കോടതിയിൽ ഞെട്ടിക്കുന്ന മൊഴി നൽകി വിസ്മയയുടെ കൂട്ടുകാരി; മൊഴി ഇങ്ങനെ.!

in News 56 views

കോടതിയിൽ ഞെട്ടിക്കുന്ന മൊഴി നൽകി വിസ്മയയുടെ കൂട്ടുകാരി; മൊഴി ഇങ്ങനെ.!സ്ത്രീധനമായി നൽകിയ കാറിന്റെയും സ്വർണത്തിന്റെയും പേരിൽ ഭർത്താവ് കിരൺ പീ,ഡി,പ്പി,ക്കു,ന്ന കാര്യം വിസ്മയ തന്നോടു പറഞ്ഞിരുന്നതായി ഉറ്റ കൂട്ടുകാരി വിദ്യ കോടതിയിൽ മൊഴി നൽകി. ബാക്കി സ്ത്രീധനം ലഭിച്ച ശേഷമേ കിരൺ കൂട്ടിക്കൊണ്ടു പോവുകയുള്ളൂയെന്നും വീട്ടിൽ നിർത്തി പോയിരിക്കുകയാണെന്നും വിസ്മയ പറഞ്ഞതായും നാലാം സാക്ഷിയായ വിദ്യ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി കെഎൻ. സുജിത്ത് മുൻപാകെ മൊഴി നൽകി. വിസ്മയയുടെ സഹോദരൻ വിജിത്തിന്റെ വിവാഹത്തിനു കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. വിജിത്തിന്റെ വിവാഹം കഴിഞ്ഞ് വിസ്മയ, കിരണിന്റെ വീട്ടിൽ പോയ ശേഷം വാട്സാപ്പിലും ഫെയ്സ്ബുക്കിലും മെസഞ്ചറിലും ചാറ്റ് ചെയ്തിരുന്നു.

കിരൺ വരുമ്പോൾ വിസ്മയ സംസാരിക്കാറില്ല. കിരണിന്റെ മുന്നിൽ അഭിനയിക്കുകയാണെന്നും ജീവിതം മടുത്തുവെന്നും ചാറ്റ് ചെയ്തിരുന്നു.എങ്ങനെയെങ്കിലും കിരണിന്റെ വീട്ടിൽ നിന്നു പോകാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചതായും സാക്ഷി മൊഴി നൽകി.വിസ്മയയുമായി സംസാരിച്ചത് അവരുടെ വിവാഹ വാർഷിക ദിനമായ 2021 മേയ് 31ന് ആണ്. സ്ത്രീധനത്തിന്റെ പേരിൽ അനുഭവിച്ച ബുദ്ധിമുട്ടുകൾ പറഞ്ഞു ക,ര,ഞ്ഞു. സംസാരം അവിചാരിതമായി തന്റെ ഫോണിൽ റെക്കോർഡ് ആയി. ഫോണിലെ സംസാരവും ചാറ്റും സാക്ഷി തിരിച്ചറിഞ്ഞു.

വിസ്മയ കര,ഞ്ഞു, കൊ,ണ്ടു വീട്ടിലേക്കു കയറിവന്നെന്നും കിരൺ കൂടെ ഉണ്ടായിരുന്നതായും കിഴക്കേകല്ലട സ്വദേശി ഷൈലയുടെ മൊഴി. കൊല്ലത്തു നിന്നു വരുമ്പോൾ കാറിന്റെ കാര്യം പറഞ്ഞു കിരൺ വഴക്കുണ്ടാക്കുകയും ഉ,പ,ദ്ര,വി,ക്കു,ക,യും ചെയ്തതായി വിസ്മയ തന്നോടു പറഞ്ഞു. കിരൺ ഉടൻ ഇറങ്ങി നടന്നു പോയി. പിന്നീട് വിസ്മയ അച്ഛനെ ഫോണിൽ വിളിച്ചു. കുറെക്കഴിഞ്ഞു കിരൺ വന്നു വിളിച്ചു കൊണ്ടുപോയതായും ഷൈല മൊഴി നൽകി. യാത്ര ചെയ്യവേയുണ്ടായ ത,ർ,ക്ക,ത്തി,ൽ നിന്നു രക്ഷപ്പെടാൻ വിസ്മയ കാറിൽ നിന്ന് ഇറങ്ങി വഴിയോരത്തെ വീട്ടിൽ കയറിയതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ഷൈലയുടെ മൊഴി.

Share this on...