സ്വന്തം ഇടം വൃത്തിയാക്കി വെക്കേണ്ടത് അവനവൻറെ കടമയാണ്.അങ്ങനെ നോക്കിയാൽ വീട് വൃത്തിയാക്കേണ്ടത് ഭാര്യയുടെയും ഭർത്താവിന്റെയും തുല്യ ഉത്തരവാദിത്തമാണ് മക്കളുണ്ടെങ്കിൽ അവരുടെയും എന്നാൽ പലപ്പോഴും അത് ഭാര്യയുടെ കടമയായി കാണുന്നു.കുട്ടികൾ വീട് വൃത്തികേടാക്കിയാലോ അല്ലെങ്കിൽ വീട്ടിലെ മറ്റാരെങ്കിലും അത് ചെയ്താലോ പഴി കേൾക്കുന്നത് വീട്ടിലെ സ്ത്രീകൾക്കായിരിക്കും.ഇന്ന് അതിലേറെക്കുറെ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ആ പഴയ ചിന്താഗതി കൊണ്ടുനടക്കുന്നവർ ഇന്നുമുണ്ട് അത് ഇങ്ങ് ഇന്ത്യയിലായാലും അമേരിക്കയിലായാലും കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ വന്ന പോസ്റ്റ് അതിനൊരു ഉദാഹരണമാണ്.
വീട് വൃത്തിയാക്കി വെക്കുന്നില്ലെന്ന് ഭർത്താവ് ആരോപിച്ചതിനെ തുടർന്ന് ഒരു ഭാര്യ സമരത്തിനിറങ്ങി.അവൾ അതിൻറെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്തു ഒടുവിൽ അയാൾക്ക് തന്നെ തിരിച്ചടിയാകുന്ന അവസ്ഥയിലായി കാര്യങ്ങൾ മിസ്സിസ് മെസ്സി എന്നറിയപ്പെടുന്ന അവൾ താമസിക്കുന്നത് യു എസിലാണെങ്കിലും സ്വദേശം യുക്രയ്നാണ് താൻ വൃത്തികേടാക്കാറില്ലെന്നും ഭാര്യയാണ് മടിച്ചി എന്നും അയാൾ ഭാര്യയെ കുറ്റപ്പെടുത്തി തുടർന്ന് ഭർത്താവിനെ ഒരു പാഠം പഠിപ്പിക്കാൻ ഭാര്യയും തീരുമാനിച്ചു താൻ വീട് വൃത്തിയാക്കിയില്ലെങ്കിൽ വീടിൻറെ യഥാർത്ഥ അവസ്ഥ എന്താകുമെന്ന് ഭർത്താവിന് കാണിച്ചു കൊടുക്കാൻ തന്നെ അവൾ തീരുമനിച്ചു.
അവൾ വീട് വൃത്തിയാക്കൽ നിർത്തിവെച്ചു തുടർന്നുള്ള വീടിൻറെ കോലം അവൾ ടിക് ടോക്കിൽ പങ്കുവെച്ചു നിന്നെപ്പോലെ ഒരു മടിച്ചിയെ ഞാൻ കണ്ടിട്ടില്ല എന്നാണ് ഭർത്താവ് എന്നോട് പറഞ്ഞത് ഞാൻ ശരിക്കും ഒന്നും ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും എന്ന് ഭർത്താവിനെ ഒന്ന് കാണിച്ചുകൊടുക്കാൻ എനിക്ക് തോന്നി അങ്ങനെ വീട് വൃത്തിയാക്കുന്ന പരിപാടി താൽക്കാലത്തിന് നിർത്തി ഇതായിരുന്നു അവൾ ട്വീറ്റ് ചെയ്തത് വീട്ടിലെ എല്ലാ അംഗങ്ങളും സഹായിച്ചാൽ വീട് എല്ലായിപ്പോയും വൃത്തിയാകുമെന്നും എന്നാൽ ഇത് എങ്ങനെ തൻ്റെ ഭർത്താവിനെ പറഞ്ഞ് മനസ്സിലാക്കുമെന്ന് അറിയില്ലെന്നും അവൾ പറയുന്നു