മലയിൽ നിന്നുയർന്ന പുക. അത് വെറും പുകയല്ലായിരുന്നു. എന്നാൽ ആ സംശയം രക്ഷിച്ചത് ഒരു കുടുംബത്തെ.

in News 18 views

കണ്ണുചിമ്മി തുറക്കും മുൻപ് അയൽപക്കവും പരിചയക്കാരും മണ്ണിനടിയിൽ ആയതിൻ്റെ നടുക്കത്തിലാണ് പൂവഞ്ചി സ്വദേശി ജോസഫ് മാത്യു. രണ്ടുമിനിറ്റ് വ്യത്യാസത്തിലാണ് ജോസഫ് മാത്യുവിൻ്റെ കുടുംബം കലിതുള്ളി എത്തിയ ഉള്ളിൽ നിന്ന് രക്ഷപ്പെട്ടത്. മലയിൽ ഉണ്ടായ ചെറിയ മാറ്റങ്ങൾ കണ്ട് കരുതൽ എടുത്തതാണ് ജോസഫിന് രക്ഷയായത്. ഇല്ലെങ്കിൽ ഇത് പറയാൻ പോലും അയാൾ ബാക്കിയുണ്ടാകുമായിരുന്നില്ല. പേടി ഉലയ്ക്കും മനസ്സോടെ ജോസഫ് കഴിഞ്ഞ പകലിൻ്റെ അനുഭവം പങ്കുവെയ്ക്കുന്നു.

കഴിഞ്ഞ രണ്ടു പ്രളയത്തിലും കാര്യമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ മഴ കനത്തപ്പോൾ വലിയ പേടിയില്ലായിരുന്നു. അവധിയായിരുന്നതിനാൽ കുടുംബമായി വീട്ടിൽ തന്നെ ഉണ്ടായിരുന്നു.11 ന് ശേഷം വീടിന് മുകളിൽ നിന്നുള്ള മലയിൽനിന്ന് മുഴക്കം കേൾക്കാൻ തുടങ്ങി. കുറച്ചു നേരത്തിനുള്ളിൽ മുകളിൽ നിന്ന് പുകപോലെ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടു. വെള്ളം ചീറ്റി തെറിക്കാൻ തുടങ്ങുകയാണെന്ന് മനസ്സിലായപ്പോൾ ഭാര്യയെയും ബന്ധുക്കളെയും ഉടനെ പൂവഞ്ചി ഭാഗത്തേക്ക് മാറ്റി. രണ്ടു മിനുട്ടിനകം എല്ലാവരെയും സുരക്ഷിതസ്ഥാനത്തേക്ക് എത്തിച്ചു. തിരിച്ചു വന്ന് നോക്കുമ്പോൾ പിതൃസഹോദരിയുടെ മകൻ്റേതടക്കം ആറു വീടുകൾ ഒലിച്ചുപോയിരുന്നു. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ആണ് ഞാനും കുടുംബവും രക്ഷപ്പെട്ടത്.

Share this on...