സ്റ്റിറോയ്ഡില്ലാതെ ജീവിക്കാനാകില്ല.. സീരിയല്‍ നടന്‍ കിഷോറിന്റെ ഇപ്പോഴത്തെ അവസ്ഥ.

in News 524 views

ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് നടൻ കിഷോർ. വില്ലത്തരവും, സ്വാഭാവിക കഥാപാത്രങ്ങളും, നായകവേഷവും എല്ലാം ഒരുപോലെ വഴങ്ങുമെന്ന് തെളിയിച്ച കിഷോർ വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ ആണ് ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ് സ്ക്രീനിലും കിഷോർ സാന്നിദ്ധ്യം അറിയിച്ചിരുന്നു. എന്നാൽ തൻ്റെ സ്വകാര്യ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലം അഭിനയ ലോകത്ത് നിന്നും മാറിനിൽക്കേണ്ടി വന്ന കിഷോർ ഒരിടവേളയ്ക്കുശേഷം ആയി വീണ്ടും സജീവമായിരിക്കുകയാണ്. ഏഷ്യാനെറ്റിലെ സസ്നേഹം ഉൾപ്പെടെയുള്ള പരമ്പരകളിൽ കിഷോർ ഇപ്പോൾ അഭിനയിക്കുന്നുണ്ട്. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെ കുറിച്ചും, അവയെ നേരിട്ടതിനെക്കുറിച്ചും എല്ലാം പറഞ്ഞെത്തിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ.

സീരിയലുകളിൽ നിന്ന് സീരിയലുകളിലേക്ക് അഭിനയിക്കാൻ ഓടവെ ഒരു പരമ്പരയുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് കിഷോറിന് വയ്യാതെ ആകുന്നത്. അധികം വൈകാതെ തന്നെ ആശുപത്രിയിലെത്തിക്കുകയും , വിദഗ്ധ പരിശോധനകൾ കഴിഞ്ഞപ്പോൾ ലിവറിന് പ്രശ്നമുണ്ടെന്ന് കണ്ടുപിടിച്ചു. തുടർന്ന് കുറച്ചുകാലം അതിനുള്ള മരുന്ന് കഴിച്ച് മുൻപോട്ട് പോയി. ഒന്നരവർഷത്തോളം ആ ആശുപത്രിയിൽ തന്നെ ചികിത്സ തുടരുകയും ചെയ്തു. എന്നാൽ അത്രയും കാലം എന്താണ് അസുഖം എന്ന് കൃത്യമായി കണ്ടുപിടിക്കാൻ പോലും കഴിഞ്ഞിരുന്നില്ല.എല്ലാമാസവും ആശുപത്രിയിൽ പോകണം.

നടക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. മാത്രമല്ല വിറയലും ക്ഷീണവും. അഭിനയിക്കാൻ അവസരങ്ങൾ ഉണ്ടായിട്ടും അതിനു പോകാൻ കഴിയാത്ത അവസ്ഥയായിരുന്നു. അത്രത്തോളം മോശമായിരുന്നു കിഷോറിൻ്റെ ആരോഗ്യാവസ്ഥ. അങ്ങനെയാണ് സീരിയലുകളിൽ നിന്നും കിഷോറിന് ബ്രേക്ക് എടുക്കേണ്ടിവന്നത്. തുടർന്ന് എല്ലാ മാസവും ആശുപത്രിയിലായിരുന്നു ജീവിതം. ആദ്യമൊക്കെ ഇന്ന് ശരിയാകും, നാളെ ശരിയാകും എന്ന പ്രതീക്ഷയിൽ പിടിച്ചുനിന്നു. എന്നാൽ നാളുകൾ കഴിയുന്തോറും ആരോഗ്യാവസ്ഥ മോശമായി വരികയായിരുന്നു.

അതിനൊപ്പം സമ്പാദ്യങ്ങളും ഇല്ലാതായി തുടങ്ങി. അപ്പോഴൊക്കെ സംഘടനയും സുഹൃത്തുക്കളുമൊക്കെ ഒരുപരിധിവരെ സഹായിച്ചിരുന്നു. എന്നാൽ അതു കഴിഞ്ഞപ്പോൾ ലിവർ വരെ അങ്ങ് മാറ്റിവച്ചാലോ എന്ന് ആലോചിച്ചു. അങ്ങനെയിരിക്കെയാണ് എല്ലാവരുടെയും ആവശ്യപ്രകാരം ആശുപത്രിയിൽ ഒന്ന് മാറ്റി കാണിച്ചത്. പക്ഷേ നിരവധി ഡോക്ടർമാരെ കണ്ടെങ്കിലും മെഡിക്കൽ കോളേജിൽ വച്ചാണ് കിഷോറിൻ്റെ ശരിയായ പ്രശ്നം കണ്ടുപിടിച്ചത്. പിറ്റ്യൂട്ടറി ഗ്ലാൻഡിനകത്ത് ഒരു സിസ്റ്റ് ആയിരുന്നു. ലിവർ തന്നെ ചികിത്സിച്ചിട്ടും മാറ്റം വരാതെ വന്നപ്പോഴാണ് ഇത് കണ്ടെത്തിയത്.

തൈറോയ്ഡ് കൂടിയ നിലയിലായിരുന്നു. കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ വരാവുന്ന ഒരു അസുഖമാണ് ഇത്. എന്നാൽ വളരെ കോമൺ അല്ല. തിരിച്ചറിയാതെ പോയതിനാൽ പതുക്കെ അതിൻ്റെ വളർച്ച കണ്ണിലേക്കും എത്തിയിരുന്നു. എടുത്തുകളഞ്ഞാലും ഗ്ലാൻഡ് പ്രവർത്തിക്കണം എന്നില്ല. അതായിരുന്നു അവസ്ഥ കണ്ണിലെ കാഴ്ച എപ്പോൾ വേണമെങ്കിലും പോകാം ആയിരുന്നു. അതിനാൽ കണ്ണും ഇതിൻ്റെ വളർച്ചയും എല്ലാമാസവും ഇപ്പോഴും പരിശോധിക്കുന്നുണ്ട്. സ്ഥിരമായി സ്റ്റിറോയ്ഡ് കഴിക്കുന്നുണ്ട്. ഷുഗർ നിയന്ത്രിക്കാനാകാത്ത അവസ്ഥയിലാണ്. തൽക്കാലം സർജറി വേണ്ടെന്നുവച്ചു. അതിൻ്റെ വളർച്ച നോക്കിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.

വീട്ടിൽ മറ്റു വരുമാന മാർഗ്ഗത്തിന് മറ്റാരുമില്ല. ചികിത്സയ്ക്കായി മാസം രണ്ടു ലക്ഷം രൂപയോളം ചിലവ് ഉണ്ടായിരുന്നു. ഇപ്പോൾ 20,000 ത്തിന് അടുത്തുണ്ട് മരുന്നിനു മാത്രം വില. ഇതിനുപുറമേ സ്കാനിംങ്ങും മറ്റു ചിലവുകളും ഉണ്ട്. സ്റ്റിറോയിഡിൻ്റെ പുറത്താണ് ഇപ്പോൾ ജീവിക്കുന്നത്. ഓടിനടന്ന് സീരിയൽ ചെയ്യാനാകില്ല. ദിവസവും രാവിലെയും വൈകുന്നേരവും സ്റ്റിറോയ്ഡ് എടുക്കണം. ഷുഗർ ഒന്നും ഒരിക്കലും നിയന്ത്രിക്കാനാവില്ല. ഇൻസുലിൻ എടുത്താലും 400 500 ആണ് നിൽക്കുന്നത്. പിന്നെ തൈറോയ്ഡ് ഉണ്ട്. ആരോഗ്യ പ്രശ്നങ്ങൾ നിരവധി ഉണ്ടെങ്കിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട ആവശ്യം ഉള്ളതിനാൽ വീണ്ടും അഭിനയലോകത്തേക്ക് തിരിച്ചെത്തിയരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സ നടത്തിയിരുന്ന കാലത്ത് ആർട്ടിസ്റ്റുകളും, സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയും എല്ലാം ഏറെ സഹായിച്ചിട്ടുണ്ട് കിഷോറിനെ.

മാത്രമല്ല, സർക്കാരിൻ്റെ പക്കൽ നിന്നും സഹായം കിട്ടിയിരുന്നു. അതിനിടയിലാണ് അച്ഛൻ്റെ മ ര ണം സംഭവിച്ചത്. ഒരു ദിവസം അച്ഛൻ അനങ്ങുന്നില്ല, സംസാരിക്കുന്നില്ല എന്ന് പറഞ്ഞാണ് അമ്മ കിഷോറിനെ ഫോൺ വിളിച്ചത്. അന്നൊരു ദിവസം മരുന്നിൻ്റെ ഇരട്ടി ഡോസ് വായിൽ ഇട്ടിരുന്നു.കിഷോറിൻ്റെ ഭാര്യ ചെന്ന് നോക്കുമ്പോൾ അച്ഛൻ്റെ കൃഷ്ണമണികളൊക്കെ മുകളിൽ ആയിരുന്നു. അങ്ങനെ അച്ഛൻ്റെ മരണവും സംഭവിച്ചു. നിലവിൽ ഏഷ്യാനെറ്റ് സസ്നേഹം എന്ന പരമ്പരയിലെ ശ്രദ്ധേയമായ വേഷത്തിൽ അഭിനയിക്കുകയാണ് കിഷോർ ഇപ്പോൾ.

Share this on...