കഴിഞ്ഞ മാസമായിരുന്നു അഹിലിന്റെ വിവാഹം ഉറപ്പിച്ചത്, പ്രതിശ്രുത വധുവിന് സംഭവിച്ചത്.!!

in News 21 views

വിവാഹ വീടായി മാറേണ്ടിയിരുന്ന വീട് മ,ര,ണ വീടായി മാറിയതിൻ്റെ പകപ്പിലാണ് വർക്കല രാഹുൽ നിവാസിൽ പ്രതാപൻ്റെ ബന്ധുക്കൾ. കഴിഞ്ഞ ദിവസം വീട്ടിൽ ഉണ്ടായ തീപിടുത്തത്തിൽ പ്രതാപനും, ഭാര്യയും, മകനും, മരുമകളും, കുഞ്ഞുമുൾപ്പെടെ അഞ്ചു പേർ മ,രി,ച്ച,പ്പോ,ൾ രണ്ടാമത്തെ മകൻ നിഹുൽ ഗു,രു,ത,ര,മാ,യ അവസ്ഥയിൽ വെൻറിലേറ്ററിൽ കഴിയുകയാണ്. രണ്ടു. വർഷം മുമ്പായിരുന്നു നിഹുലിൻ്റെയും അഭിരാമിയുടെയും വിവാഹം നടന്നത്. ഇനി വിവാഹം നടക്കേണ്ടിയിരുന്നത് പ്രതാപൻ്റെ ഇളയ മകൻ അഹിലിൻ്റെതാണ്. എൻജിനീയറിങ് ബിരുദധാരിയാണ് അഹിൽ. എംബിഎ കഴിഞ്ഞ് അച്ഛനോടൊപ്പം പച്ചക്കറി ബിസിനസ് നടത്തുന്ന ചേട്ടൻ നിഹിലിനെ പോലെ അഹിലും സഹായിക്കാൻ കടയിൽ എത്തുമായിരുന്നു.

നാട്ടിൽ തന്നെയുള്ള ഒരു പെൺകുട്ടിയുമായി അഹിലിൻ്റെ വിവാഹം കഴിഞ്ഞ മാസമാണ് ഉറപ്പിച്ചത്.ഇതിൻ്റെ സന്തോഷത്തിലായിരുന്നു വീട്ടുകാർ. വിവാഹം അടുത്തു തന്നെ നടത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. വിവാഹക്ഷണക്കത്ത് തയ്യാറാക്കാനും, വസ്ത്രങ്ങളും സ്വർണ്ണവും മറ്റും വാങ്ങാനുള്ള ആലോചനകൾ നടത്തിയിരുന്നു കുടുംബം. വീട് പെയിൻറ് ചെയ്ത് വൃത്തിയാക്കാനുള്ള നീക്കങ്ങളും തുടങ്ങിയിരുന്നു. വിദേശത്തുനിന്ന് അടുത്തമാസം മൂത്ത മകനും കുടുംബവും മറ്റു ബന്ധുക്കളുമെല്ലാം എത്തി ചടങ്ങ് മോടിയാക്കാൻ ഇരിക്കെയാണ് ദുരന്തം എത്തിയത്.അഹിനും, കുടുംബത്തിനും ഉണ്ടായ അപകടം അറിഞ്ഞ് കുടുംബത്തോടൊപ്പം ആശുപത്രിയിലെത്തിയ പ്രതിശ്രുത വധു മ,ര,ണ,വിവരമറിഞ്ഞ് കുഴഞ്ഞുവീണു.

മ,ര,ണ,ത്തിന് മണിക്കൂറുകൾക്ക് മുൻപും തന്നോട് സംസാരിച്ച പ്രിയപ്പെട്ടവൻ കൈപിടിക്കാൻ ഇല്ലാതെപോയത് ആ പെൺകുട്ടിയെ തകർത്തുകളഞ്ഞു.മുകൾ നിലയിലായിരുന്നു അഹിൻ്റെ കിടപ്പുമുറി.കട്ടിലിൽ ഉറങ്ങികിടക്കുന്ന പോലെയായിരുന്നു അഹിൻ മ,രി,ച്ചു കിടന്നിരുന്നത്. തീ ഉയരുന്നതുകണ്ട് പിൻഭാഗത്തെ സ്റ്റെയർ കയറി മറ്റുള്ളവരെ ഉണർത്താൻ അയൽ വീട്ടിൽ താമസിക്കുന്ന പ്രതാപൻ്റെ സഹോദരി പുത്രി ബിന്ദു ശ്രമിച്ചിരുന്നു. ജനലിൽ തട്ടി വിളിക്കുന്നതിനിടെ അവശനായ അഹിൻ ജനൽ തുറക്കാൻ ശ്രമിച്ചതായി ഇവർ പറയുന്നു. പറ്റുന്നില്ല… എന്ന് നിസ്സഹായത നിറഞ്ഞ അഹിനിൻ്റെ അവസാന ശബ്ദം ഇപ്പോഴും ഇവരുടെ കാതുകളിൽ ഉണ്ട്. നാട്ടുകാരെ മുഴുവൻ ക്ഷണിച്ചു അഹിനിൻ്റെ കല്യാണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രതാപനും കുടുംബവും. അതിനിടയിലാണ് മ,ര,ണം ഈ 29 കാരനെയും കവർന്നത്.

Share this on...