എൻ്റെ പ്രണയം. അമൃതയെ തൻ്റെ മാറോട് അണച്ച് ഗോപി സുന്ദർ.

in News 773 views

അമൃത സുരേഷിൻ്റെയും ഗോപി സുന്ദറിൻ്റെയും ഒരുമിച്ചുള്ള ചിത്രങ്ങൾ വന്നതോടെയാണ് സോഷ്യൽ മീഡിയയിൽ ഇരുവരുടെയും പേരുകൾ വീണ്ടും തരംഗമായി മാറിയത്. നിരവധി വിമർശനങ്ങൾ ഇരുവരും കേട്ടു. അഭയ ഹിരൺ മയിക്കൊപ്പം ഒൻപതു വർഷത്തോളം ലിവിംങ് റിലേഷൻഷിപ്പിലായിരുന്ന ഗോപിസുന്ദർ പെട്ടെന്നൊരു സുപ്രഭാതത്തിൽ അമൃത സുരേഷിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ കണ്ടതോടെ മലയാളികൾക്ക് അത് വിമർശിക്കാൻ ഒരു വഴിയായി മാറുകയായിരുന്നു. ഗായിക അമൃതസുരേഷിനൊപ്പമുള്ള തൻ്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഗോപി സുന്ദർ. ചിത്രത്തിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ ലൗ എന്നതാണ്.ഈ കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലാണ് ഗോപി സുന്ദർ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് പോസ്റ്റിനു താഴെ കമൻ്റുകളുമായി എത്തുന്നത്.

അതേ സമയം തൻ്റെ മകൾ പാപ്പു എന്ന അവന്തിക കുറേ നാളുകൾക്ക് ശേഷം സ്കൂളിലേക്ക് പോകുന്നതിൻ്റെ ചിത്രം അമൃത തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ഏറെ വൈറലായി മാറിയിരുന്നു. എൻ്റെ ഹണീബി വീണ്ടും സ്കൂളിലേക്ക് പോവുകയാണ് എന്ന കുറിപ്പോടെയാണ് അമൃത ഇൻസ്റ്റാഗ്രാമിൽ പാപ്പുവിൻ്റെ ചിത്രം പോസ്റ്റ് ചെയ്തത്.യൂണിഫോമും ബാഗും കുടയും കിറ്റുമൊക്കെയായി ചിരിച്ച മുഖത്തോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് പാപ്പു. മൈ ഹാപ്പി പാപ്പു എന്ന ക്യാപ്ഷനോടെ ഗോപീസുന്ദറും ചിത്രം സ്റ്റോറിയാക്കി.ഇതിൻ്റെ വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിയിരുന്നു. സ്വന്തം മക്കളെ മാറ്റിനിർത്തിയിട്ട് അമൃതയുടെ മകളുടെ ചിത്രം പങ്കുവെച്ചത് നിരവധി പേർ വിമർശനങ്ങൾക്ക് ഇടയാക്കി.

എന്നാൽ ഇതൊന്നും ഗോപീസുന്ദറിനെയും അമൃതയെയും ബാധിക്കുന്ന കാര്യമല്ല. തങ്ങളുടെ ജീവിതം നോക്കി സ്വന്തം കാര്യം നോക്കി ജീവിക്കുകയാണ് ഇരുവരും. മറ്റുള്ള വാർത്തകളും, മറ്റുള്ളവർ പ്രശ്നങ്ങളൊന്നും ഇരുവരെയും ബാധിക്കുന്നുമില്ല. സ്വന്തം കാര്യത്തിൽ കയറി ഇങ്ങനെ ഇടപെടുന്നതിനെതിരെ ഇരുവരും രംഗത്ത് എത്തിയിരുന്നു. മാധ്യമങ്ങൾ എന്തിനാ ഇത്ര ശ്രദ്ധ കൊടുക്കുന്നതെന്ന് ഇരുവരും ചോദിച്ചിരുന്നു. എന്തിനാണ് ഇത്രയധികം വിമർശനങ്ങൾ നടത്തുന്നതെന്നും ഇരുവരും ചോദിച്ചിരുന്നു. എന്നാൽ ആർക്കും മറുപടി ഒന്നും ഇല്ല എങ്കിലും ഇരുവരും ചിത്രങ്ങൾ ഇടുമ്പോൾ നിരവധിപേർ വിമർശനവുമായി രംഗത്ത് എത്താറുണ്ട്.

അഭയ ഹിരൺമയിക്കൊപ്പം ഒൻപതുവർഷം ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. പെട്ടെന്നൊരു സുപ്രഭാതത്തിൽ അമൃതയ്ക്കൊപ്പം പ്രണയത്തിലാണെന്ന വാർത്ത അംഗീകരിക്കാൻ കുറേ പേർക്കെങ്കിലും ബുദ്ധിമുട്ട് തോന്നി.അതുകൊണ്ടുതന്നെയാണ് കൂടുതലായി വിമർശനങ്ങൾ ഉയർന്നു വന്നത്. മാത്രമല്ല, ഗോപിസുന്ദറിന് ഭാര്യയും രണ്ടു മക്കളും ഉണ്ട്. ഇവരെയെല്ലാം മാറ്റി നിർത്തിയിട്ടാണ് ഇപ്പോൾ അമൃതയ്ക്കൊപ്പം നിൽക്കുന്നതെന്നതും ഗോപി സുന്ദറിനെ വിമർശനങ്ങളിലേക്ക് തള്ളിവിടുന്നതെന്നതും.
All rights reserved News Lovers.

Share this on...