ഓഫീസിൽ പുതിയതായി വന്ന ഭർത്താവ് മ,രി,ച്ച യുവതിയെ വളക്കാൻ നോക്കുന്ന യുവാവിന് സംഭവിച്ചത്

in Story 17,033 views

രാവിലെ പത്തു മണി കഴിഞ്ഞു. അഖിൽ തുറന്നിട്ട ജനാലയിലൂടെ താഴെ ബസ്സ്റ്റോപ്പിലെ കോളേജ് കുട്ടികളെ നോക്കിയിരിക്കുകയാണ്..അപ്പോൾ എതിർവശത്തു നിന്ന് സുധിയുടെ ശബ്ദം.“”ഡാ അഖിലേ.. നീ ഇന്നലെ അയച്ച ആ മെയിൽ എനിയ്ക്ക് CC വെച്ചിട്ടില്ലല്ലോ ..””മറുപടി ഒന്നും ഇല്ലാതായപ്പോൾ സുധി ചെയറിൽ നിന്ന് എഴുന്നേറ്റു..

“ഡാ നീ ഇവിടെയൊന്നും അല്ലേ.. എപ്പനോക്കിയാലും നിന്റെ കണ്ണ് കോഴിക്കൂട്ടിലാണല്ലോ..ഇങ്ങിനെ ഒരു ജൻമംഞാൻ പറഞ്ഞത് വല്ലതും നീ കേട്ടോ..””

സുധി അഖിലിന്റ തോളിൽ തട്ടിക്കൊണ്ട് ചോദിച്ചു..താഴെ നിന്ന് കണ്ണെടുക്കാതെ അഖിൽ മറുപടി പറഞ്ഞു.

“നീ ഇങ്ങോട്ട് ഒന്നു നോക്കിയേ..ആ ചുവന്ന ചുരിദാർ ഇട്ടപെണ്ണ് എന്നെത്തന്നെയാ.. നോക്കുന്നേ..””

“”അതേ ടാ .. നിന്റെ നോട്ടത്തിൽ അവൾ വീണെടാ..ഒന്നു പോടാ.. ഇത്രയും ദൂരത്തു നിന്ന്
നിന്നെ ഇപ്പോൾ കാണാൻ പോവുകയല്ലേ..””

“അതിന് എന്നെപ്പോലെ ഇച്ചിരി ഗ്ലാമർ വേണം.
നിന്നെയൊക്കൊ .അവളുടെ അടുത്ത് കൊണ്ടു നിറുത്തിയാലും അവൾക്ക് കാണാൻ കഴിയില്ല.
അത്രയ്ക്ക് കറുപ്പല്ലേ.. സമ്മതിക്കണം..””

അഖിൽ സുധിയുടെ മുഖത്ത് നോക്കി കളിയാക്കി ചിരിച്ചു..ദേഷ്യവും സങ്കടവും സഹിക്കവയ്യ തായപ്പോൾ സുധി ജനാലയുടെ കതകുകൾ വലിച്ചടച്ചു..

“ശരിയാടാ ഞാൻ കറുത്തിട്ടാ.. എന്റെ അച്ഛനും അമ്മയും പാടത്തും പറമ്പിലും കഷ്ടപ്പെട്ടു പണിയെടുത്തു പഠിപ്പിച്ചാണ് എന്നെ ഈ നിലയിൽ എത്തിച്ചത്.

അല്ലാതെ നിന്നെപ്പോലെ വായിൽ വെള്ളി കരണ്ടിയുമായി .. ഇംഗ്ലീഷ് മീഡിയത്തിൽ നിക്കറും ഇട്ടു പഠിച്ചല്ല ..ഞാൻ വളർന്നത്..””

“”അങ്ങിനെയാണെങ്കിൽ കറുത്തു തന്നെയിരിക്കും.”സുധി നമുക്ക് ഇട്ടു വച്ചതാണെന്ന് അഖിലിന് മനസ്സിലായി.. അവൻ വേഗം കംപ്യൂട്ടർ തുറന്ന് മെയിൽ അവന് ഫോർവേർഡ് ചെയ്തു”” ..

സുധി ഒന്നു മൂളിക്കൊണ്ട് തന്റെ ഇരിപ്പിടത്തിൽ പോയിരുന്നു …അഖിൽ എഴുന്നേറ്റ് ചുറ്റോടും നോക്കി ഭാഗ്യം നിമ്മി സീറ്റിൽ ഇല്ല.

നിമ്മിയാണ് ഓഫീസിലെ നായിക കാലം കൂറേയായി അഖിലിന് പിടിക്കൊടുക്കാതെ മുങ്ങി നടക്കുകയാണ്.. അതിന് തക്കതായ കാരണമുണ് .അഖിൽ H.Rസ്കെഷനലിൽ ആണ്.അഖിലിനെ സോപ്പിട്ട് കാര്യങ്ങളെല്ലാം നേടിയെടുക്കും..

സ്ത്രീകാര്യത്തിൽ അഖിൽ ഇച്ചിരി ബലഹീനനായതു കൊണ്ട് നിമ്മിയ്ക്ക് കാര്യങ്ങൾ വളരെ എളുപ്പമാണ്.അഖിൽ എഴുന്നേറ്റ് നിന്ന് എതിർവശത്തുള്ള സുധിയെ വിളിച്ചു..

“സുധി നിമ്മി വന്നില്ലേ..””ഇല്ല എന്നു തോന്നുന്നു..”അവൻ നിരാശയോടെ കംപ്യൂട്ടറിൽ നോക്കിയിരുന്നു ..അല്പം കഴിഞ്ഞപ്പോൾ ഫോൺ റിങ്ങു കേട്ടപ്പോൾ അവൻ ചാടി എടുത്തു.

“ഹലോ.. സർ..ഇപ്പോൾ വരാം സർ..ഫോൺ വെച്ചിട്ട് വേഗത്തിൽ MD യുടെ ക്യാബനിലേയ്ക്ക് നടന്നു..എന്റെ ഈശ്വരാ.. എന്തിനാണാവോ.. വിളിപ്പിച്ചത്.

പോകുന്നതിനിടയിൽ സുധിയെ ഒന്നു .നോക്കി
ഇവൻ പണി തന്നതാണാ .. എന്നു മനസ്സിൽ നിനച്ചു കൊണ്ട് വാതിൽ തുറന്ന് അകത്തേയ്ക്ക് കയറി..

MD യുടെ അടുത്തായി. ഒരു സ്ത്രീയും നിൽപ്പുണ്ടായിരുന്നു ..”ഹലോ അഖിൽ..””യെസ് സാർ”സാറിന് മറുപടി കൊടുത്തെങ്കിലും കണ്ണുകൾ ചെന്നു പതിച്ചത് ആ സ്ത്രീയിൽ ആയിരുന്നു ..

ഇത് നമ്മുടെ ബീനയ്ക്ക് പകരം വന്നിരിക്കുന്ന ഓഫീസ് ഗേൾ ആണ്..പേര് ആതിര ബീന പറഞ്ഞയിച്ചിട്ട് വന്നതാണ് .ഒരാഴ്ച നോക്കാം.. എന്നിട്ട് തീരുമാനിയ്ക്കാം ..””

“ശരി സാർ “അവൻ എം ഡി യോട് ഓക്കേ പറഞ്ഞ് സീറ്റിൽ പോയിരുന്നു ..സീറ്റിൽ ഇരുന്നിട്ട് അഖിലിന് വല്ലാത്ത പോലെ..പെട്ടന്നാണ് എംഡിയുടെ മുറി തുറന്ന് അവൾ പുറത്തേയ്ക്ക് പോയത് ..
അവൾ നടന്നു പോകുന്നത് കണ്ണെടുക്കാതെ നോക്കി നിൽക്കുന്ന അഖിലിനെ കണ്ട് സുധിയ്ക്ക് ചിരിയാണ് വന്നത്..

“അഖിൽ വായ് അടച്ചോളൂ.. ഈച്ച കയറി പോകും.””
.അപ്പോഴാണ് താൻ ഈ ലോകത്തല്ല എന്നു മനസ്സിലായത്..

“സുധി നീ വാ വല്ലാത്ത ടെൻഷൻ നമുക്ക് ആത്മാവിന് ഒരോ പുക കെടുത്തിട്ടു വരാം..”രണ്ടു പേരും സിഗരിറ്റിന് തിരികൊളുത്തി ..

“സുധി നീ ആ ഇറങ്ങിപ്പോയ പെണ്ണിനെ കണ്ടോ..
കണ്ടു..”കണ്ടിട്ട് എന്റെ കണ്ണു മഞ്ഞളിച്ച് പോയി””
.

അത് ഇപ്പോ പുതിയ സംഭവമാണോ.. അഖിലേ..
ഏത് പെണ്ണിനെ കണ്ടാലും നിനക്ക് വരുന്ന അസുഖമല്ലേ.””

“ഇത് അങ്ങിനെയല്ല.സുധി ..ഒരു അഡാർ ഐറ്റം “”…
“അഖിലേ.. വിട്ടേയ്ക്ക് എടാ..പാവമാ.””
.
“”അത് നിനക്കെങ്ങിനെ അറിയാം..
ഞാൻ രാവിലെ ഓഫീസിൽ വരുമ്പോൾ പുറത്ത് നിൽപ്പുണ്ട് ..ഒൻപതു മണിയ്ക്ക് വന്നതാന്ന്..
ഞാൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു..””

അഖിൽ അടുത്ത സിഗറിറ്റിന് തിരികൊളുത്തിക്കൊണ്ട് ചോദിച്ചു..”സുധി പറ.. വേഗം പറ..”””ഭർത്താവ് മരിച്ചു.. രണ്ട് കുട്ടികളുണ്ട് .കുറച്ച് ദൂരെ എവിടെയോ ആണ് താമസിയ്ക്കുന്നത്.. രാവിലെ വീട്ടിൽ നിന്ന് പുറപ്പെട്ടതാണെന്നും പറഞ്ഞു.”

“”പിന്നെ എന്തു പറഞ്ഞു.”””വേറെ പ്രത്യേകിച്ചും ഒന്നും പറഞ്ഞില്ല..”””എന്നാ ശരി മോനേ..””അഖിൽ മനസ്സിൽ സ്വപ്നങ്ങൾ കാണാൻ തുടങ്ങി ..

പിറ്റേന്ന് മുതൽ അഖിലിന്റെ ശ്രദ്ധ ആതിരയിൽ ആയിരുന്നു .. സമയം കിട്ടുമ്പോഴേല്ലാം ..
ഫയൽ എടുപ്പിക്കലും ചായ ഇട്ടു കൊണ്ടുവരാൻ ഓർഡർ ഇടലും…ഇതെല്ലാം കണ്ടു സുധിയ്ക്ക് ആശ്ചര്യമായി ..

ദിവസത്തിൽ ഒരു പത്തു പ്രാവശ്യമെങ്കിലും പുകവലിക്കുന്ന അഖിൽ ഇപ്പോൾ പുറത്തേയ്ക്ക് പോകുന്നതേയില്ല..നിർബന്ധിച്ചാലും ചായ കുടിയ്ക്കാത്തവൻ എപ്പോഴും ചായ മതി ..

“”അഖിൽ നിനക്കെന്തു പറ്റി.. ഏയ് ഒന്നുമില്ല..
ഉം എല്ലാം ഞാൻ കാണുന്നുണ്ട്..””””സുധി നിമ്മി അറിയണ്ട ട്ടോ..””

“”അത് പേടിക്കണ്ട അഖിലേ.. അത് ഞാൻ നോക്കിക്കോളാം..””അന്ന് രാവിലെ ചായ കൊണ്ടു വന്നപ്പോൾ അഖിൽ ആതിരയോട് കാര്യങ്ങൾ അന്വേഷിച്ചു ..

“”ആതിര ഇങ്ങോട്ട് വരു..ഇവിടെയിരിക്കു..”””വേണ്ട സർ ഞാൻ നിന്നോളാം”””ആതിര ഇവിടെ വന്നിട്ട് എതദിവസമായി .””.

“പത്തു ദിസമായി..”””ആതിരയെ ഇവിടെ നിയമിച്ചിരിക്കുന്നു .. അതിന്റെ ഭാഗമായി.. മേൽവിലാസവും മറ്റു വിവരങ്ങളും കുറച്ച് ഒപ്പുകളും വേണം…””

അവൾ പേപ്പറുകൾ പൂരിപ്പിക്കുമ്പോൾ
അഖിൽ ഫാനിന്റെ കാറ്റിൽ മാറി മറയുന്ന വസ്ത്രങ്ങൾക്കിടയിൽ നിഴലിക്കുന്ന മേനിയിലേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു ..

ഇടയ്ക്കൊന്നു ആ പേപ്പറിൽ നോക്കിയപ്പോൾ അവൻ ന്തെട്ടിപ്പോയി..
എത്ര മനോഹരമായ കൈയ്യഴുത്ത് .

“”ആതിര എത്ര വരെ പഠിച്ചു..””” അത്യാവശം..””
“പേര് ആതിര ആനന്ദ് അല്ലേ”
..
“”അതേ സർ..എന്റെ ബ്രദറിന്റെ പേരും ആനന്ദ് എന്നാണ്..പിന്നെ ഒരു കാര്യം ഉണ്ട്..

ഇവിടെ തിരക്ക് ഉള്ളപ്പോൾ ഒരു മണിക്കൂറോ അല്ലെങ്കിൽ രണ്ട് മണിക്കൂറോ അധികം നിൽക്കേണ്ടി വരുംഓവർടൈം പൈസ കിട്ടും..”.

“”സർ അത് പിന്നെ വീട്ടിൽ കുട്ടികൾ തനിച്ചാണ്..””എന്നാൽ ഞാൻ എം ഡി യോട് സംസാരിക്കാം..
ആതിരയ്ക്ക് സാധിയ്ക്കില്ല എന്ന് ..””

“”സർ അങ്ങിനെ പറയല്ലേ.. അത്രയ്ക്ക് ബുദ്ധിമുട്ടാണ് ജീവിതം..”ഇത് തന്നെ പറ്റിയ തക്കം .ഒന്നു മുട്ടിനോക്കാം.. അഖിൽ മനസ്സിൽ സന്തോഷം വിടർന്നു.

“”നോക്കു. ആതിരേ.. ആതിരയേ ജോലിയിൽ നിലനിർത്തണോ അതോ ഒഴിവാക്കണോ.. എന്ന് തീരുമാനിക്കുന്നത് ഞാൻ ആണ് “”..

“”സർ .. അവളുടെ കണ്ണുകൾ നിറഞ്ഞു.
നിൽക്കാം സാർ .. ഒഴിവാക്കല്ലേ.. സർ..””

അഖിൽ ആതിരയെ അർത്ഥം വെച്ചൊന്നു നോക്കി..””ഞാനിവിടെ ഉള്ളപ്പോൾ ആതിര എന്തിന് പേടിക്കണം.””

അതിനവൾ മറുപടി പറയാതെ സ്റ്റോർ റൂമിലേയ്ക്ക് പോയി..പിറ്റേന്ന് ഓഫീസ് കാന്റീനിൽ നിമ്മിയും അഖിലും ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ .. നിമ്മി അഖിലിനെ കളിയാക്കിക്കൊണ്ടു ചോദിച്ചു.

“”അഖിൽ സർ ഇപ്പോൾ വലിയ ആളായി.. നമ്മളെ ഒന്നും മൈൻഡ് ഇല്ലല്ലോ ..”അയ്യോ.. ജോലിത്തിരക്ക് .. നിന്നോട് മൈൻഡ് ചെയ്യാതിരിക്കുമോ..””

“പിന്നെ ഈ മാസം എന്റെ അഞ്ചു ദിവസം നേരം വൈകിയാ പഞ്ച് ചെയ്തത് അത് ശരിയാക്കണേ”..അത് പിന്നെ പറയണോ..എന്റെ നിമ്മിയല്ലേ.. ഞാൻ ചെയ്യാതിരിക്കുമോ..”

“ഒന്നു പോ സാറേ ..””ഈ സാറേ എന്നുള്ള വിളി ഒഴിവാക്കാൻ ഞാൻ എത്ര നാളു കൊണ്ട് പറയുന്നു.”നിമ്മിയ്ക്ക് എന്നെ അഖിലേട്ടാ.. എന്ന് വിളിച്ചൂടെ “”

“”നമുക്ക് ഒന്നും ആ ഭാഗ്യമില്ലേ..”””ഭാഗ്യം ഉണ്ടായാൽ…?””അഖിലിന്റെ വിഷയം മാറുന്നത് കണ്ടപ്പോൾ നിമ്മി പോകുവാൻ തിരക്കുകൂട്ടി..

“”സർ സമയം വൈകുന്നു…””””ഇതിന് മറുപടി പറയൂ..””.”അത് പിന്നെ പറയാം. “”എന്ന് പറഞ്ഞ് ഒരു പുഞ്ചിരിയും നൽകി നടന്നു നീങ്ങി..

ഇനി എത്രനാൾ കാത്തിരിക്കണം .. എന്റെ ദൈവമേ…സമയം അഞ്ചു മണി എല്ലാവരും പോകുവാനുള്ള തിരക്കിലാണ് ..അഖിലിന് കുറച്ചു ജോലിയും കൂടി ചെയ്ത് തീർക്കാനുണ്ട്..

അവൻ ആതിരെയെ വിളിച്ചു.. ഒരു മുപ്പതു മിനിറ്റ്”” വെയിറ്റ് ചെയ്യാമോ””..അവൾ സമ്മതിച്ചു.
എല്ലാവരും പോയി .. ഓഫീസിൽ അവർ രണ്ടു പേരും മാത്രം..

പത്തു മിനിറ്റ് കഴിഞ്ഞതും അഖിൽ”ആതിരയെ ഒരു ചായ..”””ശരി സർ ഇപ്പോൾ കൊണ്ടു വരാം..””

അല്പനേരം കഴിഞ്ഞ് അവൾ ചായയുമായി വന്നു..
ചായ ടേബിളിൽ വച്ചു..

“സർ””എന്താ ആതിരേ..””എനിയ്ക്ക് ഒരു സഹായം..”പറയൂ എന്താ വേണ്ടത്..””ഈ വരുന്ന 26 -തിയ്യതി എന്റെ മകന്റെ പിറന്നാളാണ് അന്ന് രാവിലെ ഗുരുവായുർ ഒന്നു പോകണമെന്നുണ്ട്..അന്ന് അവധി എടുത്തോടെ..?””

“”ജോലിയിൽ പ്രവേശിച്ചപ്പോഴെ അവധിയോ..”””സർ വിചാരിച്ചാൽ””ഞാൻ ശ്രമിക്കാം “””പിന്നെ പിറന്നാളായി നമ്മളൊ ഒന്നും ക്ഷണിക്കുന്നില്ലേ..””

“സർ വന്നോളൂ.. ഉച്ചയ്ക്ക് ഭക്ഷണം അവിടെ നിന്നാകാം ..”വരാം തീർച്ചയായും വരാം”.അപ്പോഴാണ് അവന്റെ മനസ്സിൽ വേറൊരു കാര്യം ഓർമ്മ വന്നത് ഇരുപത്തിയാറാം തിയ്യതി തന്നെയല്ലേ..

സുധിയുടെ വിവാഹം ..ശ്ശോ കഷ്ടമായല്ലോ..അത് പിന്നെ രജിസ്റ്റർ മേരേജ് ആണ് പിന്നെയായാലും അവരെ പോയിക്കാണാം.

ആതിര സ്നേഹത്തോടെ വിളിച്ചതല്ലേ.. പ്രതീക്ഷിക്കാത്തത് വല്ലതും നടന്നാല്ലോ.. അവൻ മനസ്സിൽ പിറന്നാളിന് പോകാൻ തന്നെ തീരുമാനിച്ചു.

ഇരുപത്തിയാറം തിയ്യതി ഓഫീസിൽ വന്നപ്പോൾ ആരും ഇല്ല .. എംഡി ബിസ്സിനസ് ടൂർ ,നിമ്മിയില്ല .,. സുധിയില്ല, ശേഖരൻ സാർ ഇല്ല.. ഇവരൊക്കെ എങ്ങോട്ട് പോയി.. കല്യാണത്തിന് പോയി കാണുമെന്ന് കരുതി..

പന്ത്രണ്ടു മണി ആയപ്പോൾ അഖിൽ ആതിരയുടെ വീട്ടിലേക്ക് ബൈക്കിൽ പുറപ്പെട്ടു…ഒന്നു രണ്ടു മണിക്കൂർ യാത്ര ചെയ്ത് അവസാനം വീട് കണ്ടു പിടിച്ചു.

ഒരു പഴയ ഓടിട്ട വീട് മുറ്റത്ത് കുട്ടികൾ കളിക്കുന്നുണ്ട്..അവൻ കയ്യിൽ കരുതിയിരുന്ന ഗിഫ്റ്റ് കുട്ടികൾക്ക് നൽകി.

ബൈക്കിന്റെ ശബ്ദം കേട്ടിട്ടാവണം അവൾ മുറ്റത്തേയ്ക്ക് ഇറങ്ങി വന്നു..
ഒരു മാക്സിയെല്ലാം ഇട്ടു .. ഒരു പ്രത്യേക ലുക്കിൽ
.അഖിൽ ആതിരയെ ഒന്നു നോക്കി..

“സാർ വരൂ വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ലാട്ടോ.””അവളെ അനുഗമിച്ച് വീട്ടിലേയ്ക്ക് കയറാൻ തുടങ്ങുമ്പോൾ വാതിലിനു മുകളിൽ മാലയണിഞ്ഞുള്ള ആ ഫോട്ടോ കണ്ടവൻ ന്തെട്ടി ..ആ പടിയിൽ തന്നെ നിന്നു.

അവൻ ആ ഫോട്ടോയിൽ നിന്ന് കണ്ണെടുക്കാതെ നിൽക്കുന്നതു കണ്ടപ്പോൾ ആതിര അഖിലിനോട് പറഞ്ഞു ..

“ഇത് എന്റെ ഏട്ടൻ ആനന്ദ് .. മരിച്ചിട്ട് അഞ്ചു വർഷമാകുന്നു..”അവൻ മുന്നോട്ട് വച്ച കാൽ പിറകിലോട്ട് വലിച്ചു ..

അപ്പോൾ ആതിര എന്റെ ഏട്ടത്തിയമ്മ..ഒന്നും മിണ്ടാതെ തിരിച്ചു നടന്നു..
ആതിര പുറകിൽ നിന്ന് വിളിച്ചിട്ടും ശ്രദ്ധിക്കാതെ ബൈക്ക് സ്റ്റാർട്ടു ചെയ്ത് തിരിച്ചു പോന്നു..

തിരിച്ചു വരുന്ന യാത്രയിലുടനീളം ഏട്ടനെ കുറിച്ചുള്ള ചിന്തകൾ ആയിരുന്നു….
അപ്പോൾ എന്റെ മുന്നിൽ ഞാൻ കണ്ടത് ഏട്ടത്തിയമ്മയായിരുന്നോ..

ബാഗ്ലൂരിൽ പഠിക്കുന്ന കാലത്ത് ..ഏട്ടൻ കൂടെ പഠിക്കുന്ന ഒരു പെണ്ണിനേയും കൊണ്ടു വീട്ടിൽ വന്നിരുന്നു.. അച്ഛൻ പറഞ്ഞിരുന്നു.. വീട്ടിൽ കയറ്റാത്തതു കൊണ്ട് അവർ അന്നു തന്നെ തിരിച്ചുപോയി എന്നും പറഞ്ഞിരുന്നു….

പണക്കൊഴുപ്പിൽ ഞാൻ ബാഗ്ലൂരിൽ അടിച്ചു പൊളിക്കുമ്പോഴും ഒരിക്കൽ പോലും ഞാൻ ഏട്ടനെ കുറിച്ച് ഓർത്തില്ല.. അവൻ അവന്റെ മനസ്സിനെ സ്വയം ശപിച്ചു ..അപ്പോൾ ഏട്ടത്തിയമ്മ.. ഏട്ടന്റെ കൂടെ പഠിച്ചവൾ എം ബി ഏ ക്കാരി..

അവരെയാണോ ഞാൻ വേലക്കാരി പോലെ കണ്ടത് .. ദൈവമേ.. എനിയ്ക്ക് മാപ്പു തരൂ.. തെറ്റാണ് ഞാൻ ചെയ്തത്..

ഏട്ടത്തിയമ്മയെ കുറിച്ചല്ലെ.ഞാൻ തെറ്റായി ചിന്തിച്ചത്..ചിന്തിക്കാൻ പോലും പാടില്ലാത്തതാണ് ..പിറ്റേന്ന് ഓഫീസിലേയ്ക്ക് ചെല്ലുമ്പോൾ എല്ലാവരും ആഹ്ളാദ പ്രകടനത്തിലാണ്..

നിമ്മിയുടെ കഴുത്തിൽ താലിചാർത്തിയത് വേറെ ആരുമല്ല .. സുധിയാണ്.
പാവം അഖിലിന് മാത്രം സന്തോഷിക്കാൻ കഴിഞ്ഞില്ല മനസ്സിൽ കുറ്റബോധം നീറിപ്പുകയുകയാണ് ..

“അഖിൽ ലഡ്ഡു എടുക്കു..നിനക്ക് ഒരു സസ്പൻസ് തരാൻ വേണ്ടിയാണ് നിമ്മിയുടെ കാര്യം മുൻപേ പറയാതിരുന്നത് .. അഞ്ചു വർഷത്തെ പ്രണയം ഇന്നലെ പൂത്തുലഞ്ഞു..എന്നിട്ടും നീ വന്നില്ല. ല്ലോ ..”

“തിരക്കായിപ്പോയി ഡാ സുധി ..”അവൻ അവർക്ക് ആശംസകൾ നൽകി …
കൂട്ടത്തിൽ ഒന്നുമറിയാതെ ആതിരയും അവരോടൊപ്പം ഉണ്ട്..
ആതിര അഖിലിന്റ അടുത്തേക്ക് വന്നു..

“സർ ഇന്നലെ പെട്ടന്ന് പോയല്ലോ..എന്തു പറ്റി സർ””ഏയ് ഒന്നുമില്ല..”അതു വരെ പേര് വിളിച്ചിരുന്ന അഖിൽ പിന്നീട് പേര് പോലും കൂട്ടിച്ചേർത്ത് വിളിച്ചില്ല..

ആതിര തുടർന്നു”അച്ഛനില്ലാത്ത അവർക്ക് .. എന്റെ ഒരു ആങ്ങളയായി.. വന്നു കേക്കുമുറിക്കും എന്നു കരുതി എല്ലാം കരുതിയിരുന്നു ..

എന്നാൽ സർ പെട്ടന്ന് തിരിച്ചു പോയി.””. അവന്റെ കണ്ണുകൾ നിറഞ്ഞു. .’ അവൻ ഒന്നും മിണ്ടാതെ നേരെ എംഡിയുടെ ക്യാബിനിലേയ്ക്ക് കയറി..

“സർ എനിയ്ക്ക് ഒരു അപേക്ഷയുണ്ട് “”പറയു അഖിൽ “”ഞാൻ എന്റെ ജോലി രാജിവെയ്ക്കുകയാണ് “”
..
“അഖിൽ എന്താണ് പറയുന്നത് അതിനിപ്പോൾ എന്തു സംഭവിച്ചു.””ആ ജോലി എന്നെക്കാളും ഉയർന്ന വിദ്യാഭ്യാസമുള്ള എന്റെ ഏട്ടത്തിയമ്മയായ ആതിരയ്ക്ക് നൽകണം.””

“അഖിൽ എന്താണ് ഈ പറയുന്നത് എനിയ്ക്ക് ഒന്നും മനസ്സിലാകുന്നില്ല.”അഖിൽ അവരുടെ വിദ്യാഭ്യാസത്തെ പറ്റിയും തുർന്നു ഉണ്ടായ വിവാഹത്തെ പറ്റിയും ഏട്ടന്റെ മരണത്തെ പറ്റിയും എല്ലാം എംഡി യോട് വിവരിച്ചു

“നീ പറഞ്ഞത് സത്യമാണെങ്കിൽ ഞാൻ അപ്രകാരം ചെയ്യാം..”ജീവിതത്തിൽ തനിക്കുണ്ടായ പാകപ്പിഴകൾ തിരുത്തുവാനും ഒരു പുതിയ മനുഷ്യനായി മാറാനും വേണ്ടി..അവൻ എല്ലാവരോടും യാത്ര പറഞ്ഞ് ആ ഓഫീസിന്റെ പടികൾ ഇറങ്ങി..’…

Share this on...