അനാഥാലയത്തിൽ ടി പി മാധവനെ കാണാൻ വന്ന നടനെ കണ്ടോ.

in News 201 views

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ടിപി മാധവൻ. മാധവനെക്കുറിച്ചുള്ള വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലാകാറുണ്ടായിരുന്നു. അദ്ദേഹത്തെ ആരും നോക്കാനില്ലാതെ അനാഥാലയത്തിൽ കഴിയുകയാണ് ഇപ്പോൾ അദ്ദേഹം. ആ വിഷമത്തിൽ പല താരങ്ങളും അദ്ദേഹത്തെ കുറിച്ച് പല കാര്യങ്ങളും പറഞ്ഞതും കണ്ണീരൊഴുക്കിയതുമൊക്കെ, നമ്മൾ സോഷ്യൽ മീഡിയയിലും മറ്റു വാർത്തകളിലും കണ്ടിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അവസ്ഥ ഇപ്പോൾ വളരെ ദാ.രു.ണ.മാണ്. മുഖം പോലും തിരിച്ചറിയാൻ പറ്റാത്തവിധം ആണ് അദ്ദേഹം മാറിയിരിക്കുന്നത്. നല്ല നല്ല കഥാപാത്രങ്ങളിലൂടെ കോമഡിയും, സഹനടനായുമൊക്കെ നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ അദ്ദേഹത്തിൻ്റെ പല കഥാപാത്രങ്ങളും ഇന്നും മലയാളികൾ ഓർത്തെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിൻ്റെ അവസ്ഥയെക്കുറിച്ച് ആലോചിക്കുമ്പോൾ എല്ലാവർക്കും സങ്കടമാകുന്നത്.

കഴിഞ്ഞമാസം നടന്നതാണ് തിരുവനന്തപുരത്ത് അന്താരാഷ്ട്ര ചലചിത്രമേള. ഐഎഫ്എസ് കെയുടെ ഇടയിൽ വേദിയിലേക്ക് നടൻ പ്രേംകുമാർ എത്തി അദ്ദേഹത്തെ ആദരിച്ചു കൊണ്ടുപോകുന്ന ചില വീഡിയോസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിനെ കാണാൻ അദ്ദേഹത്തിൻ്റെ അനാഥാലയത്തിൽ എത്തിയ, അദ്ദേഹത്തിനെ നേരിട്ട് വിളിച്ച് ഐഎഫ്എഫ്കെ വേദിയിലേക്ക് എത്തിച്ച പ്രേംകുമാറിന് പ്രശംസകൾ നേർന്നു കൊണ്ടാണ് നിരവധിപേർ എത്തുന്നത്. ടിപി മാധവൻ്റെ മുഖം കണ്ടാൽ പോലും തിരിച്ചറിയാൻ പറ്റാത്ത വിധം അദ്ദേഹം വളരെയധികം ക്ഷീണിതനായി എന്ന് ആരാധകർ തന്നെ കുറിക്കുന്നു. ടി പി മാധവൻ ആണോ എന്ന് പോലും തിരിച്ചറിയാത്ത വിധം ആയിരുന്നു അദ്ദേഹം കഴിഞ്ഞ മാസം ഉള്ള അന്താരാഷ്ട്ര ചലച്ചിത്രമേളക്ക് എത്തിയതെന്ന് ആരാധകർ മനസിലാക്കുന്നുണ്ട്.

അദ്ദേഹത്തെ ആദരിച്ചു കൊണ്ടായിരുന്നു നടൻ പ്രേംകുമാർ കഴിഞ്ഞമാസം അദ്ദേഹത്തെ അനാഥാലയത്തിൽ പോയി കൂട്ടിക്കൊണ്ടുവന്ന് അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് കൊണ്ടുവന്നത്. അദ്ദേഹം തീർച്ചയായും അംഗീകരിക്കപ്പെടേണ്ട ഒരു കലാകാരൻ ആയതുകൊണ്ട് തന്നെയാണ് പ്രേംകുമാർ അത്തരത്തിൽ ചെയ്തത്. പ്രേംകുമാർ അങ്ങനെ ചെയ്തതിനും മലയാളികൾ എല്ലാവരും പ്രശംസകൾ അറിയിച്ച് എത്തുകയാണ്. നന്നായെന്നും ഇതുപോലുള്ള കലാകാരന്മാരെ നമ്മൾ വിട്ടുകൊടുക്കാൻ പാടില്ല എന്നൊക്കെ പറയുന്നുണ്ട്. തിരുവനന്തപുരം സ്വദേശിയായ അദ്ദേഹത്തിൻ്റെ അവസ്ഥ പലപ്പോഴും പലരും ചർച്ചചെയ്യപ്പെട്ട ഒന്നുതന്നെയാണ്. നവ്യാ നായർ ഉൾപ്പെടെയുള്ള പല താരങ്ങളും അദ്ദേഹത്തെ കാണാൻ എത്തിയതും, അവസാനം കണ്ണീരിൽ അടങ്ങി പോയതെല്ലാം നമ്മൾ കണ്ടതാണ്.

മലയാളത്തിൽ ഒരു പിടി നല്ല വേഷങ്ങൾ ചെയ്ത നടൻ തന്നെയാണ് ടിപി മാധവൻ. മലയാള സിനിമ ലോകത്തിൽ തൻ്റെ കയ്യൊപ്പ് ചാർത്തുകയും പിന്നീട് പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറുകയും ചെയ്ത ടി പി മാധവൻ്റെ ജീവിതം ആരെയും കണ്ണുനീരണിയിപ്പിക്കുന്ന ഒന്നു തന്നെയാണ്.അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ വാർത്തകൾ എല്ലാം വിശേഷവും സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുണ്ട്. കോട്ടയം ജില്ലയിലെ ചിറക്കടവ് സ്വദേശിനിയായ പത്താംക്ലാസുകാരി ചിൻമയ നായർ സംവിധാനം ചെയ്ത പുതിയ ചിത്രത്തിൻ്റെ പേരിടൽ കർമ്മത്തിന് നടനെത്തിയത് വളരെയധികം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വാർത്തയായിരുന്നു.

ടി പി മാധവനെ കാണാനെത്തിയ ചടങ്ങിൽ ടെലിവിഷൻ അവതാരകനും, ജ്യോത്സ്യനുമായ ഹരി പത്തനാപുരം ഗാന്ധിഭവൻ മാനേജിങ് ട്രസ്റ്റി ഡോക്ടർ പുനലൂർ സോമരാജൻ, നിർമാതാവ് സാബു കുരുവിളയും പങ്കെടുത്തു. ഗാന്ധിഭവനിലെ അന്തേവാസികൾക്കും സ്നേഹം പങ്കുവച്ചും, ഭക്ഷണം കഴിപ്പിച്ചതിനു ശേഷമാണ് അവിടെ നിന്ന് ചലച്ചിത്രപ്രവർത്തകർ മടങ്ങിയതെന്നും അന്ന് വാർത്തകളിൽ ഉണ്ടായിരുന്നു.
All rights reserved News Lovers.

Share this on...