മാമുക്കോയയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ..!! കണ്ണീരോടെ ആരാധകർ

in News 844 views

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ മാമുക്കോയയുടെ നില അതീവ ഗുരുതരം ആയി തുടരുന്നു.ഹൃദയ ഘാതം വന്നതിനു പുറമെ തലച്ചോറിലെ രക്ത സ്രാവം കൂടിയതാണ് ആരോഗ്യ നില വഷളാവാൻ ഉള്ള കാരണം.72 മണിക്കൂറ് നിർണായകം ആണെന്നും ഡോക്ടർമാർ പറഞ്ഞു.ഇപ്പോൾ ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആണെന്നും ഡോക്ടർ പ്രതികരിച്ചു.കഴിഞ്ഞ ദിവസം വണ്ടൂരിൽ ഫുട്‌ബോൾ മത്സരം ഉത്ഘാടനം ചെയ്യാൻ എത്തിയപ്പോഴാണ് മാമുകോയക്ക് ദേഹ അസ്വസ്ഥ ഉണ്ടായത്.അദ്ദേഹത്തെ വണ്ടൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ ആദ്യം പ്രവേശിപ്പിച്ചു.

ആരോഗ്യ നില അല്പം ഭേദം ആയ ശേഷമാണു വണ്ടൂരിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐ സി യു ആംബുലൻസിൽ കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയത്.ഫുട്‌ബോൾ മത്സരം ഉത്ഘാടനം ചെയ്യാൻ എത്തിയ മാമുക്കോയ പരിപാടി തുടങ്ങാൻ നേരത്തു കുഴഞ്ഞു വീഴുക ആയിരുന്നു.ഉടൻ തന്നെ അദ്ദേഹത്തെ സമീപ പ്രദേശം ആയ വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ട്രോമോ കെയർ പ്രവർത്തകർ ഉണ്ടായത് കൊണ്ട് മാമുക്കോയക്ക് ദേഹ അസ്വസ്ഥ വന്നപ്പോൾ നിർണായകമായ പ്രാഥമിക ചികിത്സ നൽകാൻ കഴിഞ്ഞു എന്ന് ഫുട്‌ബോൾ ടൂർണമെന്റ് സംഘാടക സമിതി പ്രതികരിച്ചിരുന്നു.

Share this on...