നാണംകെട്ട് തലകുനിച്ച് ദിലീപ്. കടുത്തഭാഷയിൽ ജഡ്ജി പറഞ്ഞത് കേട്ടോ.ജഡ്ജി മരണ മാസ്

in News 24 views

നാണംകെട്ട് തലകുനിച്ച് ദിലീപ്. കടുത്തഭാഷയിൽ ജഡ്ജി പറഞ്ഞത് കേട്ടോ.നടിയെ ആ.ക്ര.മി.ച്ച. കേ.സി.ൽ അന്വേഷണ ഉദ്യോഗസ്ഥരെ വ.ധി.ക്കാ.ൻ ഗൂ.ഢാ.ലോ.ച.ന നടത്തിയെന്ന കേ.സി.ൽ നടൻ ദിലീപിന് കോടതിയുടെ തിരിച്ചടി. കഴിഞ്ഞദിവസം ഫോൺ നൽകാൻ ആവശ്യപ്പെട്ട ഉദ്യോഗസ്ഥരോട് തരാൻ പറ്റില്ലെന്നാണ് ദിലീപ് പറഞ്ഞത്. സുപ്രീം കോടതി വിധിയനുസരിച്ച് പ്ര.തി.ക.ളോ.ട് രേഖകൾ ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആവശ്യപ്പെടാൻ ആകില്ല. പോലീസിന് ഫോൺ നൽകിയാൽ ക.ള്ള.ക്ക.ഥകൾ ചമക്കുമെന്നും ദിലീപ് പറഞ്ഞിരുന്നു. താൻ ഫോൺ ഫോറൻസിക് വിദഗ്ദനെ കൊണ്ട് പരിശോധിക്കാൻ നൽകിയെന്നും വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് കൈമാറാമെന്നുമാണ് ദിലീപ് തുറന്നടിച്ചത്.

എന്നാൽ ഇപ്പോൾ ദിലീപിനെ പൊളിച്ചടുക്കിയിരിക്കുകയാണ് കോടതി ജഡ്ജി.ദിലീപിൻ്റെ ഫോൺ അന്വേഷണ സംഘത്തിന് കൈമാറണമെന്ന് ഹൈക്കോടതി ദിലീപിനോട് പറഞ്ഞു. ഫോൺ എന്തുകൊണ്ട് കൈമാറിയില്ലെന്ന് കോടതി ആരാഞ്ഞു. ഫോൺ കൈമാറാത്തത് ശരിയായ നടപടി അല്ലെന്നും, ജസ്റ്റിസ് പി ഗോപിനാഥ് ചൂണ്ടിക്കാട്ടി.ദിലീപ് എന്തുകൊണ്ട് ഫോൺ കൈമാറുന്നില്ല. ഒരു കാര്യം അന്വേഷിക്കരുത് എന്ന് പറയാൻ ദിലീപിന് അവകാശമില്ല. ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ദിലീപെന്തിന് സ്വയം പരിശോധന നടത്തണമെന്നും, ദിലീപിന് കോടതിയെ വിശ്വാസമില്ലേയെന്നും ജസ്റ്റിസ് പി ഗോപിനാഥ് ആരാഞ്ഞു.

ദിലീപിനോട് കടുത്ത അതൃപ്തിയാണ് കോടതി രേഖപ്പെടുത്തിയത്. അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളുമെന്ന മുന്നറിയിപ്പു കൂടി കടുത്തഭാഷയിൽ ഹൈക്കോടതി നൽകി. ഉദ്യോഗസ്ഥരെ വിശ്വാസമില്ലെങ്കിൽ ഫോണുകൾ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നൽകിക്കൂടെ എന്ന് കോടതി ചോദിച്ചു. ഇന്നുതന്നെ ഫോൺ കൈമാറണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.പ്ര.തി. തന്നെ പരിശോധന വിവരങ്ങൾ അന്വേഷണ സംഘത്തിന് കൈമാറാമെന്ന് പറയുന്നത് കേട്ടു കേൾവി ഇല്ലാത്തതാണെന്നും കോടതി പറഞ്ഞു.

അതേസമയം ഫോൺ കൈമാറാത്തതിൻ്റെ കാരണങ്ങൾ ദിലീപിൻ്റെ അഭിഭാഷകൻ വിശദീകരിച്ചു. ഗൂ.ഢാ.ലോ.ച.ന നടന്നുവെന്ന് പറയുന്ന കാലത്തെ ഫോണുകൾ അല്ല അന്വേഷണസംഘം ചോദിച്ചിരിക്കുന്നത് എന്നാണ് പ്രധാന വാദം. താൻ മാധ്യമവിചാരണ നേരിടുകയാണെന്നും, തൻ്റെ ഭാര്യയുമായുള്ള സംഭാഷണം ഫോണിലുണ്ടെന്നും, ദിലീപ് കോടതിയിൽ അറിയിച്ചു. അന്വേഷണസംഘം സ്വകാര്യതയിലേക്ക് കടക്കുവെന്നും ദിലീപ് ആരോപിച്ചു. വ്യക്തിപരമായ പല വിവരങ്ങളും ആ ഫോണിലുണ്ട്. ഇൻറർനെറ്റ് ബാങ്കിംഗ് ഉൾപ്പെടെ പല കാര്യങ്ങളും ഈ ഫോൺ വഴിയാണ് നടത്തുന്നതെന്നും ദിലീപ് പറഞ്ഞു.

Share this on...