എന്റെ മുറിയാണ് എന്റെ കോൺഫിഡൻസ്…! അച്ഛന്റെ കടബാധ്യത വീട്ടുന്നത് യു ട്യൂബ് വരുമാനം കൊണ്ട്…മൂന്ന് ലക്ഷത്തിലധികം ഫോളോവേഴ്‌സുമായി സൈബർ ഫോറൻസിക് വിദ്യാർത്ഥിനി

in News 31 views

ഇന്നത്തെക്കാലത്ത് യൂട്യൂബ് ചാനലും ബ്ലോഗിങ്ങും എല്ലാം തരംഗമായി മാറുകയാണ്. ഓരോരുത്തർക്കും സ്വന്തമായെല്ലാം യൂട്യൂബ് ചാനലും ഉണ്ട്. എന്നാൽ ഈ യൂട്യൂബ് ചാനലിലൂടെ വിരസത ഇല്ലാതെ അശ്ലീലത ഇല്ലാതെ സാമൂഹികപ്രാധാന്യമുള്ള കണ്ടൻ്റ് കണ്ടെത്തി വീഡിയോ ചെയ്യുന്നവരും ചുരുക്കമാണ്. അങ്ങനെ തന്മയത്വം ഉള്ള പല കണ്ടൻറുകളുമായി സ്വന്തം ശബ്ദത്തിലൂടെ എത്തുന്ന ലിയ മാത്യുവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.ലിയ മാത്യു ഒരു വിദ്യാർത്ഥി കൂടിയാണ്. സൈബർ ഫോറൻസിക് വിദ്യാർത്ഥിനി കൂടിയായ കൂടുതൽ സ്വപ്നം കാണാൻ പഠിപ്പിച്ചിരിക്കുന്നത് യാതൊരുവിധ കലാപര്യാമ്പര്യവുല്ലാതെ ടിക്ടോക്കിലൂടെ തുടങ്ങിയ അഭിനയം തന്നെയാണ്.

യൂട്യൂബിലൂടെ തന്നെ സ്വന്തം അച്ഛൻ്റെ കടബാധ്യത ഒരു പരിധിവരെ വീട്ടാൻ കഴിഞ്ഞതിൻ്റെ സന്തോഷമുണ്ട്. ഈ പാലക്കാട്ടുകാരിക്ക് നിലവിൽ മൂന്നു ലക്ഷത്തിൽ ആരാധകരാണ് യൂട്യൂബിൽ ഉള്ളത് .കണ്ടൻ്റ് ടൈപ്പ് വീഡിയോകൾ ടിക്ടോക്കിലൂടെ ചെയ്താണ് തുടക്കംകുറിക്കുന്നത്. എന്നാൽ എല്ലാവരെയും പോലെ വെറുതെ ഒരു വീഡിയോ ചെയ്യണമെന്ന് ആയിരുന്നില്ല ലിയയുടെ ഉദ്ദേശം. പകരം മറ്റുള്ളവർക്ക് മെസ്സേജുകൾ നൽകുന്ന രീതിയിലുള്ള വീഡിയോകൾ ചെയ്യണം എന്നതായിരുന്നു ഉദ്ദേശം. എന്നാൽ ടിക് ടോക് ബാൻ്റ് ചെയ്തതോടെ ആകെ തകിടം മറിഞ്ഞു. ആദ്യമൊന്നും യൂട്യൂബിനെപ്പറ്റി യാതൊരു ചിന്തയും ഇല്ലാതിരുന്നപ്പോൾ പിന്നീട് തൻ്റെ വീഡിയോ എല്ലാ യൂട്യൂബിൽ ഇടുമായിരുന്നു.

അങ്ങനെയാണ് 2020ൽ ലിയ ഒരു യൂട്യൂബ് ചാനൽ തുടങ്ങുന്നത്. എന്നാൽ അപ്രതീക്ഷിതമെന്നോളം ഒരു വീഡിയോ ക്ലിക്ക് ആവുകയും ചെയ്തു. പ്രവാസികളെ കൊവിഡ് എങ്ങനെയൊക്കെ ബാധിക്കുന്നു എന്നായിരുന്നു അന്ന് ലിയ ചെയ്ത വീഡിയോ. അത് സോഷ്യൽ മീഡിയയാകെ വൈറലായി മാറുകയും ചെയ്തു. ഒരു മാസംകൊണ്ട് തന്നെ മൊണിറ്റൈസേഷനും ലഭിച്ചു.തുടർന്ന് യുട്യൂബിലെ സാധ്യതകളും ലിയ മനസ്സിലാക്കി എടുക്കുകയും ചെയ്തു.ലിയയ്ക്ക് എന്നും സപ്പോർട്ട് ആയിട്ടുള്ളത് ലിയയുടെ പപ്പയും മമ്മിയും തന്നെയാണ്.ലിയ തന്നെയാണ് സ്വന്തം വീഡിയോയിൽ പല കഥാപാത്രങ്ങളെയും അവതരിപ്പിക്കുന്നത്. കുടുംബത്തിൽ ആർക്കും തന്നെ വീഡിയോയിൽ അഭിനയിക്കാൻ താല്പര്യം ഇല്ലെങ്കിലും ലിയയ്ക്ക് നൽകുന്ന പ്രോത്സാഹനം അത്ര മാത്രം വലുത് തന്നെയാണ്.

എൻ്റേതായ ഒരു സ്പേസിൽ നിന്നാൽ മാത്രമേ ഞാൻ കംഫർട്ട് ആവുകയുള്ളൂ. ഒറ്റയ്ക്കാവുമ്പോൾ കുറെ വേഷങ്ങളൊക്കെ ചെയ്യാനുള്ള കോൺഫിഡൻസ് ലഭിക്കും. അതിന് ഏറ്റവും നല്ലത് എൻ്റെ മുറി തന്നെയാണ് എന്നാണ് ലിയ ഇപ്പോൾ പറയുന്നത്.ലിയ ഏറെ പ്രാധാന്യം നൽകുന്നതും കണ്ടൻറ് വീഡിയോകൾക്കാണ്, ലിയയുടെ വീഡിയോയിലൂടെ പുറത്തുവരുന്നത് സമൂഹത്തോട് ലിയയ്ക്ക് പറയാനുള്ള കാര്യങ്ങൾ തന്നെയാണ്. അതേസമയം സ്ക്രിപ്റ്റ് തയ്യാറാക്കിയയുള്ള ഒരു അവതരണമല്ല ലിയയുടേത്. ആ നിമിഷത്തിൽ തന്നെയാണ് ആ ഡയലോഗും കാര്യങ്ങളും എല്ലാം തന്നെ സംഭവിക്കുന്നതും. ആദ്യമായി യൂട്യൂബിൽ നിന്ന് വരുമാനം കിട്ടിയപ്പോൾ ഉണ്ടായ സന്തോഷവും ലിയയ്ക്ക് പറഞ്ഞിരിക്കുന്നതിന് അപ്പുറമായിരുന്നു. ആദ്യമേ കിട്ടിയ വരുമാനം പള്ളിക്കു നൽകുകയായിരുന്നു ഈ മിടുക്ക്.

ലിയ ഒരു ദൈവവിശ്വാസി കൂടിയാണ്. വരുമാനം ലഭിച്ചു തുടങ്ങി ഒരു ലക്ഷം സബ്സ്ക്രൈബേഴ്സ് ആകുകയാണെങ്കിൽ 50 പേർക്ക് ഭക്ഷണം നൽകാമെന്ന് പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.എന്നാൽ അത് നടന്നു. അതുപോലെ തന്നെയാണ് ലിയ ഒരു ഓർഫനേജിൽ ഭക്ഷണം കൊടുത്തത്. സ്വന്തമായൊരു വീട് എന്ന സ്വപ്നം ആണ് എന്നും ലിയയുടെ ഏറ്റവും വലിയ ആഗ്രഹം. ഒന്നര വയസ്സ് മാത്രം പ്രായമുള്ളപ്പോൾ കടം കാരണം താമസിച്ചിരുന്ന വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നിരുന്നു. ഇന്നും വാടകവീട്ടിലാണ് ലിയ കഴിഞ്ഞുപോകുന്നത്. പഠിത്തവും യുട്യൂബുമൊക്കെയായി ഈ പെൺകുട്ടി മുന്നോട്ടുപോവുകയാണ്.

Share this on...