ഒരു വാക്ക് കൊണ്ടു പോലും നോവിച്ചിട്ടില്ല.. ദിലീപിനെ കുറിച്ച് മഞ്ജുവാര്യര്‍

in News 33 views

മലയാളികളുടെ പ്രിയപ്പെട്ട നടി തന്നെയാണ് മഞ്ജുവാര്യർ എന്ന് പറയാൻ ഉള്ള പ്രധാന കാരണം മഞ്ജുവാര്യരുടെ തിരിച്ചുവരവിൽ കിട്ടിയ വലിയ സ്വീകാര്യത തന്നെയാണ്.താരത്തിൻ്റെ കുടുംബത്തെക്കുറിച്ച് എപ്പോഴും മാധ്യമങ്ങളിൽ ചർച്ച ചെയ്യാറുണ്ട്. തൻ്റെ കറിയയിലെയും വ്യക്തി ജീവിതത്തിലെയും പ്രതിസന്ധികളെയുമെല്ലാം ധൈര്യത്തോടെ നേരിട്ട ഒരു പെൺകരുത്ത് തന്നെയാണ് മഞ്ജു വാര്യർ.ദിലീപുമായുള്ള വിവാഹത്തിനു ശേഷം മഞ്ജു സിനിമയിൽ നിന്നും ഇടവേള എടുത്തിരുന്നു. ഇനി അഭിനയിക്കാൻ താല്പര്യമില്ല എന്നും സിനിമയിൽ പിന്നിൽ നിന്നും പ്രവർത്തിക്കുന്നുവെന്നുമായിരുന്നു അന്ന് ദിലീപ് പറഞ്ഞത്. വർഷങ്ങൾക്കു ശേഷം ഇരുവരും വിവാഹമോചിതരാവുകയും പിന്നീട് സിനിമയിലേക്ക് തിരിച്ചു വരികയുമായിരുന്നു മഞ്ജു.

അതേസമയം സിനിമയിൽ നിന്ന് ഇടവേള എടുത്ത സമയത്ത് ജീവിതത്തെ കുറിച്ച് പറഞ്ഞതാരത്തിൻ്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലാവുകയാണ്. കുറെ കാലത്തെ തിരക്കിട്ട ജീവിതത്തിനുശേഷം എങ്ങനെയാണ് വീട്ടിൽ ഒതുങ്ങി കൂടാൻ കഴിയുന്നത് എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. അതിൽ തനിക്ക് പ്രയാസമൊന്നുമില്ല. വെറുതെയിരിക്കുമ്പോഴും സന്തോഷിക്കാൻ കഴിയുമെന്നാണ് തൻ്റെ അനുഭവം. ഇങ്ങനെയായിരുന്നു അന്ന് ലേഡീ സൂപ്പർ സ്റ്റാർ പറഞ്ഞത്.

വ്യക്തി ജീവിതത്തിൽ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോയപ്പോഴും ശക്തമായി തന്നെയാണ് അവർ പ്രതികരിച്ചത്. താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഒരു വാക്ക് പോലും മഞ്ജു സംസാരിക്കാൻ അന്നേ ഉണ്ടായിരുന്നില്ല. ഇന്നും പറയുന്നില്ല. ഇവർ തമ്മിൽ വേർപിരിഞ്ഞപ്പോൾ പോലും ദിലീപായാലും, മഞ്ജുവാര്യർ ആയാലും പരസ്പരം കരിവാരി തേക്കാതെയാണ് ഇറങ്ങിപ്പോയത്. അവർ രണ്ടുപേരും ഇന്നേവരെ അങ്ങോട്ടുമിങ്ങോട്ടും ഒരു പഴിയും പറഞ്ഞിട്ടില്ല.

14 വർഷത്തിൽ ഒരിക്കൽ പോലും ജോലി ചെയ്യാൻ പറ്റാത്തതിൻ്റെ പേരിൽ മനസ്സ് വേദനിച്ചിട്ടില്ല. ഇക്കാലമത്രയും വീട്ടിലെ ഒരു സ്ത്രീയെന്ന നിലയിൽ താൻ ജീവിക്കുകയും ശരിക്കും ആസ്വദിക്കുകയും ചെയ്തിരുന്നു എന്നാണ് മഞ്ജുവാര്യർ പറയുന്നത്. 2014ൽ ആയിരുന്നു ദിലീപും മഞ്ജുവാര്യരും വിവാഹമോചിതരായത്. ഇവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന് വിവരങ്ങൾ മുൻപേ പുറത്തുവന്നിരുന്നു. വിവാഹമോചനത്തെക്കുറിച്ച് ഇരുവരിലും പരസ്യമായി സംസാരിച്ചിരുന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. പരസ്പരമുള്ള പരിചാരലുകൾ ഇല്ലാതെ ഇരുവരും വേർപിരിയുകയായിരുന്നു.

അച്ഛനോടൊപ്പം പോവാനായിരുന്നു മകൾ മീനാക്ഷിക്ക് താല്പര്യം. അങ്ങനെയായിരുന്നു ആ തീരുമാനം മഞ്ജുവാര്യർ അംഗീകരിച്ചത്.നൃത്ത വേദിയിലൂടെ ആയിരുന്നു മഞ്ജു വാര്യർ കലാരംഗത്തേക്ക് തിരിച്ചെത്തിയത്.കുട്ടിക്കാലം മുതൽ തന്നെ സിനിമയിലേക്ക് സജീവമായി നിൽക്കുന്ന താരം പത്തൊമ്പതാം വയസിലാണ് ആദ്യമായി സിനിമയിലേക്ക് എത്തിയത്. ആദ്യ നായകൻ ദിലീപും ആയിരുന്നു. പിന്നീട് ആ ജീവിതം മുന്നോട്ട് പോകാൻ തീരുമാനിച്ചത് ഇരുവരും ചേർന്ന് തന്നെ. ഇപ്പോൾ എന്തായാലും താരത്തിൻ്റെ ഈ പഴയ വീഡിയോ ആണ് വൈറലാകുന്നത്.

Share this on...