തിമിംഗലത്തിന്റെ വയറിനുള്ളിൽ പരിശോധിച്ച അധികൃതർ കണ്ട കാഴ്ച..!!

in News 1,814 views

കഴിഞ്ഞ മാസം ക്യാനറി ഐലൻഡിലെ ലപ്പാമക്ക് സമീപമുള്ള നോഖേർസ് ബീച്ചിൽ ഒരു സ്പാം തിമിംഗലത്തിന്റെ മൃതദേഹം കരക്കടിയുകയുണ്ടായി. യൂണിവേഴ്സിറ്റി ഓഫ് ലാപ്പമായിലെ ഇന്സ്ടിട്യൂട് ഓഫ് ആനിമൽ ഹെൽത് ആൻഡ് സെക്യൂരിറ്റി വിഭാഗം തലവൻ ആന്റണിയോ ഫെർണാണ്ടസിന്റെ നേതൃത്വത്തിൽ ഈ തിമിംഗലത്തിന്റെ പോസ്റ്റ് മോട്ടത്തിന് വിധേയമാക്കിക്കിയിരുന്നു.ദഹന സംബന്ധമായ പ്രശ്നങ്ങളാണ് തിമിഗലത്തിന്റെ മരണത്തിലേക്ക് നയിച്ചത് എന്ന് പോസ്റ്റ് മോട്ടത്തിൽ സൂചന കിട്ടി.

ഇതിനിടെ തിമിംഗലത്തിന്റെ കുടലിൽ എന്തോ അടിഞ്ഞിരിക്കുന്നതായി കണ്ടത്തി.അതിന്റെ മരണത്തിലേക്ക് നയിച്ച കാരണവും ഇതായിരുന്നു.അറുപത് സെന്റീമീറ്ററോളം വ്യാസവും 9.5 കിലോഗ്രാം ഭാരവുമുള്ള ഒരു കല്ലായിരുന്നു അത്. എന്നാൽ അത് ഒരു സാധാരണ കല്ലായിരുന്നു അഞ്ച്‌ ലക്ഷം വില മതിക്കുന്ന ഒരു അംബെർഗീസ് ആയിരുന്നു.ആംമ്പെർഗീസുകളെ സാധാരണ തിമിംഗലങ്ങൾ പുറം തള്ളുന്നു. എന്നാൽ നോഖേർസ് ബീച്ചിൽ കാരക്കടിഞ്ഞ തിമിംഗലത്തിന്റെ അംബർഗിസ് വളർന്ന് വലുതാകുകയും അതിന്റെ കുടലിനെ തകർത്ത് മരണത്തിന് കാരണമാകുകയും ചെയ്തു.ഏതായാലും ആമൂല്യമായ ഈ അംബർഗീസിനെ ലേലം ചെയ്യാൻ ഒരുങ്ങുകയാണ് അധികൃതർ.ലഭിക്കുന്ന തുക 2021 ൽ ലാപ്പമായിൽ ഉണ്ടായ അക്നി പർവത ദുരന്ത ബാധിതരെ സഹായിക്കാൻ ഉപയോഗിക്കും.

Share this on...