അഖിലിന്റെ കൂടുതൽ വെളിപ്പെടുത്തൽ… എല്ലാം കേട്ട് നടുങ്ങി മലയാളികൾ.!!

in News 37 views

അച്ഛനും രണ്ടാനമ്മയും ചേർന്ന് വീട്ടിൽ നിന്നും ഇറക്കി വിട്ട അഖിലിന്റെ ജീവിതം ആർക്കും ചിന്തിക്കാൻ പോലും കഴിയാത്തതു. ബേക്കറി ജീവനക്കാരൻ ആയ തിലകന്റെയും അജിത ദേവിയുടെയും മകൻ ആയ അഖിലിനെ സ്വന്തം ആയി പണി എടുത്തു ജീവിക്കണം എന്ന് പറഞ്ഞു ആണ് പിതാവും അയാളുടെ രണ്ടാം ഭാര്യയും ചേർന്ന് ഇറക്കി വിട്ടത്. അഖിലിന്റെ ജേഷ്ഠൻ അശ്വിനെ പതിനഞ്ചാം വയസ്സിൽ തന്നെ വീട്ടിൽ നിന്നും ഇറക്കി വിട്ടിരുന്നു. ഈ കുട്ടിയെ പിന്നീട് ഒരു ദമ്പതികൾ ദത്തു എടുക്കുക ആയിരുന്നു. ‘അമ്മ കാമുകന് ഒപ്പം പോവുകയും അച്ഛൻ രണ്ടാമത് ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്തതോടു കൂടി അശ്വിന്റെയും അഖിലിന്റെയും ജീവിതം നരക തുല്യം ആയി മാറുക ആയിരുന്നു എന്ന് അഖിൽ മാധ്യമങ്ങളോട് പറഞ്ഞു.

അഖിൽ മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ‘അമ്മ അജിത ദേവി കാമുകന് ഒപ്പം പോയത്. അതിനു ശേഷം മൂന്നു വര്ഷം കഴിയുമ്പോൾ ആണ് പിതാവ് തിലകൻ രണ്ടാമത് വിവാഹം കഴിക്കുന്നത്.തിലകൻ വിവാഹ ബന്ധം വേർപ്പെടുത്തിയതിനു പിന്നാലെ വീടും സ്ഥലവും വിറ്റു പണം കണ്ടു വന്നതാണ് രണ്ടാനമ്മ ദീപ എന്ന് അഖിൽ പറയുന്നു. ദീപയും മറ്റൊരു വിവാഹിത ആയിരുന്നു. തിലകന് ഒപ്പം താമസം ആയതിനു ശേഷം ആണ് ദീപ ആദ്യ വിവാഹം വേര്പെടുത്തുന്നതും മൂന്നു വർഷത്തിന് ശേഷം തിലകനെ വിവാഹം കഴിക്കുന്നതും. ദീപയെ വിവാഹം കഴിച്ചതോടു കൂടി തിലകന്റെ മുഴുവൻ സ്വത്തുക്കളും അവരുടെ പേരിൽ എഴുതി വെച്ചു. ഇതോടെ തന്റെ രണ്ടാനമ്മ പറയുന്നതിന് അപ്പുറം ഒന്നും ചെയ്യാൻ അച്ഛന് കഴിയില്ല എന്നും അഖിൽ പറയുന്നു. പഠിക്കാൻ മിടുക്കൻ ആയ അഖിൽ ഇപ്പോൾ മൊബൈൽ സർവീസ് സെന്ററിൽ ജോലി ചെയ്യുക ആണ്.

Share this on...