണ്ടു വർഷം കഴിഞ്ഞപ്പോൾ കുഞ്ഞുമോളെ കെട്ടിച്ചയച്ചു .അവരങ്ങ് അമേരിക്കയിലാ…
അവരുടെ കെട്ടു കഴിഞ്ഞ ഉടനെ സേവിച്ചന്റേം കെട്ടു നടത്തി….
ആദ്യമൊക്കെ നല്ല സ്നേഹമായിരുന്നു റോസമ്മയ്ക്ക്……

സേവിച്ചന് സ്ത്രീധനായിട്ട് കിട്ടിയതൊക്കെ ബിസിനസ്സെന്നും പറഞ്ഞു അവനായിട്ട് കളഞ്ഞു.
അഞ്ചേക്കറിൽ ഓരോ ഏക്കർ വീതം മേരി കുഞ്ഞിനും കുഞ്ഞു മോൾക്കും എഴുതികൊടുത്തു.ബാക്കിയുണ്ടായി_രുന്നത് മൂന്ന് ഏക്കറും പുരയിടവുമാ..
ചെറുപ്പത്തിൽ സണ്ണി കുഞ്ഞിന് ഞങ്ങളെന്ന് വെച്ചാ ജീവനാ….

പിന്നെ സ്കൂളിൽ ചേർക്കാൻ ആയപ്പോൾ ഊട്ടിയിലുളള സ്കൂളിൽ ചേർത്തു.അവിടെ താമസിച്ചു പഠിക്കണംഅവധിക്ക് നാട്ടിൽ വന്നാൽ പിന്നെ പഴയ പോലെ മിണ്ടാതായി.

ഒരു ദിവസം സേവിച്ചൻ വന്നു പറഞ്ഞു അപ്പച്ചാ ടൗണിൽ ഒരു സ്ഥലം കണ്ടു വച്ചിട്ടുണ്ട് 50 സെൻറ് തീപിടിച്ച വിലയാണ് എൻ്റെ കയ്യിൽ കുറച്ചു കാശുണ്ട് ബാക്കി റോസമ്മേടെ വീട്ടിന്ന് തരാമെന്ന് പറഞ്ഞു.ഇനി വീട് വെക്കാൻ……

എന്തിനാ…. മോനെ…. ഇവിടെ വീടും സ്ഥലവും ഉള്ളപ്പോ…..
ഈ …പട്ടി കാട്ടില് സ്ഥലം ഉണ്ടായിട്ട് എന്തിനാ….. ടൗണിൽ ആണെങ്കിൽ… പിള്ളേര് വളർന്നുവരുവേല്ലേ….
നമുക്ക് അങ്ങോട്ട് പോകാം…. ഞാൻ ഇവിടെ താമസിക്കാൻ ഒന്നും പോകുന്നില്ല.
ഇത് വിൽക്കാൻ അപ്പച്ചൻ സമ്മതിച്ചില്ലേല്…. അവളുടെ വീട്ടുകാരോട് മുന്നിൽ ഞാൻ നാണം കേടും.ടൗണിലെടുക്കാൻ പോകുന്ന വീട് അപ്പച്ചന്റെ പേരിൽ എഴുതാമെന്നും പറഞ്ഞു …..

ഒരുപാടൊരുപാട് നിർബന്ധിച്ചിട്ടാ വീടും പുരയിടവും വിൽക്കാൻ ഇച്ചായൻ സമ്മതിച്ചത്.
പക്ഷേ പുതിയ വീടിൻെറ പണി കഴിഞ്ഞപ്പോഴേക്കും സ്ഥലവും വീടും റോസമ്മേടെ പേരിലേക്ക് മാറ്റിയിരുന്നു.ഇവിടെ താമസിക്കാൻ തുടങ്ങിയപ്പോഴേക്കും റോസമ്മേടെ മട്ടുമാറി.
വലിയ വീടൊക്കെ വെച്ചപ്പോൾ ഒരു കാർ വാങ്ങാൻ റോസമ്മ വാശിപിടിച്ചു.
50 സെൻറ് സ്ഥലത്തീന്ന് 20 സെൻറ് സ്ഥലം കൊടുത്ത് ഒരു കാറും വാങ്ങിച്ചു.

വലിയ വീട് ഒക്കെ വെച്ച് കാറൊക്കെ വാങ്ങിയപ്പോൾ പുതിയ പുതിയ ബന്ധുക്കളൊക്കെ വന്നു അതോടെ ഇച്ചായൻ പറമ്പിൽ പണിയെടുക്കുന്ന തൊക്കെ അവർക്ക് കുറച്ചിലായി.
കുഞ്ഞുങ്ങൾ അവധിക്കു നാട്ടിൽ വന്നാൽ .. ഞങ്ങളുടെ മുറിയിലേക്ക് വരുന്നത് പോലും വിലക്കി….
പുറത്ത് വണ്ടികൾ വരുന്ന ശബ്ദം കേട്ടുറോസമ്മ ചിന്തയിൽ നിന്നും ഉണർന്നു…..

ആളുകളെത്തി തുടങ്ങിയല്ലോ….അപ്പച്ചൻ മ രി ച്ചു കിടക്കുമ്പോൾ തന്നെ ഇവിടെ ആഘോഷങ്ങൾ നടത്തണോ….എൻെറ കർത്താവേ…..അപ്പോഴേക്കും പണിക്കാരത്തി പെണ്ണ് ഒരു പാത്രത്തിൽ ഭക്ഷണം കൊണ്ടു വച്ചിട്ട് പോയി.അകത്തുനിന്നും ബഹളമൊക്കെ കേൾക്കാൻ തുടങ്ങി….
റോസമ്മയുടെവീട്ടുയിരിക്കും…. ഇച്ചായന് അവരെ കണ്ണെടുത്താൽ കണ്ടു കൂടാ…

തന്റിച്ചായന്റെ കിടപ്പ് കണ്ടില്ലേ ….ആർക്കും ഇങ്ങനെ ഒരവസ്ഥ വരരുത്.
ഇവിടെ വന്നപ്പോഴേ…. ഇച്ചായന്റെ നല്ല ജീവൻ അങ്ങ് പോയിരുന്നു…
പറമ്പിൽ പണിയെടുത്ത് ശീലിച്ച മനുഷ്യനല്ലേ ….റൂമിൽ അടച്ചിട്ടപ്പോൾ ആകെ കോലം കെട്ടു.

ആളാകെ മാറിപ്പോയി.ഓരോന്നോർത്ത് കൊണ്ടിരുന്നു.ഇച്ചായൻ എപ്പോഴും സങ്കടം പറയുമായിരുന്നു ഞങ്ങളുടെ കാലം കഴിഞ്ഞാൽ വീടും സ്ഥലവും അവൻ ഉള്ളതല്ലേ പിന്നെ എന്തിനാ കള്ളത്തരം കാണിച്ച്……ത്രേസ്യാമ്മ ബൈബിൾ കൈയിലെടുത്തു അത് വായിക്കാൻ തുടങ്ങി….

കർത്താവേ …. തൻ്റെ ഇച്ചായന്റെ ആത്മാവിന് നിത്യശാന്തി നൽകണമേ.. കുരിശു വരച്ചു .
ത്രേസ്യാമ്മ മേശവലിപ്പ് തുറന്നു ഉംറക്ക് ഗുളിക കയ്യിലെടുത്തു തീരെ ഉറക്കമില്ലെന്ന് പറഞ്ഞ് ആ ഡോക്ടർ കൊച്ച് അച്ചായന് എഴുതി കൊടുത്തതാ…. അത്യാവശ്യമാണെങ്കിൽ മാത്രേ കഴിക്കാൻ പാടുള്ളൂ ന്ന് പറഞ്ഞിട്ടുണ്ട്….എന്തോ ഓർത്ത് ഒരു നിമിഷം നിന്നു.
എന്നിട്ട് ഒരു പേപ്പറും പേനയും എടുത്തു…

വിറക്കുന്ന കൈകളോടെ എഴുതി….സേവിച്ചാ…… മോനേ…………..ഞാനും എൻറിച്ചായന്റെ കൂടെ പോകുവാ ….എന്റെ മോനെപ്പഴും തിരക്കല്ലേ…………. ആ ത്മ ഹ ത്യ ചെയ്തൂന്ന് …

ആരോടും പറയണ്ട………..അപ്പച്ചന്റെ മരണം കണ്ട് അറ്റാക്ക് വന്നതാണെന്ന്….എന്റെ മക്കൾക്കൊരിക്കലും ഇങ്ങനൊരവസ്ഥ വരാതിരിക്കാൻഅമ്മച്ചി കർത്താവിനോട് പ്രാർത്ഥിച്ചിട്ടുണ്ട്.
ഉറക്കഗൂളികയുടെ പാത്രത്തിൽ നിന്ന് കുറച്ചെണ്ണം ത്രേസ്യാമ്മ കയ്യിലേക്കിട്ടു …

ഒരു ഗ്ലാസ് വെള്ളവും കുടിച്ചു………തന്റിച്ചിയന്റെ കാൽക്കൽ പോയിരുന്നു.
തടവറയിൽ നിന്നും അവർക്കൊരുമോചനം ലഭിച്ചു………………………..കർത്താവ്….. സ്വർഗ്ഗത്തിലെ കവാടം അവർക്കായി തുറന്നുകൊടുത്തു….

Share this on...