കള്ളൻ പിന്നെ ചെയ്തത് കണ്ടു മാഷിന്റ കണ്ണ് നിറഞ്ഞു പോയി

in News 7,207 views

സമൂഹത്തിൽ ഗുരുക്കന്മാരുടെ സ്ഥാനം വളരെ ഉയർന്നതാണ് അറിവിൻറെ ലോകത്തേക്ക് കൈപ്പിടിച്ചുയർത്തുന്നവരാണ് അവർ. അഭിമാനത്തോടെ മാത്രമേ അവരെക്കുറിച്ച് നമുക്ക് ഓർക്കാൻ കഴിയൂ.രാത്രി ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയ രണ്ടുകള്ളന്മാർ അത് തൻ്റെ അധ്യാപകൻറെ വീടാണെന്ന് തിരിച്ചറിഞ്ഞ നിമിഷം അദ്ദേഹത്തിൻറെ പാതങ്ങളിൽ ശിരസ്സ് നമിച്ചു തുടർന്ന് അദ്ദേഹം ആവശ്യപ്പെട്ട തുക അദ്ദേഹത്തിന് തിരികെ നല്കുകയും ചെയ്തു പക്ഷിമ ബംഗാളിലാണ് സംഭവം ഫാറാക്ക ബേരേജ് മുൻ പ്രധാന അധ്യാപകനാണ് ഹരിചന്ദ്ര റോയ് 1997 ലാണ് അദ്ദേഹം വിരമിക്കുന്നത് അതിന് ശേഷം റോയ് ഫാറാക്ക ബേരേജ്ലെ ഒരു അപ്പാർട്ട്മെന്റിലാണ് താമസം.

രോഗിയായ റോയിക്ക് ഒരു ഇളയ സഹോദരനും ഉണ്ട് റോയിയുടെ കാര്യങ്ങൾ എല്ലാം നോക്കി റോയിക്കൊപ്പമാണ് സഹോദരനും താമസിക്കുന്നത്.സ്ഥിരമായി മരുന്നുകളും ഫിസിയോ തെറാപ്പിയും ഒക്കെ റോയിക്കുണ്ടായിരുന്നു ഫാറാക്കയിൽ അധ്യാപകനായി ജോലി നോക്കിയ അദ്ദേഹം അവിടുത്തുകാരുടെ പ്രിയങ്കരനായിരുന്നു ജനങ്ങൾ അദ്ദേഹത്തിന് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു നൽകിയിരുന്നത് ദയാലുവായ അദ്ദേഹം പാവപ്പെട്ട വീട്ടിലെ കുട്ടികളെ സാമ്പത്തികമായി സഹായിച്ചിരുന്നു തന്റെ പോക്കറ്റിൽ നിന്നും പൈസ ചെലവാക്കി അദ്ദേഹം അവരെ സഹായിക്കുമായിരുന്നു അടുത്തിടെ ചികിത്സക്കായി റോയ് ബാംഗ്ലൂർ വരെ പോയതായിരുന്നു.

തിങ്കളാഴ്ച അത്തായത്തിനാണ് റോയ് സഹോദരനോടൊപ്പം തിരികെ എത്തിയത്.വീടിൻ്റെ വാതിൽ തുറന്ന് അകത്ത് കിടന്നതും എവിടെനിന്നെന്നറിയില്ല രണ്ടുപേർ കത്തിയുമായി വീടിനുളളിലേക്ക് അതിക്രമിച്ചുകയറി റോയിയുടെ സഹോദരൻ അവരെ തടയാൻ ശ്രമിച്ചപ്പോൾ അവർ അദ്ദേഹത്തിൻറെ കഴുത്തിൽ ആയുധം വെച്ച് ഭീഷണിപ്പെടുത്തി അദ്ദേഹത്തെ ഒരു ശുചിമുറിയിൽ തള്ളിയിട്ട് വാതിൽ പുറത്തേക്ക് പൂട്ടി ഒടുവിൽ രോഗിയായ റോയിയും കള്ളന്മാരും വീട്ടിൽ ബാക്കിയായി വീട്ടിൽ ഉള്ള പണവും പണ്ടവും എടുക്കാൻ അവർ അയാളോട് ആവശ്യപ്പെട്ടു

ഇല്ലെങ്കിൽ കൊ,ന്നു,ക,ള .യും എന്ന് ഭീഷണിപ്പെടുത്തി ഇരുവരും മുഖമൂടി ധരിച്ചത് കൊണ്ട് അധ്യാപകന് അവരെ തിരിച്ചറിയാൻ സാധിച്ചില്ല അദ്ദേഹം ഭയന്ന് എല്ലാം കൈമാറി അവിടെ നിന്നും കിട്ടിയ പണവും രണ്ട് മുബൈൽ ഫോണുമായി പോകാൻ നിൽക്കുമ്പോഴാണ് അതുണ്ടായത്… അതിലൊരാൾ പെട്ടന്ന് അധ്യാപകന് നേരെ നടന്നടുത്തു ഭയം കൊണ്ട് വിറച്ച അദ്ദേഹത്തിൻറെ മുന്നിൽ വന്ന് ശിരസ്സ് നമിച്ചു താൻ കൊള്ളയടിക്കുന്നത് തൻ്റെ അധ്യാപകനെ തന്നെയാണെന്ന് അപ്പോഴാണ് അതിലൊരു കള്ളന് മനസ്സിലായത്.

അവർ തനിക്കോ സഹോദരനോ ദ്രോഹം ചെയ്യില്ലെന്ന് മനസ്സിലായ അധ്യാപകൻ തൻ്റെ അവസ്ഥ അവരോട് പറഞ്ഞു.രാവിലെ പലചരക്ക് സാധനങ്ങൾ വാങ്ങണമെന്നും ഫിസിയോ തെറാപ്പിക്ക് പോകണമെന്നും പറഞ്ഞു അതിന് വേണ്ട തുക തിരികെ നൽകണമെന്നും കള്ളന്മാരോട് അദ്ദേഹം ആവശ്യപ്പെട്ടു അവർ തങ്ങളുടെ കയ്യിൽ നിന്നും 2000 രൂപയും അവിടെ നിന്നെടുത്ത മുബൈൽ ഫോണുകളും അധ്യാപകന് നൽകി അവിടെ നിന്ന് പോയി എന്തായാലും സംഭവത്തിൽ പോലീസ് അന്യോഷണം ആരംഭിച്ചിട്ടുണ്ട്

Share this on...