ഹോ എന്തൊരു മാറ്റം. അൾട്രാ മോഡേണായി കക്ഷി അമ്മിണി പിള്ള നടി ഷിബ്ല.

in News 461 views

കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ മലയാളത്തിൽ നായികയായി തുടക്കം കുറിച്ച താരമാണ് ഫറ ഷിബ്ല. ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഫറ റിയാലിറ്റി ഷോയിലൂടെയാണ് കലാ ജീവിതം ആരംഭിക്കുന്നത്. ചിത്രത്തിൻ്റെ ഓഡീഷൻ സമയത്ത് 68 കിലോ ആയിരുന്നു ഫറയുടെ ശരീരഭാരം. സിനിമയിൽ അഭിനയിക്കാൻ വേണ്ടി 20 കിലോയാണ് നടി കൂട്ടിയത്. അന്ന് ഫറ ഷിബ് ലയുടെ മെയ്ക്കോവർ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. അതേസമയം ശരീരഭാരം കൂട്ടിയതിൻ്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും ആക്ഷേപങ്ങളും താരത്തിന് നേരിടേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴിതാ തൻ്റെ ശരീരത്തിന് നേരെ ഉയർന്ന വിമർശനങ്ങൾക്ക് പുതിയ മേക്ക് ഓവർ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകുന്നത്. ബ്രി.മ്മിംങ് ഫറ എന്ന തലക്കെട്ടോടെ മഞ്ഞ നിറത്തിലുള്ള സ്വിം സ്യൂട്ടിലാണ് ഫ.റ പ്രത്യക്ഷപ്പെട്ടത്.

സ്വയം സ്നേഹിക്കുക എന്നതാണ് ഏറ്റവും വലിയ വിപ്ലവം എന്നും, നിങ്ങളുടെ ശരീരവും ആരോഗ്യവും നിങ്ങളുടെ മാത്രം കാര്യമാണെന്നും ചിത്രത്തോടൊപ്പം സ്ഥാ കുറച്ചു. എഴുത്തുകാരി സോഫി ലൂയിസിൻ്റെ വാക്കുകൾ കൂടി ഉദ്ധരിച്ചുകൊണ്ട് പങ്കുവെച്ച താരത്തിൻ്റെ പുതിയ ചിത്രം വൈറലാവുകയാണ്. എൻ്റെ ശരീരം വിമർശിക്കാനും ചർച്ചചെയ്യാനും ഉള്ളതെല്ല. എൻ്റെ ശരീരം നിങ്ങളുടെ ഉപഭോഗത്തിനുള്ള വസ്തുവല്ല. എൻ്റെ ശരീരം ആണ് എൻ്റെ ആ.യു.ധം. എൻറെ അനുഭവങ്ങളുടെ ശേഖരമാണ് അത്. എൻ്റെ ശരീരം പൊരുതിയ യു.ദ്ധ.ങ്ങൾ എനിക്ക് മാത്രം മനസ്സിലാകുന്നതാണ്.

നിങ്ങളുടെ കണ്ണുകൾക്ക് അത് മനസ്സിലാകണമെന്നില്ല. എൻ്റെ ശരീരത്തിന് വിലയിടാൻ വരരുത്. അത് എനിക്ക് വിട്ടേക്കുക. എന്ന സോഫി ലൂയിസിൻ്റെ വാക്കുകളാണ് ഫറ പങ്കുവെച്ചത്.ബോഡി പോസിറ്റിവിറ്റി സ്റ്റോപ്പ് ഫിസിക്കൽ കമൻറ് എന്നീ ഹാഷ് ടാഗുകളും താരം ചേർത്തിട്ടുണ്ട്. 85 കിലോയിൽ നിന്ന് 65 കിലോയിലേക്ക് ശരീര ഭാരം കുറച്ചും തിരികെ കൂട്ടിയും ഫറ ആരാധകരെ ഞെട്ടിച്ചിരുന്നു. നിരന്തരമായ യോഗ പരിശീലനത്തിലൂടെയും, ജിം വർക്ഔട് യിലൂടെയും ആണ് ഈ മാറ്റങ്ങൾ സംഭവിച്ചത് എന്ന് ഫറ പറഞ്ഞിട്ടുണ്ട്.
All rights reserved News Lovers.

Share this on...