ഭര്‍ത്താവുമായി ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട് – വിവാഹ,മോ,ച,ന വാര്‍ത്തയെ കുറിച്ച് വീണ നായര്‍

in News 148 views

ബിഗ്ബോസ് മലയാളത്തിൻ്റെ രണ്ടാം സീസണിൽ പങ്കെടുത്ത താരമാണ് വീണാനായർ.സീരിയലുകളിലും സിനിമയിലും നിറഞ്ഞുനിന്നിരുന്നു വീണ ബിഗ് ബോസ്സിൽ പോയതോടു കൂടിയാണ് ജനപ്രീതി നേടുന്നത്. എന്നാൽ പുറത്ത് വലിയ വിമർശനങ്ങൾ ആണ് നടിയെ കാത്തിരുന്നത്. മത്സരത്തിനുശേഷം വ്യാപകമായ സൈബർ ആക്രമണങ്ങളും വീണയ്ക്ക് നേരിടേണ്ടതായി വന്നിരുന്നു. എല്ലാം ഒതുങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് വീണ നായർ വിവാഹ,മോ,ചി,ത,യാ,യി എന്ന വാർത്ത പുറത്തുവരുന്നത്.നടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളൊക്കെ വിലയിരുത്തിക്കൊണ്ടാണ് ഇത്തരത്തിലൊരു നിഗമനത്തിലേക്ക് മാധ്യമങ്ങൾ എത്തിയത്.

കേട്ടതൊക്കെ സത്യം ആണോ എന്ന് ചോദിച്ചാൽ അതിൽ കുറച്ചൊക്കെ ശരിയും തെറ്റും ഉണ്ടെന്നു വീണ പറയും. സോഷ്യൽ മീഡിയയിൽ പ്രചരിച്ചതുപോലെ താൻ ഇതുവരെ വിവാഹമോചിത ആയിട്ടില്ല എന്ന് വീണ പറഞ്ഞു. ശ്രീകണ്ഠൻനായർ അവതാരകനായി എത്തുന്ന ഫ്ലവേഴ്സ് ഒരുകോടി എന്ന പരിപാടി പങ്കെടുത്ത സംസാരിക്കുമ്പോഴായിരുന്നു വീണ ഈ കാര്യത്തെ കുറിച്ച് സംസാരിച്ചത്. പരിപാടിയിലേക്ക് സ്വാഗതം ചെയ്തതിന് പിന്നാലെ വീണയുടെ പേരിൽ പ്രചരിക്കുന്ന പുതിയ വാർത്തകളെ പറ്റിയാണ് അവതാരകൻ ചോദിച്ചത്.അതിന് നടി വ്യക്തമായ മറുപടി പറയുകയും ചെയ്തു.വീണാ നായർ വിവാഹമോചിതയായി എന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. ശരിക്കും വിവാഹമോ,ചി,ത,യാ,യോ എന്നാണ് അവതാരകൻ ചോദിക്കുന്നത്.

ശരിക്കും ഞങ്ങൾ വിവാഹമോ,ചി,ത,രാ,യി,ട്ടില്ല എന്നാണ് വീണ പറയുന്നത്. പക്ഷേ ഇവർ എല്ലാവരും ചേർന്ന് എന്നെ വിവാഹമോചിത ആക്കി എല്ലാവീട്ടിലും ഉണ്ടാവില്ലേ ചെറിയ ചെറിയ പ്രശ്നങ്ങൾ, അതേ ഉള്ളൂ. ബാക്കി ഒക്കെ സോഷ്യൽ മീഡിയ ഊതി പെരിപ്പിച്ച് ഉണ്ടാക്കിയതാണ്. ഞാൻ ഷോയിലേക്ക് വരുന്നത് അറിഞ്ഞപ്പോൾ ഇതൊക്കെ ചോദിക്കുമെന്ന് ഭർത്താവ് പറഞ്ഞിരുന്നു. അതിനു നമ്മൾ പിരിഞ്ഞിട്ടില്ലല്ലോ എന്ന് പറയാം എന്ന് അദ്ദേഹത്തോട് പറഞ്ഞതായും വീണ സൂചിപ്പിച്ചു. പറ്റുമെങ്കിൽ നിങ്ങൾ ഒന്നിച്ചുതന്നെ പോകണം. എല്ലാവർക്കും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമല്ലോ എന്നും അവതാരകൻ വീണയോട് പറയുന്നു. രണ്ടാളും കൂടി അങ്ങ് ഒന്നിച്ചിട്ട് എല്ലാവരെയും അമ്പരിപ്പിക്കണമെന്ന ഉപദേശവും ശ്രീകണ്oൻ നായർ നൽകി. ഇപ്പോൾ പ്രചരിക്കുന്ന കാര്യങ്ങൾ ചോദിക്കാനായി ഒത്തിരിപ്പേർ വിളിക്കാറുണ്ട്.

പക്ഷേ അതൊന്നും ഞാൻ എടുക്കാറില്ല. എടുക്കാതിരിക്കുന്നതാണ് നല്ലത്. ഇവരോട് ഒന്നും എനിക്കോ പുള്ളിക്കോ ഒന്നും പറയാനില്ല. സോഷ്യൽ മീഡിയയിൽ നമ്മൾ പറയാൻ ഉദ്ദേശിച്ചതോ, ഞങ്ങൾ പറഞ്ഞതോ ആയിരിക്കില്ല, എന്നും വളച്ചൊടിക്കുകയാണ്. ഒരു സ്റ്റോറി ഇട്ടാൽ പോലും അത് വേറൊരു രീതിയിൽ ആണ് വരുന്നത്. അതുകൊണ്ടാണ് ആർക്കും മറുപടി കൊടുക്കാത്തതെന്നും വീണ വ്യക്തമാക്കുന്നു.

അപ്പുറത്ത് എന്താണെന്ന് അറിയാനുള്ള ആകാംക്ഷ എല്ലാവർക്കും ഉണ്ട്. അതിലൊന്നും എനിക്ക് ആരെയും കുറ്റം പറയാനില്ല. കാരണം എൻ്റെ നല്ല സമയത്തും എൻ്റെ മോശം സമയത്തും അവർ പ്രതികരിക്കുന്നുണ്ട്. ഞാനിപ്പോൾ ഇൻഡസ്ട്രിയിൽ ഉണ്ടെന്ന് കൂടുതൽ ആളുകൾ അറിഞ്ഞില്ലേ, അത്രയും മതി എന്നും വീണ പറയുന്നു. ചെറിയ ചെറിയ പ്രശ്നങ്ങൾ ഞാനും ഭർത്താവും തമ്മിൽ ഉണ്ട്. എന്നാൽ ഇതുവരെ വിവാഹ,മോ,ച,ന,ത്തി,ലേക്ക് എത്തിയിട്ടില്ല.വിവാഹമോചിതയായി എന്ന വാർത്ത തെറ്റാണ്. എന്നാൽ ചെറിയ ചെറിയ പ്രശ്നങ്ങൾ ഉണ്ട് എന്നുള്ളത് സത്യമാണ്.

Share this on...