മൂത്ത മരുമകളെ കണ്ട ഉമ്മ പൊട്ടിക്കരയാൻ തുടങ്ങി. കാര്യം എന്താണെന്ന് തിരക്കിയപ്പോൾ ഉമ്മ പറഞ്ഞത് കേട്ടോ

in Story 6,980 views

മക്കളെ സ്കൂളിൽ പറഞ്ഞു വിട്ടതിനു ശേഷം സൂറ ടൗണിലെ ATM കൗണ്ടറിലേക്കാണ് പോയത്.,””പ്രിയതമൻ അയച്ച തുകയിൽ നിന്നും വീട്ടുചിലവിനുള്ള പൈസയെടുത്ത് തിരിച്ചു വീട്ടിലേക്ക് വരാൻ ബസ് കാത്ത് നിൽക്കുമ്പോഴാണ്

ടൗണിൽ പുതുതായി ഉദ്ഘാടനം കഴിഞ്ഞ ഫർണീച്ചർ കട അവളുടെ ശ്രദ്ധയിൽ പെട്ടത്…””ഇക്ക അടുത്ത മാസം നാട്ടിൽ വരും,വീട്ടിൽ നല്ലൊരു കട്ടിൽ വാങ്ങണം”
എന്നത് ഇക്കയുടെ വലിയൊരാഗ്രഹമാണ്……,എത്ര വർഷമായി ഇക്ക ഗൾഫിൽ പോക്ക് തുടങ്ങിയിട്ട്..?

“അനിയന്മാരെല്ലാം സാമാന്യം നല്ല സാമ്പത്തിക സൗകര്യമായപ്പോൾ വേറെ വേറെ വീടുകൾ വെച്ച് താമസം മാറി.. ‘ഉമ്മയുടെ ഔദാര്യം കൊണ്ട് കിട്ടിയ കഴുക്കോലും പട്ടികകളുമെല്ലാം
ചിതൽ തിന്ന,

കനത്തിലൊരു കാറ്റോ മഴയോ വന്നാൽ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഓട് മേഞ്ഞ തറവാട് വീട്ടിൽ,

ഇക്ക നാട്ടിൽ വരുന്ന സമയത്ത് സുഖമായി കിടക്കാൻ ഒരു പുതിയ കട്ടിൽ വാങ്ങാമെന്ന് തീരുമാനിച്ചുറപ്പിച്ചവൾ ആ പുതിയ കടയുടെ ചവിട്ടു പടികൾ കയറി..”
“വിവിധ തരത്തിലുള്ള

കൊത്തു പണികളാൽ അലങ്കരിച്ച പല വിധ കട്ടിലുകളിൽ അവൾ തൊട്ടു തലോടി കടക്കുള്ളിലൂടെ നടന്നു…”കാശുള്ളവർ ആഡംബര കട്ടിലുകൾ വിലപേശൽ പോലും നടത്താതെ കൊണ്ട് പോകുന്നതവൾ കാണുന്നുണ്ടായിരുന്നു…”

പലതും നോക്കിയും തലോടിയും ഒടുക്കം അവൾ തന്റെ വീട്ടിലെ റൂമിൽ ഒതുങ്ങുന്ന ഒരെണ്ണം നോക്കി വെച്ച് വിലവിവരങ്ങളും മറ്റും ചോദിച്ചു മനസിലാക്കി വീട്ടിലേക്ക് പോയി..”
“അന്ന് വൈകീട്ട് ഇക്ക വിളിച്ചപ്പോൾ പുതിയ കട്ടിൽ വാങ്ങുന്ന കാര്യമാണ് അവളാദ്യം തന്നെ പറഞ്ഞു തുടങ്ങിയത്”

” എനിക്ക് പ്രത്യേകമായി ഒരു കട്ടിൽ ഒന്നും വേണ്ട സൂറാ….ദുബായിലെ ലേബർ ക്യാമ്പിൽ കിടന്നു ശീലിച്ച എനിക്ക് നമ്മുടെ വീടിന്റെ തറയിൽ പായ വിരിച്ചു കിടന്നുറങ്ങുന്ന സുഖമൊന്നും നീ നോക്കി വെച്ച ഒരു കട്ടിലിന്മേൽ കിടന്നാലും കിട്ടില്ല… ‘”
ന്യായങ്ങൾ പലതും കേട്ടെങ്കിലും

സൂറ പിന്നെയും ഇക്കയെ നിർബന്ധിച്ചു കൊണ്ടിരുന്നു….”ഒടുവിൽ അവളുടെ ആഗ്രഹത്തിന്

വഴങ്ങി വീട്ടിലേക്കൊരു കട്ടിൽ വാങ്ങാൻ ഇക്ക സമ്മതം നൽകി…”
“വീടിന്റെ വടക്കേ മൂലയിലെ ഇടുങ്ങിയ മുറിക്കുള്ളിലേക്ക് കൊണ്ട് വന്ന പുതിയ കട്ടിൽ ഏറെ പണിപെട്ടാണ് ഉള്ളിൽ കയറ്റിയിട്ടത്…

“പുതു കട്ടിലിൽ പുതു മണവാട്ടിയെപ്പോലെ “സൂറ” നാണത്താൽ മുഖം താഴ്ത്തിപിടിച്ചു കുറച്ചു നേരമങ്ങിനെ തന്നെയിരുന്നു…””അന്ന് രാത്രി സൂറയും മക്കളും ആ പുത്തൻ കട്ടിലിലാണ് കിടന്നുറങ്ങിയത്…”ചിമ്മിയ കൺപോളകൾക്കുള്ളിൽ

രാവ് വെളുക്കുവോളം അവളുടെ ഇക്ക മാത്രമായിരുന്നു സ്വപ്നത്തിൽ ഉണ്ടായിരുന്നത് …”
“സുബഹി നിസ്കാരം കഴിഞ്ഞു നിസ്കാര പായയിൽ ഇരുന്ന് അന്നവൾ പതിവിലും കൂടുതൽ സമയം പടച്ച റബ്ബിനോട്‌ ശുക്ര് പറഞ്ഞ്
ഇരുകരങ്ങളും നീട്ടി

പ്രാർത്ഥിച്ചു കൊണ്ടിരുന്നു…””മക്കൾക്ക്ഇന്ന് സ്കൂൾ അവധിയായതിനാൽ അവരെയും കൂട്ടി ജ്യേഷ്ഠത്തിയുടെ വീട്ടിൽ പോകണം എന്ന് കരുതി സൂറ

വീട്ടിലെ പണികൾ എല്ലാം കാലത്ത് തന്നെ തീർത്തു വെച്ചു..”മക്കളേയും കൂട്ടി ജ്യേഷ്ഠത്തിയുടെ വീട്ടിലേക്ക് പോകാൻ നിൽക്കുമ്പോഴാണ് ഇക്കയുടെ അടുത്ത സ്നേഹിതൻ യൂനുസ് വീട്ടിലേക്ക് കയറി വന്നത്…”വന്നപാടെ അവൻ ഉമ്മയെയാണ് അന്വേഷിച്ചത്..”

ഉമ്മ ഇക്കയുടെ അനുജന്റെ വീട്ടിലാണെന്ന് സൂറ പറഞ്ഞപ്പോൾ ഒന്ന് കയറി ഇരിക്കുക പോലും ചെയ്യാതെ യൂനുസ് തിരിച്ചു പോകാൻ തുനിഞ്ഞു..പോകുംനേരം അവൻ സൂറയോട് ചോദിച്ചു..

-ഇക്ക വിളിച്ചിരുന്നോ എന്ന്..??-ഇല്ല.. ഇന്നലെ രാത്രി വിളിച്ചതാ..ഇന്നിനി രാത്രിയെ വിളിക്കൂ…”

സൂറയുടെ മറുപടികൾക്ക് യൂനുസിന്റെ പതിവില്ലാത്ത മൗനവും മുഖഭാവവും അവളിൽ എന്തോ ഒരു ഉൾഭയം സൃഷ്ടിച്ചു..””യൂനുസിന്റെ മുഖം വല്ലാതെ പ്രയാസപ്പെടുന്നത് പോലെ…

യൂനുസിനു എന്തോ തന്നോട് പറയാനുണ്ടെന്നവൾക്ക് തോന്നി…”എന്നും കാണാറുള്ള യൂനുസ് ഇന്ന് എന്താ ഇങ്ങിനെ നിന്ന് പരുങ്ങുന്നത്…?

“ഉമ്മയെ കണ്ടൊരു കാര്യം പറയാൻ വേണ്ടി വന്നതാണെന്ന് പറഞ്ഞു അവൻ തിരികെ നടക്കാൻ തുനിഞ്ഞപ്പോഴാണ് ഒരു ഓട്ടോയിൽ ഉമ്മയും അനിയനും കൂടി വന്നത്…”
“മോളേ…ന്റെ മോൻ സിദ്ദി പോയി മോളേ….നമ്മളെ വിട്ട് പോയി മോളേ…..”

പറഞ്ഞു മുഴുമിച്ചതും ഉമ്മ തളർന്നു വീണു…ഞെട്ടിത്തരിച്ച സൂറയും കുട്ടികളും പ്രതിമ കണക്കേയായിപ്പോയി..യൂനുസ് ഫോൺ എടുത്ത് പലർക്കും മാറി മാറി വിളിക്കുന്നു…

അനിയൻ മക്കളെ മാറോടു ചേർത്ത് പിടിച്ചു തേങ്ങി കരയുന്നു…”അയൽ വാസികളും നാട്ടുകാരും സിദീഖിന്റെ വീട്ട് മുറ്റത്ത് കൂടിയിരിക്കുന്നു.ആൾക്കൂട്ടത്തിൽ നിന്നാരോ പറയുന്നത് കേട്ടു..
“ഇന്നലെ രാത്രി ജോലി കഴിഞ്ഞു റൂമിലേക്ക് പോകും വഴി ഒരു കാർ വന്നിടിച്ചു തെറിപ്പിച്ചതാണെന്ന്…!”

“നിയമ നടപടികളെല്ലാം കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞേ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് വരൂ….”
“പുത്തൻകട്ടിലിൽ സൂറയും മക്കളുംഇക്കയുടെ ആ മുഖം അവസാനമായി ഒരു നോക്ക് കാണാൻ കാത്തിരുന്നു…”

ഇന്ന് വീട്ട് മുറ്റത്തേക്ക് പല ദിക്കിൽ നിന്നും ആളുകൾ ഒഴുകിയെത്തി… “വലിച്ചു കെട്ടിയ ടാർപായകൾക്ക് താഴെയും ഇടവഴിയിലും മയ്യിത്തും വഹിച്ചുള്ള ആംബുലൻസ് വരുന്നതും നോക്കി നിറ കണ്ണുകളോടെ ആളുകൾ കാത്ത് നിന്നു…””മയ്യിത്ത് കൊണ്ട് വരാൻ എയർപോർട്ടിലേക്ക് പോയ കാറിന്റെ പുറകിൽ മയ്യിത്തും വഹിച്ചുള്ള വാഹനം ആ വീട്ട് മുറ്റത്തേക്കടുത്തപ്പോൾ ,

ആ നാട് അന്നേ വരെ കാണാത്തത്ര വൻജനാവലിയാണ് അവിടെ കണ്ടത്…’”
ആരൊക്കെയോ ചേർന്ന് പിടിച്ചു മയ്യിത്ത് മുറ്റത്ത് വെച്ചു…”കാണാനുള്ളവർ എല്ലാം പെട്ടെന്ന് കാണുക..മയ്യിത്തിനെ അധിക സമയമിങ്ങിനെ വെക്കാൻ കഴിയില്ല…”

നാട്ടിലെ മുതിർന്ന കാരണവർ എല്ലാവരോടും കൂടി പറഞ്ഞു..,എല്ലാവർക്കും കാണാനുള്ള സൗകര്യം ചെയ്ത് കൊടുത്തു…”മയ്യിത്തിനെ വീടിന്റെ ഉള്ളിലേക്ക് എടുത്തപ്പോൾ ഉമ്മയുടെയും മക്കളുടെയും

അവസാനമായി മയ്യിത്തിനെ ഒരു നോക്ക് കാണുന്ന രംഗം അവിടെ കൂടിയ എല്ലാവരേയും കണ്ണീരിലാഴ്ത്തി…’””അനിയന്മാരും നാട്ടുകാരും മയ്യിത്തിനെ “മയ്യിത്ത് കട്ടിലിൽ”പള്ളിക്കാട്ടിലെ മൈലാഞ്ചി ചെടിയുടെ അരികിലെക്കെടുത്തപ്പോൾആ ശരീരത്തിന്റെ ഗന്ധം ഒന്നറിയാൻ പോലും കഴിയാതെ വീടിന്റെ വടക്കേ മുറിയിൽ പുത്തൻ മണം മാറാത്ത കട്ടിൽ,
കണ്ണീർ നനഞ്ഞ ചിലരെയും കാത്ത് കിടക്കുന്നുണ്ടായിരുന്നു..”

Share this on...