ഈ 8 വയസ്സുകാരിയാണ് ഇപ്പോ കേരളത്തിലെ താരം.കുട്ടി ചെയ്തത് കണ്ടോ

in News 583 views

കിണറ്റിൽ വീണ കുഞ്ഞിന് രക്ഷ ആയത് എട്ടു വയസുകാരി.മാവേലിക്കരയിലെ മാങ്കംകുഴിയിലാണ് സംഭവം.മുറ്റത്തു കളിച്ചു കൊണ്ടിരുന്ന കുട്ടി കിണറ്റിൽ വീണു മുങ്ങി താഴ്ന്നപ്പോൾ കണ്ടു വന്ന സഹോദരി അനുജന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി പൈപ്പ് വഴി ഊർന്നിറങ്ങി കൊണ്ട് കുട്ടിയെ എടുക്കുകയായിരുന്നു.വാടകക്ക് താമസിക്കുന്ന കുടുംബത്തിലെ മൂത്ത മകൾ ആയ ദിയ ഫാത്തിമയാണ് അതി സാഹസികം ആയി കൊണ്ട് അനുജൻ ഇവാന്റെ ജീവൻ രക്ഷിച്ചത്.കിണറിനു ഇരുപത് അടിയിൽ ഏറെ താഴ്ച ഉണ്ട്.

കുഞ്ഞനുജൻ വെള്ളത്തിൽ കിടന്നു കൊണ്ട് ജീവന് വേണ്ടി പിടഞ്ഞപ്പോൾ മറ്റൊന്നും നോക്കാതെ ഈ മിടുക്കി കിണറ്റിലേക്ക് ഇറങ്ങുകയായിരുന്നു.ഇന്നലെ വൈകീട്ട് അഞ്ചു മണിക്കാണ് ഈ സംഭവം നടന്നത്.മാതാവ് ആയ ഷാജിലാ മുറ്റത്തു ആ സമയം പാത്രം കഴുകി കൊണ്ടിരിക്കുകയായിരുന്നു.ദിയയും അനുജത്തി ദുഹയും അയയിൽ നിന്ന് വസ്ത്രം എടുക്കുന്നതിനിടെ കണ്ണ് വെട്ടിച്ചാണ് കിണറിന് അടുത്തുള്ള പബ്ബിൽ ചവിട്ടി കിണറിൽ കയറിയത് തുരുമ്പിച്ച ഇരുമ്പ് മറയുടെ മധ്യ ഭാഗത്തു നിന്നും കുട്ടി കിണറ്റിൽ വീണു.ശബ്ദം കേട്ട് അവിടെ ഉള്ളവർ ഓടി എത്തി അപ്പോഴാണ് വെള്ളത്തിൽ കിടന്നു കൈകാൽ ഇട്ടു അടിക്കുന്ന കുട്ടിയെ കാണുന്നത്.ഇതോടെ കുഞ്ഞനുജനെ രക്ഷിക്കാൻ ദിയ പൈപ്പ് വഴി ഇറങ്ങുകയായിരുന്നു.

Share this on...