ഉപ്പും മുളകില്‍ മുടിയന്‍ പറഞ്ഞതല്ല സത്യം.. യഥാര്‍ത്ഥ സംഭവം ഇതാണ്..!!

in News 928 views

മിനിസ്‌ക്രീന്‍ പരമ്പരകളില്‍ ഏറെ ആരാധകരുള്ള പരമ്പരയാണ് ‘ഉപ്പും മുളകും.’ കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് പരമ്പരയില്‍ മുടിയന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഋഷി എസ് കുമാര്‍ സംവിധായകന്‍ ഉണ്ണി ആറിനെതിരെ ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചത്. കരഞ്ഞുകൊണ്ട് ഋഷി പറഞ്ഞ വാക്കുകള്‍ അതിവേഗമാണ് വൈറലായത്. ആരാധകര്‍ മുഴുവന്‍ ഋഷിയ്‌ക്കൊപ്പം നിലനില്‍ക്കുകയും പരമ്പരയുടെ ഇപ്പോഴത്തെ ഗുണനിലവാരമില്ലായ്മയെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.എന്നാലിതാ,

ഋഷിയുടെ ആരോപണത്തിനു പിന്നാലെ ചാനല്‍ അധികാരി ശ്രീകണ്ഠന്‍ നായര്‍ പങ്കിട്ട ഒരു വീഡിയോ ആണ് വൈറലായി മാറുന്നത്.ഉപ്പും മുളകിലും ഒരു വിഷയവും ഇല്ല.ഞാൻ കഴിഞ്ഞ ദിവസവും ലൊക്കേഷനിൽ പോയതാണ്.നിങ്ങൾ ഈ ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അറിയുന്നത് ഒന്നുമല്ല സത്യം.നിങ്ങൾക്ക് അറിയില്ല ഈ ആർട്ടിസ്റ്റുകൾ പെട്ടെന്ന് തടിച്ചു കൊഴുക്കുന്നതിനെ കുറിച്ച്.അത് കൊഴുത്താല് താങ്ങാൻ പറ്റുന്നതിലും അപ്പുറമാകും.ആർട്ടിസ്റ്റ് തടിച്ചു കൊഴുത്താല് ചിലപ്പോൾ ചാനലിന് മുകളിലേക്ക് വളരും.അങ്ങനെ സംഭവിച്ചാൽ അത് വെട്ടി വീഴ്ത്താതെ തരമില്ല എന്നുള്ളതാണ്.

അത് പ്രേക്ഷകർ മനസിലാകും എന്നും വിശ്വസിക്കുന്നു.ഒരുപാട് കൂട്ടുകാർ ഇതിനെ കുറിച്ച് ചോദിക്കുന്നുണ്ട്.അതാണ് പ്രതികരിച്ചത് എന്നും ശ്രീകണ്ഠൻ പറയുന്നുണ്ട്.എനിക്ക് ഇതിൽ കൂടുതൽ പറയാൻ നിർവാഹമില്ല ഞാൻ ഉദ്ദേശിക്കുന്നുമില്ല നിങ്ങൾ മനസിലാക്കുന്നത് ഈ പ്രശ്നത്തിന്റെ ഒരു സൈഡ് മാത്രാമാണ്.മറുവശത്തു പ്രശ്‌നം നിരവധിയാണ്.നമുക്ക് ചില ലൊക്കേഷനിൽ ഷൂട്ടിങ് നടത്താൻ പറ്റാത്ത പോലെ ഇവർ പ്രശ്‌നം വഷളാക്കും.

Share this on...